Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജെപി ബന്ധത്തെചൊല്ലി വ്യാപാരികൾക്കികൾക്കിടയിൽ അടി; രാഷ്ട്രീയ സഹകരണം സാധ്യമാവില്ലെന്ന് എകോപന സമിതിയിലെ ഒരു വിഭാഗം; ആരോടും അയിത്തമില്ലെന്ന് ടി. നസറുദ്ദീൻ; സമ്മർദ്ദവുമായി ലീഗും

ബിജെപി ബന്ധത്തെചൊല്ലി വ്യാപാരികൾക്കികൾക്കിടയിൽ അടി; രാഷ്ട്രീയ സഹകരണം സാധ്യമാവില്ലെന്ന് എകോപന സമിതിയിലെ ഒരു വിഭാഗം; ആരോടും അയിത്തമില്ലെന്ന് ടി. നസറുദ്ദീൻ; സമ്മർദ്ദവുമായി ലീഗും

കെ വി നിരഞ്ജൻ

കോഴിക്കോട്: ബിജെപിയുമായി സഹകരിച്ച് പ്രവർത്തിക്കാനായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി. നസറുദ്ദീൻ നടത്തുന്ന നീക്കത്തിൽ കടുത്ത എതിർപ്പുമായി ഒരു വിഭാഗം വ്യാപാരികൾ.

കാൺപൂരിൽ നിന്നുള്ള ബിജെപി ലോക്‌സഭാംഗം ശ്യാംബിഹാരി മിശ്ര പ്രസിഡന്റായ ഭാരതീയ വ്യാപാര ഉദ്യോഗമണ്ഡലിന്റെ, ഓഗസ്റ്റ് ഒമ്പതിന് ഡൽഹിയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ പങ്കെടുത്ത് ബിജെപിയുമായുള്ള സഹകരണം ശക്തമാക്കാനാണ് നസറുദ്ദീൻ വിഭാഗത്തിന്റെ നീക്കം.എന്നാൽ ബിജെപിയുമായി ഒരുവിധ രാഷ്ട്രീയ സഹകരണവും സാധ്യമല്‌ളെന്ന നിലപാടിലാണ് മറുപക്ഷം.

ഒമ്പതിന് നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുന്ന കാര്യത്തിൽ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിട്ടില്‌ളെങ്കിലും ,രാഷ്ട്രീയ അജണ്ട ആരെങ്കിലും പുറത്തെടുത്താൽ പരസ്യമായി എതിർക്കാനാണ് ഇവരുടെ നീക്കം. ദേശീയ കൺവെൻഷനിൽ പങ്കെടുക്കുക എന്നതിലപ്പുറം മറ്റൊന്നും തീരുമാനിച്ചിട്ടില്‌ളെന്നും ബിജെപിയുമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സഹകരണം സാധ്യമാവില്‌ളെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അഷ്‌റഫ് മൂത്തേടത്ത് പറഞ്ഞു.എകോപന സമിതിയിലെ വ്യാപാരികൾക്കിടയിൽ ഗണ്യമായ സ്വാധീനം മുസ്ലിംലീഗിനുണ്ട്.പരമ്പരാഗതമായി തങ്ങൾക്ക് കിട്ടുന്ന ഒരു വിഭാഗം വോട്ടുകൾ നഷ്ടമാവുമെന്ന ഭീതിയിൽ നസിറുദ്ദീന്റെ നീക്കം പൊളിക്കാൻ ലീഗ് നേതൃത്വം രംഗത്തത്തെിയതായാണ് വിവരം. കഴിഞ്ഞ രണ്ടുദിവസമായി വ്യാപാരി നേതാക്കൾക്കുമുന്നിൽ മുസ്ലിം ലീഗിന്റെ കടുത്ത സമ്മർദ്ദമുണ്ട്.

സമ്മേളനത്തിൽ സംസ്ഥാന കൗൺസിൽ അംഗങ്ങൾ മുഴുവൻ പങ്കെടുക്കാനാണ് ഏകോപന സമിതി തീരുമാനം. ഇതനുസരിച്ച് 600ഓളം പേർ കേരളത്തിൽനിന്ന് പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ അറിയിച്ചു. വ്യാപാരികൾക്ക് ബിജെപി ഉൾപ്പെടെ ആരോടും അയിത്തമില്‌ളെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സർക്കാറിന്റെ നയം നോക്കിയാണ് ഏകോപന സമിതി നിലപാട് കൈക്കൊള്ളുക. ഞങ്ങളെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും. മോദി സർക്കാർ വ്യാപാരികളുടെ ചില ആവശ്യങ്ങൾ ഇതിനകം അംഗീകരിച്ചിട്ടുണ്ട്. മറ്റ് ആവശ്യങ്ങളടങ്ങിയ നിവേദനം ഒമ്പതിന് സമർപ്പിക്കും.

അതിനോടുള്ള സമീപനം നോക്കി ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിനു നൽകിയ നിവേദനത്തിൽ ചെറുകിട വ്യാപാര വ്യവസായ പ്രതിനിധിക്ക് രാജ്യസഭയിൽ അംഗത്വംവേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നസിറുദ്ദീൻ പറഞ്ഞു. അത് പരിഗണിക്കുമെന്നാണ് പ്രതീക്ഷ. നികുതിക്ക് ഏകജാലക സംവിധാനം വേണമെന്നും, കേന്ദ്ര സർക്കാരിൽ വ്യാപാര മന്ത്രാലയം വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ പരിഗണിച്ചാൽ ബിജെപി യെ സഹായിക്കുന്നതിൽ എന്താണ് തെറ്റന്നൊണ് നസിറുദ്ദീന്റെ വാദം.

അതേസമയം വ്യാപാരി വ്യവസവയി ഏകേപന സമിതിക്ക് രാഷ്ട്രീയമില്‌ളെന്നും എല്ലാ പാർട്ടികളിലും ഉള്ളവർ ഇതിലുണ്ടെന്നാണ് എതിർവിഭാഗം ചൂണ്ടിക്കാട്ടുന്നത്. നസറുദ്ദീനുമായി സഹകരിക്കുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ പലർക്കും കടുത്ത അതൃപ്തിയുണ്ട്. മുൻകാലങ്ങളിൽ പലപ്പോഴും യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കാറുള്ള നസറുദ്ദീൻ കഴിഞ്ഞ ഏതാനും കാലമായാണ് കോൺഗ്രസുമായി തീർത്തും ഇടഞ്ഞത്. കോഴിക്കോട് മിഠായി തെരുവിൽ തന്റെ കടകൾക്ക് ദുരൂഹ സാഹചര്യത്തിൽ തീപടിച്ചതിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതും, നഷ്ടപരിഹാരം നൽകാത്തതും അദ്ദേഹത്തെ തീർത്തും ചൊടിപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP