Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ സഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി; ഗവർണറെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ചാൻസലറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കുന്നതെന്ന് സർക്കാർ; ബിൽ അവതരണം ബുധനാഴ്ച; പ്രതിപക്ഷ നിരയിലെ ഭിന്നത മുതലെടുക്കാൻ ഭരണപക്ഷം

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ സഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി; ഗവർണറെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ്  ചാൻസലറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കുന്നതെന്ന് സർക്കാർ; ബിൽ അവതരണം ബുധനാഴ്ച; പ്രതിപക്ഷ നിരയിലെ ഭിന്നത മുതലെടുക്കാൻ ഭരണപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി. ഇംഗ്ലീഷ് പരിഭാഷയിൽ ഉള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ലീഷ് പരിഭാഷയിൽ ഉള്ള ബിൽ അവതരണത്തിന് ഗവർണറുടെ മുൻകൂർ അനുമതി വേണം. എട്ട് സർവ്വകലാശാല ചട്ടങ്ങൾ ഇംഗ്ലീഷിലാണ്. നാളെ സഭയിൽ അവതരിപ്പിക്കുന്ന ബിൽ 13 ന് പാസാക്കാൻ ആണ് സർക്കാർ നീക്കം.

.14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്ന് ഗവർണറെ മാറ്റാൻ ഉള്ള ബില്ലുകൾ ആണ് ഈ സമ്മേളനത്തിന്റെ സവിശേഷത. ഗവർണർ സർക്കാർ പോരും വിഴിഞ്ഞവും സഭയിൽ വലിയ ചർച്ചയായി. ഗവർണറോടുള്ള സമീപനത്തിൽ കോൺഗ്രസിൽ നിന്ന് വ്യത്യസ്തമായി ലീഗിന് എതിർപ്പ് ആണുള്ളത്. ലീഗ് നിലപാട് രാവിലെ ചേരുന്ന യുഡിഫ് പാർലിമെന്ററി പാർട്ടി യോഗത്തിൽ ഉന്നയിക്കും. തരൂർ വിവാദം തുടരുന്നതിലും ലീഗിന് അസംതൃപ്തി ഉണ്ട്. പ്രതിപക്ഷ നിരയിലെ ഭിന്നത സഭയിൽ ഭരണ പക്ഷം ആയുധമാക്കും.

ഭരണഘടനാ ചുമതലകളുള്ള ഗവർണറെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ഭരണഘടനയിൽ പറയാത്ത ചാൻസലറുടെ ചുമതലയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്ന് സർക്കാർ. ഗവർണർ പദവിയെ വിവാദങ്ങളിലേക്കോ പൊതു വിമർശനങ്ങളിലേക്കോ വിധേയമാക്കുന്ന സ്ഥാനങ്ങളും അധികാരങ്ങളും മുഖേന ഗവർണറെ ബുദ്ധിമുട്ടിക്കാൻ പാടില്ലാത്തതിനാലാണ് അദ്ദേഹത്തെ ചാൻസലർ പദവിയിൽ മാറ്റാൻ നിയമനിർമ്മാണം കൊണ്ടുവരുന്നത്. ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കുന്ന 2022ലെ സർവകലാശാല നിയമങ്ങൾ ഭേദഗതി ബില്ലിന്റെ ഉദ്ദേശ്യ കാരണങ്ങളുടെ വിവരണത്തിലാണ് ഇക്കാര്യം സർക്കാർ വ്യക്തമാക്കുന്നത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച് പഠിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച മദൻ മോഹൻ പുഞ്ചി കമ്മിഷൻ ശുപാർശയുടെ ചുവടുപിടിച്ചാണ് നിയമ ഭേദഗതി.

പ്രഗൽഭരും പ്രശസ്തരുമായ വിദ്യാഭ്യാസ വിചക്ഷണന്മാരെ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർമാരെ നിയമിക്കുന്നതിനാണ് ബിൽ വ്യവസ്ഥ ച്യെ്യുന്നത്. വൈസ് ചാൻസലറുടെ ഔദ്യോഗിക സ്ഥാനത്തിന് താൽകാലികമായി ഒഴിവുണ്ടാകുന്ന സാഹചര്യത്തിൽ ചെയ്യേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് എല്ലാ സർവകലാശാല നിയമങ്ങളിലും സമാന വ്യവസ്ഥകൾ കൊണ്ടുവരും. അതിനു വേണ്ടിയാണ് സർവകലാശാല നിയമങ്ങളിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചതെന്നും ബില്ലിൽ വ്യക്തമാക്കുന്നു.

പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണൻ അല്ലെങ്കിൽ ശാസ്ത്രം, വൈദ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹ്യൂമാനിറ്റീസ്, സാഹിത്യം, നിയമം, പൊതുഭരണം, എന്നീ മേഖലയിൽ പ്രാഗല്ഭ്യമുള്ളവരെയാണ് ചാൻസലർ ആയി നിയമിക്കേണ്ടത്. അഞ്ചുവർഷത്തേക്കാകും ചാൻസലറുടെ നിയമനം. ചാൻസലറായി നിയമിക്കപ്പെടുന്ന ഒരാൾക്ക് ഒരുതവണകൂടി പുനർ നിയമനത്തിന് അർഹത ഉണ്ടായിരിക്കും. ചാൻസലർ പദവിക്ക് പ്രതിഫലം നൽകില്ല. സർവകലാശാല ആസ്ഥാനത്താകും ചാൻസലറുടെ ഓഫിസ്.

സർക്കാരിനെ മുൻകൂട്ടി അറിയിച്ച ശേഷം ചാൻസലർക്ക് ജോലി രാജിവയ്ക്കാം. ഗുരുതരമായ പെരുമാറ്റ ദൂഷ്യത്തിനുമേലുള്ള ആരോപണങ്ങളിലോ മറ്റേതെങ്കിലും കുറ്റങ്ങൾ തെളിഞ്ഞാലോ സർക്കാരിന് ഉത്തരവ് വഴി ചാൻസലറെ നീക്കം ചെയ്യാം. എന്നാൽ ഇതിനു മുൻപ് സുപ്രീംകോടതിയിലെയോ ഹൈക്കോടതിയിലെയോ മുൻ ജഡ്ജി നടത്തുന്ന അന്വേഷണം അനിവാര്യമാണ്.

വൈസ് ചാൻസലർ സ്ഥാനത്ത് ഒഴിവു ഉണ്ടാകുമ്പോൾ പുതിയ വൈസ് ചാൻസലർ ചുമതല ഏറ്റെടുക്കും വരെ പ്രോ വൈസ് ചാൻസലർക്ക് വൈസ് ചാൻസലറുടെ ചുമതല നൽകും. മറ്റേതെങ്കിലും സർവകലാശാലയുടെ വൈസ് ചാൻസലർക്കും ചുമതല നൽകാവുന്നതാണെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP