Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാഹുലിനോട് പോരാടി തോറ്റെങ്കിലും മോദിയുടെ ഇഷ്ടക്കാരിയായി കേന്ദ്രമന്ത്രി സ്ഥാനത്തെത്തി; വിവാദങ്ങൾ പിന്നാലെയെത്തിയപ്പോൾ പ്രതിച്ഛായ മങ്ങി; സ്മൃതി ഇറാനിയുടെ വമ്പൻ വീഴ്‌ച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് കരുതിയിടത്ത് നിന്നും

രാഹുലിനോട് പോരാടി തോറ്റെങ്കിലും മോദിയുടെ ഇഷ്ടക്കാരിയായി കേന്ദ്രമന്ത്രി സ്ഥാനത്തെത്തി; വിവാദങ്ങൾ പിന്നാലെയെത്തിയപ്പോൾ പ്രതിച്ഛായ മങ്ങി; സ്മൃതി ഇറാനിയുടെ വമ്പൻ വീഴ്‌ച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് കരുതിയിടത്ത് നിന്നും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അതിവേഗം രാഷ്ട്രീയത്തിൽ വളരുക.. മുതിർന്ന നേതാക്കളെ പോലും ഞെട്ടിക്കുന്ന വിധത്തിൽ പ്രധാനപ്പെട്ട കേന്ദ്ര മാനവവിഭവശേഷി വകുപ്പ് സ്ഥാനത്ത് അവരോധിതയാകുക.. സ്മൃതി ഇറാനിയെന്ന രാഷ്ട്രീയ നേതാവിന്റെ ഉയർച്ച ആരിലും അസൂയ ഉളവാക്കുന്ന വിധത്തിലായിരുന്നു. എന്നാൽ, സ്വന്തം വകുപ്പുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങൾ ഒന്നിനു പിന്നാലെ മറ്റൊന്നായി മാറിയപ്പോൾ സ്മൃതി ഇറാനിയുടെ പ്രതിച്ഛായ മങ്ങി. ഇപ്പോൾ മാനവവിഭവ വകുപ്പ് ശേഷി മന്ത്രിസ്ഥാനത്തു നിന്നും ടെക്‌സ്റ്റെയിൽ വകുപ്പിലേക്ക് സ്മൃതിയെ മാറ്റിയതോടെയ രാഷ്ട്രീയ ഉന്നതിയിൽ നിന്നുള്ള വീഴ്‌ച്ചയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കാബിനറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച പ്രകാശ് ജാവഡേക്കറാണ് പുതിയ മാനവശേഷി വകുപ്പ് മന്ത്രി. ഇതോടെയാണ് സ്മൃതി ഇറാനിക്ക് ടെക്‌സ്‌റ്റൈൽസ് വകുപ്പിന്റെ ചുമതല നൽകിയത്. മോദ മന്ത്രിസഭയിൽ ഏറ്റവും അധികം വിവാദങ്ങളുണ്ടാക്കിയ മന്ത്രിയായിരുന്നു സ്മൃതി ഇറാനി. സോഷ്യൽ മീഡിയയിൽ അടക്കം ഏറ്റവും അധികം ട്രോളിംഗിന് വിധേയയാതും അവരായിരുന്നു.

മോദി മന്ത്രിസഭയുടെ പ്രതിച്ഛായയെ ബാധിക്കുന്ന വിധത്തിലേക്ക് മാറിയ രോഹിത് വെമൂല വിഷയത്തിൽ അടക്കം പ്രതിക്കൂട്ടിൽ നിന്നത് സ്മൃതി ഇറാനിയായിരുന്നു. പാർലമെന്റിലെ വികാരനിർഭരമായ പ്രസംഗവും അടക്കം എല്ലായെപ്പോഴും മാദ്ധ്യമങ്ങളിൽ വിവാദങ്ങളുടെ തോഴിയായി അവർ നിറഞ്ഞു നിന്നു. ഹിന്ദി സീരിയൽ നടിയിൽ നിന്നുള്ള പ്രശസ്തിയോടെയാണ് സ്മൃതി ഇറാനി ബിജെപിയിൽ എത്തുന്നത്. ചാനൽ ചർച്ചകളിൽ ബിജെപിയുടെ മുഖമായി നിന്ന നല്ലവണ്ണം തന്നെ അവർ വളർന്നു. ഇതോടെയാണ് മോദിയുടെ ഇഷ്ടക്കാരിയായതും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയെ വിറപ്പിക്കുന്ന വിധത്തിൽ മത്സരം നടത്താനും അവർക്ക് സാധിച്ചു. ഈ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ മോദി മന്ത്രിസഭയിൽ അംഗമാക്കിയതും.

മാനവവിഭവ ശേഷി വകുപ്പ് മന്ത്രിയാക്കി മുൻ സീരിയൽ നടിയെ നിയമിച്ചു എന്നതായിരുന്നു തുടക്കം മുതൽ തന്നെ വിവാദത്തിലായത്. സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യതയും ചർച്ചയായി. വ്യാജ സർട്ടിഫിക്കറ്റ് വിവാദം അടക്കം മന്ത്രിക്കെതിരെ ഉയർന്നു. എന്നാൽ, ഏറെ വിവാദങ്ങലും മുൻവിധിയോടെയുള്ളതായിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം മന്ത്രിയുടെ പല പരാമർശങ്ങളും ട്രോളിംഗിന് ഇരയായി. ചില സമയങ്ങളിൽ തന്റെ മൂർച്ചയേറിയ നാക്കിന്റെ പേരിലും അഭിനയത്തിന്റെ പേരിലും ആണെങ്കിൽ മറ്റു ചില സമയങ്ങളിൽ അത് തന്റെ വിദ്യാഭ്യാസ യോഗ്യതകളെ സംബന്ധിച്ചും സർവകലാശാലാ അദ്ധ്യാപകരെ താഴ്‌ത്തിക്കെട്ടിയതിന്റെ പേരിലും സ്മൃതി വിവാദത്തിലായി.

മോദിയുടെ പ്രിയപ്പെട്ട മന്ത്രിമാരിൽ ഒരാളായി അറിയപ്പെടുന്ന ഇറാനി ഇന്ത്യയിലെ മതനിരപേക്ഷമായ വിദ്യാഭ്യാസ സമ്പ്രദായത്തെ ഹൈന്ദവവത്കരിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇത്രയധികം ബിരുദധാരികൾ ഉണ്ടായിട്ടും ജോലിക്ക് നിയമിതരാവാനുള്ള കഴിവില്ലാത്ത ചെറുപ്പക്കാരെ സൃഷ്ടിക്കുന്ന സർവകലാശാലകളെ പറ്റി നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്ന സാഹചര്യത്തിൽ ആണ് ഇറാനിക്ക് എതിരെ ഇത്തരമൊരു ആരോപണം കൂടി ഉന്നയിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിൽ ഏറെ ആയി പുനഃപരിശോധിക്കപ്പെട്ടിട്ടില്ലാത്ത ദേശീയ വിദ്യാഭ്യാസ നയം മാറ്റി എഴുതുന്ന തിരക്കിൽ ആണ് ഇറാനി ഇപ്പോൾ.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഡൽഹിക്ക് പുറത്ത് വച്ച് നടന്ന ഒരു ചർച്ചയിൽ തന്റെ മുൻപിൽ ഇരുന്ന 42 സർവകലാശാല തലവന്മാരോട് തങ്ങളുടെ സുഖപ്രദമായ കൂടുകളിൽ നിന്നും പുറത്തിറങ്ങി കാര്യങ്ങൾ ചിട്ടയോടെ നടത്താൻ ആവശ്യപ്പെട്ടു. ചർച്ചയ്ക്കിടെ ഇരുന്ന് ഉറങ്ങിയ രണ്ടു പേരെ വഴക്ക് പറയുകയും തന്റെ ചിത്രം എടുക്കാൻ ശ്രമിച്ച ഒരാളെ ഇറക്കി വിടുകയും ചെയ്തു. ഇതൊക്കെ വിവാദങ്ങൾക്ക് ഇടയാക്കി.

2014ൽ ഇറാനി കോൺഗ്രസ് സ്ഥാനാർത്ഥി ആയ രാഹുൽ ഗാന്ധിയോട് പരാജയപ്പെട്ടപ്പോൾ മോദി അവരെ രാഹുലിന്റെ സഹോദരി ആയിട്ടാണ് വോട്ടർമാർക്ക് പരിചയപ്പെടുത്തിയത്. മോദി തന്റെ കാബിനെറ്റിലേക്ക് ഇറാനിയെ തിരഞ്ഞെടുത്തപ്പോൾ അവർക്ക് അതിനുള്ള വിദ്യാഭ്യാസ യോഗ്യത ഇല്ലെന്നു പ്രതിപക്ഷം വാദിച്ചു. ഇറാനി ഇതിനു മറുപടിയായി നൽകിയ യേൽ സർവകലാശാലയിൽ നിന്നും ഡിഗ്രി എടുത്തിട്ടുണ്ടെന്ന വാദം മറ്റൊരു വലിയൊരു വിവാദത്തിനു വഴിവച്ചു. പിന്നീട് ഇറാനി യേൽ സർവകലാശാലയിൽ 2013ൽ ഒരാഴ്ചത്തെ നേതൃത്വ പാടവ ക്യാമ്പിൽ ആണ് പങ്കെടുത്തത് എന്നറിഞ്ഞതോടെ സാമൂഹിക മാദ്ധ്യമങ്ങൾ ദിവസങ്ങളോളം അവരെ ആക്ഷേപപാത്രമാക്കി.

അതേസമയം സ്വന്തം വകുപ്പിൽ ചില നല്ല കാര്യങ്ങലും സ്മൃതി ഇറാനി നടത്തുകയുണ്ടായി. വിദ്യാർത്ഥികളുടെ സൗകര്യത്തിനായി കോളേജുകൾക്ക് ദേശീയ റാങ്കിങ് നടപ്പിലാക്കുന്നതുവഴി ഇറാനി മാദ്ധ്യമ ശ്രദ്ധ ആകർഷിക്കുകയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. കൂടാതെ സർവകലാശാല ചട്ടങ്ങൾ ലഘൂകരിക്കുന്നതുവഴി വിദേശ പഠന സംവിധാനങ്ങൾക്ക് അവസരം ഒരുക്കുകയും ചെയ്തു. പി എച്ച്ഡിക്ക് പോകുന്ന സ്ത്രീകൾക്ക് പ്രസവാവധിയും ശിശു പരിചരണ അവധിയും അനുവദിച്ചു. സ്ത്രീകൾക്ക് എതിരെയുള്ള അക്രമങ്ങൾ വിവാദവിഷയമായി പെൺകുട്ടികളോട് അന്യായങ്ങളോട് പ്രതികരിക്കാനാണ് അവർ ആഹ്വാനം ചെയ്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും അമേഠിയിൽ ശക്തമായ സാന്നിധ്യം അറിയിച്ചു സ്മൃതി ഇറാനി. ഈ മണ്ഡലത്തിലേക്ക് സ്മൃതി തന്നെ പല പദ്ധതികളും കൊണ്ടുവന്നു. ഉത്തർപ്രദേശിൽ സ്മൃതിക്കുള്ള താരപ്രഭാവം മൂലം അവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്ന വിധത്തിൽ പോലും വാർത്തയുണ്ടായി. എന്നാൽ, പ്രകടനം മോശമായതും പാർട്ടി നേതൃത്വത്തിന്റെ താൽപ്പര്യക്കുറവും കൂടിയായപ്പോൾ സ്വന്തം വകുപ്പിൽ നിന്നും സ്മൃതി സ്ഥലം മാറ്റം ചെയ്യപ്പെടുകയുണ്ടായി. ടെക്‌സ്റ്റെയിൽ വകുപ്പിനെ അവർ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ് ഇനി അരിയേണ്ടത്. എന്തായും ഇപ്പോഴത്തേത് സ്മൃതിയുടേത് രാഷ്ട്രീയമായി ഒരു വീഴ്‌ച്ചതന്നെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP