Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രാൻസിലേഷൻ ഗവേഷണത്തിനായി റിസ്‌ക് ഫണ്ട്; ഗസ്റ്റ് ലക്ചർമാർക്ക് കോളടിക്കും; അക്കാദമിക് രംഗത്തെ മികവ് മാറ്റുരയ്ക്കുന്ന അന്തർസർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ; ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പദ്ധതിയും; യുവാക്കളെ കേരളത്തിൽ തന്നെ പിടിച്ചു നിർത്തുമെന്നും ബജറ്റ് പ്രഖ്യാപനം; വിജ്ഞാന കേരളത്തിന് കരുതലുകൾ

ട്രാൻസിലേഷൻ ഗവേഷണത്തിനായി റിസ്‌ക് ഫണ്ട്; ഗസ്റ്റ് ലക്ചർമാർക്ക് കോളടിക്കും; അക്കാദമിക് രംഗത്തെ മികവ് മാറ്റുരയ്ക്കുന്ന അന്തർസർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ; ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക പദ്ധതിയും; യുവാക്കളെ കേരളത്തിൽ തന്നെ പിടിച്ചു നിർത്തുമെന്നും ബജറ്റ് പ്രഖ്യാപനം; വിജ്ഞാന കേരളത്തിന് കരുതലുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപ ബജറ്റിൽ വകയിരുത്തുമ്പോൾ കോളടിക്കുന്നത് ഗസ്റ്റ് ലക്ചർമാർ അടക്കമുള്ളവർക്ക്. കൂടുതൽ മികവ് കൈവരിക്കുന്നതിന് സർവകലാശാലകളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും സഹായിക്കുന്നതിന് പ്രത്യേക പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു.

സ്‌കൂളുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനായി 95 രൂപ കോടി രൂപ വകയിരുത്തി. സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപ വകയിരുത്തി. സ്‌കൂൾ വിദ്യാർത്ഥികൾക്ക് സൗജന്യ യൂണിഫോം പദ്ധതിക്കായി 140 കോടി രൂപ നീക്കിവെച്ചതായി ധനമന്ത്രി അറിയിച്ചു. ഉച്ചഭക്ഷണപരിപാടിക്ക് 344.64 കോടിരൂപയും ഓട്ടിസം പാർക്കിന്റെ പ്രവർത്തനത്തിനായി 40 ലക്ഷം രൂപയും വകയിരുത്തി. സമഗ്ര ശിക്ഷ അഭിയാൻ പദ്ധതി നടത്തിപ്പിനായി സംസ്ഥാനവിഹിതമായി 60 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു

ഉന്നത വിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനുമായി 816.79 കോടിരൂപ നീക്കി വെയ്ക്കും. ട്രാൻസിലേഷൻ ഗവേഷണത്തിനായി റിസ്‌ക് ഫണ്ട് രൂപീകരിക്കും. ഇതിന്റെ പ്രാരംഭ നടപടിക്കായി പത്ത് കോടി രൂപ നീക്കി വെയ്ക്കും. സർവകലാശാലകളുടെ അക്കാദമിക് രംഗത്തെ മികവ് മാറ്റുരയ്ക്കുന്ന അന്തർസർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ ആരംഭിക്കും.

ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള അടിയന്തിര നടപടിയെന്ന നിലയിൽ ഗസ്റ്റ് ലക്ചറർമാരുടെ പ്രതിഫലം വർധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യപിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭൗതിക സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി സർക്കാർ കോളേജുകൾക്ക് 98.35 കോടി രൂപ സഹായം. രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ പദ്ധതികളുടെ സംസ്ഥാന വിഹിതമായി 50 കോടി രൂപ വകയിരുത്തിയതായും മന്ത്രി അറിയിച്ചു

ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 14 കോടി രൂപയും ഉന്നതവിദ്യാഭ്യാസ കമ്മീഷന് 19 കോടിയും അനുവദിച്ചു. കണ്ണൂർ സർവകലാശാലയിൽ സെന്റർ ഫോർ അറ്റ്മോസ്ഫെറിക് സയൻസ്, കോസ്റ്റൽ ഇക്കോ സിസ്റ്റം സ്റ്റഡീസ്, ക്വാണ്ടം കമ്പ്യൂട്ടിങ് സെന്റർ, പെട്രോമികസ് ആൻഡ് ജീനോമിക്സ് റിസർച്ച് സെന്റർ എന്നിവയ്ക്ക് ധനസഹായം നൽകും.

തലശേരി ബ്രണ്ണൻ കോളേജിൽ 30 കോടി രൂപ ചെലവിൽ അക്കാദമിക് കോംപ്ലക്സ് വരും. ഇതിനായി ഈ വർഷം 10 കോടി നീക്കി വച്ചു. തൊഴിൽ നൈപുണ്യ വികസനത്തിനായി അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാമിന് (അസാപ്) 35 കോടിയാണ് ബജറ്റിലുള്ളത്. സാങ്കേതിക വിദ്യാഭ്യാസത്തിനായി 2023-24 സാമ്പത്തികവർഷം 252.40 കോടിരൂപ വകയിരുത്തി. സർക്കാർ എൻജിനീയറിങ് കോളേജുകളുടെ വികസന പ്രവർത്തനങ്ങൾക്കായി 40.5 കോടി രൂപയും ഗവ.പോളിടെക്നിക്ക് കോളേജുകൾക്ക് 43.2 കോടി രൂപയും വകയിരുത്തി.

സിവിൽ എൻജിനീയറിങ് ബ്രാഞ്ച് നിലവിലുള്ള സംസ്ഥാനത്തെ മുഴുവൻ പോളിടെക്നിക് കോളേജുകളിലും മെറ്റീരിയൽ ടെസ്റ്റിങ്& സർട്ടിഫിക്കേഷൻ സെന്ററുകൾ ആരംഭിക്കും. കണ്ണൂർ പിണറായിയിൽ പോളിടെക്നിക് കോളേജ് ആരംഭിക്കും. കേരള സ്റ്റേറ്റ് സയൻസ്&ടെക്നോളജി മ്യൂസിയത്തിന്റെ തിരുവനന്തപുരം, ചാലക്കുടി, പരപ്പനങ്ങാടി റീജനൽ സയൻസ് സെന്ററുകൾ, കോട്ടയം സയൻസ് സിറ്റി എന്നിവയ്ക്കായി 23 കോടി രൂപ വകയിരുത്തി.

യുവാക്കളെ കേരളത്തിൽ തന്നെ പിടിച്ചു നിർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. വിജ്ഞാന സമൂഹത്തിനായി പ്രത്യേക പരിഗണന നൽകും. യുവതലമുറയെ കേരളത്തിൽ നിലനിർത്താൻ നടപടികൾ ത്വരിതപ്പെടുത്തുമെന്നും മന്ത്രി വിശദീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP