Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹാദിയയുടെ രക്ഷക വേഷം കെട്ടിയത് വെറുതേയായില്ല; നിയമപോരാട്ടം നടത്തുന്ന അഭിഭാഷകനെ സ്ഥാനാർത്ഥിയാക്കിയതും നേട്ടമായി; വെൽഫെയർ പാർട്ടിയുടെയും പിഡിപിയുടെയും വോട്ടുകൾ എസ്ഡിപിഐയുടെ പെട്ടിയിൽ; ലീഗിൽ നിന്നും ചോർന്ന വോട്ടുകളും നേട്ടമായി: ബിജെപിയെ പിന്നിലാക്കിയ കെ സി നസീറിന്റെ മൂന്നാം സ്ഥാനം കരുത്താകുന്നത് പോപ്പുലർ ഫ്രണ്ടിന്

ഹാദിയയുടെ രക്ഷക വേഷം കെട്ടിയത് വെറുതേയായില്ല; നിയമപോരാട്ടം നടത്തുന്ന അഭിഭാഷകനെ സ്ഥാനാർത്ഥിയാക്കിയതും നേട്ടമായി; വെൽഫെയർ പാർട്ടിയുടെയും പിഡിപിയുടെയും വോട്ടുകൾ എസ്ഡിപിഐയുടെ പെട്ടിയിൽ; ലീഗിൽ നിന്നും ചോർന്ന വോട്ടുകളും നേട്ടമായി: ബിജെപിയെ പിന്നിലാക്കിയ കെ സി നസീറിന്റെ മൂന്നാം സ്ഥാനം കരുത്താകുന്നത് പോപ്പുലർ ഫ്രണ്ടിന്

മറുനാടൻ മലയാളി ബ്യൂറോ

വേങ്ങര: തീവ്രവാദ ബന്ധത്തിന്റെ പേരിൽ കേന്ദ്രസർക്കാർ നിരോധിക്കാൻ ഒരുങ്ങുന്ന പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമാണ് എസ്ഡിപിഐ എന്ന പാർട്ടി. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ഫലം വന്നപ്പോൾ ഏറ്റവും നേട്ടം കൊയ്തതും രാഷ്ട്രീയ നേട്ടമുണ്ടാക്കിയതും എസ്ഡിപിഐ എന്ന രാഷ്ട്രീയ പാർട്ടിയാണ്. വിജയിച്ചത് ലീഗാണെങ്കിലും വോട്ടു വർദ്ധിപ്പിച്ചത് ഇടതുപക്ഷമാണെങ്കിലും കേന്ദ്രം ഭരിക്കുന്ന പാർട്ടിയായ ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൈവശം വെച്ച മൂന്നാം സ്ഥാനം അവരിൽ നിന്നും നേടിയെടുക്കാൻ സാധിച്ചു എന്നത് എസ്ഡിപിക്കും പോപ്പുലർ ഫ്രണ്ടിനും നേട്ടമായി മാറി.

മുസ്ലിംലീഗിൽ നിന്നും വോട്ടുകൾ നേടിയെടുക്കാൻ ഇവർക്ക് സാധിച്ചു എന്നത് മുസ്ലിംലീഗിനെയും ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച എസ്ഡിപിഐ സ്ഥാനാർത്ഥി കല്ലൻ അബൂബക്കർ മാസ്റ്റർ നേടിയത് മൂവായിരത്തോളം വോട്ടുകൾ മാത്രമാണെങ്കിൽ ഇത്തവണ സ്ഥാനാർത്ഥിയായ അഡ്വ. കെ സി നസീറിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ഇരട്ടിയിലേറെ വോട്ടുകൾ നേടിയത് എസ്ഡിപിഐയായിരുന്നു. 8,648 വോട്ടാണ് എസ്ഡിപിഐ നേടിയത്. ഹാദിയ വിഷയം മുന്നിൽ നിർത്തിയായിരുന്നു സുന്നികൾ ഭൂരിപക്ഷമായ മണ്ഡലത്തിൽ ബിജെപി പ്രചരണം നടത്തിയത്.

കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിഇരട്ടിയിലധികം വോട്ടുകളാണ് ഇതുവരെയുള്ള ഫലങ്ങൾ അനുസരിച്ച് എസ്ഡിപിഐ നേടിരിയിരിക്കുന്നത്. എൽഡിഎഫ് യുഡിഎഫ് പാർട്ടികൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന രീതിയിലാണ് എസ്ഡിപിഐ മുന്നറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. എസ്ഡിപിഐക്ക് 8648 വോട്ടുകൾ ലഭിച്ചു, നാലാംസ്ഥാനത്തേക്ക് തള്ളപ്പെട്ട എൻഡിഎയ്ക്ക് 5728 വോട്ടുകളാണ് ലഭിച്ചത്. വൻപ്രചരണമായിരുന്നു എസ്ഡിപിഐ ഇവിടെ നടത്തിയത്.

വീടുകൾതോറും കയറി ഹാദിയ കേസിനെ കുറിച്ച് എസ്ഡിപിഐ പ്രവർത്തകർ പ്രചാരണം നടത്തിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥി മത്സര രംഗത്ത് ഉണ്ടായിരുന്നില്ല. പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ വോട്ടുകളും എസ്ഡിപിഐയ്ക്ക് ഇത്തവണ സ്വന്തമാക്കാൻ സാധിച്ചു. ഹാദിയ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫെയർ പാർട്ടി പോപ്പുലർ ഫ്രണ്ടിനൊപ്പം നിൽക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഈ വിഷയത്തിൽ ഒരുമിച്ച കൈകോർത്ത ഇവർ വേങ്ങരയിലും ധാരണയുണ്ടായിരുന്നു.

വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയെ നിർത്താതെ വന്നതോടെ ഈ വോട്ടുകൾ എസ്ഡിപിഐ പോക്കറ്റിലാക്കി. കഴിഞ്ഞ തവണ 1864 വോട്ടുകളാണ് വെൽഫെയർ പാർട്ടിക്ക് ലഭിച്ചത്. പിഡിപി സ്ഥാനാർത്ഥിക്ക് 1472 വോട്ടുകളും ലഭിച്ചു. ഈ രണ്ട് പ്രസ്ഥാനങ്ങളുടെയും വോട്ടുകളും ഹാദിയ വിഷയത്തിലെ കാടടച്ചുള്ള പ്രചരണവും എസ്ഡിപിഐ മുന്നേറ്റത്തിന് ഗുണകരമായി മാറി. ഹാദിയ കേസ് വാദിക്കുന്ന വക്കീലാണ് നസീർ എനന്നതും അവർക്ക് കാര്യങ്ങൾ എളുപ്പത്തിലാക്കി. ഇതോടെ ലീഗിലെ തന്നെ തീവ്രനിലപാടുകാരെ ഒപ്പം നിർത്താൻ സാധിച്ചു.

ഐസിസ് വിഷയങ്ങൾ അടക്കം പ്രചരണമാക്കി ബിജെപിക്ക് പിഴച്ചിടത്താണ് എസ്ഡിപിഐ വിജയിച്ചത്. എസ്ഡിപിഐയുടെ ജില്ലാ കമ്മിറ്റിയംഗമായ നസീർ തിരൂർ ബാറിലെ അഭിഭാഷകനാണ്. 2011 അസംബ്ലി തിരഞ്ഞെടുപ്പിൽ കോട്ടക്കൽ മണ്ഡലത്തിലും 2016ൽ തിരൂരങ്ങാടി മണ്ഡലത്തിലും എസ്ഡിപിഐ സ്ഥാനാർത്ഥിയായി മൽസരിച്ചിട്ടുണ്ട്. മുസ്ലിംകളുടെയും ദലിതുകളുടെയും ജീവനും ജീവിതവും കൂടുതൽ അപകടത്തിലാവുകയാണെണന്ന പ്രചരണം നടത്തിയതും എസ്ഡിപിഐക്ക് തുണയായി മാറുകയായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ വിജയം ഫലത്തിൽ നേട്ടമാകുന്നത് പോപ്പുലർ ഫ്രണ്ടിനാണ്. കേന്ദ്രം നിരോധിക്കാൻ ഒരുങ്ങുന്ന സംഘടനയ്ക്ക് കരുത്തുക്കാട്ടുനുള്ള അവസരമായിരുന്നു ഇത്.

അതേസമയം വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിലുണ്ടായ വൻ കുറവ് ലീഗ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. ലീഗിന് ഏറ്റവും വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ പതിനയ്യായിരത്തോളം വോട്ടുകളുടെ കുറവാണ് മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച ഭൂരിപക്ഷത്തിലുണ്ടായിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പിൽ 23310 വോട്ടുകൾക്കാണ് ലീഗ് സ്ഥാനാർത്ഥി കെ എൻ എ ഖാദർ, സിപിഐഎമ്മിലെ പി പി ബഷീറിനെ തോൽപ്പിച്ചത്. അതേസമയം 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് 38237 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്.

ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ 38057 വോട്ടുകളുടെ ഭൂരിപക്ഷവും കുഞ്ഞാലിക്കുട്ടി നേടിയിരുന്നു. ഈ സ്ഥാനത്താണ് ഭൂരിപക്ഷം 23310 ആയി കുറഞ്ഞത്. കെ എൻ എ ഖാദറിന് ആകെ ലഭിച്ചത് 65227 വോട്ടുകളാണ്. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗ് സ്ഥാനാർത്ഥി 63138 വോട്ടുകളാണ് നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ട് വർദ്ധനയുണ്ടായെങ്കിലും പാർലമെന്റ് ഉപതെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ മോശം പ്രകടനമാണ് ഉണ്ടായത്. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി 72181 വോട്ടുകൾ നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP