Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വിദേശത്ത് നിന്ന് തങ്കക്കട്ടികൾ കൊണ്ടുവന്ന് ആഭരണങ്ങളാക്കി വിൽക്കുന്ന വമ്പൻ ലോബി പ്രവർത്തിക്കുന്നു; വീട് വാടകക്ക് എടുത്ത് യന്ത്രമുപയോഗിച്ച് ആഭരണമുണ്ടാക്കി നികുതി വെട്ടിച്ച് ഏജന്റുമാരെ വച്ച് വിൽക്കുന്നു; കേരളത്തിൽ പ്രവർത്തിക്കുന്നത് രണ്ടുലക്ഷം കോടി രൂപയുടെ സമാന്തര ഗോൾഡ് മാർക്കറ്റ് ; സ്വർണ നികുതിയിൽ 3000 കോടി കിട്ടേണ്ട സ്ഥാനത്ത് കിട്ടിയത് 300 കോടി മാത്രം; ഐസക്കിനെ പൊളിച്ചടുക്കി വി.ഡി. സതീശൻ

വിദേശത്ത് നിന്ന് തങ്കക്കട്ടികൾ കൊണ്ടുവന്ന് ആഭരണങ്ങളാക്കി വിൽക്കുന്ന വമ്പൻ ലോബി പ്രവർത്തിക്കുന്നു; വീട് വാടകക്ക് എടുത്ത് യന്ത്രമുപയോഗിച്ച് ആഭരണമുണ്ടാക്കി നികുതി വെട്ടിച്ച് ഏജന്റുമാരെ വച്ച് വിൽക്കുന്നു; കേരളത്തിൽ പ്രവർത്തിക്കുന്നത് രണ്ടുലക്ഷം കോടി രൂപയുടെ സമാന്തര ഗോൾഡ് മാർക്കറ്റ് ; സ്വർണ നികുതിയിൽ 3000 കോടി കിട്ടേണ്ട സ്ഥാനത്ത് കിട്ടിയത് 300 കോടി മാത്രം; ഐസക്കിനെ പൊളിച്ചടുക്കി വി.ഡി. സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണത്തിന്റെ നികുതിയിൽ 3000 കോടി കിട്ടേണ്ട സ്ഥാനത്ത് കിട്ടിയത് 300 കോടി മാത്രം. നിയമസഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡിസതീശൻ എംഎൽഎ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലാണ് ഈ വെളിപ്പെടുത്തൽ. കേരളത്തിൽ സമാന്തര ഗോൾഡ് മാർക്കറ്റ് പ്രവർത്തിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു. ധനവകുപ്പിനെയും മന്ത്രി തോമസ് ഐസക്കിന്റെ പ്രവർത്തനരീതിയെയും വി.ഡി.സതീശൻ നിശിതമായി വിമർശിച്ചു.

2017 ൽ സംസ്ഥാനത്തെ നിലവിലിരുന്ന മൂല്യവർദ്ധിത നികുതിയിൽ നിന്ന് സ്വർണ്ണത്തിന്മേൽ ലഭിച്ച നികുതി 750 കോടി രൂപയായിരുന്നു. അന്ന് കോമ്പൗണ്ടിങ് സമ്പ്രദായം വഴി സ്വർണ്ണത്തിന്റെ നികുതി 1:25 ശതമാനമായിരുന്നു. പിന്നീട് ചരക്കുസേവന നികുതി നിയമം വന്നപ്പോൾ സ്വർണ്ണത്തിന്റെ നികുതി 3 ശതമാനമായി. അതനുസരിച്ച് പിറ്റേ വർഷം സ്വർണ്ണത്തിൽ നിന്ന് കിട്ടേണ്ട നികുതി 1800 കോടി രൂപയിലധികമായിരുന്നു. എന്നാൽ കിട്ടിയതാകട്ടെ 200 കോടി മാത്രം. 2016 ലെ സ്വർണ്ണത്തിന്റെ വില ഗ്രാമിന് 2650 രൂപയായിരുന്നത് ഇപ്പോൾ 3900 രൂപയായി ഉയർന്നു. സ്വർണ്ണത്തിന്റെ വില ഉയർന്നതും, നികുതി വരുമാനത്തിൽ പ്രതിഫലിക്കണമായിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തെ ജി.എസ്.ടി നിരക്കിലുള്ള പ്രതിവർഷം 10 ശതമാനം വർദ്ധനവ് കൂടി കൂട്ടുമ്പോൾ ഈ വർഷം കിട്ടേണ്ടിയിരുന്നത് 3000 കോടി രൂപയായിരുന്നു. കിട്ടിയത് 300 കോടി മാത്രം.

ഇതിന് കാരണം സംസ്ഥാനത്ത് സമാന്തരമായി വളരുന്ന സ്വർണ്ണവിപണന ശൃംഖലയാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സ്വർണം വിൽക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിലെ ഭൂരിഭാഗം സ്വർണ്ണവും വിൽക്കുന്നത് കേരളത്തിലാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ വിപണി കേരളമാണെന്ന് പറയാം.

വിദേശത്ത് നിന്ന് തങ്കക്കട്ടികൾ കൊണ്ടുവന്ന് ആഭരണങ്ങളാക്കി വിൽക്കുന്ന വലിയ ലോബി പ്രവർത്തിക്കുന്നു. അവർ വീട് വാടകക്ക് എടുത്ത് യന്ത്രമുപയോഗിച്ച് ആഭരണമുണ്ടാക്കി നികുതി വെട്ടിച്ച് ഏജന്റുമാരെ വച്ച് അത് വിൽക്കുന്നു. കസ്റ്റംസും, റവന്യു ഇന്റലിജൻസും, കേന്ദ്ര ജി.എസ്.ടി ഇന്റലിജൻസും വലിയ സ്വർണ്ണ വേട്ടകൾ നടത്തിയെങ്കിലും ഇതെല്ലാം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. രണ്ടുലക്ഷം കോടി രൂപയുടെ സമാന്തര ഗോൾഡ് മാർക്കറ്റ് കേരളത്തിൽ പ്രവർത്തിക്കുന്നു.

കേരളത്തിലെ ചരക്ക് സേവനനികുതി വകുപ്പിൽ അരാജകത്വമാണ്. അവർ നിഷ്‌ക്രിയരാണ്. നിയമത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് റെയ്ഡ് ചെയ്യാനും, സ്വർണം പിടിച്ചെടുക്കാനും, അറസ്റ്റ് ചെയ്യാനും അധികാരമുണ്ട്. നിയമപരമായ ഈ പിൻബലം സംസ്ഥാന സർക്കാർ ഉപയോഗിക്കുന്നില്ല. കാസർകോഡുള്ള ഒരു ഉദ്യോഗസ്ഥന് റെയിഡ് നടത്താൻ തിരുവനന്തപുരത്ത് വന്ന് ജോയിന്റ് കമ്മീഷണറുടെ അനുമതി വാങ്ങണം. അപ്പോഴേക്കും റെയ്ഡ് വാർത്ത ചോർത്തപ്പെടും. കേരള മാത്രമാണ് കാലാനുസൃതമായി നികുതി വകുപ്പ് പുനഃസംഘടിപ്പിക്കാത്ത ഏക സംസ്ഥാനം നികുതി വകുപ്പിന്റെ അലംഭാവവും, നിഷ്‌ക്രിയത്വവും വൻതോതിലുള്ള നികുതി ചോർച്ചക്കും, അധോലോകത്തിന്റെ വളർച്ചക്കും ഇടയാക്കുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP