Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചു വർഷത്തിൽ ദേവസ്വം ബോർഡുകൾക്കും ക്ഷേത്രങ്ങൾക്കുമായി ഖജനാവിൽ നിന്നും ചിലവഴിച്ചത് 450 കോടി രൂപ; ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം സർക്കാർ ഖജനാവിലേക്ക് എത്തുന്നുമില്ല; സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാർശം വസ്തുതകൾക്ക് നിരക്കാത്തത്; നിയമസഭയിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി

അഞ്ചു വർഷത്തിൽ ദേവസ്വം ബോർഡുകൾക്കും ക്ഷേത്രങ്ങൾക്കുമായി ഖജനാവിൽ നിന്നും ചിലവഴിച്ചത് 450 കോടി രൂപ; ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം സർക്കാർ ഖജനാവിലേക്ക് എത്തുന്നുമില്ല; സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാർശം വസ്തുതകൾക്ക് നിരക്കാത്തത്; നിയമസഭയിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ അഞ്ചു വർഷത്തിൽ ദേവസ്വം ബോർഡുകൾക്കും ക്ഷേത്രങ്ങൾക്കുമായി 450 കോടി രൂപ സർക്കാർ ഖജനാവിൽനിന്ന് ചെലവഴിച്ചതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം സർക്കാർ ഖജനാവിലേക്ക് എത്തുന്നില്ല. കമ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കൈയടക്കി എന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ പരമാർശം വസ്തുതകൾക്ക് നിരക്കാത്തതും തെറ്റിദ്ധാരണയിൽനിന്ന് ഉടലെടുത്തതുമാണ്.

ദേവസ്വം ബോർഡുകൾക്ക് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സർക്കാരിലേക്ക് എത്തുന്നുണ്ട് എന്ന പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. പ്രളയം, കോവിഡ് തുടങ്ങിയവ മൂലമുണ്ടായ വരുമാനനഷ്ടത്താൽ പ്രതിസന്ധിയിലായ ദേവസ്വം ബോർഡുകളിലെ ദൈനംദിന ചെലവുകളും ഉദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ളവ മുടങ്ങാതെ നടന്നുപോയത് സർക്കാർ ധനസഹായംകൊണ്ടാണ്. ശബരിമല മാസ്റ്റർപ്ലാൻ പോലുള്ള വികസന പദ്ധതികൾ കാര്യക്ഷമമായി നടത്താനും സുഗമമായ തീർത്ഥാടന സൗകര്യം ഒരുക്കാനുമാണ് സർക്കാർ മുൻഗണന നൽകുന്നത്.

118 കോടി രൂപ ചെലവിൽ ശബരിമല ഇടത്താവളങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ചോറ്റാനിക്കര ക്ഷേത്രത്തിൽ മാലിന്യ നിർമ്മാർജന പ്ലാന്റ് സ്ഥാപിക്കാൻ 25 ലക്ഷം രൂപ അനുവദിച്ചു. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ അടക്കമുള്ളവയ്ക്കായി അനുവദിക്കുന്ന തുക ഇതിനുപുറമെയാണെന്നും എം എസ് അരുൺകുമാറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

നേരത്തെയും ഇക്കാര്യം മന്ത്രി വ്യക്താക്കിയിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയോ എൽ.ഡി.എഫ്. ഗവൺമെന്റോ ഒരു ഹിന്ദു ക്ഷേത്രവും കൈയടക്കിയിട്ടില്ല. ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിനും ആരാധന നടത്താനുള്ള അവകാശം നേടിക്കൊടുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നടത്തിയ പോരാട്ടങ്ങൾ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകിയ ഇടതുപക്ഷ സർക്കാരുകൾ എല്ലാ വിഭാഗത്തിന്റേയും ആരാധനയും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തിയത്.

അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്ര ജീവനക്കാർക്ക് വ്യവസ്ഥാപിത രീതിയിൽ ശമ്പളം കൊടുക്കുന്നതിനും ഒരു കാലത്ത് ക്ഷേത്ര പരിസരത്തു പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചത് ഇടതുപക്ഷ സർക്കാരുകളുടെ കാലത്താണെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷേത്ര വരുമാനം സർക്കാറുകൾ കൊണ്ടുപോകുന്നു എന്ന തീവ്ര ഹിന്ദുത്വ ശക്തികളുടെ കാലങ്ങളായുള്ള പ്രചാരണം ഉന്നത നീതിപീഠത്തിൽ നിന്നും വിരമിച്ച ന്യായാധിപയേയും ഒരു പക്ഷേ സ്വാധീനിച്ചിട്ടുണ്ടാവാം. ഒരു ക്ഷേത്രത്തിന്റേയും വരുമാനം സർക്കാർ ഇതുവരെ കൈയടക്കിയിട്ടില്ല. മറിച്ച് ദേവസ്വം ബോർഡുകളുടെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ സർക്കാർ നൽകിവരാറുണ്ട് എന്നതാണ് യാഥാർത്ഥ്യമെന്നുമാണ് കെ. രാധാകൃഷ്ണൻ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP