Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിസി ജോർജിന്റെ ശക്തി അളക്കാൻ സിപിഐ(എം) ഇക്കുറി പൂഞ്ഞാർ മണ്ഡലത്തിൽ ചില ഇടങ്ങളിൽ സീറ്റ് നൽകും; ലഭിച്ച ഏക ജില്ലാ പഞ്ചായത്ത് സീറ്റ് മകന് നൽകി മുൻ ചീഫ് വിപ്പ് കേരളാ കോൺഗ്രസ് പാരമ്പര്യം നിലനിർത്തി

പിസി ജോർജിന്റെ ശക്തി അളക്കാൻ സിപിഐ(എം) ഇക്കുറി പൂഞ്ഞാർ മണ്ഡലത്തിൽ ചില ഇടങ്ങളിൽ സീറ്റ് നൽകും; ലഭിച്ച ഏക ജില്ലാ പഞ്ചായത്ത് സീറ്റ് മകന് നൽകി മുൻ ചീഫ് വിപ്പ് കേരളാ കോൺഗ്രസ് പാരമ്പര്യം നിലനിർത്തി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളാ കോൺഗ്രസിൽ മാണിയ്‌ക്കൊപ്പം പിസി ജോർജ്ജിന് നിൽക്കാൻ കഴിയാത്തതിന് പ്രധാന കാരണം ജോസ് കെ മാണിയെ കുറിച്ച് ഓർത്താണേ്രത. ഇത് പിസി ജോർജ് തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. കെഎം മാണിയുടെ കുടുംബ രാഷ്ട്രീയമാണ് ജോർജിനെ വേദനിപ്പിച്ചതും ആ പാർട്ടിക്കെതിരെ തിരിയാൻ പ്രേരിപ്പിച്ചതും. മക്കൾ രാഷ്ട്രീയമാണ് രാജ്യത്തെ ഏറ്റവും വലിയ ഭീഷണിയെന്ന് പോലും ജോർജ് പറഞ്ഞു വച്ചു. എന്നാൽ സ്വന്തം കാര്യം വരുമ്പോൾ ജോർജും കേരളാ കോൺഗ്രസ് പാരമ്പര്യത്തിന് ഒപ്പമാണ്. ഏതായാലും ജോർജിന്റെ പാർട്ടി ഇപ്പോൾ ഇടതു മുന്നണിയ്‌ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. പൂഞ്ഞാറിൽ ജോർജിന്റെ അവകാശ വാദങ്ങൾ പരീക്ഷിക്കാൻ സിപിഐ(എം) തദ്ദേശ തെരഞ്ഞെടുപ്പിനെ വേദിയാക്കുകയാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ ചില സീറ്റുകൾ ജോർജിന്റെ സ്ഥാനാർത്ഥികൾക്കും നൽകി.

ഇതിൽ മുണ്ടക്കയം ജില്ലാ പഞ്ചായത്തു സീറ്റും ജോർജിനായിരിക്കുമെന്നാണ് സൂചന. ഈ സീറ്റാണ് മകന് നൽകി പിസി ജോർജ്ജെന്ന നേതാവും കേരളാ കോൺഗ്രസിന്റെ മക്കൾ രാഷ്ട്രീയത്തിനൊപ്പം നീങ്ങുന്നത്. ജോസ് കെ മാണിയെ മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ കുറ്റം പറഞ്ഞ് ഇറങ്ങിയതു പോലും ജോർജ് പെട്ടെന്ന് മറന്നു. അതുകൊണ്ട് തന്നെ പൂഞ്ഞാർ ജില്ലാ പഞ്ചായത്തിൽ ഷോൺ ജോർജ് സ്ഥാനാർത്ഥിയാകും. ഈ സീറ്റിൽ ജയിക്കേണ്ടത് ജോർജിന്റെ അനിവാര്യതയാണ്. അല്ലാത്ത പക്ഷം പൂഞ്ഞാറിൽ പോലും ജോർജിന് ആളില്ലെന്ന വാദം കെഎം മാണിയും കൂട്ടരും ഉർത്തും. ഇടതു മുന്നണി പ്രവേശനം പോലും പ്രതിസന്ധിയിലാകും.

കോട്ടയം ജില്ലാ പഞ്ചായത്തിലെ 22 സീറ്റിൽ സിപിഐ(എം) 14, സിപിഐ 6, എൻ.സി.പി, ജനതാദൾ എന്നീ കക്ഷികൾക്ക് ഓരോ സീറ്റ് എന്നിങ്ങനെ ഘടക കക്ഷികൾക്ക് സീറ്റ് വീതം വച്ചിട്ടുള്ളതെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ അറിയിച്ചു. സിപിഐ(എം) സംസ്ഥാന നേതൃത്വവുമായി പി.സി.ജോർജ് നടത്തിയ ചർച്ചയെ തുടർന്ന് സെക്കുലർ പാർട്ടിയുമായി പ്രാദേശികതലത്തിൽ നീക്കുപോക്കുണ്ടാക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ജില്ലാപഞ്ചായത്തിൽ ഒരു സീറ്റ് നല്കാൻ ധാരണയിലെത്തിയത്. വനിതാ സംവരണ ഡിവിഷനായ പൂഞ്ഞാർ നൽകാമെന്ന് പറഞ്ഞെങ്കിലും മുണ്ടക്കയത്തിനായി ഇടതു മുന്നണിയിൽ സെക്കുലർ പാർട്ടി സമ്മർദ്ദം തുടരുകയാണ്. ഇത് ഷോൺ ജോർ്ജിന് വേണ്ടിയാണ്. അതായാത് മക്കൾ രാഷ്ട്രീയം സജീവമാക്കാൻ സമ്മർദ്ദത്തിന് പോലും ജോർജ് തയ്യാർ.

പൂഞ്ഞാർ മണ്ഡലത്തിലെ സീറ്റുകൾ ജോർജിന് നൽകുന്നതിലും ഇടതു മുന്നണിക്ക് വ്യക്തമായ ഉദ്ദേശമുണ്ട്. അതുകൊണ്ട് തന്നെ മുണ്ടക്കയം ജോർജിന് നൽകും. പൂഞ്ഞാറിൽ ജോർജിന്റെ ശക്തി അളക്കുകയാണ് ലക്ഷ്യം. ഇവിടെയെല്ലാം ജയിച്ചാൽ മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിനായുള്ള ജോർജിന്റെ അവകാശ വാദം അംഗീകരിക്കൂ. തോറ്റാൽ പൂഞ്ഞാർ സീറ്റ് നൽകില്ല. അങ്ങനെ വന്നാൽ ജോർജ് ബിജെപിയ്‌ക്കൊപ്പം പോകാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മുണ്ടക്കയത്ത് ഷോൺ ജോർജിന്റെ ജയം പിസിക്ക് അനിവാര്യമാണ്.

മാണി ഗ്രൂപ്പിൽ നിന്ന് ഔദ്യോഗികമായി പടിയിറങ്ങിയിട്ടില്ലെങ്കിലും ജോർജിന്റെ സെക്കുലർ പാർട്ടിയെ ഒപ്പം കൂട്ടാൻ എൽ.ഡി.എഫ് തീരുമാനിച്ചതിന്റെ ഭാഗമായിരുന്നു ചർച്ചകൾ്. മുണ്ടക്കയം,പൂഞ്ഞാർ,കാഞ്ഞിരപ്പള്ളി,കുറവിലങ്ങാട് എന്നീ നാല് സീറ്റുകളാണ് സെക്കുലർ ആവശ്യപ്പെട്ടിരിക്കുന്നത്. പക്ഷേ ഒരെണ്ണമേ കിട്ടാൻ സാദ്ധ്യതയുള്ളൂ. അത് മുണ്ടക്കയം ആയായിരിക്കും. സിപിഎമ്മിന്റെ കൈവശമാണിപ്പോൾ മുണ്ടക്കയം. പൂഞ്ഞാർ മണ്ഡലത്തിന്റെ പല ഭാഗങ്ങളും ഈ ഡിവിഷൻ പരിധിയിൽ വരുന്നതിനാൽ മുണ്ടക്കയത്ത് ഏറെ ജയസാധ്യതയുള്ളതായി പി.സി.ജോർജ് എം.എൽഎ പറഞ്ഞു. ഈ സാഹചര്യത്തിലാണ് മുണ്ടക്കയത്തേക്ക് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മാണിഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായ മുണ്ടക്കയത്ത് ഷോൺജോർജ് മത്സരിച്ചാൽ ജില്ലയിലെ പ്രസ്റ്റീജ് മത്സരമായിരിക്കും അത്.

കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആയതിനാൽ എതിരാളി കോൺഗ്രസ് സ്ഥാനാർത്ഥി ആയിരിക്കും. കോൺഗ്രസിലെ ഒരുവിഭാഗത്തിനു ജോർജിനോട് കടുത്ത എതിർപ്പുണ്ടെങ്കിലും മറ്റൊരു വിഭാഗം അനുകൂലമാണ്. അത് അടിയൊഴുക്ക് ഉണ്ടാക്കാനിടയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP