Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ ഒതുക്കാനുള്ള എളുപ്പ വഴിയോ രാജ്യദ്രോഹം? അഫ്‌സൽ ഗുരു അനുസ്മരണവും പാക്ക് അനുകൂല മുദ്രാവാക്യം വിളിയും കളങ്കപ്പെടുത്തിയത് മഹത്തായ കലാലയത്തെ; ജെഎൻയുവിൽ യഥാർത്ഥത്തിൽ നടന്നതെന്ത്?

വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ ഒതുക്കാനുള്ള എളുപ്പ വഴിയോ രാജ്യദ്രോഹം? അഫ്‌സൽ ഗുരു അനുസ്മരണവും പാക്ക് അനുകൂല മുദ്രാവാക്യം വിളിയും കളങ്കപ്പെടുത്തിയത് മഹത്തായ കലാലയത്തെ; ജെഎൻയുവിൽ യഥാർത്ഥത്തിൽ നടന്നതെന്ത്?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തിന്റെ ഭരണചക്രം പിടിച്ച നിരവധി മഹാന്മാരായ നേതാക്കളെ സംഭാവന ചെയ്തിട്ടുള്ള യൂണിവേഴ്‌സിറ്റിയാണ് ജെഎൻയു എന്ന ചുരുക്കത്തിൽ അറിയപ്പെടുന്ന ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റി. ഇന്ത്യൻ സോഷ്യലിസ്റ്റ് ആശയങ്ങൾ സ്വപ്‌നം കണ്ട നെഹ്രുവിന്റെ നാമധേയത്തിലുള്ള ഈ യൂണിവേഴ്‌സിറ്റിക്ക് കാലങ്ങളായി ചെങ്കൊടിയോടാണ് താൽപ്പര്യം. എസ്എഫ്‌ഐ എന്ന പ്രസ്ഥാനത്തിന്റെ കുത്തകയായിരുന്ന യൂണിവേഴ്‌സിറ്റിയിൽ തീവ്ര ഇടതുപക്ഷക്കാരാണ് അടുത്തകാലത്തായി ചുവടുറപ്പിച്ചത്. മാവോയിസ്റ്റ് അനുഭാവം പുലർത്തുന്ന വിദ്യാർത്ഥി സംഘടന യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തിരുന്നു. ഇടതുപക്ഷത്തിന്റെ കോട്ടയായ യൂണിവേഴ്‌സിറ്റിയിൽ ചുവടുറപ്പിക്കാൻ വേണ്ടി നടത്തി ശ്രമങ്ങളാണോ ഇപ്പോൾ വിദ്യാർത്ഥികളെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റു ചെയ്യുന്നതിലേക്കും രാജ്യം മുഴുവൻ ചർച്ച ചെയ്യുന്ന വിഷയമായി മാറാനും ഇടയാക്കിയത്? ഈ വാദത്തിലേക്കാണ് ഇടതു സംഘടനകൾ വിരൽ ചൂണ്ടുന്നത്.

ഇന്ത്യയിലെ അവകാശ പോരാട്ടങ്ങൾക്കായി എപ്പോഴും രംഗത്തിറങ്ങിയിട്ടുള്ളത് ജെഎൻയുവിലെ വിദ്യാർത്ഥികളായിരുന്നു. ഡൽഹിയിലെ ബസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായപ്പോൾ സ്ത്രീകൾക്കെതിരായ അതിക്രമത്തിനെതിരെ പ്രതികരിച്ചുകൊണ്ട് ആദ്യം രംഗത്തുവന്നത ഈ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളായിരുന്നു. ഇതുപോലെ ലിംഗ സമത്വ വാദത്തിനും ഭിന്ന ലിംഗക്കാർക്ക് വേണ്ടിയും സദാചാര പൊലീസിംഗിന് എതിരെയും ഈ യൂണിവേഴ്‌സിറ്റിയിൽ പ്രക്ഷോഭങ്ങൾ നടന്നിട്ടുണ്ട്. പാർലമെന്റ് ആക്രമണ കേസിൽ തൂക്കിലേറ്റിയ അഫ്‌സൽ ഗുരുവിനെ അനുസ്മരിച്ചു കൊണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരി 9ാം തീയ്യതി ഇടതു വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മയായ ഡെമോക്രാറ്റിക് സ്റ്റുഡൻസ് യൂണിയൻ(ഡിഎസ് യു) നടത്തിയ പരിപാടിയെ ചൊല്ലിയാണ് രാജ്യം മുഴുവൻ ഈ വിഷയം ചർച്ച ചെയ്യുന്ന കാര്യത്തിലേക്ക് കാര്യങ്ങൾ എത്തിയത്.

എന്നാൽ അഫ്‌സൽ ഗുരുവും മഖ്ബൂൽ ഭട്ടും ജുഡീഷ്യൽ കില്ലിംഗിന്റെ ഇരയാണ് എന്ന വിധത്തിലായിരുന്നു പരിപാടി സംഘടിപിച്ചത്. കാശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾ അടക്കം നിരവധി പേർ ഈ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയ സമയത്തും ഈ സംഭവത്തെ പ്രമുഖർ അടക്കം അപലപിക്കുകയുണ്ടായിരുന്നു. ഇതേക്കുറിച്ചുള്ള ചർച്ചകളും നടന്നതാണ് ഇതിനിടെയാണ് ജെഎൻയു വിദ്യാർത്ഥികളുടെ സമരം രാജ്യദ്രോഹമാണെന്ന വിധിയെഴുത്തിലേക്ക് കേന്ദ്രസർക്കാർ എത്തിയത്. പരിപാടിയിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് ആരോപണം. ഈ ആരോപണം ഉന്നയിച്ചത് കാമ്പസിലെ തന്നെ എബിവിപി പ്രവർത്തകരായിരുന്നു. ഈ പരിപാടിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥി യൂണിൻ നേതാവ് കനയ്യ കുമാർ എന്ന എഐഎസ്എഫ് നേതാവിനെ പൊലീസ് അറസ്റ്റു ചെയ്തത്.

ക്യാംപസിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുകയും ചെയ്ത നിരവധിപ്പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന എന്നിവയാണു വകുപ്പുകൾ.
അനുമതിയില്ലാതെ അഫ്‌സൽ ഗുരുവിന് അനുസ്മരണച്ചടങ്ങ് സംഘടിപ്പിക്കാൻ ജെഎൻയുവിലെ ഒരു ഡിഎസ്എഫ് എന്ന സംഘടനയും കുറെ വിദ്യാർത്ഥികളും നടത്തിയ ശ്രമം എബിവിപി പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്നു സംഘർഷത്തിൽ കലാശിച്ചിരുന്നു. അതിനിടയിലാണ് ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും അഫ്‌സൽ ഗുരു നീണാൾ വാഴട്ടെ എന്ന മുദ്രാവാക്യങ്ങളും ഉയർന്നത്. ഈ സംഭവത്തിന് പിന്നിലെ യഥാർത്ഥ ചിത്രം എന്താണെന്നതിതെ സംബന്ധിച്ച തർക്കങ്ങൾ ഇപ്പോഴും ഉയരുന്നുണ്ട്.

ഇടതു വിദ്യാർത്ഥികളുടെ പരിപാടിയിൽ നുഴഞ്ഞുകയറിയ എബിവിപി പ്രവർത്തകർ ആണ് പാക്ക് അനുകൂല മുദ്രാവാക്യം വന്നതെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള വ്യക്തതൾ ഇനിയും വരാനുണ്ട്. ഫെബ്രുവരി ഒമ്പതാം തീയ്യതി ജെഎൻയുവിലെ വിദ്യാർത്ഥികൾ സാംസ്‌കാരിക സന്ധ്യ എന്ന പേരിൽ അഫ്‌സൽ ഗുരു അനുസ്മരണവും അയാളെപ്പറ്റിയുള്ള ഡോക്യുമെന്ററി പ്രദർശനവും സംഘടിപ്പിക്കുന്നതിന് അനുമതി തേടിയിരുന്നു. എന്നാൽ എബിവിപിയുടെ പരാതിയെ തുടർന്നു പരിപാടിക്ക് അധികൃതർ അനുമതി നിഷേധിച്ചു. എന്നാൽ പരപാടിയിൽ നിന്നും പിന്മാറാൻ ഇടതു വിദ്യാർത്ഥികൾ തയ്യാറായില്ല. തുടർന്നാണ ്പരിപാടി സംഘടിപ്പിച്ചതും സംഘർഷത്തിൽ കലാശിച്ചതും.

എസ്എഫ്‌ഐ, എഐഎസ്എഫ് അടക്കമുള്ള സംഘടനകൾ പരിപാടിയുടെ സംഘാടകർക്കൊപ്പം എബിവിപിക്കെതിരേ പ്രകടനം നടത്തി. അതിലാണ് ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്നത്. ഇത്് മുൻകൂട്ടി നടന്നതിലുള്ള ആസൂത്രണമാണെന്നാണ് ഇടതു പ്രസ്ഥാനങ്ങളുടെ പക്ഷം. ആയുധങ്ങൾ ഏന്തിയല്ല, വധശിക്ഷയ്‌ക്കെതിരായ ആശയമാണ് തങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്നും ഇവർ പറയുന്നു. എന്നിട്ടും എന്തിനാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയതെന്നാണ് അറിയുന്നത്. ഇതിനിടെയാണ് രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കുന്നവരെയും ഐക്യത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നവരെയും എവിടെയായാലും ഒരു കാരണവശാലും വെറുതെവിടില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. മാതൃരാജ്യത്തെ അപമാനിക്കുന്നതു വച്ചുപൊറുപ്പിക്കാനാവില്ലെന്നു മാനവ വിഭവ ശേഷി വികസന മന്ത്രി സ്മൃതി ഇറാനിയും വ്യക്തമാക്കി. മന്ത്രിമാർ തങ്ങളുടെനിലപാട് വ്യക്തമാക്കിയതോടെ രാജ്യദ്രോഹ കേസിലേക്കും അറസ്റ്റിലേക്കും കടന്നു.

ദേശീയ രാഷ്ട്രീയത്തിലേ ഒരു വിഷയമായി തന്നെ ജെഎൻയു പ്രശ്‌നം വളർന്നിട്ടുണ്ട്. ഇപ്പോൾ ഈ യൂണിവേഴ്‌സിറ്റിയെ അടച്ചുപൂട്ടണമെന്ന വാദമാണ് എബിവിപി മുന്നോട്ടു വെക്കുന്നതും. ജെഎൻയു ബിരുദം എന്നത് എളുപ്പത്തിൽ ജോലികിട്ടാൻ സഹായകമായ വിധത്തിൽ ഉണ്ടായിരുന്നിടത്തു നിന്നാണ് രാജ്യദ്രോഹമെന്ന വിധത്തിലേക്ക് ചർച്ചകൾ നടക്കുന്നത്. സർഗ്ഗാത്മക നിറഞ്ഞു വിമർശനങ്ങളും സംവാദങ്ങളും നിറഞ്ഞു നിന്ന കാമ്പസിലെ എതിർശബ്ദങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് ഗുണകരമാകില്ലെന്നാണ് ഇവിടെത്തെ പൂർവ്വ വിദ്യാർത്ഥികളും ഇപ്പോൾ വാദിക്കുന്നത്.

ജെഎൻയുവിൽ സമരമുഖത്തുണ്ടായിരുന്ന വിദ്യാർത്ഥികളെ തീവ്രവാദികളാക്കി ടൈംസ് നൗ ചാനൽ അധികാരി അർണാബ് ഗോസ്വാമി രംഗത്തെത്തുക കൂടി ചെയ്തതോടെ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളായി സംഘപരിവാർ കൂടുതൽ അണിനിരക്കുകയാണ് ഉണ്ടായത്. തുടർന്ന് സോഷ്യൽ മീഡിയയിൽ അടക്കം ഷട്ട് ഡൗൺ ജെഎൻയു കാമ്പസ് പ്രചരണം നടത്തി. എബിപിവിയുടെ നേതൃത്വത്തിൽ നടന്ന ഈ പ്രചരണങ്ങളാണ് പലപ്പോഴും രാജ്യദ്രോഹം ചുമത്തുന്നതിന് പിന്നിലെ നീക്കങ്ങളെ സംശയത്തിലാക്കുന്നത്. എന്നാൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയതിനെ അനുകൂലിക്കാൻ ഒരു വിദ്യാർത്ഥി സംഘടനയും തയ്യാറായിട്ടില്ല താനും. ഈ സാഹചര്യത്തിലാണ് നിരവധി ചോദ്യങ്ങൾ ജെഎൻയു വിഷയത്തിൽ ഉയരുന്നതും.

രാജ്യത്തിന്റ ചിന്താ ധാര രൂപപ്പെടുത്തുന്നതിൽ നിർണ്ണായ പങ്കുവഹിക്കുന്ന യൂണിവേഴ്‌സിറ്റിയിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ഒളിഞ്ഞിരിക്കുന്നത് രാഷ്ട്രീയം തന്നെയാണെന്ന കാര്യം ഉറപ്പാണ്. മാനുഷിക അവകാശങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ച യൂണിവേഴ്‌സിറ്റിയിൽ ഇപ്പോൾ നടക്കുന്നത് എന്തായാലും ഗുണകരമായ കാര്യങ്ങളല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP