Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്മൃതി ഇറാനി.. ദി ജൈന്റ് കില്ലർ; ബക്കറ്റിൽ വെള്ളം കോരിയൊഴിച്ച് തീയണച്ച് അമേഠിയുടെ ദീദി ജൈന്റ് കില്ലറായി ; ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി ഏതെന്ന് ചോദിച്ചാൽ അത് അമേഠിയിലെ രാഹുൽ ഗാന്ധിയുടെ പരാജയം മാത്രം; കോൺഗ്രസ് അധ്യക്ഷന് കാലിടറിയതെന്തുകൊണ്ട്

സ്മൃതി ഇറാനി.. ദി ജൈന്റ് കില്ലർ; ബക്കറ്റിൽ വെള്ളം കോരിയൊഴിച്ച് തീയണച്ച് അമേഠിയുടെ ദീദി  ജൈന്റ് കില്ലറായി ; ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി ഏതെന്ന് ചോദിച്ചാൽ അത് അമേഠിയിലെ രാഹുൽ ഗാന്ധിയുടെ പരാജയം മാത്രം; കോൺഗ്രസ് അധ്യക്ഷന് കാലിടറിയതെന്തുകൊണ്ട്

ഷാജൻ സ്‌കറിയ

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായിരിക്കുന്നു. എല്ലാം സമാധാനപരമായി കഴിഞ്ഞു എന്നതിൽ അഭിമാനിക്കാം. ഭൂരിപക്ഷമുള്ള ഒരു സർക്കാർ അധികാരത്തിൽ വന്നത് രാജ്യപുരോഗതിക്ക് നല്ലതുമാണ്. ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അട്ടിമറി ഏതെന്ന് ആരെങ്കിലും ചോദിച്ചാൽ അത് അമേഠിയിലെ രാഹുൽ ഗാന്ധിയുടെ പരാജയം മാത്രമാണ്. അതുകൊണ്ട് തന്നെ രാഹുലിനെ അട്ടിമറിച്ച് വിജയമുറപ്പിച്ച് ലോക്‌സഭയിലേക്ക് പോയി ഇന്ത്യുടെ പ്രധാനപ്പെട്ട ക്യാബിനറ്റ് മന്ത്രിമാരിൽ ഒരാളാകും എന്ന് ഉറപ്പിക്കുന്ന സ്മൃതി ഇറാനിയെ നമുക്ക് ദ ജൈന്റ് കില്ലർ എന്ന് തന്നെ വിശേഷിപ്പിക്കാം.

ലോകത്തെവിടെയും തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ ചില ജൈന്റ് കില്ലർമാർ ഉണ്ടാകാറുണ്ട്. അക്കൂട്ടത്തിൽ ഇക്കുറി ഇന്ത്യയിൽ ദൗത്യം ഏറ്റെടുത്തത് സ്മൃതി ഇറാനി തന്നെയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രി ആകണമെന്ന് നരേന്ദ്ര മോദി ബിജെപി വിരുദ്ധരായ എല്ലാവരും ഏകകണ്ഠമായി തന്നെ തീരുമാനിച്ച് വെച്ചിരുന്ന സ്ഥാനാർത്ഥിയാണ് രാഹുൽ ഗാന്ധി. നെഹ്‌റവിന്റെ പാരമ്പര്യത്തിലെ ഇപ്പോഴത്തെ അവകാശി. ഇന്ദിരാ ഗാന്ധിയുടെ കൊച്ചുമകൻ, രാജീവ് ഗാന്ധിയുടെ ഓമനപ്പുത്രൻ. കോൺഗ്രസിന്റെ അധ്യക്ഷൻ. കോൺഗ്രസിന്റെ മാത്രമല്ല രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടേയും പ്രതിപക്ഷ പാർട്ടികളുടേയും ഏക പ്രതീക്ഷ. എന്നിട്ടും സ്മൃതി ഇറാനിയെന്ന സീരിയൽ താരം തോൽപിച്ചിരിക്കുന്നു. അതും ഏതാണ്ട് 40,000ൽ അധികം വോട്ടുകൾ നേടി.

അതുകൊണ്ട് തന്നെ സ്മൃതി ഇറാനിയെ നമ്മൾ ജൈന്റ് കില്ലർ എന്നല്ലാതെ എന്ത് വാക്കുപയോഗിച്ചാണ് വിശേഷിപ്പിക്കേണ്ടത്. സ്മൃതി ഇറാനിയുടെ ചരിത്ര നേട്ടം ഇന്ത്യൻ ജനാധിപത്യത്തിന്റെ തിളങ്ങുന്ന അധ്യായമായി തന്നെ രേഖപ്പെടുത്തണം. മറ്റൊന്നും കൊണ്ടല്ല. ഒരു ജനപ്രതിനിധി ലോക്‌സഭയിൽ പോയി പ്രസംഗിക്കുകയോ പദവികൾ ഏറ്റെടുക്കുകയോ ചെയ്താൽ പോര ആ നാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങളിൽ കൂടി ഇടപെടണമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ അധ്യക്ഷനാണ് ഡൽഹിയിൽ സ്ഥിര താമസമാക്കിയിരിക്കുന്ന ആളാണ്. വല്ലപ്പോഴും പേരിന് വേണ്ടി മാത്രമാണ് രാഹുൽ അമേഠിയിൽ പൊയ്‌ക്കൊണ്ടിരുന്നത്.

നെഹ്‌റു കുടുംബത്തോട് അമിതമായ ഇഷ്ടം കൊണ്ട് ആ നാട്ടുകാർ രാഹുലിനെ സ്ഥിരമായി ജയിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ അമിത് ഷാ എന്ന ചാണക്യനായ രാഷ്ട്രീയക്കാരന്റെ തലയിൽ ഒരു ബുദ്ധിയുദിക്കുന്നു. സ്മൃതി ഇറാനിയെന്ന മിടുക്കിയായ യുവ നേതാവിനെ അമേഠിയുടെ ദത്തുപത്രിയാക്കി മാറ്റിയാൽ രാഹുലിനേയും തോൽപിക്കാം എന്ന ചാണക്യതന്ത്രം. മൂന്ന് ലക്ഷം വോട്ടുകൾക്ക് 2009ൽ വിജയിച്ച രാഹുൽ കേവലം ഒരു ലക്ഷം വോട്ടുകൾക്ക് മാത്രം 2014ൽ ജയിച്ചപ്പോഴേ അപകടം മണക്കേണ്ടതായിരുന്നു. പക്ഷേ കോൺഗ്രസ് അധ്യക്ഷനായ രാഹുലിന് അത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

രാഹുൽ പതിവ് തെറ്റിക്കാതെ രാജ്യത്തെ കോൺഗ്രസിന്റെ മുഴുവൻ ചുമതല ഏറ്റെടുത്തപ്പോൾ സ്മൃതി ഇറാനി അമേഠിയിൽ തന്നെ വാസമുറപ്പിച്ചു. കേന്ദ്ര മന്ത്രി എന്ന ഉത്തരവാദിത്വങ്ങൾക്കൊപ്പം എപ്പോഴും അമേഠിയിൽ എത്തുകയും അവിടത്തെ ചെറിയ പരിപാടികളിൽ പോലും സാന്നിധ്യമാവുകയും അവിടത്തെ ജനങ്ങളുമായി ആത്മ ബന്ധം സ്ഥാപിക്കുകയും രാജ്യത്തെ പ്രധാനപ്പെട്ട നേതാക്കന്മാരെ, പ്രധാനമന്ത്രി അടക്കമുള്ളവരെ അവിടെ എത്തിക്കുകയും ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്താണ് സ്മൃതി അമേഠിയുടെ ഹൃദയം കീഴടക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP