Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202219Wednesday

'ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് സ്വപ്ന ഒളിവിൽ പോയത് എവിടെ എന്ന് അറിയില്ല; പൊലീസിൽ ആരും സഹായിച്ചെന്ന് അറിയില്ല ': ഒന്നും അറിയാത്ത ഒരു ആഭ്യന്തര വകുപ്പോ? സ്വപ്‌ന സുരേഷിനെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി

'ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് സ്വപ്ന ഒളിവിൽ പോയത് എവിടെ എന്ന് അറിയില്ല; പൊലീസിൽ ആരും സഹായിച്ചെന്ന് അറിയില്ല ': ഒന്നും അറിയാത്ത ഒരു ആഭ്യന്തര വകുപ്പോ?  സ്വപ്‌ന സുരേഷിനെ സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: നിയമസഭയിൽ സ്വപ്‌ന സുരേഷ് വിഷയത്തിൽ സ്വപ്‌നയെയും പൊലീസിനെയും പൂർണമായി സംരക്ഷിച്ച് മുഖ്യമന്ത്രിയുടെ മറുപടി. എൽദോസ് പി കുന്നപ്പിള്ളിലിന്റെ ചോദ്യത്തിനാണ് രേഖാമൂലം പിണറായി വിജയന്റെ മറുപടി. 2020 ജൂലൈയിൽ, സ്വപ്‌ന സുരേഷ് തിരുവനന്തപുരത്ത് നിന്ന് ഒളിവിൽ പോയി കൊല്ലം, ആലപ്പുഴ, എറണാകുളം, ജില്ലകളിൽ താമസിച്ചിരുന്നോ, വെളിപ്പെടുത്തുമോ എന്നാണ് ആദ്യ ചോദ്യം.

മറുപടി ഇങ്ങനെ:

സ്വപ്‌ന സുരേഷിനെ ബെംഗളൂരുവിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തതായാണ് അറിവായിട്ടുള്ളത്. സ്വപ്‌ന സുരേഷ് ട്രിപ്പിൾ ലോക് ഡൗൺ സമയത്ത് നടത്തിയതായി പറയുന്ന യാത്രകളുടെ വിവരങ്ങളോ, ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങളോ പൊലീസ് വകുപ്പിൽ ലഭ്യമല്ല. പൊലീസ് ഉദ്യോഗസ്ഥർ എന്തെങ്കിലും സഹായം ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടില്ല. തുടർന്നുള്ള ആറ് ഉപചോദ്യങ്ങൾക്കും ഇതേ മറുപടി തന്നെ.

ട്രിപ്പിൾ ലോക് സൗ ൺ ലംഘിച്ച് സ്വപ്ന ഒളിവിൽ പോയതെവിടെയെന്ന് അറിയില്ല. പൊലീസിൽ ആരും സഹായിച്ചെന്ന് അറിയില്ല. അവർക്ക് ഒളിത്താവളം ഒരുക്കിയത് ആരെന്ന് അറിയില്ല , ട്രിപ്പിൾ ലോക് സൗ ൺ സമയത്ത് ജില്ലാ അതിർത്തി സ്വപ്ന എങ്ങനെയാണ് കടന്നതെന്നറിയില്ല . സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരെ അറിയില്ല. ശബ്ദ സന്ദേശത്തിന്റെ ഉറവിടം അറിയില്ല. ശബ്ദ സന്ദേശം റെക്കോർഡ് ചെയ്ത സ്ഥലമറിയില്ല; ശബ്ദ സന്ദേശം പുറത്ത് വിട്ടത് ആരെന്നറിയില്ല- ഇങ്ങനെ എൽദോസ് കുന്നപ്പിള്ളി എംഎ‍ൽഎയുടെ ചോദ്യത്തിന് വിചിത്രമായ ഒഴിഞ്ഞുമാറുന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയിരിക്കുന്നത്. ഇത് സ്വ്പനയെ സംരക്ഷിക്കാനോ, അതോ പൊലീസിന്റെ വീഴ്ച മറച്ചുവയ്ക്കാനോ എന്ന ചോദ്യം പ്രതിപക്ഷം ഉയർത്തി കഴിഞ്ഞു.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എൻഐഎ കസ്റ്റഡിയിൽ എടുത്തത് ബെംഗലൂരുവിൽ നിന്നാണ്. സ്വപ്നയെ പിടികൂടാനായി കേരള പൊലീസിന്റെ സഹായം കസ്റ്റംസ് തേടിയിരുന്നു. എന്നാൽ കേരള പൊലീസ് സംഘം അന്വേഷണം ആരംഭിക്കുന്നതിന് മുന്നേതന്നെ എൻഐഎ ഇവരെ കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ദുബൈയിൽ നിന്ന് ഡിപ്ലോമാറ്റിക് കാർഗോ വഴി മുപ്പത് കിലോ സ്വർണം കടത്തിയെന്നാണ് ഇവർക്കെതിരെയുള്ള കേസ്. കഴിഞ്ഞ ദിവസം കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചിരുന്നു. കുടുംബ സമേതം കേരളത്തിൽ നിന്ന് കടന്ന സ്വപ്നയുടെ മകളുടേത് ഉൾപ്പെടെയുള്ള ഫോൺകോളുകൾ പിന്തുടർന്നാണ് എൻഐഎ ഇവരിലേക്കെത്തിയത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട വിലക്കുകൾ നിലനിൽക്കുമ്പോൾ ഇവർക്ക് കേരളം വിടുന്നതിന് ഉന്നതതല സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും വിലയിരുത്തലുണ്ടായിരുന്നു. പാവങ്ങളെപ്പോലും തടഞ്ഞുവയ്ക്കുന്ന പൊലീസ് എങ്ങനെയാണ് സ്വപ്നയെ വിട്ടയച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു. ഏതായാലും പൊലീസ് എന്തൊക്കെയോ ഒളിച്ചുകളിക്കുന്നുവെന്ന ധ്വനിയാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ മറുപടിയിൽ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP