Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇടതുകൈ കൊണ്ട് ഫൈനും വലതുകൈകൊണ്ട് കിറ്റും; കോവിഡിൽ കേരളം പൊളിഞ്ഞു പാളസായി; നിരന്തരം ആത്മഹത്യകളുടെ വാർത്തകളാണ് പുറത്തുവരുന്നത്; സഭിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; ഇനിയും കിറ്റ് കൊടുക്കും, കേരളത്തിൽ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും

ഇടതുകൈ കൊണ്ട് ഫൈനും വലതുകൈകൊണ്ട് കിറ്റും; കോവിഡിൽ കേരളം പൊളിഞ്ഞു പാളസായി; നിരന്തരം ആത്മഹത്യകളുടെ വാർത്തകളാണ് പുറത്തുവരുന്നത്; സഭിൽ അടിയന്തര പ്രമേയവുമായി പ്രതിപക്ഷം; ഇനിയും കിറ്റ് കൊടുക്കും, കേരളത്തിൽ ആരും പട്ടിണി കിടക്കുന്നില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനായുള്ള ലോക്ക്ഡൗൺ ജനജീവിതത്തെ ദുസഹമാക്കിയ സാഹചര്യത്തെ സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്ന ആവശ്യമുയർത്തി പ്രതിപക്ഷം. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. കോവിഡിൽ കേരളം ദരിദ്രമായെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മൂലം ജീവിക്കാൻ മാർഗമില്ലാതെ നിരവധി പേരാണ് ആത്മഹത്യ ചെയ്തതെന്ന് പ്രതിപക്ഷം സഭയിൽ ചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ അടച്ചിലുകൾ അശാസ്ത്രീയമാണെന്നും കുഞ്ഞാലിക്കുട്ടി സഭയിൽ വ്യക്തമാക്കി.

കേരളം ദരിദ്രമായിക്കഴിഞ്ഞു. നിരന്തരം ആത്മഹത്യകളുടെ വാർത്തകളാണ് പുറത്തുവരുന്നത്. സർക്കാരിന്റെ നയം ശരിയല്ല. ഒരു കാലത്ത് ഇന്ത്യയ്ക്ക് മാതൃകയായിരുന്ന കേരളം ഇന്ന് പൊളിഞ്ഞു കൊണ്ടിരിക്കുകയാണെന്നും അടിയന്തരപ്രമേയം അവതരിപ്പിച്ച് പി കെ കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു. ഇടതുകൈകൊണ്ട് ഫൈനും വലതുകൈകൊണ്ട് കിറ്റും നൽകിയാൽ സമ്പദ് വ്യവസ്ഥ എങ്ങനെ പിടിച്ചുനിൽക്കും. ഒരുനേരത്തെ അന്നത്തിനായി അധ്വാനിക്കുന്ന പാവപ്പെട്ടവന്റെ കൈയിൽ നിന്ന് പരമാവധി ഫൈൻ ഈടാക്കാനാണ് പൊലീസിന് നൽകിയിരിക്കുന്ന നിർദ്ദേശം. ഇടതുകൈകൊണ്ട് അങ്ങനെ പിടിച്ചുവാങ്ങിയിട്ട് വലതുകൈകൊണ്ട് കൊട്ടിഘോഷിച്ച് കിറ്റുകൊടുക്കുന്നു.

സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യാപാരികൾ, കൂലിവേലക്കാർ, ചെറുകിട കച്ചവടക്കാർക്കും അങ്ങനെ ആരും തന്നെ സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യത്തിലല്ല ഉള്ളത്. എല്ലാവരും വലിയ ദുരിതത്തിലാണ്. ഇത് പരിഹരിക്കാൻ സർക്കാർ ജനങ്ങൾക്ക് നേരിട്ട് പണം നൽകണമെന്ന ആവശ്യവും കുഞ്ഞാലിക്കുട്ടി ഉന്നയിച്ചു

സർക്കാരിനെ കുറ്റംപറയാൻ വേണ്ടിയല്ല, മറിച്ച് സംസ്ഥാനത്തെ യഥാർഥ സാഹചര്യം ബോധ്യപ്പെടുത്താൻ വേണ്ടിയാണ് അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിന് മറുപടിയായി ധനമന്ത്രി ബാലഗോപാൽ, സർക്കാർ ചെയ്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞു. ഒരാളും പട്ടിണി കിടക്കാത്ത സംസ്ഥാനമാണ് കേരളമെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളിൽ ശമ്പളം പോലും കൊടുക്കാൻ പറ്റാത്ത സ്ഥിതിയാണ്. എന്നാൽ കേരളത്തിൽ ജനങ്ങൾക്ക് സാമൂഹിക ക്ഷേമ പെൻഷൻ ഉൾപ്പെടെ പ്രതിമാസം 1,600 കോടിരൂപയുടെ പെൻഷൻ മാത്രം വിതരണം ചെയ്യുന്നുണ്ട്.

കഴിയുന്ന തരത്തിലെല്ലാം ജനങ്ങളെ സഹായിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾ കാണാതെ കുറ്റം മാത്രം പറഞ്ഞുപോകുന്നത് ശരിയല്ല. കോവിഡ് കാലം കടന്നുകിട്ടാൻ എല്ലാവരും ഒരുമിച്ച് മുന്നോട്ടു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും മോശം അവസ്ഥയാണ് നിലവിൽ കേരളത്തിലെന്ന് പറയുമ്പോൾ, നല്ലതു കൂടി കാണാൻ പ്രതിപക്ഷത്തിന് കഴിയണമെന്ന് ബാലഗോാൽ പറഞ്ഞു. ഒരാൾക്ക് അയ്യായിരം രൂപ വീതം നൽകണമെന്ന് ഹരിപ്പാട് എംഎ‍ൽഎ. രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

ധനമന്ത്രിക്കു പിന്നാലെ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയനും സംസാരിച്ചു. നാട് എങ്ങോട്ടോ പൊയ്ക്കോട്ടെ, സർക്കാരിനെ കുറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്ത് ഇപ്പോൾ 49 ശതമാനം പേർക്കു മാത്രമാണ് കോവിഡ് വന്നിട്ടുള്ളത്. അത്തരത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും 80 ശതമാനത്തോളം ആളുകൾക്കും കോവിഡ് വന്നുപോയിട്ടുണ്ട്. അതിനാൽ അവിടങ്ങളിൽ മഹാമാരി ഒഴിഞ്ഞുപോകുന്ന സാഹചര്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മൂലം ജനങ്ങൾക്കു തൊഴിൽ നഷ്ടവും വരുമാനനഷ്ടവും ഉണ്ടായെന്ന് അറിയിച്ച ധനമന്ത്രി കോവിഡ് പാക്കേജിൽ 23,000 കോടി രൂപ ചെലവഴിച്ചെന്നും സഭയെ അറിയിച്ചു. പ്രതിപക്ഷം കിറ്റിനെ എതിർക്കുന്നത് ദൗർഭാഗ്യകരമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. കേന്ദ്ര ആരോഗ്യമന്ത്രിക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു. പത്തുലക്ഷം ഡോസ് വാക്സിൻ കേരളത്തിൽ കെട്ടിക്കിടക്കുന്നു എന്ന് ആരോഗ്യമന്ത്രി പറഞ്ഞദിവസം സംസ്ഥാനത്ത് അഞ്ചുലക്ഷം ഡോസ് വാക്സിൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോൾ സംസ്ഥാനത്ത് വാക്സിൻ ഇല്ലാത്ത സാഹചര്യമാണുള്ളത്. അതാണ് വസ്തുത. ഏറ്റവും മികച്ച രീതിയിൽ വാക്സിനേഷൻ നടത്തിയ സംസ്ഥാനമാണ് കേരളം എന്ന കാര്യവും മുഖ്യമന്ത്രി എടുത്തു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP