Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സോണിയാ ഗാന്ധിക്കു സുഷമ സ്വരാജിനോട് എന്തിനാണ് ഇത്ര ദേഷ്യം? ഇറ്റാലിയൻ ബന്ധം ചൂണ്ടി വിദേശ വനിതയെന്നു വിളിച്ചതിനോ; അതോ കന്നഡ പഠിച്ചു ബല്ലാരിയിൽ മത്സരിച്ചതിനോ? ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതകൾ കൊമ്പുകോർക്കുന്നതിനു പിന്നിലെ പിന്നാമ്പുറക്കഥ

സോണിയാ ഗാന്ധിക്കു സുഷമ സ്വരാജിനോട് എന്തിനാണ് ഇത്ര ദേഷ്യം? ഇറ്റാലിയൻ ബന്ധം ചൂണ്ടി വിദേശ വനിതയെന്നു വിളിച്ചതിനോ; അതോ കന്നഡ പഠിച്ചു ബല്ലാരിയിൽ മത്സരിച്ചതിനോ? ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതകൾ കൊമ്പുകോർക്കുന്നതിനു പിന്നിലെ പിന്നാമ്പുറക്കഥ

ആവണി ഗോപാൽ

ന്യൂഡൽഹി: മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദിയുടെ പേരിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ കരുത്തുറ്റ രണ്ട് വനിതകൾ തമ്മിൽ ഇപ്പോൾ കൊമ്പു കോർക്കുന്നത്. യുപിഎ സർക്കാർ അധികാരത്തിൽ ഇരുന്ന വേളയിൽ ലോകത്തിലെ തന്നെ ഏറ്റവും ശക്തയായ വനിതകളുടെ പട്ടികയിൽ ആയിരുന്നു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഇപ്പോഴും ജനലക്ഷങ്ങളെ സ്വാധീനിക്കാൻ പോന്ന വനിതയാണ് അവർ. യുപിഎ പോയി എൻഡിഎ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ കേന്ദ്രത്തിലെ ഏറ്റവും പവർഫുള്ളായ വനിതയായി സുഷമ സ്വരാജ് എന്ന വ്യക്തിത്വം. ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി സ്ഥാനത്തു പോലും എത്തുമെന്ന കരുതിയ അവർ മോദി തരംഗത്തിൽ മുങ്ങിപ്പോയി. ഒടുവിൽ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായി. വിദേശകാര്യ മന്ത്രിയെന്ന നിലയിൽ മലയാളികൾ അടക്കമുള്ളവർ സുഷമ സ്വരാജിന്റെ മികവ് അടുത്തു നിന്നു കണ്ടു. സിറിയയിലും ഇറാഖിലും ആഭ്യന്തര യുദ്ധം രൂക്ഷമായ വേളയിൽ മലയാളി നഴ്‌സുമാർ അടക്കമുള്ളവരെ ഇന്ത്യയിലെത്തിക്കാൻ എല്ലാവിധ സഹായവും ചെയ്തു സുഷമ. മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ മികവ് പരിശോധിച്ചാൽ ഒന്നാം സ്ഥാനത്തെത്താൻ സുഷമ യോഗ്യയാണ്. എന്നാൽ എല്ലാം തകർത്തത് ലളിത് മോദിയെ ഇന്ത്യ വിടാൻ വഴിവിട്ട് സഹായം ചെയ്തുവെന്ന ഒറ്റക്കാര്യത്താലായിരുന്നു.

ലളിത് മോദി വിവാദത്തിൽ സുഷമ സ്വരാജ് പ്രതിരോധത്തിലേക്ക് പോയത് മുതൽ കോൺഗ്രസിലും ചില അസാധാരണമായ കാര്യങ്ങൾ നടന്നു. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ചു നിന്ന് സുഷമയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി. പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിച്ച് ബഹളം വച്ചു. എന്നാൽ, ഇതെല്ലാം അനാവശ്യമാണെന്ന് കൂട്ടത്തിൽ നിന്നും പോലും വിമർശനം ഉയർന്നു. ശശി തരൂരായിരുന്നു കോൺഗ്രസ് പ്രതിഷേധം അനാവശ്യമാണെന്ന വിധത്തിൽ പ്രതികരിച്ചത്. എന്നാൽ അവിടെയും ചില അസ്വാഭാവിക നീക്കങ്ങൾ ഉണ്ടായി. സുഷമയ്‌ക്കെതിരെ മൃദു സമീപനം സ്വീകരിച്ചതിന് തരൂരിനെ പാർട്ടി യോഗത്തിൽ സോണിയ ഗാന്ധി നേരിട്ട് വിമർശിച്ചു. എന്തായിരുന്നു സുഷമ സ്വരാജിനെതിരെ മാത്രം കോൺഗ്രസ് ശക്തമായ ആരോപണം ഉന്നയിക്കാൻ കാരണം. കേരളത്തിലെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാഷയിൽ പറഞ്ഞാൽ പൊതുഖജനാവിന് യാതൊരു നഷ്ടവും ഉണ്ടാക്കാത്ത ഒരു സംഭവത്തിന്റെ പേരിൽ സുഷമക്കെതിരെ ഇങ്ങനെ പ്രതിഷേധിക്കണോ? ഇക്കാര്യത്തിൽ ഇടതുപക്ഷം പോലും അത്രയ്ക്ക് ഉൽസാഹത്തില്ലല്ല. എന്നാൽ, ദേശീയ രാഷ്ട്രീയത്തിലെ രണ്ട് വനിതകൾ തമ്മിലാണ് കൊമ്പുകോർക്കുന്നത്. ഇങ്ങനെ കൊമ്പുകോർക്കുന്നതിന് പിന്നിലും ചില കഥകൾ ഉണ്ട്. അതിന് ഇന്ത്യൻ രാഷ്ട്രീയ സൂചിക 16 വർഷം പിന്നോട്ട് തിരിയണം എന്ന മാത്രം.

1998 ൽ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷയായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തത് മുതലായിരുന്നു ഇന്ത്യ രാഷ്ട്രീയത്തിലെ ഉരുക്കുവനിതകൾ തമ്മിലുള്ള വൈരത്തിന്റെ കഥ ആരംഭിക്കുന്നത്. അധികാരത്തിൽ ഏയതിന് പിന്നാലെ സോണിയ 99ൽ ലോക്‌സഭയിലേക്ക് മത്സരിച്ചു. പാർട്ടിയിൽ ചേർന്ന് വെറും 62 ദിവസം കൊണ്ടാണ് അവർ പ്രസിഡണ്ടായത്. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. വിദേശ വനിതയെന്ന ലേബലായിരുന്നു അന്ന് സോണിയാ ഗാന്ധിക്കുണ്ടായിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടാൻ അന്ന് മുന്നിൽ നിന്നത് എൽകെ അദ്വാനിയായിരുന്നു. അന്ന് അദ്വനിയുടെ വലംകൈയായി സുഷമ സ്വരാജുമുണ്ടായിരുന്നു.

1999ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ ബെല്ലാരിയിൽ സോണിയക്കെതിരെ സുഷമ സ്ഥാനാർത്ഥിയാകുന്നതോടെയാണ് ഈ ശത്രുതയക്ക് ആഴം കൂടി. സോണിയക്കെതിര ശക്തമായ പ്രചരണം നടത്തി അന്ന് സുഷമ സ്വരാജ്. ഇറ്റലിക്കാരിക്കെതിരെ പ്രചരണ നടത്തൻ സുഷമ സ്വരാജ് അന്ന് കന്നഡ പഠിച്ചു. ബെല്ലാരിയിലെ ഗ്രാമങ്ങൾ തോറും യാത്രചെയ്തു. ഇത് കൂടാതെ മൂർച്ചയേറിയ ആയുധമായി സുഷമയുടെ വിദേശ പൗരത്വവും ചൂണ്ടിക്കാട്ടി. ഇതിന് നോക്കി പരിഹസിച്ചു. എന്നാൽ, ഇത്രയേറെ പ്രചരണം നടത്തിയിട്ടും സോണിയയോടെ തെരഞ്ഞെടുപ്പ് ഗോദയിൽ സുഷമ സ്വരാജ് തോൽവി രുചിക്കുകയാണ് ഉണ്ടായത്. എന്നാൽ, അന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണായകമായ രാഷ്ട്രീയമാറ്റം ഉണ്ടായി. ബെല്ലാരിയിൽ സോണിയ ജയിച്ചെങ്കിലും കേന്ദ്രത്തിൽ എൻ.ഡി. എ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചു. തുടർന്ന് വാജ്‌പേയ് പ്രധാനമന്ത്രിയായി. 1952 മുതൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ബെല്ലാരിയിൽ സോണിയയെ നേരിടാൻ തയാറായ സുഷമയെ വാജ്‌പേയ് രാജ്യസഭയിലൂടെ പാർലമെന്റിലത്തെിക്കുകയും കാബിനറ്റ് മന്ത്രിസ്ഥാനം നൽകുകയും ചെയ്തു. പരാജയപ്പെട്ടിട്ടും സുഷമ മന്ത്രിയാവുകയും സോണിയ പ്രതിപക്ഷാത്താവുകയും ചെയ്തു. രണ്ട വനിതകളും സമനില പാലിച്ച നിലയിലായിരുന്നു ഈ ഭാഗത്ത് ഇന്ത്യൻ രാഷ്ട്രീയ ചിത്രം.

ഇങ്ങനെ ബെല്ലാരിയിൽ നിന്നു തുടങ്ങിയ രാഷ്ട്രിയ വൈരാഗ്യത്തിന്റെ അനുരണനമാണ് ഇപ്പോൾ സുഷമ സ്വരാജിനെതിരായ സോണിയ ഗാന്ധി കടുത്ത നിലപാട് സ്വീകരിച്ച് രംഗത്തു വരാൻ കാരണം. ലളിത് മോദി എന്നയാൾ സാമ്പത്തിക കുറ്റവാളിയാണെന്നും അയാളെ സഹായിച്ച സുഷമ ചെയ്തത് ഗുരുതരമായ തെറ്റാണെന്നും പറഞ്ഞാണ് സോണിയ ആക്രമണത്തിന്റെ മൂർച്ച ഇപ്പോൾ കൂട്ടിയത്. സോണിയക്കൊപ്പം മകൻ രാഹുലും സുഷമക്കെതിരെ ശക്തമായി തന്നെ രംഗത്തുണ്ട്. ഇതിൽ ബെല്ലാ രാഷ്ട്രീയത്തിന്റെ തുടർച്ചയായാണ് ഉള്ളതെന്നു തന്നെ പറയേണ്ടി വും.

ബെല്ലാരിയിലെ ഏറ്റുമുട്ടലിന് ശേഷം ശക്തയായ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച സോണിയ ഗാന്ധി കോൺഗ്രസിനെ വീണ്ടും അധികാരത്തിൽ എത്തിച്ചു. 2004 ലെ തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് തിരിക അധികാരക്കസേരയിൽ എത്തിയത്. തുടർന്ന് സോണിയ പ്രധാനമന്ത്രിയാവുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ സുഷമക്ക് അത് സഹിക്കാനായില്ല. അന്ന് സോണിയയുടെ പ്രധാനമന്ത്രി സ്ഥാനം തട്ടിത്തെറിപ്പിച്ചതിൽ സുഷമ സ്വരാജിനുള്ള പങ്ക് വളരെ വലുതായിരുന്നു. സോണിയ പ്രധാനമന്ത്രിയായാൽ രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാൻ ബിജെപി ഒരുക്കങ്ങൽ തുടങ്ങി.

സോണിയയെ പ്രധാനമന്ത്രിയാക്കിയാൽ താൻ തല മുണ്ഡനം ചെയ്ത് ഒരു കുടിലിൽ വിധവയെപ്പോലെ കഴിയുമെന്നായിരുന്നു സുഷമയുടെ പ്രഖ്യാപനം. സുഷമയും സോണിയയും തമ്മിലെ ശീത സമരത്തിന് ആക്കം കൂട്ടിയത് ഈ പ്രസ്താവനയായിരുന്നു. 2009ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭരണം നിലനിർത്തിയെങ്കിലും സോണിയ പ്രധാനമന്ത്രിയാവാതെ വിട്ടുനിന്നു. വിദേശി എന്ന സുഷമയുടേയും ബിജെപിയുടേയും പ്രചാരണങ്ങളായിരുന്നു അതിന് പ്രധാന കാരണം. എങ്കിലും രണ്ടാം യു.പി.എ ഭരണത്തിൽ സോണിയ-സുഷമ ബന്ധം ഏറെക്കുറെ കലഹ രഹിതമായിരുന്നു.

ഇപ്പോഴത്തെ മോദി സർക്കാരിൽ വിദേശമന്ത്രിയായ സുഷമക്കെതിരെ അടിക്കാൻ അപ്രതീക്ഷിതമായാണ് സോണിയക്കും കോൺഗ്രസിനും വടികിട്ടുന്നത്. കോടികളുടെ സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ നാട് വിടേണ്ടി വന്ന ലളിത് മോദിക്ക് ബ്രിട്ടീഷ് വിസ ലഭിക്കാൻ സഹായിച്ചുവെന്നാണ് സുഷമക്കെതിരായ ആരോപണം. ഇതോടെ സോണിയ ഗാന്ധിയുടെ ഉള്ളിലെ പ്രതികാര ബുദ്ധി ഉടലെടുത്തുവെന്നാണ് വിലയിരുത്തൽ. തന്റെ പ്രധാനമന്ത്രികസേര തട്ടിത്തെറുപ്പിച്ച സുഷമയെ നേരിടാൻ ആൾബലം കുറവാണെങ്കിലും സോണിയ തന്നെ നേരിട്ടിറങ്ങി. അതുവരെ കോൺഗ്രസ് ഉന്നയിച്ച പ്രധാന വിഷയത്തിൽ നിന്നും ഈ വിവാദം ശ്രദ്ധ തിരിപ്പിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ സർക്കാർ ഭേദഗതിക്ക് തയാറായിട്ടും സുഷമയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന നിലപാട് സ്വീകരിച്ചു കോൺഗ്രസ്. പാർലമെന്റിനകത്തും പുറത്തും സുഷമയെ ഒറ്റപ്പെടുത്തി നടക്കുന്ന കോൺഗ്രസ് പ്രതിഷേധത്തിന് നേതൃതം കൊടുക്കുന്നത് സോണിയയും രാഹുലും മുന്നിട്ടിറങ്ങി.

നരേന്ദ്ര മോദിക്ക് അത്രയ്ക്ക് അടുപ്പം സുഷമയായുമായി ഇല്ല. എങ്കിലും വിഷമസന്ധിയിൽ മോദി സുഷമക്കൊപ്പമുണ്ട്. അതുകൊണ്ട് മാത്രമാണ് കോൺഗ്രസ് പ്രതിഷേധം ആളുമ്പോഴും സുഷമക്ക് കുലുങ്ങേണ്ടുന്ന അവസരം ഇല്ലാത്തത്. എങ്കിലും നാളെ വീണ്ടും പാർലമെന്റ് ആരംഭിക്കുമ്പോൾ സസ്‌പെൻഷൻ കഴിഞ്ഞ് കോൺ്ഗ്രസ് എംപിമാരും തിരിച്ചെത്തും. പാർലമെന്റിൽ സുഷമക്കെതിരെ പ്രതിഷേധം കോൺഗ്രസ് വീണ്ടും പുറത്തെടുക്കുമോ എന്നാണ് അറിയാനുള്ളത്. സുഷമ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കോൺഗ്രസ് അധ്യക്ഷയുടെ പക്ഷം. എന്തായാലും ദേശീയ രാഷ്ട്രീയത്തിലെ ഉരുക്കുവനിതകൾ തമ്മിലുള്ള പോരാട്ടത്തിൽ അന്തിമവിജയം ആർക്കൊപ്പമെന്ന് അറിയാൻ പൊതുജനം ഇനിയും കാത്തിരിക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP