Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഘടനയിൽ സജീവമാകണമെന്ന് ആവശ്യപ്പെട്ടത് സുധാകരൻ; കൈയടിച്ചത് ചെന്നിത്തല; കൊണ്ടത് മുരളീധരനും; ആന്റണിയുടെ വിരമിക്കലും ഉമ്മൻ ചാണ്ടിയുടെ അസുഖവും തകർത്ത എ ഗ്രൂപ്പ്; വിഡിക്കും കെസിക്കും വെല്ലുവിളിയാകാൻ പഴയ മുഖം? പിറന്നാൾ ആഘോഷം നൽകുന്നത് ധ്രുവീകരണ സൂചനകൾ; വി എം സുധീരൻ തിരിച്ചെത്തുമോ?

സംഘടനയിൽ സജീവമാകണമെന്ന് ആവശ്യപ്പെട്ടത് സുധാകരൻ; കൈയടിച്ചത് ചെന്നിത്തല; കൊണ്ടത് മുരളീധരനും; ആന്റണിയുടെ വിരമിക്കലും ഉമ്മൻ ചാണ്ടിയുടെ അസുഖവും തകർത്ത എ ഗ്രൂപ്പ്; വിഡിക്കും കെസിക്കും വെല്ലുവിളിയാകാൻ പഴയ മുഖം? പിറന്നാൾ ആഘോഷം നൽകുന്നത് ധ്രുവീകരണ സൂചനകൾ; വി എം സുധീരൻ തിരിച്ചെത്തുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ അഞ്ച് ഗ്രൂപ്പുണ്ടെന്ന രൂക്ഷ വിമർശനം ഉയർത്തിയ മുതിർന്ന നേതാവ് വി എം. സുധീരന്റെ ലക്ഷ്യം വീണ്ടും കോൺഗ്രസിൽ സജീവമാകുകയോ? കെ സുധാകരൻ കെപിസിസി അധ്യക്ഷപദം ഒഴിയാനുള്ള സാധ്യതകൾ ചർച്ചയാകുമ്പോഴാണ് സുധീരന്റെ വരവ്. കർണ്ണാടകത്തിൽ കോൺഗ്രസ് അധികാരമേറ്റതിന് പിന്നാലെയാണ് സുധീരന്റെ വരവ്. എകെ ആന്റണിയുടെ ഒരുകാലത്തെ അതിവിശ്വസ്തനായിരുന്നു സുധീരൻ. എ ഗ്രൂപ്പിലെ പ്രധാനി. ഉമ്മൻ ചാണ്ടിയുടെ കൈയിലേക്ക് എ ഗ്രൂപ്പ് എത്തിയപ്പോൾ സുധീരൻ ആ ഗ്രൂപ്പുമായി സഹകരിക്കാതെയായി. അപ്പോഴും ആന്റണിയുമായി അടുപ്പം തുടർന്നു.

കെപിസിസി അധ്യക്ഷനുമായി. പിന്നീട് ആരോഗ്യ കാരണങ്ങളാൽ രാജിവച്ചു. കോൺഗ്രസിൽ ക്ലീൻ ഇമേജുള്ള സുധീരൻ വീണ്ടും കോൺഗ്രസിൽ സജീവമാകാൻ ആഗ്രഹിക്കുകയാണ്. ഉമ്മൻ ചാണ്ടി അസുഖകാരങ്ങളാൽ പൂർണ്ണമായും പിന്മാറുമ്പോഴാണ് വരവ്. നിലവിൽ കെസി വേണുഗോപാലും വിഡി സതീശനുമാണ് കേരളത്തിൽ കോൺഗ്രസിന്റെ മുഖം. എകെയും ഉമ്മൻ ചാണ്ടിയും പോയതോട് കോൺഗ്രസിലെ എ ഗ്രൂപ്പ് അപ്രസക്തമായി. നിലവിൽ ആ ഗ്രൂപ്പിന് വ്യക്തമായൊരു നേതാവില്ല. കേരളത്തിൽ വിഡി സതീശനും കെസി വേണുഗോപാലും നയിക്കുന്ന വിഭാഗവും ഇതിനൊപ്പം രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പുമാണ് പ്രധാനികൾ. ഇതിനൊപ്പം പല നേതാക്കളെ അനുകൂലിക്കുന്ന വിഭാഗങ്ങളുമുണ്ട്. ഇതിനെയാണ് അഞ്ചു ഗ്രൂപ്പുകളെന്ന് സുധീരൻ പറയുന്നത്.

എന്നാൽ സുധീരൻ കൂടുതലായി അടുത്തു നിൽക്കുന്നത് ഇപ്പോൾ ചെന്നിത്തലയുമായാണ്. കോൺഗ്രസിനെ നായർ നേതാക്കൾ ഹൈജാക്കു ചെയ്യുന്നുവെന്ന ആരോപണത്തെ സുധീരനെ മുന്നിൽ നിർത്തി പ്രതിരോധിക്കാൻ ചെന്നിത്തല ശ്രമിക്കുന്നുവെന്ന വിലയിരുത്തലുമുണ്ട്. അതിനിടെ സുധീരന് മറപടിയുമായി കെ. മുരളീധരൻ എംപി എത്തി. പാർട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ലിതെന്ന് മുരളീധരൻ പറഞ്ഞു. 2016ലെ കാര്യം ഇപ്പോൾ പറഞ്ഞിട്ട് കാര്യമില്ല. ശ്രദ്ധിക്കേണ്ടത് 2024 ആണ്. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ് വേണ്ടത്. സുധീരൻ പാർട്ടിക്കൊപ്പം പ്രവർത്തിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. പിറന്നാളാഘോഷത്തിനിടെയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തെ മുതിർന്ന നേതാവായ വി എം. സുധീരൻ രൂക്ഷമായി വിമർശിച്ചത്.

താൻ കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ രണ്ട് ഗ്രൂപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിൽ ഇപ്പോൾ ഗ്രൂപ്പുകൾ അഞ്ചായെന്ന് സുധീരൻ പറഞ്ഞത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ ഇടവും വലവും ഇരിക്കെയായിരുന്നു സുധീരന്റെ കടുത്ത ആക്രമണം. പിറന്നാളാഘോഷം ഉദ്ഘാടനം ചെയ്ത കെ. സുധാകരൻ, വി എം. സുധീരൻ പാർട്ടി സംഘടന രംഗത്ത് സജീവമാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെ പരാമർശിച്ചായിരുന്നു സുധീരന്റെ പ്രസംഗം. കെപിസിസി പ്രസിഡന്റ് പദവി രാജിവെക്കാനുണ്ടായ അന്നത്തെ സാഹചര്യത്തെ ഇതാദ്യമായിട്ടാണ് സുധീരൻ വിശദീകരിക്കുന്നത്. 2016ലെ സ്ഥാനാർത്ഥി നിർണയത്തിലെ വിയോജിപ്പാണ് താൻ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിക്കാനുള്ള കാരണം. അന്ന് അത് പുറത്ത് പറഞ്ഞില്ലെന്നേ ഉള്ളൂ. താൻ അന്ന് രാജിവെക്കാനുണ്ടായ കാരണത്തിലൊരു മാറ്റവും ഇപ്പോഴും വന്നിട്ടില്ല.

അന്ന് രണ്ട് ഗ്രൂപ്പെങ്കിൽ ഇപ്പോഴത് അഞ്ച് ആയി. ഇതിന് മാറ്റം വരണം. താൻ സ്ഥാനങ്ങൾക്കോ പദവികൾക്കോ വേണ്ടി ആരോടും ചോദിച്ചിട്ടില്ല. തനിക്ക് ലഭിച്ചതെല്ലാം പാർട്ടി നൽകിയതാണ്. പദവികളുണ്ടായാലും ഇല്ലെങ്കിലും താൻ കോൺഗ്രസുകാരനായിരിക്കുമെന്നും സുധീരൻ നൽകി. ഉമ്മൻ ചാണ്ടി കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇപ്പോൾ സജീവല്ല. എകെ ആന്റണിയും രാഷ്ട്രീയ വിരമിക്കൽ നടത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് സുധീരൻ ഗ്രൂപ്പ് പ്രസ്താവനയുമായി എത്തുന്നത്. ഈയിടെ യൂത്ത് കോൺഗ്രസിന്റെ തൃശൂർ സമ്മേളനത്തിലും സുധീരനെത്തി. രമേശ് ചെന്നിത്തലയുടെ നിയമസഭാ പ്രസംഗങ്ങളുടെ പ്രകാശന ചടങ്ങിലും പ്രധാനിയായി.

ഈ ചടങ്ങിലും ചില പരാമർശങ്ങൾ സുധീരൻ നടത്തിയിരുന്നു. ചെന്നിത്തലയെ ഡൽഹിക്ക് അയയ്ക്കാനാണ് ജയരാജനും ഹസനും ചേർന്ന് ശ്രമിക്കുന്നതെന്നും ചെന്നിത്തലയ്ക്കു കേരളത്തിലും പ്രസക്തിയുണ്ടെന്നും സുധീരൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP