1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

അഴിമതി വിരുദ്ധ തരംഗത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോഴും അത്യപൂർവ്വ വിജയം നേടിയത് തിരുവഞ്ചൂർ; 711 വോട്ടിന് വിജയിച്ച ഇടത് മണ്ഡലത്തിൽ തിരുവഞ്ചൂർ ഇത്തവണ നേടിയത് 30000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം

May 19, 2016 | 11:46 AM IST | Permalink



അഴിമതി വിരുദ്ധ തരംഗത്തിൽ കോൺഗ്രസ് തകർന്നടിഞ്ഞപ്പോഴും അത്യപൂർവ്വ വിജയം നേടിയത് തിരുവഞ്ചൂർ; 711 വോട്ടിന് വിജയിച്ച ഇടത് മണ്ഡലത്തിൽ തിരുവഞ്ചൂർ ഇത്തവണ നേടിയത് 30000ത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കോട്ടയവും തിരുവഞ്ചൂരിന്റെ കോട്ടയായി മാറി. കഴിഞ്ഞ തവണ 711 വോട്ടിന് ജയിച്ച തിരുവഞ്ചൂർ ഇത്തവണ 30000 വോട്ടിന് ജയിച്ചു. സോളാർ കേസിൽ പേര് പരമാർശിക്കപ്പെട്ട ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ അംഗമായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. ശാലു മേനോനുമായുള്ള കരിക്ക് കുടി സാമൂഹ്യ മാദ്ധ്യമങ്ങളിൽ ട്രോളായി മാറിയതോടെ ഇമേജ് പോയ മന്ത്രി. റവന്യൂവിൽ നിന്ന് ആഭ്യന്തരത്തിലെത്തി കായികത്തിലേക്ക് ഒതുങ്ങേണ്ടി വന്ന കോൺഗ്രസ് നേതാവ്. ഇങ്ങനെ കഴിഞ്ഞ അഞ്ച് കൊല്ലവും തിരുവഞ്ചൂരിന് ചെറിയ തിരിച്ചടികളുടേതായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ കോട്ടയംകാരുടെ മനസ്സ് തിരുവഞ്ചൂർ കീഴടക്കി. അതും വലിയ ഭൂരിപക്ഷത്തിന്. യുഡിഎഫ് മന്ത്രിമാരിൽ ഏറ്റവും വലിയ വിജയം.

ഇതോടെ ഇടതു കോട്ടകൾ വലത്തോട് മാറ്റാനുള്ള തിരുവഞ്ചൂരിന്റെ വൈഭവം തെളിയുകയാണ്. 2011ൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ തിരുവഞ്ചൂരിന് എന്ത് സംഭവിക്കുമെന്ന ആശങ്ക സജീവമായിരുന്നു. എന്നാൽ മണ്ഡലത്തെ ഇളക്കി മറിച്ച് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ കോട്ടയത്തിന്റെ മനസ്സ് സ്വന്തമാക്കി. പതിനാല് നിയമസഭാ പോരിൽ പത്തിലും ഇടത്തേയ്ക്കായിരുന്നു കോട്ടയകാരുടെ ചായ്‌വ്. അടൂരിൽ നിന്ന് കോട്ടയത്ത് തിരുവഞ്ചൂർ എത്തുമ്പോൾ സിപിഎമ്മിന്റെ വിഎൻ വാസവനായിരുന്നു സിറ്റിങ് എംഎൽഎ. വീറുറ്റ പോരാട്ടത്തിൽ 711 വോട്ടിന് തിരുഞ്ചൂർ വാസവനെ കടന്നു. മന്ത്രിയായി. പിന്നെ വികസനത്തിലൂടെ കണ്ണൂരിലെ താരമായി. റിക്കോർഡ് ഭൂരിപക്ഷത്തിൽ തുടർച്ചയായ ആറാം തവണ നിയമസഭയിലേക്ക്.

1987 വരെ ഇടതു പക്ഷത്തിന്റെ പ്രധാന പ്രതീക്ഷയായിരുന്നു അടൂർ. രണ്ട് തവണ തെന്നല ബാലകൃഷ്ണ പിള്ളയെ ജയിപ്പിക്കാനായത് മാത്രമായിരുന്നു കോൺഗ്രസുകാർക്കിവിടെ മേനി പറയാനുണ്ടായിരുന്നത്. സത്യസന്ധനായ അഴിമതികറ പുരളാത്ത തെന്നലയ്ക്ക് പോലും അടൂരിൽ അടിതെറ്റി. അപ്പോഴാണ് 1991ൽ യുവത്വത്തിന്റെ കരുത്തുമായി കോടയത്തു നിന്നും തിരുവഞ്ചൂർ അടൂരിലെത്തി. ഇതോടെ മണ്ഡലത്തിന്റെ തലവര മാറി. രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ സഹതാപ തരംഗത്തിൽ 1991ൽ അടുർ കടന്ന തിരുവഞ്ചൂർ പിന്നെ ഇവിടുത്തുകാരുടെ നേതാവായി. 2006വരെ നാല് നിയമസഭാ വിജയങ്ങൾ. അടൂരിനെ സംവരണ മണ്ഡലമാക്കിയപ്പോൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്തേക്ക് വണ്ടി കയറി. അതും വെറുതെയായില്ല.

കോട്ടയം മണ്ഡലത്തിന്റെ വികസന നേട്ടങ്ങൾ എടുത്തു പറഞ്ഞായിരുന്നു തിരുവഞ്ചൂരിന്റെ വോട്ട് പിടിചത്തം. അക്ഷര നഗരിക്ക് അൻപതാണ്ടിന്റെ ഊർജം പകർന്ന അഞ്ചു വർഷം എന്ന മുദ്രാവക്യമുയർത്തി. അഞ്ചു വർഷത്തിനുള്ളിൽ 1,202.5 കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് പദ്ധതികളുടെ പേര് സഹിതം ചൂണ്ടിക്കാട്ടിയാണ് ജനങ്ങളെ സമീപിച്ചത്. പാലങ്ങളും റോഡുകളുമെല്ലാമായി കോട്ടയത്തിന്റെ ചരികാല അഭിലാഷങ്ങൾ പലതും തിരുവഞ്ചൂർ നേടിയെടുത്തു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടക്കത്തിൽ റവന്യൂമന്ത്രിയായിരുന്നു. അപ്പോൾ ആവുന്നതെല്ലാം സ്വന്തം മണ്ഡലത്തിലെത്തിച്ചു. ആഭ്യന്തര മന്ത്രിയുടെ കരുത്ത് കട്ടിയപ്പോൾ കോട്ടയത്തെ മുഴുവൻ കൈക്കുള്ളിലാക്കി വികസനത്തിന് വേഗം നൽകി. പിന്നെ കായികഗതാഗത മന്ത്രിയായുള്ള തരംതാഴ്‌ത്തൽ. ഇതിനേയും അവസരമായി തന്നെ തിരുവഞ്ചൂർ ഉപയോഗിച്ചു. ഇതാണ് വൻ വിജയം സാധ്യമാക്കിയത്.

മന്ത്രിപദത്തിലെ അവസാനകാലത്ത് തിരുവഞ്ചൂർ മണ്ഡലത്തിൽ നിറഞ്ഞു. വിവാദങ്ങൾ പലതുണ്ടായതു കൊണ്ട് തന്നെ കരുതലോടെ ജനങ്ങളുമായി സംവദിച്ചു. വികസന നേട്ടങ്ങൾ എല്ലാം ജനങ്ങളിലേക്ക് എത്തിച്ചു. കൊച്ചി ആലപ്പുഴ കോട്ടയം നഗരങ്ങളെ ബന്ധിപ്പിച്ചു വിപുലമായ ഗതാഗത സൗകര്യങ്ങളുണ്ടാക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി. ഇത്തരമൊരു പദ്ധതിക്കായി ഏകദേശം 720 കോടി രൂപ ചെലവു വരും. ഇതോടെ കോട്ടയത്തിന്റെ മുഖഛായ തന്നെ മാറ്റപ്പെടും. വേമ്പനാട് കായൽ കാഴ്ചകളും തീരദേശങ്ങളുടെയും നഗരങ്ങളുടെയും വികസനം ലക്ഷ്യമിട്ടു കോടിമതചേർത്തല പാത മറ്റൊരു സ്വപ്‌ന പദ്ധതിയാണ്. ഇതിനായി കേന്ദ്ര സർക്കാരിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെയും അനുമതിയും തേടേണ്ടതുണ്ട്. കൊച്ചിയെന്ന പോലെ കോട്ടയത്തെയും മെട്രോ നഗരമാക്കി മാറ്റുകയാണ് തന്റെ സ്വപ്‌നമെന്നും തിരുവഞ്ചൂർ വിശദീകരിച്ചു.

കൊച്ചി വികസിക്കുന്നതു പോലെ സമീപ പ്രദേശമായ കോട്ടയവും തൊടുപുഴയും എല്ലാം വികസിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. ഇതൊക്കെ പാഴ് വാക്കാക്കില്ലെന്ന് അഞ്ചു കൊല്ലത്തെ പ്രവർത്തനം കൊണ്ട് തിരുവഞ്ചൂർ കോട്ടയത്തുകാരെ ബാധ്യപ്പെടുത്തിയെന്നതാണ് യാഥാർത്ഥ്യം. ഇതുകൊണ്ട് തന്നെയാണ് കോട്ടയം തിരുവഞ്ചൂരിന്റെ കോട്ടയാകുന്നത്. ഭൂരിഭാഗം തെരഞ്ഞെടുപ്പിലും കമ്മ്യൂണിസ്റ്റുകളെ നെഞ്ചിലേറ്റിയ കോട്ടയം ഇടയ്‌ക്കൊക്കെ കോൺഗ്രസിനേയും കൈപിടിച്ചുയർത്തിയെന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് തിരുവഞ്ചൂർ കോട്ടയത്തെ തന്റെ കോട്ടയാക്കുന്നതും. ഇനി ഈ കോട്ട തിരിച്ചുപിടിക്കാനാകുമോ എന്ന് സിപിഎമ്മിനും ഉറപ്പില്ല. അടൂരിലെ ചരിത്രം തുടർന്നാൽ അടുത്ത തവണ തിരുവഞ്ചൂർ വീണ്ടും ഭൂരിപക്ഷം ഉയർത്തും. ബിജെപി-ബിഡിജെഎസ് ഘടകങ്ങൾക്ക് പോലും തിരുവഞ്ചൂരിനെ തൊടാനാകുന്നില്ല.

2001 മുതൽ ഇരുമുന്നണികളും മാറിമാറി വിജയിച്ചതാണ് കോട്ടയത്തെ ചരിത്രം. അതാണ് തിരുവഞ്ചൂർ മാറ്റി മറിക്കുന്നത്. 2001ലായിരുന്നു വർഷങ്ങൾക്ക് ശേഷം കോൺഗ്രസിന് വിജയം നേടാനായത്. സിപിഐ(എം) ജില്ലാ സെക്രട്ടറിയായിരുന്ന വൈക്കം വിശ്വനെതിരെ യു.ഡി.എഫ്. സ്ഥാനാർത്ഥി മേഴ്‌സി രവി വിജയിച്ചത്. എന്നാൽ 2006ൽ സിപിഐ(എം). സ്ഥാനാർത്ഥി വി.എൻ.വാസവൻ ജയിച്ചു. 2011ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ സിറ്റിങ് എംഎൽഎ. വി.എൻ.വാസവനെ തോൽപ്പിച്ചു. എംപി. ഗോവിന്ദൻ നായർ, ടി.കെ. രാമകൃഷ്ണൻ, എൻ. ശ്രീനിവാസൻ എന്നിവർ മന്ത്രിയായ ശേഷം തിരുവഞ്ചൂർ രാധാകൃഷ്ണനിലൂടെ ഒരു മന്ത്രിയെ കിട്ടിയ തെരഞ്ഞെടുപ്പായിരുന്നു അത്. ഇത് എല്ലാ അർത്ഥത്തിലും കോട്ടയത്തിന് കരുത്തായി.

1957ൽ ആദ്യനിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐ.യിലെ പി.ഭാസ്‌കരൻ നായരാണ് വിജയിച്ചത്. കോൺഗ്രസിലെ എംപി ഗോവിന്ദൻ നായർ തോറ്റു. 1960ൽ എംപി ഗോവിന്ദൻ നായർ വിജയം നേടി. ആ വിജയം കോട്ടയത്തിന് നേടിക്കൊടുത്തത് ആദ്യമന്ത്രി സ്ഥാനം കൂടിയാണ്. 1962ൽ ആർ.ശങ്കർ മന്ത്രിസഭയിൽ ഗോവിന്ദൻ നായർ ആരോഗ്യമന്ത്രിയായി. കേരള കോൺഗ്രസിന് രൂപം കൊടുത്തതിന് ശേഷം 1965ൽ നടന്ന തിരഞ്ഞെടുപ്പിൽ എംപി. ഗോവിന്ദൻനായർ തോറ്റു. ജയിച്ചത് സിപിഎമ്മിലെ എം.കെ ജോർജ്. 1967ൽ എംപി. ഗോവിന്ദൻനായരും എം.കെ ജോർജും തമ്മിലുള്ള മൽസരം ആവർത്തിച്ചു. 1970ലാണ് കോട്ടയത്തെ രാഷ്ട്രീയസഖ്യങ്ങളിൽ മാറ്റം വന്നത്. കേരള കോൺഗ്രസിന്റെ പിന്തുണയോടെ കോൺഗ്രസ് സ്ഥാനാർത്ഥി ഡോ.കെ.ജോർജ് തോമസ് മൽസരിച്ചു. വിജയിച്ചത് സിപിഎമ്മിലെ എം.തോമസ്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള 1977ലെ മൽസരം സിപിഎമ്മും സിപിഐയും തമ്മിലായിരുന്നു.

യു.ഡി.എഫ്. പിന്തുണയോടെ മൽസരിച്ച സിപിഐ സ്ഥാനാർത്ഥി പി.പി. ജോർജ് ജയിച്ചു. തോൽവി നേരിട്ടത് സിപിഎമ്മിലെ സിറ്റിങ് എംഎ!ൽഎ. എം.തോമസിന്. 1980ൽ സിപിഎമ്മിലെ കെ.എം. ഏബ്രഹാമും 1982ൽ എസ്.ആർ.പിയിലെ എൻ. ശ്രീനിവാസനും ജയിച്ചു. അക്കുറി കെ.കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം മന്ത്രിയായി. 1987 മുതൽ 1996 വരെയുള്ള തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പിൽ വിജയിച്ചത് സിപിഎ.മ്മിലെ ടി.കെ. രാമകൃഷ്ണനാണ്. ഈ ചരിത്രം മാറ്റിയെഴുതി മേഴ്‌സി കോട്ടയത്ത് ജയിച്ചു. 2006 ൽ വിഎൻ വാസവൻ ഇവിടെ അഞ്ഞൂറിൽ താഴെ വോട്ടുകൾക്കാണ് ജയിച്ചത്. 2011 ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിജയിച്ചത് എഴുനൂറിലധികം വോട്ടുകൾക്കും. ഇവിടെ നിന്നാണ് വികസന നായകനെന്ന ലേബലിൽ തിരുവഞ്ചൂർ കോട്ടയത്തിന്റെ മനസ്സ് പിടിക്കുന്നത്.

അടൂരിലും ഇതു തന്നെയാണ് സംഭവിച്ചത്. 1982ൽ അടൂരിൽ തെന്നല വിജയിച്ചത് 1738 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. അഞ്ചുവർഷം കഴിഞ്ഞ് 1226 വോട്ടിന് തോറ്റു. സഹതാപ തരംഗത്തിന്റെ കരുത്തിൽ 1992ൽ തിരുവഞ്ചൂർ അടൂരിൽ ജയിച്ചത് 5767 വോട്ടിന്. 1997ൽ അത് 9201 ആയി ഉയർന്നു. അഞ്ചു കൊല്ലം കഴിഞ്ഞപ്പോൾ അടൂരിനെ യുഡിഎഫ് കോട്ടയാക്കി തിരുവഞ്ചൂർ മാറ്റിയെന്ന് വ്യക്തവുമായി. 15340 വോട്ടിനാണ് ജയിച്ചത്. വി എസ് അച്യൂതാനന്ദൻ തരംഗത്തിൽ 2006ൽ ഇടതു പക്ഷം കേരളം തൂത്തുവാരിയപ്പോഴും അടൂരിൽ തിരുവഞ്ചൂർ കുലുങ്ങിയില്ല. ഭൂരിപക്ഷം 1846 ആയി ഉയർത്തി. എന്നാൽ മണ്ഡലം സംവരണ പട്ടികയിൽ ആയപ്പോൾ തിരുവഞ്ചൂർ കോട്ടയത്തേക്ക് വണ്ടി കയറി.

ഇതോടെ ഭൂരിപക്ഷമെല്ലാം അപ്രസക്തമായി. 607 വോട്ടിന് ചിറ്റയം ഗോപകുമാർ അടൂരിന്റെ ജനപ്രതിനിധിയുമായി. ഇത്തവണ ചിറ്റയം 25,000 വോട്ടിന് അടൂരിനെ സിപിഐയുടെ ഉറച്ച സീറ്റായി. അപ്പോൾ സിപിഐ(എം) കോട്ടയായിരുന്ന കോട്ടയം തിരുവഞ്ചൂർ വലതു പക്ഷത്തെ ഉറച്ച സീറ്റാക്കി മാറ്റി.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
ട്രംപിന് ഒന്നുതുള്ളിച്ചാടാൻ തോന്നുന്നു! നവംബറിലെ തിരഞ്ഞെടുപ്പിന് മുമ്പ് ഇതാ ഒരുനിർണായക മുന്നേറ്റം; 49 വർഷത്തിന് ശേഷം ഇസ്രയേലും യുഎഇയും നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ ചരിത്രപ്രധാന കരാർ; അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ധാരണയിലായത് ട്രംപിന്റെ മധ്യസ്ഥതയിൽ; ഫലസ്തീന്റെ കൂടുതൽ പ്രദേശങ്ങൾ അധീനതയിലാക്കുന്നത് ഇസ്രയേൽ നിർത്തി വയ്ക്കും; കരാർ ഒരേസമയം ഫലസ്തീന് നേട്ടവും കോട്ടവും
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
പിറ്റേദിവസം കഴിക്കാനായി ഫ്രിഡ്ജിൽവെച്ച ചിക്കൻകറിയിൽ കലർത്തിയത് വീട്ടിലുണ്ടായിരുന്ന എലിവിഷം; വിഷം കലർന്ന കറി കഴിച്ചിട്ടും അച്ഛനും അമ്മയും സഹോദരിയും മരിക്കാതായതോടെ വകവരുത്താൻ കൂടുതൽ അന്വേഷണവും; വിഷത്തിന്റെ സാധ്യതകൾ തേടി ഗൂഗിളിൽ പരതിയതും വിനയായി; ഉറ്റവരെ ഇല്ലാതാക്കാൻ ആൽബിൻ ബെന്നി വിഷം വാങ്ങി സൂക്ഷിച്ചത് സ്വന്തം കിടക്കയ്ക്കടിയിലും; 22 കാരൻ സുഖജീവിതത്തിനായി ചെയ്ത കൊടുംക്രൂരതകൾ എണ്ണിപ്പറഞ്ഞ് കുറ്റസമ്മതം
യുവതികളോട് അതീവതാത്പര്യവും സെക്‌സ് സൈറ്റുകളുടെ സ്ഥിരം സന്ദർശകനും; കൂട്ടായി മദ്യവും മയക്കുമരുന്നുകളും; കള്ളത്തരങ്ങൾ സഹോദരി കണ്ടുപിടിച്ചപ്പോൾ ഭീതിയായി; കുടുംബത്തെ ഇല്ലാതാക്കാൻ ഐസ്‌ക്രീമിൽ എലിവിഷം കലർത്തിയെന്ന് തെളിഞ്ഞത് ആന്മേരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ; യുവാവിന്റെ മൊബൈലിൽ വിഷം തേടിയുള്ള അന്വേഷണങ്ങളും; കുടുംബത്തോട് കടുംകൈ കാട്ടാൻ ആൽബിനെ വഴിതെറ്റിച്ചത് സ്വത്ത്‌മോഹവും സുഖിച്ച് ജീവിക്കണമെന്ന ആഗ്രഹവും
പത്താംക്ലാസ് കഴിഞ്ഞ് പോയത് വൈദികവൃത്തി പഠിക്കാൻ സെമിനാരിയിൽ; മതിൽ ചാടി എത്തിയ യുവാവ് പിന്നീട് നയിച്ചത് വഴിവിട്ട യാത്ര; വീട്ടിലെ ശല്യം കാരണം ഐടിഎ പഠിക്കാനെന്ന് പറഞ്ഞ് തമിഴ്‌നാട്ടിൽ പോയി ഹോട്ടൽ ജോലി ചെയ്തു; കോവിഡിൽ ജോലി പോയപ്പോൾ തിരിച്ചെത്തി; പ്രണയ വിവാഹത്തിന് തടസ്സം വീട്ടുകാരെന്ന പകയിൽ ആസൂത്രണം; ആശ്ലീല വീഡിയോ കണ്ടത് സഹോദരി അറിഞ്ഞതോടെ 'എലിവിഷം' എത്തി; അസുഖം നടിച്ചിട്ടും രക്തപരിശോധനയിൽ ചതിച്ചു; ആൻ മേരിയെ കൊന്ന ആൽബി കുടുങ്ങുമ്പോൾ
യുഎഇ കോൺസുലേറ്റിന് വന്ന നയതന്ത്ര ബാഗേജുകൾ സാക്ഷ്യപ്പെടുത്തിയത് ആര്? തന്നോട് യുഎഇ കോൺസലേറ്റ് കത്ത് ചോദിക്കുകയോ കൊടുക്കുകയോ ചെയ്തിട്ടില്ലന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി.സുനിൽ കുമാർ; രേഖകൾ സാക്ഷ്യപ്പെടുത്തിയത് ജോയിന്റ് ചീഫ് പ്രോട്ടോക്കോൾ ഓഫീസർ ഷൈൻ.എ.ഹഖ് എന്ന് ആരോപണം; പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും അധിക്ഷേപിച്ച് പോസ്റ്റുകൾ ഇട്ടതിന് മാറ്റിനിർത്തിയ ഉദ്യോഗസ്ഥനാണ് ഷൈനെന്ന് ബിജെപി; മറുപടി പറയേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസും
സ്വർണ്ണക്കടത്തും തീവ്രവാദവും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുന്നില്ല; അന്വേഷണ ഏജൻസികൾക്ക് മുന്നിൽ പ്രതിസന്ധികൾ; കസ്റ്റംസിനെ അസ്വസ്ഥമാക്കിയത് എൻഐഎയുടെ വരവ്; തങ്ങളുടെ കൊക്കിൽ നിന്ന് കേസ് കസ്റ്റംസ് കൊത്തിക്കൊണ്ട് പോയതിൽ ഡിആർഐക്ക് അതൃപ്തി; സമ്മർദ്ദം മുറുകുന്നതിൽ എൻഐഎയ്ക്കും അസ്വസ്ഥത; ഡൽഹിയിൽ വാർ റൂം തുറന്നു എല്ലാം നിരീക്ഷിച്ച് അജിത് ഡോവലും; സ്വർണ്ണക്കടത്തിൽ എൻഐഎ എത്തി ഒരു മാസം കഴിയുമ്പോൾ
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
ലാവ് ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും