Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശാഖകളുടെ ഭാരവാഹിത്വം പരമാവധി പാർട്ടി പ്രവർത്തകർ ഏറ്റെടുക്കും; വെള്ളാപ്പള്ളിയുടെ ജാഥയിൽ പങ്കെടുക്കാനും തടസ്സം നിൽക്കില്ല; അച്യുതാനന്ദനെ പടനായകനാക്കും; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ അജണ്ട പൊളിക്കാൻ സിപിഐ(എം) പദ്ധതി ഇങ്ങനെ

ശാഖകളുടെ ഭാരവാഹിത്വം പരമാവധി പാർട്ടി പ്രവർത്തകർ ഏറ്റെടുക്കും; വെള്ളാപ്പള്ളിയുടെ ജാഥയിൽ പങ്കെടുക്കാനും തടസ്സം നിൽക്കില്ല; അച്യുതാനന്ദനെ പടനായകനാക്കും; വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ അജണ്ട പൊളിക്കാൻ സിപിഐ(എം) പദ്ധതി ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബിജെപിയുമായി അടുക്കാനുള്ള എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നീക്കങ്ങൾക്കെതിരെ കരുതലോടെ നീങ്ങാൻ സിപിഐ(എം) തീരുമാനം. പ്രത്യക്ഷത്തിൽ ബഹളമുണ്ടാക്കാതെ എസ്എൻഡിപി ശാഖാ യൂണിയനുകൾ പിടിച്ചെടുക്കാനാകും സിപിഐ(എം) ശ്രമം. എസ്എൻഡിപിയുടെ അടിസ്ഥാന ഘടകമാണ് ശാഖകൾ. നിശബ്ദ വിപ്ലവത്തിലൂടെ ശാഖകളുടെ നിയന്ത്രണം ഏറ്റെടുത്താൽ വെള്ളാപ്പള്ളിയുടെ നേതൃത്വത്തെ പ്രതിരോധത്തിലാക്കാം. അതിനാകും സിപിഐ(എം) ശ്രമം. ആലപ്പുഴയിൽ നിന്ന് തന്നെയാകും ഇതിന് തുടക്കമിടുക. ഇതിന്റെ ഭാഗമായി എസ്എൻഡിപിയുടെ എല്ലാ ഔദ്യോഗിക പരിപാടികളുമായും സിപിഐ(എം) അണികൾ സഹകരിക്കും. ഈ സഹകരണം നേതൃത്വം പിടിച്ചെടുക്കലിൽ എത്തിക്കാനാണ് നീക്കം.

ശാഖാ തലങ്ങളിലുള്ള പ്രവർത്തനങ്ങളിൽ സജീവമാകണമെന്നും അണികൾക്ക് പാർട്ടി രഹസ്യ നിർദ്ദേശം നൽകിയിട്ടുണ്ട്. മിക്ക ജില്ലകളിലും സിപിഎമ്മുകാരാണ് എസ്എൻഡിപി ശാഖകളുടെ കരുത്ത്. ബൂഹിപക്ഷവും അവർക്ക് തന്നെ. എന്നാൽ എസ്എൻഡിപി നേതൃത്വം ബിജെപിയുമായി സഹകരിക്കുന്നുവെന്ന വാർത്ത വന്നതോടെ പലരും നിരാശരായി. ആരും ശാഖാ പ്രവർത്തനങ്ങളിൽ സഹകരിക്കാതെയായി. ഇത് ഗുണകരമാകില്ലെന്ന് സിപിഐ(എം) തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് കരുതലോടെ നീക്കം. വെള്ളാപ്പള്ളിയേയും മകനേയും സിപിഐ(എം) കടന്നാക്രമിക്കുമ്പോഴും ശാഖകളിൽ സഖാക്കൾ സജീവമാകും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തന്നെയാകും വെള്ളാപ്പള്ളിയെ കടന്നാക്രമിക്കുന്നതിന് നേതൃത്വം നൽകുക. ഭൂരിപക്ഷ വർഗ്ഗീയത ഉയർത്തുന്നത് സ്വന്തം കാര്യത്തിന് വേണ്ടിയെന്നാകും വി എസ് പറയുക. ഇത് ശാഖാ തലത്തിൽ പ്രതിഫിലിപ്പിച്ച് വെള്ളാപ്പള്ളി വിരുദ്ധ വികാരം ക്രമേണ ഉണ്ടാക്കാനാണ് സിപിഐ(എം) നീക്കം.

രാഷ്ട്രീയ പരിവർത്തനത്തിന് വെള്ളാപ്പള്ളി നടത്തുന്ന ജാഥയിലും സിപിഎമ്മുകാർ സഹകരിക്കും. പുതിയ രാഷ്ട്രീയ പ്രഖ്യാപനം ഉണ്ടായാൽ അതുമായി സഖാക്കൾ സഹകരിക്കുകയും ഇല്ല. അപ്പോഴും സമൂദായ ഉന്നമനത്തിനുള്ള യോഗം നേതൃത്വത്തിൽ സിപിഐ(എം) നേതാക്കൾ സജീവമായി ഉണ്ടാകും. വെള്ളാപ്പള്ളിയുടെ ജാഥയ്ക്ക് സ്വീകരണം നൽകാൻ മുന്നിൽ നിൽക്കാനും അണികൾക്ക് സിപിഐ(എം) നിർദ്ദേശം നൽകിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിൽ പ്രത്യേക കരുതൽ എടുക്കും. ബ്രാഞ്ച് കമ്മറ്റികളുടെ നേതൃത്വത്തിലാകും തന്ത്രങ്ങൾ നടപ്പാക്കുക. എല്ലാ എസ് എൻ ഡി പി യൂണിയൻ ശാഖകളുടേയും പ്രവർത്തനങ്ങളെ നിരീക്ഷിക്കാൻ ബ്രാഞ്ച് കമ്മറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശാഖകൾ പിടിക്കേണ്ട ഉത്തരവാദിത്തവും ബ്രാഞ്ച് കമ്മറ്റികൾക്കാകും. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ കപടത തുറന്നു കാട്ടേണ്ടത് ഏര്യാ കമ്മറ്റികളുടെ കടമയാണ്. ബിജെപിയുമായി അടുക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കത്തിൽ എസ്എൻഡിപിയിൽ പിളർപ്പ് അനിവാര്യമാകുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ.

ശാഖാ യൂണിയനുകളുടെ ഭാരവാഹിത്തം പിടിച്ചെടുക്കുന്നതിനാകും പ്രാധാന്യം നൽകുക. ഇതിലൂടെ മുകൾ തട്ടിലും സിപിഐ(എം) സ്വാധീനം ശക്തിയാകും. പരമാവധി ശാഖകൾ പിടിച്ചെടുത്ത ശേഷം താലൂക്ക് യൂണിയനുകലും ലക്ഷ്യമിടും. വെള്ളാപ്പള്ളി വിരുദ്ധരുടെ കൂട്ടായ്മ താലൂക് തലത്തിൽ സൃഷ്ടിക്കാനും നീക്കമുണ്ട്. അതിന് ശേഷമാകും സംസ്ഥാന കൗൺസിലിനെ ലക്ഷ്യമിടുക. ക്രമേണ വെള്ളാപ്പള്ളിയെ പുറത്താക്കി യോഗം നേതൃത്വം പിടിച്ചെടുക്കുകയാണ് ലക്ഷ്യം. കോൺഗ്രസുകാരുടെ കൈയിലിരുന്ന യോഗത്തെ തന്ത്രപരമായ നീക്കത്തിലൂടെയാണ് വെള്ളാപ്പള്ളിയിലൂടെ സിപിഐ(എം) അടുപ്പിച്ചത്. എന്നാൽ വെള്ളാപ്പള്ളി കാലുമാറുമ്പോൾ കോട്ടം തങ്ങൾക്കാണെന്ന് സിപിഐ(എം) തിരിച്ചറിയുന്നു. ശിവഗിരി മഠത്തിലെ സന്യാസികളുടെ പിന്തുണയും ഇതിനായി സിപിഐ(എം) ഉറപ്പാക്കും.

യോഗത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസുകാരും സിപിഎമ്മുകാരും ഉണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തിക്കും. പ്രത്യേകിച്ച് മലബാറിൽ സിപിഐ(എം) പ്രവർത്തകർക്ക് ശാഖകളിൽ നിർണ്ണായക സ്വാധീനമുണ്ട്. ഇതെല്ലാം വെള്ളാപ്പള്ളിക്ക് എതിരായ വികാരമാക്കി മാറ്റാനാണ് നീക്കം. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ഈ ഭിന്നതകൾ മറനീക്കി പുറത്തു വരും. അധികാര മോഹവുമായി ബിജെപിയുമായി സഹകരിക്കുന്ന നീക്കം പൊളിഞ്ഞാൽ വെള്ളാപ്പള്ളി എസ്എൻഡിപിയിൽ ഒറ്റപ്പെടുമെന്നാണ് സിപിഐ(എം) വിലയിരുത്തൽ. ഈഴവ രാഷ്ട്രീയം കൈവിടാതിരിക്കാൻ സിപിഐ(എം) കരുതലോടെയാണ് കരുക്കൾ നീക്കുന്നത്. പ്രാദേശിക തലത്തിലെ നീക്കങ്ങളെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾ നിരീക്ഷിക്കുന്നുമുണ്ട്. വി എസ് തന്നെയാകും ഈ നീക്കത്തിനുള്ള വജ്രായുധം. യോഗ നേതൃത്വത്തിനെതിരെ വി.എസിനെ മുന്നിൽ നിറുത്തിക്കൊണ്ടുള്ള ആക്രമണം ഏറെ ഫലപ്രദമാവുമെന്ന കണക്കുകൂട്ടലിലാണ് സിപിഐ(എം) മുന്നോട്ടു പോവുന്നത്.

പാർട്ടി വിരുദ്ധ മനോഭാവം കാട്ടുന്നയാളെന്ന് നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനെ സംസ്ഥാനതലത്തിൽ പാർട്ടി സംഘടിപ്പിച്ചിരിക്കുന്ന വർഗീയവിരുദ്ധ സെമിനാറിലെ മുഖ്യ പ്രാസംഗികനാക്കിയത് എസ്.എൻ.ഡി.പി യോഗ നേതൃത്വത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ്. രണ്ടുദിവസങ്ങളിൽ ആലപ്പുഴയിൽ ക്യാമ്പ് ചെയ്താണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വി എസ് രൂക്ഷമായി വിമർശിച്ചത്. ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടന്ന സിപിഐ(എം) സംസ്ഥാന സമ്മേളന വേദിയിൽ നിന്ന് ഇറങ്ങിപ്പോയ വി.എസിനെ പിന്നീട് ആലപ്പുഴയിൽ പാർട്ടി ഔദ്യോഗികമായി നടത്തിയ ഒരു പരിപാടിയിൽപ്പോലും പങ്കെടുപ്പിച്ചിരുന്നില്ല. മാന്നാർ, തുറവൂർ എന്നിവിടങ്ങളിൽ സിപിഐ(എം) വിമതർ നടത്തിയ സമ്മേളനങ്ങളിലും മുഹമ്മയിൽ ഇതേ വിഭാഗത്തിൽപ്പട്ടവർ നേതൃത്വം നൽകിയ ഗ്രന്ഥശാലയിലെ ചടങ്ങുകളിലുമാണ് ആലപ്പുഴയിൽ വി എസ് പങ്കെടുത്തത്.

ജാതി വികാരത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഹിന്ദുത്വവും ജാതി വ്യവസ്ഥയുടെ ജീർണ്ണതകളെ കടപുഴക്കിയെറിഞ്ഞ ഗുരുദർശനവും തമ്മിൽ ഒരുകാലത്തും യോജിച്ച് പോകില്ലെന്നാണ് വി എസ്. സമർത്ഥിക്കുന്നത്. വരും ദിനങ്ങളിലും സിപിഎമ്മിന്റെ വർഗ്ഗീയ വിരുദ്ധ സെമിനാറുകളിൽ യോഗ നേതൃത്വത്തിനെതിരെ വി എസ്. ആഞ്ഞടിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP