Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ജോർജ് ഫ്‌ളോയിഡ് വിഷയത്തിലെ കലാപം നിയന്ത്രിക്കാതെ കൈയും കെട്ടി നിന്നു; കൊറോണയിലെ ശാസ്ത്ര വിരുദ്ധ നിലപാടും വിനയായി; നാറ്റോ വേണ്ട, അമേരിക്ക ഈസ് ഫസ്റ്റ് എന്ന് വീമ്പിളക്കി ചെയ്തത് എല്ലാം വിരുദ്ധമായ കാര്യങ്ങൾ; നാല് കൊല്ലം കൂടി പ്രസിഡന്റായാൽ ട്രംപ് ലോകത്തെ നശിപ്പിച്ചേനെ; ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് മുന്നേറിയത് എങ്ങനെ? ടി പി ശ്രീനിവാസൻ മറുനാടനോട്

ജോർജ് ഫ്‌ളോയിഡ് വിഷയത്തിലെ കലാപം നിയന്ത്രിക്കാതെ കൈയും കെട്ടി നിന്നു; കൊറോണയിലെ ശാസ്ത്ര വിരുദ്ധ നിലപാടും വിനയായി; നാറ്റോ വേണ്ട, അമേരിക്ക ഈസ് ഫസ്റ്റ് എന്ന് വീമ്പിളക്കി ചെയ്തത് എല്ലാം വിരുദ്ധമായ കാര്യങ്ങൾ; നാല് കൊല്ലം കൂടി പ്രസിഡന്റായാൽ ട്രംപ് ലോകത്തെ നശിപ്പിച്ചേനെ; ബൈഡൻ അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്ക് മുന്നേറിയത് എങ്ങനെ? ടി പി ശ്രീനിവാസൻ മറുനാടനോട്

എം മനോജ് കുമാർ

തിരുവനന്തപുരം: നാടകീയ സംഭവവികാസങ്ങൾ നിറഞ്ഞ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ കേവല ഭൂരിപക്ഷത്തിലേക്ക് കടക്കുകയാണ്. വോട്ട് എണ്ണൽ നടന്ന ദിവസം ഗ്രേറ്റ് വിക്റ്ററി പ്രവചിച്ച ഡോണൾഡ് ട്രംപ് പരാജയം രുചിക്കുകയാണ്. നാല് വർഷം അമേരിക്കയെ ഭരിക്കാൻ ജനങ്ങൾ തിരഞ്ഞെടുത്ത ട്രംപ് ഒരു നല്ല ചോയിസ് ആയിരുന്നോ? ഭരണത്തിൽ തുടർന്നപ്പോഴും പരാജയം രുചിച്ചപ്പോഴും ട്രംപ് കാട്ടിക്കൂട്ടിയ കോമാളിത്തങ്ങൾ ഇങ്ങനെ ഒരു ചോദ്യം ജനങ്ങളുടെ മുന്നിലേക്ക് ഉയർത്തിയിട്ടുണ്ട്. ഒരു നാല് വർഷത്തേക്ക് ഉള്ള അലോസരമായാണ് ട്രംപിനെ അമേരിക്കൻ ജനത കണ്ടത്. പക്ഷെ രണ്ടാം തവണ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ മുന്നേറ്റം അമേരിക്കൻ ജനതയെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുക തന്നെ ചെയ്തു.

ട്രംപ് എങ്ങനെയുള്ള ഭരണമാണ് അമേരിക്കയിൽ കാഴ്ച വച്ചത്. ഭീമൻ പരാജയം രുചിക്കേണ്ടിയിരുന്ന ട്രംപ് ഒന്നാംതരം പോരാട്ടം കാഴ്ച വെച്ചു. എന്താണ് ട്രംപിന്റെ പാളിച്ചകൾ. തിരഞ്ഞെടുപ്പിൽ തകർന്നു അടിയേണ്ട ട്രംപ് എന്തുകൊണ്ട് ഇത്രയും മുന്നേറ്റമുണ്ടാക്കി? പ്രമുഖ നയതന്ത്രജ്ഞൻ ടി.പി.ശ്രീനിവാസൻ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. ട്രംപിന്റെ തോൽവി സുനിശ്ചിതമാണ്. പക്ഷെ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റമാണ്, ജയത്തിന്റെ വാക്ക് വരെ എത്താൻ ട്രംപിനു കഴിഞ്ഞു. ആശ്ചര്യപ്പെടുത്തിയ മുന്നേറ്റമാണ് ട്രംപ് നടത്തിയത്-ശ്രീനിവാസൻ മറുനാടനോട് പറഞ്ഞു.

പ്രസിഡന്റ് ആകുക ട്രംപ് അല്ല ബൈഡൻ ആണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ട്രംപിനു ജയിക്കണമെങ്കിൽ അഞ്ചു സ്റ്റേറ്റും ലഭിക്കണം.ജയം ബൈഡനു ആണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. പക്ഷെ ജയം അനൗൺസ് ചെയ്തിട്ടില്ല. സ്ലോ ആയാണ് കൗണ്ടിങ് നടക്കുന്നത്. ട്രംപ് ഒരു നോർമൽ പ്രസിഡന്റ് ആയിരുന്നില്ല. പൊളിറ്റീഷ്യൻ അല്ലാത്ത ഒരു പ്രസിഡന്റിനെ ഒന്ന് ട്രൈ ചെയ്ത് നോക്കിയതല്ലേ ജനങ്ങൾ. കാണിച്ചത് വിഡ്ഢിത്തവും ഭ്രാന്തത്തരവും ആയതിനാൽ ഗുരുതരമായി റിജക്റ്റ് ചെയ്യും എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷെ ട്രംപിനു കോൺസ്റ്റിട്ട്വൻസിയുണ്ട്. വൈഡ് സുപ്രീമിസ്റ്റ് എന്ന് പറഞ്ഞിട്ട്. ആ കോർ ഗ്രൂപ്പിൽ ട്രംപിന്റെ പോപ്പുലാരിറ്റി കൂടിയുണ്ട് എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ മനസിലാക്കാനുള്ളത്. അതുകൊണ്ടാണ് ഇത്രയും വോട്ടു കിട്ടിയത്.

ട്രംപ് ചെയ്ത കുറ്റങ്ങൾ നോക്കിയാൽ ഇത്രയും വോട്ടൊന്നും കിട്ടിക്കൂടാത്തതാണ്. കൊറോണ വൈറസ് ആയാലും ഇക്കണോമിക്‌സ് സിറ്റുവേഷൻ ആയാലും വർഗസമരമായാലും ഇതെലെല്ലാം വലിയ വലിയ തെറ്റുകൾ ആണ് ട്രംപ് ചെയ്തത്. ഫോറിൻ പോളിസിയിൽ നോർത്തുകൊറിയയുടെ പിറകെ പോയതും റഷ്യക്കാരുടെ പിറകെ പോയതും എല്ലാം അൺ യൂഷ്വൽ ആയ ഫെയിലിയർ ആയിരുന്നു. ആരുടേയും ഉപദേശം ട്രംപ് സ്വീകരിച്ചില്ല. എല്ലാം തന്നെ താൻ ചെയ്യും. അമേരിക്ക ട്രംപിനെ റിജക്റ്റ് ചെയ്യും എന്നാണ് കരുതിയത്. ഇത് അനലൈസ് ചെയ്യേണ്ടതായുണ്ട്. ട്രംപ് എന്തൊക്കെ ഗുണങ്ങൾ അമേരിക്കയ്ക്ക് ചെയ്തു കൊടുത്തു എന്ന കാര്യങ്ങൾ അനലൈസ് വേണ്ടത്. പോസ്റ്റൽ വോട്ടുകൾ എണ്ണുന്നത് അവസാനിപ്പിക്കണം എന്ന് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റുകൾ കൂടുതൽ പോസ്റ്റൽ വോട്ടുകൾ ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കിയുള്ള ആവശ്യമാണിത്. പോസ്റ്റൽ വോട്ടിലാണ് ബൈഡൻ ജയിക്കാൻ പോകുന്നത്.

ട്രംപ് അമേരിക്കയെ ഐസൊലെറ്റ് ചെയ്തു. ലോകത്തിന്റെ നേതൃത്വം വഹിച്ചിരുന്ന രാജ്യം നമുക്ക് ആ ഫ്രന്റ്‌സ് ഒന്നും വേണ്ടാ, നാറ്റോ വേണ്ട. ആസിയാൻ വേണ്ട എന്നൊക്കെ പറഞ്ഞു. എല്ലാ കരാറുകളിൽ നിന്നും പിൻവാങ്ങി. ട്രംപ് ചെയ്തത് അമേരിക്കയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങളാണ്. അമേരിക്ക അമേരിക്കയുടെ സ്വന്തം കാര്യം നോക്കിയാൽ മതി, അമേരിക്ക ഈസ് ഫസ്റ്റ് എന്ന പോളിസി അവർക്ക് ഇഷ്ടമായി. നാല് കൊല്ലം കൂടി ട്രംപ് ഇരുന്നുവെങ്കിൽ അമേരിക്കയെ മാത്രമല്ല ലോകത്തെ കൂടി ട്രംപ് നശിപ്പിച്ചേനെ. കൊറോണ വൈറസിൽ രണ്ടര ലക്ഷത്തോളം ആളുകൾ മരിച്ചത് ട്രംപിന്റെ അൺ സയന്റ്ഫിക് ആയ അപ്പ്രോച്ച് കൊണ്ടാണ്.

ജോർജ് ഫ്‌ളോയിഡ് മരിച്ചപ്പോൾ കലാപം നിയന്ത്രിക്കാൻ കൂടി ട്രംപ് ശ്രമിച്ചില്ല. ഇതിലെല്ലാം തന്നെ നെഗറ്റീവ് തിങ്ക് ആണ് ട്രംപ് കാണിച്ചത്. റിച്ച് ആയ വൈറ്റ് ആയ അമേരിക്കക്കാർക്ക് ടാക്‌സ് എക്‌സംപ്ഷൻ നൽകി അവരെ ഹാപ്പിയാക്കി. റിലീജിയസ് ഗ്രൂപ്പ്‌സ്, ബൈബിൾ ബെൽറ്റ്, ഇവർക്ക് റിയാലിറ്റിയുമായി ഒരു ബന്ധമില്ല. അവർക്ക് എല്ലാം ഗോഡ് ആണ്. ഗോഡ് അയച്ചതാണ് എന്ന വിശ്വാസത്തിലാണ് അവർ ട്രംപിനു വോട്ട് ചെയ്തത്. എത്ര വോട്ട് ഇങ്ങനെ കിട്ടി എന്നതിലാണ് കാര്യം. അല്ലാതെ ട്രംപ് തോറ്റു എന്നതിലല്ല. രാഷ്ട്രീയക്കാരനല്ലാത്ത ഒരു പ്രസിഡന്റിനെ കൊണ്ട് വന്നതിൽ അമേരിക്ക് ഖേദിക്കുന്നുണ്ടാകണം. ഏറ്റവും വലിയ പ്രശ്‌നം വന്നത് ക്ലൈമറ്റ് ചെയിഞ്ചിന്റെ കാര്യത്തിലാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ട ഒബാമ നയങ്ങൾ എല്ലാം ട്രംപ് മാറ്റി. മൈനിങ് തുടങ്ങി. ഗ്യാസ്, കല്ല് പൊട്ടിച്ചെടുക്കുന്ന പരിപാടികൾ എല്ലാം തുടങ്ങി. ഇതെല്ലാം പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്രശ്‌നങ്ങൾ ആണ്. ഏതു വശത്ത നിന്ന് നോക്കിയാലും പരാജയപ്പെട്ട പ്രസിഡന്റ് ആണ് ട്രംപ്. കാവ്യാത്മകമായ നീതിയാണ് അമേരിക്കക്കാർ നടപ്പാക്കിയത്. ട്രംപിനു ശിക്ഷ വേണ്ടിയിരുന്നു. ട്രംപ് കുഴപ്പക്കാരനായി വരുമോ എന്ന് അമേരിക്ക ഭയക്കുന്നുണ്ട്. പ്രസിഡന്റ് ആയി വരില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.

ട്രംപിനു കീഴിൽ അമേരിക്കയ്ക്ക് ലോക മേധാവിത്തം നഷ്ടമായി. അമേരിക്കയുടെ ദുർബലത മുതലെടുത്താണ് ചൈന ബഹളം ഉണ്ടാക്കുന്നത്. ചൈന യാഥാർത്യം തിരിച്ചറിഞ്ഞു. അമേരിക്കയ്ക്ക് റോൾ ഇല്ല. ആ വാക്വത്തിലേക്ക് വരാനാണ് ചൈന ശ്രമിക്കുന്നത്. ഹോങ്കോംഗ്, തായ്വാൻ, സൗത്ത് ചീന കടൽ, ഹിമാലയത്തിൽ എല്ലാം പ്രശ്‌നം ഉണ്ടാക്കുന്നത് ചൈനയാണ്. ഇവിടെ മസിൽ പവർ കാണിക്കുകയാണ് ചൈന ചെയ്യുന്നത്. ലോക മേധാവിത്തം ചൈനയ്ക്ക് ലഭിക്കും എന്നവർ കരുതുന്നു. ഈ പ്രതീക്ഷയിലാണ് അവർ ബഹളമുണ്ടാക്കുന്നത്. ഇത് കണ്ടപ്പോൾ ട്രംപ് എതിർത്തു. ഇന്ത്യയുമായി അടുത്തു. ഇന്ത്യയുമായി സഖ്യമുണ്ടാക്കാൻ ശ്രമിച്ചു. ഒരു ക്വാഡ് റിലേഷൻഷിപ്പ് ചൈനയ്ക്ക് എതിരെ അമേരിക്ക സൃഷ്ടിച്ചു. അമേരിക്ക, ഓസ്‌ട്രേലിയ. ജപ്പാൻ, ഇന്ത്യ ഇങ്ങനെ ഒരു സൈനിക ശക്തിയായി. ചൈനയ്ക്ക് എതിരായ ഒരു മിലിട്ടറി ഇന്റലിജൻസ് ആയി ഇതു മാറ്റിയിട്ടുണ്ട്. നമ്മൾ ഇത് മുഴുവനായി സ്വീകരിച്ചിട്ടില്ല. പക്ഷെ ഇത് ഒരു റിയാലിറ്റിയാണ്.

വ്യക്തിപരമായി അല്ല രാജ്യങ്ങൾ തമ്മിലുള്ള ബന്ധം തീരുമാനിക്കുന്നത്. ഒരാൾ ഗുണകരമാകുമോ ദോഷകരമാകുമോ എന്ന് പറയുന്നത് ഗുണം കൊണ്ടോ ദോഷം കൊണ്ടോ അല്ല താത്പര്യം കൊണ്ടാണ്. ട്രംപിന്റെ ആറ്റിറ്റിയൂഡ് നോക്കിയാൽ എത്ര തവണ മോദിയെ ചീത്ത പറഞ്ഞിട്ടുണ്ട്. എത്രയോ തവണ നല്ലതും പറഞ്ഞു. എമിഗ്രേഷനിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ദ്രോഹിച്ചത് ട്രംപ് ആണ്. അതേ സമയത്ത് ഹൗദി മോദി നമസ്‌തേ ഒക്കെ നടത്തി ഒരു താത്പര്യം അങ്ങേർ ജനിപ്പിക്കുകയും ചെയ്തു. അത് അവസരങ്ങൾ നോക്കിയിട്ടാണ്. അല്ലാതെ ഇന്ത്യയുടെ പ്രത്യേകത കൊണ്ട് ഒന്നുമല്ല. ഒരു തെറ്റിധാരണയുണ്ടായി. ആ തെറ്റിധാരണയുണ്ടാകാൻ കാരണം അമേരിക്കയിലെ ഹിന്ദുക്കൾക്ക് ട്രംപ് ഒരു മുസ്ലിം വിരോധിയായി തോന്നി. അങ്ങനെ ഒരു ലിങ്കേജ് ബിജെപിയുമായി ട്രംപ് ഉണ്ടാക്കി എന്നാണ് അവർ ധരിച്ചിരിക്കുന്നത്.

മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ വരാൻ അമേരിക്ക സമ്മതിക്കുന്നില്ല. ഇസ്ലാമിക തീവ്രവാദത്തെ എതിർക്കുന്ന, ഇന്ത്യയുടെ സുഹൃത്ത് എന്ന രീതിയിൽ ട്രംപിനെ അവർ കാണുന്നു. പക്ഷെ അമേരിക്കൻ നയം അവരുടെ കാര്യത്തിന് വേണ്ടിയാണ്. ഒരു വ്യത്യാസവും ഞാൻ കാണുന്നില്ല. ബൈഡൻ ഇന്ത്യയിൽ വന്നിട്ടുണ്ട്. ബൈഡൻ പിന്തുടരുക ഒബാമയുടെ പോളിസിയാണ്. അവർ അവരുടെ പോളിസി നടപ്പിലാക്കുന്നു. നമ്മൾ നമ്മുടെ പോളിസി നടപ്പിലാക്കുന്നു. അത് കോയിൻസൈഡ് ചെയ്യുകയാണെങ്കിൽ നമ്മൾ ഫ്രണ്ട്‌സ് ആകും. അല്ലാതെ വ്യക്തിപരമായ ഒരു പ്രാധാന്യവും ഇതിനകത്ത് ഇല്ല. കമല ഹാരിസിന്റെ അമ്മ ഇന്ത്യക്കാരി ആയതിനാൽ അവർ ഇന്ത്യയുടെ സുഹൃത്ത് ആകും എന്ന രീതിയിൽ അനലൈസ് ചെയ്തിട്ട് കാര്യമില്ല എന്നാണ് ഞാൻ പറഞ്ഞത്. അവർ പ്രസിഡന്റ് ആയാലും വൈസ് പ്രസിഡന്റ് ആയാലും അമേരിക്കൻ താത്പര്യം അനുസരിച്ച് മാത്രമേ പ്രവർത്തിക്കുകയുള്ളൂ. പക്ഷെ നമ്മളെ അവർക്ക് പ്രയോജനപ്രദമായി മനസിലാക്കുമ്പോൾ അടുപ്പം സ്വാഭാവികമായും വരും. രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ കാര്യത്തിൽ വ്യക്തിപ്രഭാവം റിലവന്റ്‌റ് അല്ല. അത് പത്ത് ശതമാനം മാത്രമേ വരുകയുള്ളൂ.

സെനറ്റിൽ ഭൂരിപക്ഷം ഇല്ലെന്നു വെച്ച് അത് ബൈഡനു ഭരിക്കുന്നതിൽ പ്രശ്‌നം വരില്ല. ട്രംപിനു യുഎസ് കോൺഗ്രസിൽ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. ഒരു പ്രസിഡന്റിനു രണ്ടു ഹൗസും ലഭിക്കാനുള്ള സാധ്യത തുലോം വിരളമാണ്. ബൈഡൻ കോംപ്രമൈസിങ് പൊളിറ്റിക്‌സ് പുറത്തെടുക്കും. ബിൽ ക്ലിന്റനെപ്പോലെ. ക്ലിന്റ്‌നു രണ്ടു സഭയിലും ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. റിപ്പബ്ലിക്കൻസ് ആണെങ്കിലും അവർക്ക് അദർ വ്യൂസും ഉണ്ടായിരിക്കും. സെനറ്റുമായി കൂടുതൽ ബൈഡനു വർക്ക് ചെയ്യേണ്ടി വരും. ട്രംപ് സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. സുപ്രീംകോടതി മജോറിറ്റി എന്ന ട്രെൻഡ് ആണ്. ലീഗൽ പോയിന്റ്‌സ് ഉണ്ടെങ്കിൽ അത് ഒരു സാധ്യതയാണ്. അതിനാലാണ് സുപ്രീംകോടതിയിൽ പോകും എന്ന് പറയുന്നത്. പക്ഷെ അങ്ങനെ നേരിട്ട് പോകാൻ കഴിയില്ല. സ്റ്റേറ്റ്കളിൽ കൂടി മാത്രമേ പോകാൻ കഴിയൂ. ഇതിനാലാണ് സ്റ്റേറ്റുകളിൽ നിന്നും കൂടുതൽ പരാതികൾ വന്നിരിക്കുന്നത്. പക്ഷെ പോസ്റ്റൽ വോട്ടുകൾ ലീഗൽ ആയതിനാൽ സുപ്രീംകോടതിയിക്ക് ഒന്നും ചെയ്യാൻ കഴിയില്ല -ശ്രീനിവാസൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP