Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഴിഞ്ഞത്തെ രോഷം ശമിപ്പിക്കാൻ മത്സ്യബന്ധന മേഖലക്കായി പ്രഖ്യാപനങ്ങൾ; നോർവെയെ മാതൃകയാക്കി മത്സ്യബന്ധനമേഖല വികസിപ്പിക്കും; നോർവെയിൽ നിന്നുള്ള നിർമ്മിതബുദ്ധി സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സമുദ്രകൂട് കൃഷി പരീക്ഷിക്കും; 321.33 കോടി രൂപ വിവിധ പദ്ധതികൾക്കായി വകയിരുത്തി

വിഴിഞ്ഞത്തെ രോഷം ശമിപ്പിക്കാൻ മത്സ്യബന്ധന മേഖലക്കായി പ്രഖ്യാപനങ്ങൾ; നോർവെയെ മാതൃകയാക്കി മത്സ്യബന്ധനമേഖല വികസിപ്പിക്കും; നോർവെയിൽ നിന്നുള്ള നിർമ്മിതബുദ്ധി സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സമുദ്രകൂട് കൃഷി പരീക്ഷിക്കും; 321.33 കോടി രൂപ വിവിധ പദ്ധതികൾക്കായി വകയിരുത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായ മത്സ്യത്തൊഴിലാളികളുടെ സമരം സംസ്ഥാന സർക്കാറിനെ ശരിക്കും വെട്ടിലാക്കിയിരുന്നു. ഈ സമരം അവസാനിപ്പിച്ചതും തന്നെ നിരന്തര ചർച്ചകൾക്ക് ഒടുവിലാണ്. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളി മേഖലയുടെ വികസനത്തിനായുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായി. വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. മത്സ്യബന്ധന മേഖലയിൽ 321.33 കോടിരൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്.

ഉൾനാടൻ മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിന് 5 കോടിരൂപയും, കടലോര മത്സ്യ ബന്ധന പദ്ധതികൾക്കായി 6.1 കോടി രൂപയും വകയിരുത്തി. മത്സ്യ ബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള സമുദ്ര പദ്ധതിക്ക് വേണ്ടി 3.5 കോടിയും ബജറ്റിൽ വകയിരുത്തി. നോർവെയിൽ നിന്നുള്ള നിർമ്മിതബുദ്ധി സാങ്കേതിക വിദ്യയുടെ പിന്തുണയോടെ സമുദ്രകൂട് കൃഷി പരീക്ഷിക്കും.

കേരളത്തിലെ യോജിച്ച പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ പിന്തുണയോടെ ജലത്തിൽ മുങ്ങിക്കിടക്കുന്ന മാതൃകാ കൂടുകൾ സ്ഥാപിക്കും. കുസാറ്റ്, ഫിഷറീസ് സർവകലാശാലയിലേയും ഫിഷറീസ് മേഖലയിലെ മറ്റ് കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളുടേയും ഗവേഷണ വികസന പിന്തുണ ഉപയോഗിക്കും. ഈ പദ്ധതിക്കായി ഒമ്പത് കോടി രൂപയാണ് മാറ്റി വെച്ചത്.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ മത്സ്യോല്പന്നങ്ങൾക്ക് മൂല്യവർധന നടത്തുന്നതിന് നോർവേ മികച്ച മാതൃകയാണെന്ന് ധനമന്ത്രി പറഞ്ഞു. ഫലപ്രദമായ ശീത ശൃംഖലകൾ ആധുനിക ഉപകരണങ്ങൾ വൈദഗ്ദ്യമുള്ള മനുഷ്യശക്തി എന്നിവയിലൂടെ വിപണനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാവുമെന്നും നോർവെ മാതൃകയിലുള്ള ഈ പദ്ധതിക്കായി കെഎസ്ഐഡിസിയുടെ കീഴിലുള്ള ഫുഡ്പാർക്ക് നവീകരിച്ച് സീഫുഡ് പ്രൊസസിങ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി 20 കോടി രൂപ മാറ്റി വെച്ചു.

പ്രഖ്യാപിച്ച മറ്റ് പദ്ധതികളിൽ ചിലത്

മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ പ്ലാസ്റ്റിക് മാലിന്യ ശുചീകരണം 5.5 കോടി
മത്സ്യ ബന്ധന ബോട്ടുകൾ ആധുനികവത്കരിക്കാൻ 10 കോടി രൂപയുടെ പുതിയ പദ്ധതി. 60 ശതമാനം നിരക്കിൽ പരമാവധി തുകയായ 10 ലക്ഷം രൂപ വരെ സബ്സിഡി അനുവദിക്കും.
മത്സ്യബന്ധന ബോട്ടുകളുടെ എഞ്ചിനുകൾ പെട്രോൾ ഡീസൽ എഞ്ചിനുകളാക്കി മാറ്റുന്നതിനുള്ള പദ്ധതി എട്ട് കോടി
പഞ്ഞമാസത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സഹായം ലഭ്യമാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധഥിക്കായി 27 കോടി രൂപ.
ഉൾനാടൻ മത്സ്യ മേഖലക്ക് 82.11 കോടി
അക്വാകൾചർ ഉത്പാദനം 50,000 ടൺ ആക്കി വർധിപ്പിക്കുന്നതിന് 67.50 കോടി രൂപ
വനാമി കൊഞ്ച് കൃഷിക്കായി 5.88 കോടി രൂപ
നൂതനഅക്വാകൾച്ചർ പ്രവർത്തനങ്ങൾക്കായി 5 കോടി രൂപ
ഫിഷറീസ് ഇനൊവേഷൻ കൗൺസിൽ - ഫിഷറീസ് വകുപ്പ്, വ്യവസായ വകുപ്പ്, കെഡിസ്‌ക്, കേരള സ്റ്റാർട്ട് അപ്പ് മിഷൻ, ആർ&ഡി ഇൻസ്റ്റിറ്റ്യൂട്ടുകൾ, ശാസ്ത്രജ്ഞർ, വിദഗ്ദർ എന്നിവരടങ്ങുന്ന കൗൺസിൽ. ഒരു കോടി രൂപ.
അഞ്ച് മത്സ്യബന്ധന തുറമുഖ പദ്ധതികൾക്കായി 12.9 കോടി രൂപ. നീണ്ട കര മത്സ്യബന്ധന തുറമുഖത്തിന്റെ വിപുലീകരണം, നവീകരണം, കണ്ണൂർ ജില്ലയിലെ അഴീക്കൽ തുറമുഖം ഉൾപ്പടെ വിവിധ തുറമുഖങ്ങളുടെ വികസനപ്രവർത്തനങ്ങൾക്കായി നബാർഡിന്റെ സഹായത്തോടെ 27 കോടി രൂപ
തീരദേശ വികസന പദ്ധതികൾക്കായി 115.02 കോടി രൂപ
മത്സ്യ ബന്ധന തൊഴിലാളികൾക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് 77 കോടി രൂപ
നബാർഡ് ആർഎഡിഎഫ് വായ്പാ സഹായത്തോടെ നടത്തുന്ന സംയോജിത ജലവികസന പദ്ധതികൾക്ക് 20 കോടി രൂപ
മത്സ്യ ബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപണികൾക്കും മണ്ണുനീക്കലിനുമായി 9.5 കോടി രൂപയും വകയിരുത്തി.
മത്സ്യ തൊഴിലാളികളുടെ ഗ്രൂപ്പ് ഇൻഷുറൻസിന് 10 കോടി രൂപ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP