Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആർഎസ്‌പിക്ക് സീറ്റുകൾ കണ്ടെത്തണം; ലീഗിനും കൂടുതൽ സീറ്റ് വേണം; മാണിക്കും തൃപ്തി പോര; ആകെയുള്ളത് ഗൗരിയമ്മയുടേയും പിള്ളയുടേയും ചില സീറ്റുകൾ മാത്രം; സീറ്റ് ചർച്ച തുടങ്ങും മുമ്പ് യുഡിഎഫിൽ കൂട്ടപ്പൊരിച്ചിൽ

ആർഎസ്‌പിക്ക് സീറ്റുകൾ കണ്ടെത്തണം; ലീഗിനും കൂടുതൽ സീറ്റ് വേണം; മാണിക്കും തൃപ്തി പോര; ആകെയുള്ളത് ഗൗരിയമ്മയുടേയും പിള്ളയുടേയും ചില സീറ്റുകൾ മാത്രം; സീറ്റ് ചർച്ച തുടങ്ങും മുമ്പ് യുഡിഎഫിൽ കൂട്ടപ്പൊരിച്ചിൽ

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ യു.ഡി.എഫിലെ സീറ്റ് വിഭജനം പ്രതിസന്ധിയിലാകുന്നു. മുന്നണിയിൽ പുതുതായെത്തിയ ആർഎസ്‌പിക്ക് സീറ്റ് കണ്ടെത്തുന്നതാണ് ഏറ്റവും പ്രശ്‌നം. കൊല്ലം ജില്ലയിൽ ആർഎസ്‌പിയുടെ അവകാശ വാദങ്ങൾക്ക് അനുസരിച്ച് സീറ്റ് കൊടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇതിനൊപ്പം കൂടുതൽ അവകാശവാദങ്ങളുമായി ഘടകകക്ഷികൾ രംഗത്തു വന്നതാണു പ്രശ്‌നം വഷളാക്കിയത്. നിലവിലുള്ള കക്ഷികൾ സീറ്റുകൾ വിട്ടുകൊടുക്കാൻ തയാറല്ലെന്നു മാത്രമല്ല, അധികംവേണമെന്ന നിലപാടിലുമാണ്. ഇതോടെ വെട്ടിലായത് കോൺഗ്രസ് നേതൃത്വമാണ്

കൊല്ലം, മലപ്പുറം, കോട്ടയം, ഇടുക്കി, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണു പ്രശ്‌നം രൂക്ഷം. ആർ.എസ്‌പി. മുന്നണിയിലെത്തിയത് യു.ഡി.എഫിനു പുതിയ തലവേദനയാണുണ്ടാക്കുന്നത്. കൊല്ലം നഗരസഭയിൽ മാത്രം 20 സീറ്റുകൾ വേണമെന്ന നിലപാടിലാണ് ആർ.എസ്‌പി. എന്നാൽ സിറ്റിങ് സീറ്റുകൾ മാത്രമേ നൽകാനാവൂ എന്ന നിലപാടിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം. ഇത് സ്വീകാര്യമല്ലെന്ന് ആർഎസ്‌പി അറിയിച്ചിട്ടുണ്ട്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നൽകാതെ ചതിച്ചതിന്റെ പരിഭവവും അവർക്കുണ്ട്. എന്നാൽ, കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന ലോക്‌സഭാ സീറ്റാണ് ആർ.എസ്‌പിക്ക് നൽകിയതെന്ന മറുവാദമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. അതുകൊണ്് തന്നെ കൊല്ലത്തെ സീറ്റ് വിഭജനം തർക്കത്തിലേക്കാണ് പോകുന്നത്.

ഇക്കുറി ആർ ബാലകൃഷ്ണപിള്ളയുടെ പാർട്ടിയുമായി ബാന്ധവമില്ലെങ്കിലും ആ സീറ്റുകൾ മറ്റാർക്കും നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് ജില്ലാ കോൺഗ്രസ് നേതൃത്വം. കൊല്ലത്തും പത്തനംതിട്ടയിലും പിള്ളയ്ക്ക് അനുവദിച്ച ചില സീറ്റുകളുണ്ട്. ഇതിനൊപ്പം ആലപ്പുഴയിൽ ഗൗരിമയമ്മയുടെ ജെഎസ്എസിന്റെ സീറ്റുകളും തിരിച്ചെടുക്കാം. എന്നാൽ ഇതൊന്നും കൊണ്ട് പ്രശ്‌നം തീരില്ല. മലബാറിൽ മുസ്ലിം ലീഗും കോട്ടയം, ഇടുക്കി ജില്ലകളിൽ കേരളാ കോൺഗ്രസും ശക്തമായ വാദങ്ങളുമായി രംഗത്തുണ്ട്. ഇതെല്ലാം യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. റിബൽ ശല്യം പരമാവധി കുറച്ച് പ്രശ്‌ന പരിഹാരമാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.

മലപ്പുറത്തെ പ്രശ്‌നം പരിഹരിക്കാനായി ലീഗുമായി ഉഭയകക്ഷിചർച്ച സംസ്ഥാനതലത്തിൽ നടത്തുമെന്ന് പറഞ്ഞിട്ട് ഇതുവരെ അതിനായിട്ടില്ല. മലപ്പുറത്തുമാത്രം ഏകദേശം 12 പഞ്ചായത്തുകളിൽ തർക്കം രൂക്ഷമാണ്. കണ്ണൂരും കാസർകോഡും സ്ഥിതി വ്യത്യസ്തമല്ല. കണ്ണൂർ കോർപറേഷനാക്കിയ സാഹചര്യത്തിൽ അവിടെ പിടിമുറുക്കാൻ തന്നെയാണ് ലീഗിന്റെ തീരുമാനം. അതുപോലെ കാസർകോഡും. കോട്ടയം, ഇടുക്കി ജില്ലകളിൽ കോൺഗ്രസും മാണി വിഭാഗവും തമ്മിൽ കടുത്ത തർക്കങ്ങളാണു നിലനിൽക്കുന്നത്. ഇടുക്കിയിൽ മാത്രം ഇരുപതോളം പഞ്ചായത്തുകളിൽ തർക്കമുണ്ട്. കഴിഞ്ഞതവണ കോട്ടയം ജില്ലാ പഞ്ചായത്തിൽ പോലും മാണികോൺഗ്രസും കോൺഗ്രസും തമ്മിൽ സൗഹൃദമത്സരം നടന്നു. ഇക്കുറി അത് സൗഹൃദമത്സരത്തിനപ്പുറത്തേക്കു കടക്കാനുമിടയുണ്ട്. ്ര

ബാർകോഴ കേസിൽ വിജിലൻസ് കോടതിയിൽ നിന്നും പ്രതികൂല പരാമർശങ്ങൾ വരുന്ന സാഹചര്യത്തിൽ മാണിവിഭാഗം അസംതൃപ്തരാണ്. ജോസഫ് ഗ്രൂപ്പുമായി ലയിച്ചശേഷം കഴിഞ്ഞ നിയമസഭലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയോട് യു.ഡി.എഫ്. നീതികാട്ടിയില്ലെന്ന പരാതിയും നിലനിൽക്കുന്നു. കഴിഞ്ഞ നിയമസഭാലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവഗണന തദ്ദേശതെരഞ്ഞെടുപ്പിൽ മാറ്റണമെന്ന നിലപാടിലാണു ജെ.ഡി.യു. കൂടുതൽ പ്രാതിനിധ്യംവേണമെന്ന് അവരും ആവശ്യപ്പെടുന്നു.

പിളർന്നെങ്കിലും തദ്ദേശതെരഞ്ഞെടുപ്പിൽ മുമ്പുണ്ടായിരുന്ന സീറ്റുകൾ കുറയ്ക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സി.എംപി(സി.പി.ജോൺ), ജെ.എസ്.എസ്.(രാജൻബാബു) വിഭാഗങ്ങൾ. ഈ അവകാശവാദങ്ങളൊക്കെ ഇങ്ങനെ പരിഹരിക്കുമെന്നതിൽ കോൺഗ്രസ് നേതൃത്വത്തിന് ഒരു എത്തും പിടിയുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP