Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രീപോൾ എക്‌സിറ്റ് പോൾ എന്ന് വേണ്ട സകലമാന സർവ്വേകളും കുമ്മനത്തിന്റെ വിജയം പ്രവചിച്ചു; തിരുവനന്തപുരത്തിന്റെ ചുമതലയുണ്ടായിരുന്ന മുരളിയും സംഘവും വടകരയ്ക്ക് പോയപ്പോൾ ആളും ആരവവും ഇല്ലാതായി; പ്രവർത്തിക്കാൻ ആളില്ലാതെ വന്നപ്പോൾ ദേശീയ നിരീക്ഷകനുമെത്തി; കേരളം മുഴുവനും യുഡിഎഫ് ആഘോഷിക്കുമ്പോഴും താരമാകുന്നത് ലക്ഷണമൊത്ത ത്രികോണ മത്സരം നേരിട്ട തരൂർ തന്നെ

പ്രീപോൾ എക്‌സിറ്റ് പോൾ എന്ന് വേണ്ട സകലമാന സർവ്വേകളും കുമ്മനത്തിന്റെ വിജയം പ്രവചിച്ചു; തിരുവനന്തപുരത്തിന്റെ ചുമതലയുണ്ടായിരുന്ന മുരളിയും സംഘവും വടകരയ്ക്ക് പോയപ്പോൾ ആളും ആരവവും ഇല്ലാതായി; പ്രവർത്തിക്കാൻ ആളില്ലാതെ വന്നപ്പോൾ ദേശീയ നിരീക്ഷകനുമെത്തി; കേരളം മുഴുവനും യുഡിഎഫ് ആഘോഷിക്കുമ്പോഴും താരമാകുന്നത് ലക്ഷണമൊത്ത ത്രികോണ മത്സരം നേരിട്ട തരൂർ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ രാജ്യം മുഴുവൻ മോദി തരംഗമാണ് എങ്കിലും കേരളത്തിൽ യുഡിഎഫ് തരംഗമാണ്. ആലപ്പുഴ ഒഴികെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചു. ആലപ്പുഴയിൽ തോറ്റതാകട്ടെ നിസ്സാര വോട്ടുകൾക്കും. 19 മണ്ഡലങ്ങളിലെ വിജയവും അഭിമാനമായി തന്നെ കാണുന്നുവെങ്കിലും യുഡിഎഫിനെ സംബന്ധിച്ച് ദേശീയതലത്തിൽ പോലും ശ്രദ്ധ നേടിയ മണ്ഡലമായ തിരുവനന്തപുരത്ത് ശശി തരൂർ നേടിയ വിജയത്തിന് മധുരമേറും. അതിന് നിരവധി കാരണങ്ങളുണ്ട്. ബിജെപിക്ക് വിജയത്തിന് എല്ലാ സാധ്യതകളും ഉണ്ടെന്നും ബിജെപി സ്ഥാനാർത്ഥി വിജയിക്കും എന്നും ദേശീയ മാധ്യമങ്ങൾ പോലും വിലയിരുത്തിയ മണ്ഡലമാണ് തിരുവനന്തപുരം.

ദേശീയ മാധ്യമങ്ങളും പ്രാദേശിക മാധ്യമങ്ങളും വിലയിരുത്തിയത് ശശി തരൂർ പരാജയപ്പെടും എന്നായിരുന്നു. മണ്ഡലത്തിൽ തരൂരിനായി പ്രചാരണത്തിന് ആളെ കിട്ടുന്നില്ല എന്ന നാണക്കേടിൽ പോലും പാർട്ടി പതിച്ചിരുന്നു. നേതാക്കൾ താൽപര്യം കാണിക്കുന്നില്ല തരൂരിനായി രംഗത്തിറങ്ങാൻ എന്ന പേര് ദോഷവും പേറി പരാജയപ്പെടും എന്ന ഉറപ്പിച്ചിരുന്നു ചില കോൺഗ്രസുകാർ പോലും. എന്നാല് ഒരു മുൻ മന്ത്രിക്കും മുൻ ഗവർണർക്കുമെതിരെ മത്സരിച്ച് അഭിമാനകരമായ ഭൂരിപക്ഷം നേടിയാണ് കുമ്മനം രാജശേഖരനെ പിന്തള്ളി ശശി തരൂർ ഹാട്രിക് വിജയം നേടുന്നത്. പ്രാചാരണം മുതൽ ഇങ്ങോട്ട് നോക്കിയാൽ കുമ്മനം രാജശേഖരനായിരുന്നു ഒരു പണത്തൂക്കം മുന്നിൽ.

99 ശതമാനം വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 86,034 വോട്ടുകൾക്കാണ് തരൂർ മുന്നിലെത്തിയത്. പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിപ്പോൾ മുന്നിലായിരുന്നു കുമ്മനം രാജശേഖരൻ എന്നാൽ പിന്നീട് അങ്ങോട്ട് ശശി തരൂരിന്റെ നിർത്താത്ത മുന്നേറ്റമായിരുന്നു. പിന്നീട് ഒരു ഘട്ടത്തിലും കുമ്മനത്തിന് ലീഡ് നേടാനുള്ള അവസരം തരൂർ നൽകിയില്ല. സർവ്വേകളിലും എക്‌സിറ്റ് പോളുകളിലും പ്രവചിച്ചിരുന്നത് തിരുവനന്തപുരത്ത് കുമ്മനം വിജയിക്കും എന്ന് തന്നെയായിരുന്നു. കുമ്മനം രാജശേഖരന്റെ പ്രചാരണം കണ്ടാൽ അങ്ങനെയേ തോന്നുള്ളു. സർവ്വ സന്നാഹവും കേന്ദ്രത്തിൽ നിന്നൊഴുകിയ പണവും ഉപയോഗിച്ച് കാടിളക്കിയുള്ള പ്രചാരണമായിരുന്നു ബിജെപി ഇവിടെ നടത്തിയത്.

പ്രാചരണത്തിൽ മാത്രമല്ല പ്രവർത്തകരുടെ ആവേശത്തിലും ബിജെപി വളരെ മുന്നിലായിരുന്നു. കുമ്മനം രാജശേഖരന് സ്വീകരണ കേന്ദ്രമായി തീരുമാനിക്കാതിരുന്ന സ്ഥലങ്ഹളിൽ പോലും ജനം കാത്തുനിന്നു. മറുവശത്ത് ശശി തരൂരിന് അത്തരം സന്നാഹങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. പ്രചാരണത്തിന് നേതാക്കൾ എത്തിയില്ലെങ്കിൽ പണി മതിയാക്കും എന്ന് ഒരു പ്രാദേശിക നേതാവിന് ഫേസ്‌ബുക്ക് പോസ്റ്റ് ഇടേണ്ടി വന്നു. പിന്നീട് ദേശീയ നേതാക്കൾ ഇടപെട്ടു. തരൂർ പരാജയപ്പെട്ടാൽ തല ഉരുളും എന്ന് ദേശീയ നേതാക്കളുടെ താക്കീതുമെത്തി. എന്നാൽ ഇതൊക്കെ ആയിട്ടും തരൂർ വീണില്ല എന്നത് ശ്രദ്ധേയമാണ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ നല്ല രീതിയിൽ മുന്നോട്ട് പോകുമ്പോൾ ആയിരുന്നു തിരുവനന്തപുരം മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന കെ മുരളീധരൻ എംഎൽഎ വട്ടിയൂർക്കാവിൽ നിന്ന് വടകര ലോക്‌സഭ മണ്ഡലത്തിൽ മതസരിക്കാൻ പോയപ്പോൾ തരൂരിന് ഏറ്റത് വലിയ തിരിച്ചടിയാണ്. ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായ വട്ടിയൂർക്കാവിൽ മുരളീധരന് ഉള്ള ജനകീയ അടിത്തറയും എന്തിനും തയ്യാറായുമുള്ള സന്നാഹവുമാണ് മുരളീധരൻ പോയപ്പോൾ തരൂരിന് നഷ്ടമായത്. ലക്ഷണം ഒത്ത ത്രികോണ മത്സരം എന്നത് പേരിൽ മാത്രമെ ഉണ്ടായിരുന്നുള്ളു എന്ന് തെളിയിക്കുന്നതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP