Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സീസർ പരാമർശത്തിന് മുമ്പ് കോടതി തന്റെ ഭാഗം കേട്ടില്ല; മന്ത്രിസ്ഥാനം രാജിവച്ചത് ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ: രാജികാര്യം വിശദീകരിച്ച് നിയമസഭയിൽ പ്രസ്താവന നടത്തി മാണി

സീസർ പരാമർശത്തിന് മുമ്പ് കോടതി തന്റെ ഭാഗം കേട്ടില്ല; മന്ത്രിസ്ഥാനം രാജിവച്ചത് ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ: രാജികാര്യം വിശദീകരിച്ച് നിയമസഭയിൽ പ്രസ്താവന നടത്തി മാണി

തിരുവനന്തപുരം: ബാർകോഴ കേസിൽ കോടതിയുടെ ഭാഗത്തു നിന്നും പരാമർശം ഉണ്ടാകുന്നതിന്റെ മുമ്പ് തന്റെ ഭാഗം കേട്ടില്ലെന്ന പരാതിയുമായി മുൻധനമന്ത്രി കെ എം മാണി രംഗത്തെത്തി. ഹൈക്കോടത് തനിക്കെതിരെ പരാമാർശം നടത്തിയത് വേദനാജനകമാണെന്നും മാണി പറഞ്ഞു. നിയമസഭയിൽ നടത്തിയ പ്രസ്താവനയിലാണ് മാണി ഇക്കാര്യം പറഞ്ഞത്. താൻ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല.

മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയാണോ എന്ന് സ്വയം പരിശോധിക്കാനാണ് കോടതി പറഞ്ഞത്.രാജിവച്ചത് ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തെക്കുറിച്ച് ഒന്നും പറയാനില്ല. സത്യം ആത്യന്തികമായി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു നിയമസഭാ ചട്ടം 64 പ്രകാരമായിരുന്നു മാണിയുടെ പ്രസ്താവന

എന്നാൽ കെ.എം മാണിയുടെ പ്രസ്താനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തുവന്നു. നിയമസഭാ കാലയളിവിലല്ലാതെ രാജിവച്ച മുൻ മന്ത്രിക്ക് നിയമസഭ ചേരുമ്പോൾ പ്രസ്താവന നടത്താൻ അവകാശമില്ലന്ന് ചൂണ്ടിക്കാട്ടി സി ദിവാകരനാണ് പ്രശ്‌നം ഉന്നയിച്ചത്.
എന്നാൽ മന്ത്രിസ്ഥാനം രാജിവച്ച അംഗങ്ങൾക്ക് പ്രത്യേക അനുമതിയോടെ ചട്ടം 64 പ്രകാരം പ്രസ്താവന നടത്താമെന്ന് സ്പീക്കർ റൂളിങ് നൽകി. മുമ്പും ഇത്തരം കീഴ്‌വഴക്കങ്ങൾ ഉണ്ടായിരുന്നുവെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

സീസറിന്റെ ഭാര്യയും സംശയത്തിന് അതീതനാകണം എന്നാണ് ബാർകോഴ കേസ് പരിഗണിക്കുമ്പോൾ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായ പരാമർശം. ഈ സാഹചര്യത്തിലാണ് മാണിക്ക് രാജിവെക്കേണ്ടി വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP