ശേഖരൻകുട്ടിക്ക് വേണ്ടി ജാക്കി കടത്തിയതും സ്വർണം! നിയമസഭയിൽ പ്രതിപക്ഷ ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ വന്നപ്പോൾ 'ഇരുപതാം നൂറ്റാണ്ടിൽ' മറ്റൊരു വിഷയം ഉണ്ടാക്കിയ അധോലോക നായകൻ; വയനാട്ടിലെ രാഹുൽ ഗാന്ധി ഓഫീസ് ആക്രമവും സിനിമാ തിരക്കഥയ്ക്ക് സമാനമായി നിയമസഭാ സമ്മേളനത്തിന് തൊട്ടു മുമ്പ്; എസ് എഫ് ഐ അതിക്രമത്തിന് പിന്നിൽ ടിപിയെ കൊന്ന ബുദ്ധിയോ?

മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: 'ഇരുപതാം നൂറ്റാണ്ടിൽ' ശേഖരൻ കുട്ടിയെന്ന മുഖ്യമന്ത്രി പുത്രന് വേണ്ടി സ്വർണം കടത്തിയത് സാഗർ ഏലിയാസ് ജാക്കിയെന്ന അധോലോക നായകനാണ്. ഇത് പ്രതിപക്ഷം അറിഞ്ഞു. നിയമസഭയിൽ മുഖ്യമന്ത്രിക്ക് മറുപടി പറയാനും വാദമില്ല. ഇതോടെ മുഖ്യമന്ത്രി മകനെ താക്കീത് ചെയ്തു. വിഷയം ജാക്കിക്ക് മുന്നിലെത്തി. പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ ഭരണപക്ഷത്തിന്റെ ഓഫീസ് അടിച്ചു തകർത്തു. നിയമസഭയിൽ പിന്നെ കത്തി കയറിയത് ഭരണപക്ഷമാണ്. പ്രതിപക്ഷത്തെ നിശബ്ദമാക്കി. ഈ സിനിമാ തിരക്കഥയുടെ മറ്റൊരു വെർഷൻ കേരളത്തിൽ അരങ്ങേറുകയായിരുന്നോ ഇന്നലെ. എന്തായാലും അടുത്ത ദിവസം നിയമസഭ സമ്മേളിക്കുമ്പോൾ കോൺഗ്രസിന് സ്വർണ്ണകടത്തിലെ ആരോപങ്ങൾ ഉന്നയിക്കാൻ കഴിയില്ല. പകരം വയനാട്ടിലെ എസ് എഫ് ഐ ആക്രമണമേ ആദ്യം പറയാൻ കഴിയൂ.
ആക്രമിക്കപ്പെട്ടത് കോൺഗ്രസിന്റെ എല്ലാം എല്ലാമായ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസാണ്. അതുകൊണ്ട് തന്നെ നിയമസഭയിൽ വെറുതെ ചർച്ച ചെയ്തു പോകാൻ കോൺഗ്രസിനാകില്ല. വാദ പ്രതിവാദങ്ങൾ ഉയരും. ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യമെത്തും. ഇതിനെല്ലാം അപലപനീയമെന്ന വാക്കിൽ മറുപടി ഒതുക്കും. ഇതോടെ എല്ലാം സംഘർഷമാകും. അങ്ങനെ നിയമസഭ തന്നെ സ്തംഭിക്കും. മറ്റ് വിഷയങ്ങളൊന്നും ചർച്ചയ്ക്കായി കടന്നു വരില്ല. അതിവേഗം നടപടി ക്രമങ്ങൾ പൂർത്തിയാക്കി സഭയ്ക്ക് പരിയാം. ഫലത്തിൽ സ്വപ്നാ സുരേഷിന്റെ സ്വർണ്ണ കടത്തിലെ വെളിപ്പെടുത്തലോ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ഉമാ തോമസിന്റെ മിന്നും ജയമോ അനിതാ പുല്ലയിലിന്റെ ലോക കേരളാ സഭയിലെ കറക്കമോ ഒന്നും നിയമസഭയിൽ ഉയരില്ല. അങ്ങനെ വിവാദങ്ങൾക്ക് മറുപടി നൽകാതെ രക്ഷപ്പെടാൻ കഴിയുമെന്ന സാഹചര്യമാണ് മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുന്നത്. അതുകൊണ്ടാണ് വയനാട്ടിലെ അക്രമത്തിൽ ഗൂഢാലോചന പ്രതിപക്ഷം തിരിച്ചറിയുന്നത്.
ഇരുപതാംനൂറ്റാണ്ട് എന്ന സിനിമ 1987ലാണ് റിലീസ് ചെയ്തത്. സ്വർണ്ണ കടത്തിലൂടെ കോടീശ്വരനായ മുഖ്യമന്ത്രിയും മകനും സുഹൃത്തായ അധോലോക നായകനും. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു ഒരുക്കിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തു. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറി. തിരക്കഥയുടെ കരുത്തായിരുന്നു സിനിമയെ ഹിറ്റാക്കിയത്. ഈ രാഷ്ട്രീയ-അധോലോക സിനിമ മുമ്പോട്ട് വച്ച സ്വർണ്ണ കടത്തിലെ പണമുണ്ടാക്കൽ തന്നെയാണ് സ്വപ്നാ സുരേഷിന്റെ നയതന്ത്ര സ്വർണ്ണ കടത്തിലും നിറയുന്നത്. എന്നാൽ ആ സിനിമാ തിരക്കഥയ്ക്കും അപ്പുറത്തേക്ക് പോകുന്ന തരത്തിലാണ് വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിന് ശേഷമുള്ള ട്വിസ്റ്റുകളിൽ തെളിയുന്നത്. അതുകൊണ്ട് കൂടിയാണ് സിപിഎമ്മിന് വെറുതെ കൈകഴുകി പോകാൻ ഈ വിഷയത്തിൽ കഴിയാത്ത സ്ഥിതി വരുന്നതും.
വിവാദങ്ങൾക്കിടെ കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം തിങ്കളാഴ്ചയാണ് തുടങ്ങുന്നത്. ജൂലൈ 27 വരെ 23 ദിവസങ്ങളിലാണ് സഭ സമ്മേളിക്കേണ്ടത്. സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴിയും വെളിപ്പെടുത്തലും വിവാദമായതിന്റെ അലയൊലികൾ അടങ്ങുംമുമ്പ് ആരംഭിക്കുന്ന സഭ സമ്മേളനത്തിൽ സർക്കാറിനെതിരെ പ്രതിപക്ഷം ഇത് പ്രധാന ആയുധമാക്കുമെന്നുറപ്പായിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയും മകളും പോലും ആരോപണ നിഴലിലാണ്. അതിനെല്ലാം മുഖ്യമന്ത്രി പറയുന്ന മറുപടി കേൾക്കാൻ എല്ലാവരും കാത്തിരിക്കുകയാണ്. അതിനിടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐക്കാർ അടിച്ചുതകർത്തതും ചർച്ചകൾ മാറി മറിയുന്നതും. അതുകൊണ്ട് തന്നെ തിങ്കളാഴ്ച തന്നെ സഭ പ്രതിഷേധക്കടലായി മാറും. ഇത് സ്വപ്നാ വിഷയത്തെ പോലും അപ്രസക്തമാക്കുമെന്ന് ഉറപ്പാണ്.
കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമിച്ച എസ്എഫ്ഐയുടെ നടപടിയിൽ സിപിഎം നേതൃത്വത്തിന് കടുത്ത അതൃപ്തി എന്നു വരുത്താനാണ് ശ്രമം. ഇക്കാര്യത്തിൽ എസ്എഫ്ഐ തിരുത്തണമെന്നാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സമരത്തെ തള്ളിപ്പറയാൻ എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചു. സംഭവത്തിൽ സംഘടനയിലെ പാർട്ടി അംഗങ്ങളോടു വിശദീകരണം തേടും. ശക്തമായ നടപടിയെടുക്കാനും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. എന്നാൽ സിപിഎം പോലൊരു കേഡർ പാർട്ടിയിൽ നേതൃത്വം അറിയാതെ രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐക്കാർ അടിച്ചു തകർക്കുമെന്നത് കോൺഗ്രസുകാർക്ക് അംഗീകരിക്കാനാകില്ല. കേരളത്തിലെ രാഷ്ട്രീയ ചർച്ചാ വിഷയങ്ങൾ വഴിതിരിച്ചു വിടാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന സംശയം ശക്തമാണ്. ടിപി ചന്ദ്രശേഖരനെ നെയ്യാറ്റിൻകര ഉപതരെഞ്ഞെടുപ്പ് സമയത്ത് 51 വെട്ടു വെട്ടിക്കൊന്ന അതേ ക്രിമിനൽ ബുദ്ധിയാണ് ഇതിന് പിന്നലെന്നും അവർ വിലയിരുത്തുന്നു.
അതിനിടെ രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച നടപടിയെ അംഗീകരിക്കാനാകില്ലെന്ന് എസ്എഫ്ഐയും വ്യക്തമാക്കി. ജില്ലാ നേതൃത്വം ഇത്തരമൊരു മാർച്ച് സംഘടിപ്പിക്കുന്ന കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നില്ല. സമരത്തിനു നേതൃത്വം നൽകിയവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും മുഖ്യമന്ത്രി പിണറായി വിജയനും എസ്എഫ്ഐ പ്രവർത്തകരുടെ അക്രമത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു. അക്രമത്തിനു പിന്നിലുള്ളവർക്കെതിരെ പൊലീസ് നടപടിയെടുക്കുമെന്നും യച്ചൂരി ട്വിറ്ററിൽ കുറിച്ചു. യെച്ചൂരിക്ക് തീർത്തും നാണക്കേടായി മാറുകയും ചെയ്തു ഈ സംഭവം. ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്നാണ് സിപിഎം നീക്കം. ഈ സഹകരണം പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് പുതിയ തലത്തിലെത്തുമെന്നും കരുതി. ഇതെല്ലാം അട്ടിമറിക്കുകയായിരുന്നു വയനാട്ടിലെ അക്രമം.
രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേർക്കുള്ള എസ്എഫ്ഐ അതിക്രമം സിപിഎമ്മിനെ പാടേ പ്രതിരോധത്തിലാക്കി എന്നതും വസ്തുതയാണ്. സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്ന വേളയിൽ നടന്ന സംഭവവികാസങ്ങൾ നേതാക്കൾ പലരും അദ്ഭുതത്തോടെയാണ് ശ്രവിച്ചത്. ഇന്നും നാളെയും സംസ്ഥാനകമ്മിറ്റി ചേരാനിരിക്കെ, വയനാട് ജില്ലാ നേതൃത്വം പാർട്ടിക്കു മുന്നിൽ പ്രതിക്കൂട്ടിലായി. സെക്രട്ടേറിയറ്റ് ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും സംഭവത്തെ തള്ളിപ്പറഞ്ഞതും ശ്രദ്ധേയമാണ്. അപ്പോഴും പ്രതിപക്ഷം രാഷ്ട്രീയ ചർച്ചകളെ മാറ്റി മറിക്കുന്ന ഗൂഢാലോചനയായി ഇതിനെ കാണുന്നുണ്ട്.
എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മന്ത്രി പി.എ.മുഹമ്മദ് റിയാസ് തുടങ്ങിയവരും അക്രമത്തിനെതിരെ രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് നടന്ന മാർച്ചും തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്. എഡിജിപി മനോജ് എബ്രഹാമിനാണ് അന്വേഷണ ചുമതല. ബഫർ സോൺ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുൽ ഗാന്ധിയുടെ വയനാട് കൽപ്പറ്റയിലെ എംപി ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചുതകർത്തതിനു പിന്നാലെ, ഇതേ വിഷയത്തിൽ പ്രധാനമന്ത്രിക്കു കത്തയച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. വെള്ളിയാഴ്ച രാഹുൽ ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടപെടൽ തേടി കത്തയച്ച കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഈ വിഷയത്തിൽ ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് രാഹുൽ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
''ദേശീയ ഉദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലകളുടെ പരിപാലനത്തിൽ സുപ്രീം കോടതിയുടെ ഉത്തരവ് ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുർസ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്. വനം, കാലാവസ്ഥാ മന്ത്രാലയത്തോടും കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതിലോല മേഖലകളുടെ പരിധി കുറയ്ക്കാൻ അഭ്യർത്ഥിക്കാൻ സർക്കാരുകൾക്കു സാധിക്കും. വിഷയത്തിൽ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു.'' - രാഹുൽ കുറിച്ചു. കത്തിന്റെ വിശദാംശങ്ങൾ സഹിതമാണ് പോസ്റ്റ്.
ബഫർസോൺ വിഷയത്തിൽ സ്ഥലം എംപിയായ രാഹുൽ ഗാന്ധി മൗനം പാലിക്കുകയാണെന്ന് ആരോപിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ കൽപ്പറ്റയിലെ അദ്ദേഹത്തിന്റെ ഓഫിസിലേക്കു മാർച്ച് നടത്തിയത്. ഇരച്ചു കയറിയ പ്രവർത്തകർ ഓഫിസ് തല്ലിത്തകർത്തിരുന്നു.അതിനിടെ, എസ്എഫ്ഐ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഓഫിസ് ജീവനക്കാരൻ അഗസ്റ്റിനുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. പൊലീസ് ആക്രമണത്തിൽ പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകരുമായും രാഹുൽ ഗാന്ധി ഫോണിൽ ആശയവിനിമയം നടത്തി.
- TODAY
- LAST WEEK
- LAST MONTH
- ശബരിമലയിലെ സാധ്യത തിരിച്ചറിഞ്ഞ ഏക ചാനൽ ചീഫ് എഡിറ്റർ; ഹരിവരാസനം വരെ ലൈവാക്കി ഭക്തരുടെ വികാരത്തിനൊപ്പം നിന്നപ്പോൾ റേറ്റിംഗിൽ ഏഷ്യാനെറ്റ് ന്യൂസിനെ പോലും വെല്ലുവിളിച്ച് പരിവാർ ചാനൽ രണ്ടാമത് എത്തി; ജികെ സുരേഷ് ബാബു വിരമിച്ചെന്ന് ജനം ടിവി
- ആഭരണങ്ങൾ മോഷണത്തിനിടെ താഴെ വീണത് വഴിത്തിരിവായി; സംശയം വിരൽ ചൂണ്ടിയത് മോഷണത്തിന് പിന്നിൽ വീടിനെക്കുറിച്ച് നല്ല ധാരണയുള്ള മോഷണം പരിചയമില്ലാത്ത വ്യക്തിയിലേക്ക്; വൈദികന്റെ വീട്ടിലെ കവർച്ചാക്കേസിൽ വഴിത്തിരിവ്; വൈദികന്റെ മകൻ അറസ്റ്റിൽ
- സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ
- ആറാം ക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു; മുറിയിൽ പൂട്ടിയിട്ട് ഇരുമ്പ് വടി കൊണ്ട് അടിച്ചെന്നും പരാതി; കുട്ടിക്ക് മർദ്ദനമേറ്റത് പുറത്തറിഞ്ഞത് സ്കൂളിലെ കൗൺസിലിംഗിൽ; പറവൂർ ചിറ്റാട്ടുകരയിൽ ആശ വർക്കർ അറസ്റ്റിൽ
- 'സംസ്ഥാനത്ത് വിൽക്കുന്ന കറി പൗഡറുകളിൽ എല്ലാത്തിലും മായമുണ്ടെന്ന് തെളിഞ്ഞു; ഒറ്റയൊന്നും ബാക്കിയില്ല; പക്ഷേ എന്താ ചെയ്യുക, എല്ലാം വ്യാജമാണ് ': കറിപൗഡറുകളിൽ കാൻസർ അടക്കം രോഗങ്ങളുണ്ടാക്കുന്ന വിഷം എന്ന മറുനാടൻ വാർത്ത ശരി വച്ച് മന്ത്രി എം വി ഗോവിന്ദൻ
- ഒന്നാം പിണറായി സർക്കാരിന്റെ ഏഴയലത്ത് എത്തുന്നില്ല; മന്ത്രിമാർക്ക് സ്വന്തമായി തീരുമാനം എടുക്കാൻ മടി; എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; ചില മന്ത്രിമാരെ ഫോൺ വിളിച്ചാൽ കിട്ടുന്നില്ല; മന്ത്രിമാരിൽ പലർക്കും യാത്ര ചെയ്യാനും മടി; രാഷ്ട്രീയ വിഷയങ്ങളെ പ്രതിരോധിക്കുന്നതിലും ശേഷിക്കുറവ്; രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം അത്ര പോരെന്ന് സിപിഎം
- കണ്ണൂരിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ സഹപാഠി പീഡിപ്പിച്ച സംഭവം; അതിജീവിതയുടെ കുടുംബത്തിന് ഭീഷണി; പൊലീസ് കേസ് അന്വേഷണം വഴിതിരിച്ചുവിടുന്നുവെന്ന ആരോപണവുമായി പിതാവ്
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- പുലർച്ചെ പൊലീസിനെ പോലും അറിയിക്കാതെ സിആർപിഎഫ് ജവാന്മാരുടെ സുരക്ഷയോടെ വരവ്; കരുവന്നൂർ ബാങ്കിലെ നിക്ഷേപകരെ അടക്കം ആരെയും കടത്തി വിടാതെ റെയ്ഡ്; റബ്കോ ഏജന്റായിരുന്ന ബിജോയിയുടെ ആഡംബര വീടും ആർഭാടങ്ങളും കണ്ട് അന്തം വിട്ട് ഇഡി ഉദ്യോഗസ്ഥർ; കോടികൾ വന്നുപോയ വഴിയെ എൻഫോഴ്സ്മെന്റ്
- കൊച്ചിയിൽ വഴി യാത്രക്കാരെ ടാർ ഒഴിച്ച് പൊള്ളിച്ച സംഭവം; 8 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു; ടാർ ഒഴിച്ച തൊഴിലാളിയും കസ്റ്റഡിയിൽ; ടാർ ദേഹത്തൊഴിച്ചതല്ലെന്നും തർക്കത്തിനിടെ കൈതട്ടി ദേഹത്ത് വീണതാണെന്നും കരാർ കമ്പനി
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- നിങ്ങൾ ആണാണോ പെണ്ണാണോ എന്നാണല്ലോ കമന്റുകൾ വരുന്നത്; ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുമോ? റിയാസ് സലിമിന് നേരെ ചോദ്യം ചോദിച്ചത് മാത്രമേ മീര അനിലിന് ഓർമ്മയുള്ളൂ..! കോമഡി സ്റ്റാർസിന്റെ അവതാരകയെ വെള്ളംകുടിപ്പിച്ച മറുപടികളുമായി ബിഗ് ബോസ് താരം
- ദുബായിൽ നിലയുറപ്പിച്ചപ്പോൾ അന്തർധാര തുടങ്ങി; കൊച്ചി ഡ്യൂട്ടിഫ്രീയിൽ സജീവമായി; ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ശക്തികൂടി; തകർത്തത് 'സന്ദേശത്തിലെ ശങ്കരാടിയുടെ' അതേ അന്തർധാര; നന്നായി എണീറ്റ് നിന്നിട്ട് എല്ലാം പറയാം; തോന്നുപടി സ്വർണ്ണ വില ഈടാക്കിയവരെ തിരുത്തിയത് ഇന്നും അഭിമാനം; ജനകോടികളുടെ വിശ്വസ്ത സ്ഥാപനം തിരിച്ചുവരുമെന്ന് അറ്റ്ലസ് രാമചന്ദ്രൻ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- നടി നിർമ്മിച്ച സിനിമയിലൂടെ സംവിധായക അരങ്ങേറ്റം; അടുപ്പം പ്രണയമായി; 1995ൽ രാധികയുമായി വിവാഹം; അടുത്ത വർഷം അവർ പിരിഞ്ഞു; രണ്ടാം കെട്ടും വിവാഹമോചനമായി; വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്ന് ജയറാമിനെ വിളിച്ചതും വിവാദമായി; വിടവാങ്ങുന്നത് ക്ലാസ് ഓഫ് 80'സ് മനപ്പൂർവ്വം മറന്ന താരം; പ്രതാപ് പോത്തന്റേത് ആർക്കും പിടികൊടുക്കാത്ത വ്യക്തിജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്