Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പാർട്ടിക്കുള്ളിലെ ശത്രുവിലെ പുറത്താക്കിയെങ്കിലും കെ സുധാകരന് മുന്നിൽ വൻ വെല്ലുവിളിയായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്; മമ്പറം വിഭാഗവുമായി തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയാൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിക്കുമോ എന്ന് സംശയം; തലശ്ശേരിയിലെ കോൺഗ്രസിലെയും ലീഗിലെയും അണികളിൽ നല്ലൊരു ശതമാനത്തിനും കൂറ് മമ്പറം ദിവാകരനോട് തന്നെ

പാർട്ടിക്കുള്ളിലെ ശത്രുവിലെ പുറത്താക്കിയെങ്കിലും കെ സുധാകരന് മുന്നിൽ വൻ വെല്ലുവിളിയായി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്; മമ്പറം വിഭാഗവുമായി തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയാൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിക്കുമോ എന്ന് സംശയം; തലശ്ശേരിയിലെ കോൺഗ്രസിലെയും ലീഗിലെയും അണികളിൽ നല്ലൊരു ശതമാനത്തിനും കൂറ് മമ്പറം ദിവാകരനോട് തന്നെ

അനീഷ് കുമാർ

തലശേരി: കെപിസിസി മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ മമ്പറം ദിവാകരനെതിരെ പുറത്താക്കിയത് തലശേരി മേഖലയിൽ കോൺഗ്രസിന് തിരിച്ചടിയായേക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരന് മുന്നിൽ വലിയ വെല്ലുവിളിയാകുക സഹകര ആശുപത്രിയിലെ ഭറണം പിടിക്കുക എന്നതാകും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ ഇന്ദിരാഗാന്ധി സഹകരണാശുപത്രി തെരഞ്ഞെടുപ്പിൽ മമ്പറം ദിവാകരൻ നേതൃത്വം നൽകുന്ന പാനൽ തന്നെ ജയിക്കാനാണ് കൂടുതൽ സാധ്യത. മാത്രമല്ല വോട്ടർമാരിൽ ഭൂരിഭാഗവും മമ്പറം ദിവാകരനെ അനുകൂലിക്കുന്നവരാണ്. ഇതുകൂടാതെ തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ മുസ്ലിം ലീഗ് നേതൃത്വവും അണികളും മമ്പറം ദിവാകരനൊപ്പമാണ്.

മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത് മുസ്ലിം ലീഗിൽ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ പിൻതുണ ഇന്ദിരാഗാന്ധി സഹകരണാശുപത്രി തെരഞ്ഞെടുപ്പിൽ മമ്പറം ദിവാകരന് മുൻതൂക്കം നൽകും.
മുസ്ലിംലീഗ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പ്രസിഡന്റായ പൊട്ടക്കണ്ടി അബ്ദുള്ളയാണ് ആശുപത്രി വൈസ് പ്രസിഡന്റ് പൊട്ടക്കണ്ടി അബ്ദുള്ളയും അദ്ദേഹത്തെ കൂടെയുള്ളവരും മമ്പറം ദിവാകരന്റെ പാനലിൽ മത്സരിക്കുന്നുണ്ട്.

മമ്പറം ദിവാകരനൊപ്പം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ പ്രസാദിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തിട്ടുണ്ട്. മമ്പറം ദിവാകരന്റെ ഉറച്ച അനുയായികളാണ് മമ്പറത്തെ കോൺഗ്രസ് നേതൃത്വവും അണികളും. സി.പി. എമ്മിനെതിരെ അതിശക്തമായ പ്രതിരോധം നയിക്കുന്ന ജനകീയ നേതാവെന്ന ഇമേജാണ് മമ്പറം ദിവാകരന് അണികൾക്കിടയിലുള്ളത്. മമ്പറം ദിവാകരന്റെ പാനലിൽ മത്സരിക്കുന്ന കെ.ശാന്ത പാർട്ടിക്ക് വേണ്ടി ഏറെ ത്യാഗം ചെയ്ത പ്രവർത്തകയാണ്. ഇവരെയും കോൺഗ്രസിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.

പാർട്ടി അച്ചടക്കം ലംഘിച്ചതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. കെപിസിസി ജനറൽ സെക്രട്ടറി ടിയു രാധാകൃഷ്ണനാണ് ഈക്കാര്യം അറിയിച്ചത്. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സൊസൈറ്റി തിരഞ്ഞെടുപ്പിൽ കണ്ണൂർ ഡിസിസി അംഗീകരിച്ച കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെയുള്ള പാനലിൽ മത്സരിക്കുകയാണ് നിലവിലെ പ്രസിഡന്റ് മമ്പറം ദിവാകരൻ.ഇതു ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നാണ്പാർട്ടി വിലയിരുത്തിയത്. തുടർന്നാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

നേരത്തെ ബ്രണ്ണൻ കോളേജ് വിവാദവുമായി ബന്ധപ്പെട്ട് കെ സുധാകരനും മമ്പറം ദിവാകരനും നേർക്ക് നേർ രംഗത്തെത്തിയിരുന്നു. കെ സുധാകരൻ പക്വത കാണിക്കണമെന്നത് ഉൾപ്പെടെയുള്ള വിമർശനങ്ങൾ മമ്പറം ഉന്നയിച്ചിരുന്നു.കെപിസിസി എക്സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരനെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ഒരുകാലത്ത് കെ.കരുണാകന്റെ അടുത്ത അനുയായിരുന്ന മമ്പറം ദിവാകരൻ മൂന്നാംഗ്രൂപ്പുകാരനായ കെ.സുധാകരൻ കണ്ണൂർ ഡി.സി.സി അധ്യക്ഷനായതു മമ്പറം ദിവാകരന്റെ പിൻതുണയോടെയാണ്. പിന്നീട് ഇരു നേതാക്കളും അകന്നുവെങ്കിലും മമ്പറം ദിവാകരൻ തലശേരി മേഖലയിൽ മാത്രം ഒതുങ്ങുകയായിരുന്നു.കണ്ണൂർ ജില്ലയിൽ കോൺഗ്രസിന്റെ ഏറ്റവും പ്രമുഖ ആശുപത്രികളിലൊന്നാണ് ഇന്ദിരാഗാന്ധി സഹകരണാശുപത്രി. മമ്പറംദിവാകരന്റെ കഠിനപ്രയ്തനത്തിന്റെ ഫലമായാണ് ഇന്ദിരാഗാന്ധി ആശുപത്രി സൂപ്പർസ്പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർന്നത്.

കണ്ണൂരിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ കടുത്ത വിമർശകരിലൊരാളായ മമ്പറം ദിവാകരൻ കഴിഞ്ഞ കുറേക്കാലമായി കോൺഗ്രസ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ല. സുധാകരൻ കേന്ദ്രസ്ഥാാനത്ത് വന്നതോടെ മമ്പറം ദിവാകരനെ പാർട്ടി പരിപാടികളിൽ നിന്നും ഒഴിവാക്കുകയായിരുന്ന ആരോപണമുയർന്നിരുന്നു. കെ.സുധാകരനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനമുന്നയിച്ചിരുന്ന മമ്പറം ദിവാകരൻ സി.പി. എമ്മിനെതിരെ തലശേരി മേഖലയിൽ ഒറ്റയ്ക്കു പൊരുതി നിന്ന കോൺഗ്രസ് നേതാക്കളിലൊരാളാണ്. പന്തക്കപ്പാറ ദിനേശ് കമ്പിനിക്കു നേരെയുണ്ടായ ബോംബാക്രമണത്തിൽ കൊളങ്ങരേത്ത് രാഘവൻ കൊല്ലപ്പെടുകയും പ്രതിപട്ടികയിൽ ഉൾപ്പെട്ട മമ്പറം ദിവാകരൻ ശിക്ഷിക്കപ്പെടുകയും ചെയ്തു.

ബ്രണ്ണൻ കോളേജിൽ പഠിക്കവേ എസ്. എഫ്. ഐ പ്രവർത്തകനായ അഷ്റഫ് വധക്കേസിൽ പ്രതിചേർക്കപ്പെട്ടുവെങ്കിലും കോടതി വെറുതെ വിടുകയായിരുന്നു. ഇതിനു ശേഷം സി.പി. എമ്മിന്റെ വധഭീഷണിക്കിരയായ മമ്പറം ദിവാകരന് ഏറെക്കാലം നാടുവിട്ടു എർണാകുളത്തേക്ക് പോകേണ്ടി വന്നു. പിന്നീട് ഉമ്മൻ ചാണ്ടിയുടെ അടുത്ത അനുയായി മാറിയ മമ്പറം ദിവാകരൻ കെ. പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റിയായി പ്രവർത്തിച്ചു. ഇതിനിടെയാണ് കെ.സുധാകരനുമായുള്ള അഭിപ്രായഭിന്നത മൂർച്ഛിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടം മണ്ഡലത്തിൽ നിന്നും സ്ഥാനാർത്ഥിയായി മത്സരിച്ച മമ്പറം ദിവാകരൻ രണ്ടാമതു മത്സരിക്കാൻ തയ്യാറായില്ല.കഴിഞ്ഞ തവണ പിണറായിക്കെതിരെ കെ.സുധാകരൻ മത്സരിക്കണമെന്നു മമ്പറം ദിവാകരൻ ആവശ്യപ്പെട്ടിരുന്നു.

കരുത്തനാണെന്നു പറയുന്ന സുധാകരന് പിണറായിക്കെതിരെ ധർമടത്ത് മത്സരിക്കാൻ ചങ്കൂറ്റമുണ്ടോയെന്നു അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാൽ സുധാകരൻ ധർമടത്തു മത്സരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനു ശേഷം കണ്ണൂരിലെ പാർട്ടിയെ ഉള്ളം കൈയിൽ കൊണ്ടു നടന്ന സുധാകരനെതിരെ ഡി.സി.സി ഓഫിസ് നിർമ്മാണം, ചിറക്കൽ രാജാസ് സ്‌കൂൾ ഏറ്റെടുക്കൽ എന്നീ വിഷയങ്ങളിൽ ഫണ്ടു വെട്ടിപ്പു ആരോപണവുമായി മമ്പറം ദിവാകരൻ രംഗത്തു വന്നു. സുധാകരനെതിരെ സി.പി. എം പലപ്പോഴും ആയുധമാക്കിയത് മമ്പറം ദിവാകരന്റെ വിമർശനങ്ങളായിരുന്നു.

കോൺഗ്രസിൽ ഒറ്റപ്പെടുമ്പോൾ സി.പി. എം നേതാക്കളിൽ ചിലരുമായി നല്ല ബന്ധം വെച്ചു പുലർത്തുകയായിരുന്നു രാഷ്ട്രീയ എതിരാളിയായ മമ്പറം ദിവാകരൻ. ഇ.പി ജയരാജന്റെ മകൻ കൂടി പാർട്ണറായ റിസോർട്ട് ഉദ്ഘാടനത്തിൽ നിലവിളക്ക് കൊളുത്തിയത് കോൺഗ്രസിനുള്ളിൽ ഏറെ വിവാദമുണ്ടാക്കിയിരുന്നു.നേരത്തെ കെ.സുധാകരനുമായി അഭിപ്രായഭിന്നത ശക്തമായപ്പോഴും താൻ പാർട്ടി വിട്ടു എങ്ങോട്ടും പോകില്ലെന്ന്മമ്പറം ദിവാകരൻ പ്രഖ്യാപിച്ചിരുന്നു. എൻ.സി.പിയിൽ നിന്നും ക്ഷണമുണ്ടായിരുന്നുവെങ്കിലും അദ്ദേഹം സ്വീകരിച്ചിരുന്നില്ല.

എന്നാൽ തലശേരി ഇന്ദിരാഗാന്ധി ആശുപത്രി വികസനവുമായി ബന്ധപ്പെട്ടു സംസ്്ഥാനസർക്കാരിനെയും സഹകരണ വകുപ്പിനെയുംനിയന്ത്രിക്കുന്ന സി.പി. എമ്മുമായി അടുക്കാനും ഒരു കാലത്ത് വൈര്യനിര്യാതനബുദ്ധിയോടെ പ്രവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസപ്പെട്ടുപോകാനും അദ്ദേഹം തയ്യാറായി. ഇന്ദിരാഗാന്ധി ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നിന്നു തന്നെ ഒരുവിഭാഗം നേതാക്കൾ നിരന്തരം സർക്കാരിനും കോടതിയിലും പരാതിയും നൽകുകയും മഞ്ഞോടിയിൽ ആശുപത്രിവികസനം പലകാരണങ്ങളാൽ തടസപ്പെടുത്തുകയും ചെയ്തിരുന്നു.

വർഷങ്ങളായി തുടരുന്ന കെ.സുധാകരനുമായുള്ള ശീതസമരമാണ് ഇപ്പോൾ തന്റെ തട്ടകത്തിൽ തന്നെ വെല്ലുവിളിയായി മമ്പറം ദിവാകരനുമുന്നിൽ ഉയർന്നിട്ടുള്ളത്. വരാൻ പോകുന്ന ആശുപത്രി തെരഞ്ഞെടുപ്പിൽ മമ്പറംദിവാകരൻ നേതൃത്വം നൽകുന്ന പാനലിന് തന്നെയാണ് നിലവിൽ മുൻതൂക്കം. മുസ്ലിം ലീഗിലെ തലശേരി, കൂത്തുപറമ്പ് മണ്ഡലം ഭാരവാഹികളും പ്രവർത്തകരും മമ്പറം ദിവാകരനോടൊപ്പമാണ്.

തലശേരിയിലെ കോൺഗ്രസ് അണികൾക്കിടെയിൽ ഏറ്റവും സ്വാധീനമുള്ള നേതാവും ഏറ്റവും കൂടുതൽ പാർട്ടി പ്രവർത്തകർക്ക് ജോലി കൊടുത്ത സ്ഥാപനങ്ങളുടെ അമരക്കാരനും മമ്പറം ദിവാകരൻ തന്നെയാണ്. ജന്മനാടായ മമ്പറത്ത് ഇന്ദിരാഗാന്ധിയുടെ പേരിൽ ഒരു ഇം്ഗ്ളീഷ് മീഡിയം ഹയർസക്കെൻഡറി സ്‌കൂളും മമ്പറം ദിവാകരൻ പ്രസിഡന്റായി നടത്തിവരുന്നുണ്ട് തന്റെ പാർട്ടിയിൽ നിന്നും പുറത്താക്കിയ വാർത്തയെ കുറിച്ചു ഇതുവരെ മമ്പറം ദിവാകരൻ പ്രതികരിച്ചിട്ടില്ല. പനിബാധിച്ച ചികിത്സയിലാണ് അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP