Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അച്ഛൻ ജയിലിലാണെങ്കിലും മകൻ രാജാവ്; നിതീഷിനൊപ്പം പോയ ന്യൂനപക്ഷ ദളിത് വോട്ടുകളെല്ലാം പാർട്ടിയിലേക്ക് തിരിച്ചൊഴുകുന്നു; യുപിയിൽ മൂലായത്തെ മൂലയ്ക്കിരുത്തി അഖിലേഷ് കളം പിടിച്ചപ്പോൾ ബീഹാറിൽ ലാലു അകത്തായപ്പോൾ എല്ലാം തേജസ്വിയുടെ കൈയിൽ; ലാലുവിനെ കടത്തി വെട്ടുന്ന വൈഭവത്തോടെ ബീഹാർ നിറഞ്ഞ് മകൻ; നീതീഷ് ബാന്ധവം ഗുണം ചെയ്തില്ലെങ്കിൽ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി

അച്ഛൻ ജയിലിലാണെങ്കിലും മകൻ രാജാവ്; നിതീഷിനൊപ്പം പോയ ന്യൂനപക്ഷ ദളിത് വോട്ടുകളെല്ലാം പാർട്ടിയിലേക്ക് തിരിച്ചൊഴുകുന്നു; യുപിയിൽ മൂലായത്തെ മൂലയ്ക്കിരുത്തി അഖിലേഷ് കളം പിടിച്ചപ്പോൾ ബീഹാറിൽ ലാലു അകത്തായപ്പോൾ എല്ലാം തേജസ്വിയുടെ കൈയിൽ; ലാലുവിനെ കടത്തി വെട്ടുന്ന വൈഭവത്തോടെ ബീഹാർ നിറഞ്ഞ് മകൻ; നീതീഷ് ബാന്ധവം ഗുണം ചെയ്തില്ലെങ്കിൽ ബിജെപിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

പട്ന: ബിഹാറിൽ നിതീഷും ബിജെപിയും ഒരുമിച്ചാൽ എല്ലാം അവർക്ക് സ്വന്തമെന്നായിരുന്നു ഏവരും കരുതിയത്. കാലിതീറ്റ കുംഭകോണത്തിൽ ലല്ലു പ്രസാദ് യാദവ് അഴിക്കുള്ളിലായതോടെ എല്ലാം തനിക്ക് അനുകൂലമായെന്ന് നിതീഷും കരുതി. ഈ ആത്മവിശ്വാസമാണ് ബീഹാറിൽ നിതീഷിനും ബിജെപിക്കും തിരിച്ചടിയാകുന്നത്. ഇവിടെ ഉയരുന്നത് പുതിയ നേതാവാണ് തേജസ്വി യാദവ്. രണ്ട് മാസം മുമ്പ് ബീഹാറിൽ ഉപതിരഞ്ഞെടുപ്പു നടന്ന മൂന്നു സീറ്റുകളിൽ രണ്ടിലും പരാജയപ്പെട്ടതു ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യമായിരുന്നു. ഇതിന് പിന്നിൽ തേജസ്വിയുടെ നേതൃപാടവം ചർച്ചയായി. ഇപ്പോൾ വീണ്ടും നിതീഷ് തോൽക്കുകയാണ്. അച്ഛൻ ജിയിൽ ആഴപ്പോഴും ആർ ജെ ഡിയെ മുന്നിൽ നിന്ന് നയിച്ച് ആർജിഡിക്ക് കരുത്ത് നൽകുകയാണ് തേജസ്വിനി

അഴിമതിക്കേസിൽ ജയിലിലായ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ അസാന്നിധ്യത്തിൽ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ ലാലുവിന്റെ മകൻ തേജസ്വി യാദവ് നിതീഷിന്റെ സർക്കാരിനെതിരെ ഇനി നിരന്തര പോരാട്ടത്തിലാണ്. രാജ്യത്തെ പ്രതിപക്ഷ കക്ഷികൾക്കിടയിൽ പ്രമുഖ സ്ഥാനം നേടാനും ഈ വിജയത്തിലൂടെ ആർജെഡിക്കു കഴിഞ്ഞു. മദ്യനിരോധനം, മണൽ ഖനനം തുടങ്ങിയ വിഷയങ്ങളിൽ നടപ്പാക്കിയ കർശന നിയമങ്ങളും നിതീഷിനു തിരിച്ചടിയായെന്നാണു വിലയിരുത്തൽ. ഇത്തരം നയങ്ങൾക്കെതിരെ ആർ ജെ ഡി ശബ്ദമുയർത്തി. ഇതോടെ നിതീഷിനൊപ്പം നിന്ന ദളിത് വിഭാഗങ്ങൾ ആർ ജെ ഡിയോട് അടുത്തു. ഇതോടെ വീണ്ടും ലാലുവിന്റെ പാർട്ടിക്ക് നല്ലകാലം വന്നു. യുപിയിൽ മുലായം സിംഗിനേക്കാൾ കരുത്തനായി മകൻ അഖിലേഷ് യാദവ് മാറി. സമാന രീതിയിൽ ബീഹാറിലും രാജാവാകുകയാണ് ലാലുവിന്റെ മകൻ.

ഇന്നലെ നടന്ന വോട്ടെടുപ്പിൽ ബിഹാറിലെ ജോകിഹത് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ആർജെഡി വൻഭൂരിപക്ഷത്തിൽ വിജയിച്ചതു മുഖ്യമന്ത്രി നിതീഷ് കുമാറിനു കനത്ത തിരിച്ചടിയായി. ജെഡിയു സ്ഥാനാർത്ഥി മുർഷിദ് ആലത്തെ 41,000 വോട്ടുകൾക്കാണ് ആർജെഡി സ്ഥാനാർത്ഥി ഷാനവാസ് ആലം പരാജയപ്പെടുത്തിയത്. ആർജെഡിയുമായി സഖ്യമുണ്ടായിരുന്നപ്പോൾ ജെഡിയു വിജയിച്ച സീറ്റിലാണു ബിജെപി സഖ്യത്തിൽ മൽസരിച്ചപ്പോൾ പരാജയം. തേജസ്വിനിയുടെ മികവ് തന്നെയാണ് ആർജെഡിക്ക് വിജയം സമ്മാനിക്കുന്നത്. ലാലു പ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസിൽ ജയിൽവാസത്തിലായതു പാർട്ടിയെ തളർത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്നതാണു ഫലം. ലാലുവിന്റെ മകൻ തേജസ്വി ജനപ്രിയ നേതാവായി വളരുന്നതു ബിജെപിയെയും ജെഡിയുവിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.

2014ൽ മോദി തരംഗത്തിൽ ഭിന്നിച്ചു നഷ്ടപ്പെട്ട യാദവ, ന്യൂനപക്ഷ വോട്ടുകൾ ആർജെഡിയിലേക്കു തിരിച്ചുവരുന്നതായാണു വിലയിരുത്തൽ. രണ്ടുവട്ടം മുന്നണിമാറ്റം നടത്തിയ നിതീഷിന്റെ രാഷ്ട്രീയവിശ്വാസ്യത തകർത്തു. ശരത് യാദവും കൂട്ടരും നിതീഷിനെ വിട്ടതും ബിജെപി സഖ്യത്തിന് തിരിച്ചടിയായി. ബീഹാറിനെ തൂത്തുവാരാനാണ് നിതീഷിനെ ബിജെപി ഒപ്പം കൂട്ടിയത്. എന്നാൽ തേജസ്വിനിയുടെ വളർച്ച ഇതാണ് തടയുന്നത്. ബീഹാറിലെ ബിജെപി മോഹങ്ങളെ തകർക്കുന്നതാണ് ഈ മുന്നേറ്റം. ദേശീയ രാഷ്ട്രീയത്തിലും തേജസ്വിനിക്ക് പ്രാധാന്യം കൂടുകയാണ്.

ഇതോടെ ബിജെപിക്കു നിതീഷിൽ വിശ്വാസമില്ലെന്നതാണു സ്ഥിതി വരികയുമാണ്. ബിഹാറിനു പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ടു നടത്തുന്ന നീക്കങ്ങളെ ബിജെപി അവഗണിക്കുകയും ചെയ്തു. എന്നാൽ പ്രത്യേക സംസ്ഥാന പദവിയുടെ പേരിൽ എൻഡിഎ സഖ്യം വിട്ട ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പോലെ കടുംപിടിത്തമില്ലെന്നാണു നിതീഷിന്റെ നിലപാട്. ഇതിന് കാരണം തേജസ്വിനി ഇനി നിതീഷിനെ ഒപ്പം കൂട്ടില്ലെന്നത് തന്നെയാണ്. ബിജെപിയെ കൈവിട്ടാൽ ബീഹാറിൽ നിതീഷ് ഒന്നുമല്ലാതാകും. അങ്ങനെ ബിജെപിക്കെതിരെ ആർജെഡി വോട്ട് വാങ്ങി ജയിച്ച ശേഷം ചതിച്ച നിതീഷിനെ എല്ലാ അർത്ഥത്തിലും തളർത്തുകയാണ് തേജസ്വിനിയുടെ നീക്കങ്ങൾ.

ജോകിഹട്ട് നിയമസഭാ സീറ്റിലെ വിജയം അവസരവാദ രാഷ്ട്രീയത്തിനെതിരെയുള്ള 'ലാലുവാദ' രാഷ്ട്രീയത്തിന്റെ വിജയമാണെന്ന് തേജസ്വി യാദവ് പറയുന്നു. നിതീഷ് കുമാറിന് തന്റെ പിതാവ് ലാലുപ്രസാദ് യാദവിനെ ഒരു ഘട്ടത്തിലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും തേജസ്വി പ്രതികരിച്ചു. 40,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആർജെഡിയുടെ വിജയം. ജെ.ഡി.യുവിന് കിട്ടിയ വോട്ടുകൾ ആർ.ജെ.ഡിയുടെ വിജയശതമാനത്തേക്കാൾ കുറവാണെന്ന് തേജസ്വി പരിഹസിച്ചു. നിതീഷ് ബിജെപിക്കൊപ്പം പോയതിനുള്ള പ്രതികാരമാണ് ജനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. ധാർമികതയുണ്ടെങ്കിൽ രാജിവച്ച് പുറത്തുപോവണമെന്നും നിതീഷിനോട് തേജസ്വി പറഞ്ഞു.

തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ തേജസ്വി സമാജ്വാദി പാർട്ടി, കോൺഗ്രസ്സ്, ബി.എസ്‌പി പാർട്ടികൾക്ക് നന്ദി അറിയിച്ച് രംഗത്തുവന്നു. തെരഞ്ഞെടുപ്പിൽ ഇവർ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. നിതീഷിനും ജെ.ഡി.യുവിനും അഭിമാനപ്പോരാട്ടമായിരുന്നു ജോകിഹട്ടിലേത്. ഫലം പുറത്തുവന്നതോടെ നിതീഷ് കുമാറിന്റെ രാഷ്ട്രീയ അധാർമികതയ്‌ക്കേറ്റ തിരിച്ചടിയായാണ് അത് വിലയിരുത്തപ്പെടുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാൻ കൂടി ജെ.ഡി.യു ലക്ഷ്യമിട്ടിരുന്നു. ജയിലിൽ കിടക്കുന്ന ലാലുപ്രസാദ് യാദവിന്റെ ഉറച്ച വർഗീയ വിരുദ്ധ രാഷ്ട്രീയ നിലപാടുകൾ ഈ ഉപതെരഞ്ഞെടുപ്പിൽ മുന്നിൽ നിറുത്താൻ തേജസ്വി യാദവിന് സാധിച്ചു.

അതേസമയം ഇലക്ട്രോണിക് വോട്ടിങ് മെഷീനിനെ കുറിച്ചുള്ള അപാകതകളെ കുറിച്ചും തേജസ്വി തുറന്നടിച്ചു. ഇവിഎമ്മിൽ നിരന്തരം കൃത്രിമം നടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് അത് ഒഴിവാക്കി പേപ്പർ ബാലറ്റിലേക്ക് പോകാനാണ് രാജ്യം ശ്രമിക്കേണ്ടതുണ്ടെന്നും തേജസ്വി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP