മാസ്ക് ധരിച്ച് പോലും പുറത്തിറങ്ങാൻ പറ്റുന്നില്ല; ബ്രഹ്മപുരം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യനിർമ്മിത ദുരന്തമെന്നും സർക്കാറിന്റെ വീഴ്ച്ചയെന്നും പ്രതിപക്ഷം; ഒരു പ്രശ്നവുമില്ലെന്നും എല്ലാം മാധ്യമസൃഷ്ടിയെന്നും കമ്പനിയെ സംരക്ഷിച്ച് സർക്കാർ വാദം; നിയമസഭയിൽ അടിയന്തര ചർച്ചയില്ല; മമ്മൂട്ടിയുടെ വാക്കുകൾ പോലും മുഖ്യമന്ത്രി കേൾക്കാതിരിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സഭയെയും പ്രക്ഷുബ്ധമാക്കി ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം.ടിജെ വിനോദ് എംഎൽഎയുടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തം കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമ്മിത ദുരന്തമെന്നാണ് പ്രതിപക്ഷം നിയമസഭയിൽ വ്യക്തമാക്കിയത്. ജനങ്ങൾ വീടുകൾക്ക് ഉള്ളിൽ കഴിയണമെന്നാണ് ജില്ലാ ഭരണകൂടം പറഞ്ഞത്. കോവിഡ് കാലത്ത് മാസ്ക് ധരിച്ചെങ്കിലും പുറത്ത് ഇറങ്ങാമായിരുന്നു.എന്നാലിന്ന് കൊച്ചിയിൽ അതിനും കഴിയാത്ത സ്ഥിതിയാണ്. ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് ഈ ദുരന്തത്തിന് കാരണമെന്നും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ ടിജെ വിനോദ് എംഎൽഎ സഭയിൽ പറഞ്ഞു.
തീ പൂർണമായി അണച്ചെന്ന ആരോധ്യ മന്ത്രിയുടെ വാദം തള്ളിയ പ്രതിപക്ഷം തീ പൂർണമായും അണച്ചിട്ടില്ലെന്നും സഭയിൽ ചുണ്ടിക്കാട്ടി.വിഷയത്തിൽ സർക്കാർ പൂർണ പരാജയമാണ്.ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് വെള്ളത്തിന് ക്യു നിൽക്കേണ്ട അവസ്ഥ വരെ വന്നു. പ്രതിഷേധം ഭയന്ന് വിഷയം ലഘൂകരിക്കാനാണ് ഭരണപക്ഷം ശ്രമിക്കുന്നത്. 4 ന് തദ്ദേശ മന്ത്രി നിയമ സഭയിൽ ലാഘവത്തോടെയാണ് മറുപടി നൽകിയത്.
ഹൈക്കോടതി ഇടപെട്ട ശേഷം മാത്രമാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഹൈക്കോടതി ഇടപെട്ട ശേഷമാണ് സർക്കാർ ഊർജിതമായി വിഷയത്തിൽ ഇടപെട്ടത്. എൻഡോസൾഫാൻ ദുരന്തത്തിന് സമാനമാണ് ബ്രഹ്മപുരത്തേത്. തീ കെടുത്താൻ ആദ്യ രണ്ടു ദിവസം ഒരു ഏകോപനം ഉണ്ടായില്ല. മന്ത്രി പറഞ്ഞതിന്റെ ഇരട്ടി ആളുകളാണ് വീടുകൾക്ക് ഉള്ളിൽ ബുദ്ധിമുട്ടുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം മൂലം കഴിഞ്ഞ 11 ദിവസമായി മാരക വിഷവാതകം അന്തരീക്ഷത്തിൽ പടരുന്നത് ജനങ്ങളിൽ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയാണെന്നും ഇത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. മറുപടി നൽകിയ ആരോഗ്യ വകുപ്പ് മന്ത്രി തീയണച്ചുവെന്നും കൊച്ചിയിലെ വായു ഗുണനിലവാരം ഉയർന്നുവെന്നും സഭയെ അറിയിച്ചു.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവർത്തനങ്ങൾ നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.നിലവിൽ കൊച്ചിയിലെ വായു ഗുണനിലവാരം ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി നിർദേശിച്ച പ്രകാരം 3 മന്ത്രിമാർ സ്ഥലത്തെത്തി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു. ഫീൽഡ് തല സർവയലൻസ് അന്നു തന്നെ തുടങ്ങി. ആരോഗ്യവകുപ്പിന്റെ പ്രവർത്തന രൂപരേഖ നാലാം തിയതി തന്നെ തയാറാക്കി.അഞ്ചാം തീയതി മന്ത്രിമാർ നേരിട്ട് എത്തി. 8 ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു. പത്താം തിയതിയും പതിനൊന്നാം തിയ്യതിയും കൊച്ചിയിൽ യോഗം ചേർന്നുവെന്നും മന്ത്രി വ്യക്തമാക്കി.
851 പേരാണ് ഇതുവരെ കൊച്ചിയിൽ ചികിത്സ തേടിയത്. സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങി ചികിത്സ നടത്തിയവരുമുണ്ട്. ഫീൽഡ് സർവേ നാളെ മുതൽ ആരംഭിക്കും.200 ആശാ പ്രവർത്തകരെ ഇതിനായി സജ്ജമാക്കി. മൊബൈൽ ക്ലിനിക്കുകൾ ഇന്നുമുതൽ ആരംഭിക്കും. കിടപ്പ് രോഗികൾക്ക് പ്രത്യേക ക്രമീകരണമുണ്ട്. ജനങ്ങൾക്ക് ഒപ്പം നിന്നുള്ള പ്രവർത്തനം നടത്തിയെന്നും വലിയ ആശങ്ക ആവശ്യമില്ലെന്നും മന്ത്രി മറുപടി നൽകി.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ തദ്ദേശമന്ത്രി എം ബി രാജേഷ് വിവാദ കമ്പനിയെ ന്യായീകരിച്ചതും സഭയിൽ പ്രതിഷേധത്തിനിടയാക്കി.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ പരിഭ്രാന്തരാകേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞ മന്ത്രി മാധ്യമങ്ങളെ പഴിച്ചുകൊണ്ടായിരുന്നു കാര്യങ്ങൾ വിശദീകരിച്ചത്.ഗുരുതരമായ ഒരു സാഹചര്യവുമില്ലെന്നായിരുന്നു തദ്ദേശമന്ത്രി എം ബി രാജേഷ് മറുപടി നൽകിയത്.
മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചത് ലോകത്തെ ആദ്യ സംഭവമല്ല. കൊച്ചിയിലെ വായു ഡൽഹിയേക്കാൾ മെച്ചമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. തീ അണയ്ക്കാൻ സ്വീകരിച്ചത് ശാസ്ത്രീയ നടപടിയാണെന്ന് വിദഗ്ദ്ധർ പോലും അംഗീകരിച്ചുവെന്നും എം ബി രാജേഷ് വിശദീകരിച്ചു.ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെട്ടു എന്ന് തദ്ദേശമന്ത്രി സഭയിൽ വിശദീകരിച്ചു.
ഇത് ഭരണപക്ഷ - പ്രതിപക്ഷ ഏറ്റുമുട്ടൽ വിഷയം അല്ല. പരസ്പരം ചളി വാരി എറിയരുത്.മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ പരിഹാരം കണ്ടെത്തണം എന്നതാണ് ബ്രഹ്മപുരം നൽകുന്ന പാഠമെന്ന് പറഞ്ഞ മന്ത്രി, ബ്രഹ്മപുരത്തെ മാലിന്യ മല രണ്ട് വർഷം മുൻപ് ഉണ്ടായതല്ലെന്നും കുറ്റപ്പെടുത്തി.സീറോ വെസ്റ്റ് നഗരത്തെ ഈ നിലയിൽ എത്തിച്ചതിന് യുഡിഎഫിനുള്ള പങ്ക് അവർ വിലയിരുത്തണമെന്നും എം ബി രാജേഷ് വിമർശിച്ചു.
ബ്രഹ്മപുരത്തിൽ വിഷയത്തിൽ മാധ്യമങ്ങളെയും മന്ത്രി നിശിതമായി വിമർശിച്ചു.മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കൊടുക്കുന്നുവെന്നും ചില മാധ്യമങ്ങൾ തീ ഇല്ലാതെ പുക ഉണ്ടാക്കാൻ വിദഗ്ധരാണെന്നും മന്ത്രി കുറ്റപ്പെടുത്തി.പിന്നാലെ മന്ത്രി വിവാദ കമ്പനിയെ ന്യായീകരിക്കുകയും ചെയ്തു.രണ്ട് ഡസൻ നഗരങ്ങളിൽ കമ്പനി പ്രവർത്തിക്കുന്നുണ്ട്. ബ്രഹ്മപുരത്ത് കടലാസ് കമ്പനി ആണെന്ന് പ്രചാരണം നടന്നു. കമ്പനിയെ കുറിച്ചുള്ള പ്രചാരണം വസ്തുതാവിരുദ്ധമാണ്.
കമ്പനിക്ക് എതിരായ പ്രചാരണം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും ഗെയിൽ ഈ കമ്പനിയിൽ ഓഹരി പങ്കാളിയാണെന്നും മന്ത്രി സഭയിൽ പറഞ്ഞു. വിഷയം സഭ നിർത്തി ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചതോടെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.ഇതിന് പിന്നാലെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.നിർണായകമായ ഒരു വിഷയത്തിൽ നിയമസഭയിൽ മന്ത്രിമാരുടെ മറുപടികൾ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. കരാറുകാരെ സംരക്ഷിക്കാനാണ് അന്വേഷണം നടത്താത്തത്. കരാർ കമ്പനിക്ക് സർക്കാർ ക്ലീൻ സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു. മുഖ്യമന്ത്രി ഈ വിഷയം തൊടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- കറാച്ചിയിൽ ലഷ്കറെ തയിബ ഭീകരനെ അജ്ഞാതർ വെടിവച്ചു; കൊല്ലപ്പെട്ടത്, മുംബൈ ഭീകരാക്രമണ കേസിലുൾപ്പെട്ട മുഫ്തി ഖൈസർ ഫാറൂഖ്; ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരൻ
- കരുവന്നൂർ തട്ടിപ്പിൽ തനിക്കെതിരെ വലിയ ഗൂഢാലോചന നടന്നു; പണത്തിന് വേണ്ടി അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് ഇ പി ജയരാജൻ; പാർട്ടിക്ക് വീഴ്ച പറ്റിയെന്ന ഇപിയുടെ തുറന്ന് പറച്ചിലിൽ പുകഞ്ഞ് സിപിഎം; എൽഡിഎഫ് കൺവീനർ പറഞ്ഞത് സാധാരണ പ്രവർത്തകരുടെ വികാരം; പ്രതികരിക്കാതെ മൗനത്തിൽ നേതൃത്വം
- 34 ട്രെയിനുകളുടെ വേഗം കൂട്ടി; മെമുവിന്റെ സമയക്രമത്തിലും മാറ്റം: ദക്ഷിണ റെയിൽവേയുടെ പുതുക്കിയ ട്രെയിൻ സമയക്രമം ഇന്നു മുതൽ
- മൂന്ന് ദിവസത്തിനിടെ അജ്ഞാത സംഘം വെടിവച്ചിട്ട മൂന്നാമത്തെ ഭീകരൻ; മുഫ്തി ഖൈസർ ഫാറൂഖ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി; ഇന്ത്യയുടെ കണ്ണിലെ കരടായ ഒരു ഭീകരൻ കൂടി കറാച്ചിയിൽ കൊല്ലപ്പെടുമ്പോൾ
- സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം തീർക്കാൻ ഒത്തു തീർപ്പ് ചർച്ചക്കിടെ ഏറ്റുമുട്ടൽ; അരിവാളെടുത്ത് തലയ്ക്ക് വെട്ടി യുവാവിനെ കൊലപ്പെടുത്തി; ഒരാൾ അറസ്റ്റിൽ
- കേരള ബാങ്കിൽ നിന്നു റിസർവ് ഫണ്ട് മാറ്റാനായില്ലെങ്കിൽ കേരള ബാങ്കിൽ നിന്ന് വായ്പയെടുക്കും; കാർഷിക മേഖലയിൽ വായ്പ നൽകുകയും കർഷകരെ സഹായിക്കുകയും ചെയ്ത 341 ബാങ്കുകൾക്ക് കേരള ബാങ്ക് 1431 കോടി രൂപ നൽകി സഹായിച്ചിട്ടുണ്ട്; തട്ടിപ്പ് നടത്തിയ കരുവന്നൂരിന് ആ സഹായം കിട്ടില്ല; സർക്കാരും സിപിഎമ്മും ആലോചനകളിൽ
- അയിന് ഗോപി പുളിക്കും, തീഹാറിൽ ഗോതമ്പുണ്ട തിന്നേണ്ടി വരും; ചന്ദ കൊച്ചാറനോളം വരില്ല ഗോപി കോട്ടമുറിക്കൽ; കേരള ബാങ്ക് പ്രസിഡന്റിനെതിരെ സന്ദീപ് വാര്യർ
- ചെന്നൈയിൽ വച്ച് ഗോവിന്ദനോട് ബിനോയിയും ബിനീഷും തിരുവനന്തപുരത്തേക്ക് കൊണ്ടു വരണമെന്ന് പറഞ്ഞിരുന്നു; അച്ഛന്റെ ആഗഹവും അതായിരുന്നെന്ന് അവർ പറഞ്ഞു; സിപിഎം നിരാകരിച്ചത് കോടിയേരിയുടെ അന്ത്യാഭിലാഷം; വിവാദത്തിൽ ഇനി നേതാക്കൾ പ്രതികരിക്കില്ല
- നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിനെന്നു പറഞ്ഞ് ജൂലൈയിൽ 940.55 ഗ്രാം സ്വർണം കൃഷ്ണേന്ദുവും അനന്തു ഉണ്ണിയും ചേർന്നു ജൂവലറിയിൽ നിന്നു വാങ്ങി; തലയോലപ്പറമ്പിലെ തട്ടിപ്പുക്കാർക്കെതിരെ പുതിയ കേസ്; ഡിവൈഎഫ് ഐ നേതാവും ഭർത്താവും ഒളിവിൽ തുടരുമ്പോൾ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഡയറക്ടറുടെ ഫോൺ വിളി തെറ്റിധരിച്ച് മറുപടി നൽകി; വിരമിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് സസ്പെൻഷനും; ആനുകൂല്യം പോലും കിട്ടാതെയുള്ള രോഗ കിടക്കയിലെ ദുരിതം മലയാളിയെ കരയിച്ചു; ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- തലസ്ഥാനത്തെ പൊതുദർശനം കോടിയേരി ആഗ്രഹിച്ചു; മക്കൾ മൂന്നോ നാലോ തവണ പറഞ്ഞു, അച്ഛന്റെ ആഗ്രഹമാണ്, അവിടെ കൊണ്ടുപോകണം എന്ന്; എന്തായാലും കൊണ്ടുപോയില്ല; വിനോദിനി ബാലകൃഷ്ണൻ തുറന്നു പറയുന്നു
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ക്രിസ്തുമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ കുടുംബത്തിൽ ജനനം; ഹോട്ടൽ വെയിറ്ററിൽ നിന്ന് വെള്ളിത്തിരയിലേക്ക്; പടങ്ങൾ പൊളിഞ്ഞതോടെ മദ്യപാനവും വിഷാദ രോഗവും; സീറോയിൽ നിന്ന് തിരിച്ചുവന്നു; സിനിമാക്കഥ പോലെ എസ് ജെ സൂര്യയുടെ ജീവിതവും!
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- ഉമ്മൻ ചാണ്ടി മണ്ഡലത്തിന്റെ പൊതു വികാരം, പക്ഷേ സഹതാപ തരംഗമില്ല; വോട്ടുവീഴുന്നത് കൃത്യമായ രാഷ്ട്രീയ വിഷയത്തിൽ; സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമല്ലാഞ്ഞിട്ടും ജനപ്രിയ നേതാക്കളുടെ നിരയിലേക്ക് കുതിച്ച് ശശി തരൂരും; കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ തരൂരോ? മറുനാടൻ സർവേയിലെ രാഷ്ട്രീയ കൗതുകങ്ങൾ ഇങ്ങനെ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍