Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

വിപരീത ദിശയിൽ പോകുന്ന ത്രികക്ഷി സഖ്യത്തെ നയിക്കാൻ ഒരു ഭരണ പരിചയവും ഇല്ലാത്ത ഉദ്ദവ് താക്കറെയ്ക്ക് കഴിയുമോ? കാർഷിക കടം എഴുതി തള്ളാനുള്ള 30,000 കോടി ഇവിടെ നിന്ന് കണ്ടെത്തും? കേന്ദ്രത്തെ വെല്ലുവിളിച്ച് എങ്ങനെ മുംബൈ നഗരത്തെ ലോകോത്തരമാകും? ബിജെപിയെക്കാൾ വലിയ ഹിന്ദുത്വ പാർട്ടി ഹിന്ദുത്വം ഉപേക്ഷിച്ച് എത്രനാൾ പിടിച്ചു നിൽക്കും? ശിവസേന സർക്കാരിന്റെ മുമ്പിൽ ഭയാനകമായ പ്രതിസന്ധികൾ ഏറെ

വിപരീത ദിശയിൽ പോകുന്ന ത്രികക്ഷി സഖ്യത്തെ നയിക്കാൻ ഒരു ഭരണ പരിചയവും ഇല്ലാത്ത ഉദ്ദവ് താക്കറെയ്ക്ക് കഴിയുമോ? കാർഷിക കടം എഴുതി തള്ളാനുള്ള 30,000 കോടി ഇവിടെ നിന്ന് കണ്ടെത്തും? കേന്ദ്രത്തെ വെല്ലുവിളിച്ച് എങ്ങനെ മുംബൈ നഗരത്തെ ലോകോത്തരമാകും? ബിജെപിയെക്കാൾ വലിയ ഹിന്ദുത്വ പാർട്ടി ഹിന്ദുത്വം ഉപേക്ഷിച്ച് എത്രനാൾ പിടിച്ചു നിൽക്കും? ശിവസേന സർക്കാരിന്റെ മുമ്പിൽ ഭയാനകമായ പ്രതിസന്ധികൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ : മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. പ്രത്യയശാസ്ത്രപരമായി വിപരീത ചേരിയിൽ നിൽകുന്ന ത്രികക്ഷി സഖ്യത്തിന്റെ നേതാവ്. കൈക്കരുത്തിൽ മഹാരാഷ്ട്രയെ ശിവസേന പിടിയിലൊതുക്കിയത് തീവ്ര ഹിന്ദുത്വം പറഞ്ഞാണ്. നാഥുറാം ഗോഡ്‌സെയെ പോലും തള്ളി പറയാത്ത പാർട്ടി. അയോധ്യയിൽ പള്ളി തകർത്തതിൽ പ്രശ്‌നം കാണാത്ത രാഷ്ട്രീയ പ്രസ്ഥാനം. എത്രയും വേഗം അയോധ്യയിൽ അമ്പലം പണിയണമെന്ന് വാശി പിടിച്ച രാഷ്ട്രീയം. ഈ രാഷ്ട്രീയത്തെയാണ് കോൺഗ്രസും എൻസിപിയും പിന്തുണയ്ക്കുന്നത്. സോണിയാ ഗാന്ധിയുടെ ഇറ്റാലിയൻ ബന്ധങ്ങളിൽ വേദിച്ച് എൻസിപിയുണ്ടാക്കിയ ശരത് പവാറിന് കോൺഗ്രസും ശിവസേനയുമായി യോജിക്കേണ്ടിയും വന്നു. ബിജെപിക്കെതിരായ ഈ പൊതു മുന്നണി എന്ത് ചലനം ദേശീയ രാഷ്ട്രീയത്തിലുണ്ടാക്കുമെന്ന ചോദ്യത്തിന് ആർക്കും കൃത്യമായ ഉത്തരമില്ല.

ബിജെപിക്കെതിരെ മതേതര മുന്നണിയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. അതിൽ നിന്ന് അവർ വ്യതിചലിച്ചതിന് തെളിവാണ് മഹാരാഷ്ട്രയിലെ സ്ഖ്യം. പാർട്ടികൾ ബിജെപിക്കെതിരെ ഒറ്റക്കെട്ടായപ്പോൾ പിറന്നത് ചരിത്രമാണെന്ന് കരുതുന്നവരും ഉണ്ട്. എങ്കിലും ത്രികക്ഷി സർക്കാരിന്റെ ഭാവി എത്രത്തോളം ശോഭനമാണെന്ന കാര്യത്തിൽ ആശങ്കകൾ ബാക്കിയാണ്. മഹാരാഷ്ട്രയിൽ വീണ്ടുമൊരു 'കർണാടക' ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങൾ മൂന്നു പാർട്ടികൾ അഞ്ച് വർഷവും നടത്തിക്കൊണ്ടേ ഇരിക്കേണ്ടി വരും. എന്നാൽ കർണ്ണാടകയുണ്ടാകില്ലെന്ന് പറയുന്നവരും ഉണ്ട്. പണക്കരുത്തിന് മസിൽ പവർ കൊണ്ട് ശിവസേന നേരിടും. ഈ ഭയം എംഎൽഎമാർക്കെല്ലാം ഉണ്ട്. ജീവനിൽ പേടിയുള്ള ആരും കൂറുമാറില്ലെന്ന വിലയിരുത്തലും സജീവം. അതുകൊണ്ട് മാത്രമാണ് ദേവേന്ദ്ര ഫഡ്‌നാവീസിനെ മുഖ്യമന്ത്രിയാക്കാനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നീക്കം വിജയിക്കാത്തതെന്നും വിലയിരുത്തലുണ്ട്.

വിപരീത ദിശയിൽ പോകുന്ന ത്രികക്ഷി സഖ്യത്തെ നയിക്കാൻ ഒരു ഭരണ പരിചയവും ഇല്ലാത്ത ഉദ്ദവ് താക്കറെയ്ക്ക് കഴിയുമോ എന്തും പ്രധാനമാണ്. ജനപ്രിയ തീരുമാനങ്ങളുമായി മുമ്പോട്ട് പോകാനാണ് ഇത്. അതിന് വേണ്ടി കാർഷിക കടം എഴുതി തള്ളാനുള്ള തീരുമാനം എത്തി. എന്നാൽ കടം എഴുതി തള്ളാനുള്ള 30,000 കോടി ഇവിടെ നിന്ന് കണ്ടെത്തുമെന്നതാണ് ഉയരുന്ന ചോദ്യം. കേന്ദ്രത്തെ വെല്ലുവിളിച്ച് എങ്ങനെ മുംബൈ നഗരത്തെ ലോകോത്തരമാകുമെന്നതും ഉയരുന്ന പ്രശ്‌നമാണ്. ബിജെപിയെക്കാൾ വലിയ ഹിന്ദുത്വ പാർട്ടിയാണ് ശിവസേന. അവരുടെ അടിത്തറയും ഹിന്ദുത്വത്തിൽ അധിഷ്ഠിതമാണ്. അങ്ങനെയൊരു പാർട്ടി ഹിന്ദുത്വം ഉപേക്ഷിച്ച് എത്രനാൾ പിടിച്ചു നിൽക്കുമെന്ന ചോദ്യവും പ്രസക്തം. ശിവസേന സർക്കാരിന്റെ മുമ്പിലുള്ളത് ഭയാനകമായ പ്രതിസന്ധികളാണെന്നതാണ് വസ്തുത. ഭരണകാര്യങ്ങളിലോ പാർലമെന്ററി തലത്തിലോ ഒരു മുൻപരിചയവും ഇല്ലാതെയാണ് ഉദ്ധവ് താക്കറെ ത്രികക്ഷി സർക്കാരിനെ നയിക്കാൻ ചുമതലയേറ്റിരിക്കുന്നത്.

ഭാരിച്ച ഉത്തരവാദിത്വമാണ് ഉദ്ധവ് ഏറ്റെടുത്തിരിക്കുന്നത്. മൂന്നു കക്ഷികളുടെയും നേതാക്കളെ പ്രീണിപ്പിക്കുക, സമവായ തീരുമാനം എടുക്കുക, മൂന്നു പാർട്ടികളിലെയും മന്ത്രിമാരെ നിലയ്ക്കു നിർത്തുക തുടങ്ങിയതൊക്കെ പ്രശ്‌നമാകും. ശിവസേനയുടെ രാഷ്ട്രീയത്തിന് യോജിച്ചതുമല്ല ഒത്തുതീർപ്പ് രാഷ്ട്രീയം. അതും ശിവസേനയ്ക്ക് വെല്ലുവിളിയാണ്. ഭരണകാര്യങ്ങളിൽ വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സംഘത്തെ രൂപീകരിക്കേണ്ടതും ഉദ്ധവിന് ആവശ്യമാണ്. എംഎൽഎ പോലും ആകാതെ നേരിട്ടു മുഖ്യമന്ത്രി പദവിയിലേറിയതിന്റെ പരിചയക്കുറവ് പരിഹരിക്കാൻ ഇതാവശ്യമാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കാർഷിക കടം എഴുതിത്ത്ത്തള്ളുന്നതിനും അതിനു വേണ്ടി സർക്കാരിനെതിരെ പടപൊരുതാനും മുൻപന്തിയിൽ നിന്ന പാർട്ടിയാണ് ശിവസേന. അതുകൊണ്ടു തന്നെ ശിവസേന മുഖ്യമന്ത്രി അധികാരത്തിലേറുമ്പോൾ ആദ്യം ചെയ്യേണ്ട ചുമതലകളിൽ ഒന്നായി ഇതു മാറുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം 30,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതു സർക്കാരിനു വരുത്തിവയ്ക്കുക. 4.71 ലക്ഷം കോടിയിലേറേ കടമുള്ള സംസ്ഥാനത്തെ സംബന്ധിച്ച് ഇതു നിസ്സാരകാര്യമാവില്ല.

അടിസ്ഥാനസൗകര്യ വികസനങ്ങൾക്കും നഗര പുനർനിർമ്മാണത്തിനും വിപുലമായി പദ്ധതികളാണ് ദേവേന്ദ്ര ഫഡ്നാവിസ് സർക്കാർ തയാറാക്കിയിരുന്നത്. ആറ് മെട്രോ ഇടനാഴികൾ ഉൾപ്പെടെ 1.5 ലക്ഷം കോടി രൂപയുടെ പദ്ധതികൾ ഇപ്പോൾ പ്രാബല്യത്തിലുണ്ട്. ഇതു തുടർന്നു കൊണ്ടുപോകണമെങ്കിൽ കേന്ദ്ര സർക്കാർ കനിയണം. 2022ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞടുപ്പ് നടക്കാനിരിക്കെ ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) ഉൾപ്പെടെയുള്ള നഗരസഭകളിൽ അധികാരം കയ്യാളുന്ന ശിവേസനയ്ക്ക് അതു നിലനിർത്തേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നായ തൊഴിലില്ലായ്മയെ അഭിസംബോധന ചെയ്യുകയായിരിക്കും ഉദ്ധവ് താക്കറെ സർക്കാരിന്റെ പ്രധാന വെല്ലുവിളികളിൽ ഒന്ന്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിന്ധിയിലാണ് മഹാരാഷ്ട്ര. വിദേശ സർക്കാരുകൾ നൽകുന്ന വായ്പയുടെ അടിസ്ഥാനത്തിലാണു പല പദ്ധതികളും മുൻപോട്ടു പോകുന്നത്. 4.71 ലക്ഷം കോടി രൂപയുടെ കടമാണ് സംസ്ഥാന ഖജനാവിനുള്ളത്. കാർഷിക കടം എഴുതിത്ത്ത്തള്ളൽ ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ വന്നാൽ സർക്കാർ പ്രതിസന്ധിയിലാകും. താക്കറെ കുടുംബത്തിൽ നിന്ന് അധികാരപദവിയിലെത്തുന്ന ആദ്യ വ്യക്തിയായി, മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും മുന്നോട്ടുള്ള പ്രയാണം അത്ര എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. പ്രത്യയശാസ്ത്രപരമായി വിപരീത ചേരിയിൽ നിൽകുന്ന പാർട്ടികൾ ബിജെപിക്കെതിരെ ഒറ്റക്കെട്ടായപ്പോൾ പിറന്നത് ചരിത്രം.

ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യ(മഹാ വികാസ് അഖാഡി)ത്തിന്റ നേതാവായാണ് ഉദ്ദവ് സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന സ്ഥാപക നേതാവ് ബാൽ താക്കറെയെ സംസ്‌കരിച്ച ശിവജി പാർക്കിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയരംഗത്തെ പ്രമുഖരായ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ് നാവിസ്, കോൺഗ്രസ് നേതാക്കളായ അഹ് മദ് പട്ടേൽ, മല്ലികാർജുൻ ഖാർഗെ, കപിൽ സിബൽ, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, എംഎൻഎസ് നേതാവും ഉദ്ദവിന്റെ പിതൃസഹോദര പുത്രനുമായ രാജ് താക്കറെ, ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ എന്നിവർക്കൊപ്പം വ്യവസായി മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങിയവർ പങ്കെടുത്തു. എഐസിസി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി, മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മന്മോഹൻ സിങ് എന്നിവർ ആശംസാ സന്ദേശമയച്ചു.

ഗവർണർ ഭഗത് സിങ് കോശിയാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതോടൊപ്പം ശിവസേനയിലെ ഏക് നാഥ് ഷിൻഡെ, സുഭാഷ് ദേശായ്, എൻ സിപിയിലെ ഛഗൻ ഭുജ്ബൽ, ജയന്ത് പാട്ടീൽ, കോൺഗ്രസിലെ ബാലാ സാഹെബ് തൊറാത്ത്, ഡോ. നിതിൻ റാവത്ത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനുശേഷം ആദ്യ മന്ത്രിസഭയോഗവും നടന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു മുമ്പ് പൊതുമിനിമം പദ്ധതി ത്രികക്ഷി സഖ്യം നേതാക്കൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. കാർഷിക വായ്പകൾ എഴുതിത്ത്ത്തള്ളും, സർക്കാർ ജോലികളിൽ നാട്ടുകാർക്ക് 80 ശതമാനം സംവരണം, വിള ഇൻഷുറൻസ്, കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കും തുടങ്ങിയവയാണ് പൊതുമിനിമം പരിപാടിയിലുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP