Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട്ട് സകലരെയും ഞെട്ടിച്ച് എം കെ രാഘവൻ; പ്രദീപ് കുമാറിന്റെ മണ്ഡലമായ കോഴിക്കോട് നോർത്തിലും സിപിഎം കോട്ടയായ ബേപ്പൂരിൽപോലും ലീഡ് യുഡിഎഫിന്; മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും മുന്നിലെത്തി സിപിഎമ്മിനെ ഞെട്ടിച്ച് രാഘവേട്ടൻ; കോഴവിവാദവും ഏശിയില്ല; സ്വന്തം പാർട്ടിക്കാർ പോലും പാലം വലിക്കാൻ നോക്കിയപ്പോൾ പിന്നിൽ അടിയുറച്ചു നിന്നത് മുസ്ലിം ലീഗ്; സിപിഎമ്മിന് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകി മൂന്നാംവട്ടവും എകെ രാഘവൻ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ ജനകീയത തന്നെ

കോഴിക്കോട്ട് സകലരെയും ഞെട്ടിച്ച് എം കെ രാഘവൻ; പ്രദീപ് കുമാറിന്റെ മണ്ഡലമായ കോഴിക്കോട് നോർത്തിലും സിപിഎം കോട്ടയായ ബേപ്പൂരിൽപോലും ലീഡ് യുഡിഎഫിന്; മുഴുവൻ നിയോജക മണ്ഡലങ്ങളിലെയും മുന്നിലെത്തി സിപിഎമ്മിനെ ഞെട്ടിച്ച് രാഘവേട്ടൻ; കോഴവിവാദവും ഏശിയില്ല; സ്വന്തം പാർട്ടിക്കാർ പോലും പാലം വലിക്കാൻ നോക്കിയപ്പോൾ പിന്നിൽ അടിയുറച്ചു നിന്നത് മുസ്ലിം ലീഗ്; സിപിഎമ്മിന് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകി മൂന്നാംവട്ടവും എകെ രാഘവൻ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നിൽ ജനകീയത തന്നെ

കെ വി നിരഞ്ജൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളവേ കോഴവിവാദത്തിൽ പെടുക. അന്ന് തീർന്നു എന്ന് എല്ലാവരും കരുതിയതാണ്. പക്ഷേ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ ഉയർത്തെഴുനേറ്റത് ഫീനക്സ് പക്ഷിയെപ്പോലെയാണ്. എതിരാളി അങ്ങേയറ്റം ജനപ്രീതിയുള്ള കോഴിക്കോട് നോർത്ത് എംഎൽഎ കൂടിയായ എ പ്രദീപ്കുമാർ ആയതിനാൽ ഇത്തവണ എല്ലാം കൈവിട്ടുപോയി എന്നാണ് കോൺഗ്രസ് നേതാക്കാൾ പോലും കരുതിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ വേണ്ടി പത്രസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ സ്ഥാനാർത്ഥിയാണ് എം.കെ രാഘവൻ. അത് സൈബർ ലോകത്ത് ട്രോളായപ്പോഴും രാഘവൻ ആത്മവിശ്വാസത്തിലായിരുന്നു.

'കോഴിക്കോട്ടുകാർക്ക് കഴിഞ്ഞ പത്തുവർഷമായി എന്നെ അറിയാം. അവർ വിധിയെഴുതട്ടെ.'- എന്നായിരുന്നു അദ്ദേഹത്തിന്റെ വിധി. ഈ അപമാനത്തിന് ജനകീയ കോടതിയിൽ മറുപടി നൽകുമെന്ന രാഘവന്റെ തീരുമാനം വിജയിച്ചരിക്കയാണ്. കഴിഞ്ഞ വർഷത്തേക്കാൾ ഭൂരിക്ഷം ഇരട്ടിയിലധികമാക്കാൻ കഴിഞ്ഞുവെന്നുമാത്രമല്ല എ പ്രദീപ്കുമാറിന്റെ സ്വന്തം മണ്ഡലമായി കോഴിക്കോട് നോർത്തിൽപോലും അദ്ദേഹത്തിന് ലീഡ് നേടാനായി. കോഴിക്കോട്ടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുും യുഡിഎഫ് ലീഡ് ചെയ്തു. സിപിഎം കോട്ടയായ ബേപ്പൂരിലും, എലത്തൂരിലും, ബാലുശ്ശേരിയിലും രാഘവന് ലീഡ് നേടാനായത് ഇടതുമുന്നണിയെ അമ്പരപ്പിച്ചിരിക്കയാണ്. എൺപതിനായിരത്തോളം വരുന്ന കനത്ത ലീഡ് അദ്ദേഹം പോലും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ തവണ പതിനാറായിരത്തോളമുള്ള ഭൂരിപക്ഷമാണ് ഇത്തവണ എം കെ രാഘവൻ നാലിരട്ടിയിലേറെ ഉയർത്തിയത്.

എങ്കിലും ഒരു ദേശീയമാധ്യമം നടത്തിയ സ്റ്റിങ് ഓപ്പേഷന്റെ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴേക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് മൂന്നാം തവണയും പോരാട്ടത്തിനിറങ്ങിയ സ്ഥാനാർത്ഥിയുടെ കാലിടറിയിരുന്നു. തന്റെ നിരപരാധിത്തം തെളിയിക്കാൻ പാർട്ടി വേദികളിൽ മാത്രമല്ല കോഴിക്കോട് ഡിസിസി ഓഫീസിൽ
വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പോലും വികാരഭരിതനായി അദ്ദേഹം പൊട്ടിക്കരഞ്ഞു. താൻ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് അഞ്ച് കോടി രൂപ കോഴ വാങ്ങിയെന്നും പ്രസ്തുത ചാനൽ റിപ്പോർട്ട് ചെയ്തു. കോഴ വാങ്ങിയത് കെട്ടിട നിർമ്മാണത്തിന്റെ പേരിലെന്നുമായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന് പോലും മാധ്യമ ദൃശ്യങ്ങളെ മുഖവിലയ്ക്കെടുത്തിട്ടില്ല. കോഴിക്കോട്ട് പത്തുവർഷക്കാലം തിളങ്ങി നിന്ന ഫിഗറാണ് എം.കെ രാഘവൻ. പയ്യന്നൂരിൽ നിന്നും പാർട്ടിക്ക് ലഭിച്ച പോരാളി. ഏത് നിമിഷവും ആർക്കും സമീപിക്കാവുന്ന ജനകീയൻ. പ്രതിസന്ധികൾ തളർത്തിയിട്ടും കോഴിക്കോട്ടെ ജനങ്ങൾ അദ്ദേഹത്തെ കൈവിടാത്തതിന് പിന്നിലും ഈ ജനകീയത തന്നെയാണ്.

ത്തുവർഷം പാർലമെന്റ് അംഗമെന്ന നിലയിൽ നടപ്പാക്കിയ വികസനപദ്ധതികൾ മുൻനിർത്തിയാണ് യു.ഡി.എഫ്.സ്ഥാനാർത്ഥി എം.കെ. രാഘവൻ പ്രചാരണത്തിന് തുടക്കം കുറിച്ചത്. സ്വന്തം പാർട്ടിയിൽ നിന്ന് പോലും കുതികാൽവയ്‌പ്പ് ഉണ്ടായപ്പോഴും കോഴിക്കോട്ടെ ലീഗ് ഹൃദയങ്ങൾ അദ്ദേഹത്തെ കൈവിട്ടില്ല.രാഘവന് അനുൂലമായി ന്യുനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടായി എന്നത് വ്യക്തമാണ്. 13 വർഷം കോഴിക്കോടിന്റെ ഹൃദയമായ നോർത്ത് നിയോജകമണ്ഡലത്തിൽ താൻ നടപ്പിലാക്കിയ വികസന നേട്ടങ്ങളുടെ ബലത്തിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ പ്രദീപ് കുമാർ മത്സരിക്കാനിറങ്ങിയത്.

ഇടത് ചേരിയിൽ ഇത്തവണ വിജയസാധ്യത നിലനിർത്തുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ടായിട്ട് പോലും എ പ്രദീപ് കുമാറിന്റെ ജനപ്രീതി വോട്ടായില്ല. ഇടതു ചേരിയിൽ ഇത്തവണ അംഗബലം കൂടുതലുണ്ടെങ്കിലും വീരേന്ദ്ര കുമാറിന്റെ സ്വാധീനം വളരെയധികം ഗുണം ചെയ്യുമെന്നായിരുന്നു സിപിഎമ്മിന്റേയും വിലയിരുത്തൽ. യു.ഡി.എഫ് സഖ്യം ഉപേക്ഷിച്ച് ഇടതുചേരിയിലേക്ക് തിരിച്ചെത്തിയ ആത്മവിശ്വാസവും ഉണ്ടായിരുന്നു. പക്ഷേ പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ അവസ്ഥയാണ് കോഴിക്കോട്ടെ ഇത്തവണത്തെ ജെ.ഡി.യുവിന്റെ അവസ്ഥ എന്നു തന്നെ വിധി പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP