Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പിണറായിക്കൊപ്പം സംയുക്ത പ്രക്ഷോഭത്തിന് ഇറങ്ങിയ ചെന്നിത്തലയുടെ തീരുമാനം 'മഹാ മണ്ടത്തര'മെന്ന് കോൺഗ്രസിനുള്ളിൽ പൊതുവികാരം; യുഎപിഎ വിവാദങ്ങളിൽ അടക്കം മുങ്ങിനിന്ന മുഖ്യമന്ത്രി അവസരം മുതലെടുത്ത് മുസ്ലിം സമൂഹത്തിന്റെ 'രക്ഷകനായി'; സിഎഎക്കെതിരെ പ്രമേയം പാസാക്കാൻ മറ്റു സംസ്ഥാനങ്ങൾക്ക് കത്തയച്ചതും ഒടുവിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയതും മുസ്ലിം വോട്ടുബാങ്കിൽ കണ്ണുവെച്ച്; മണ്ണും ചാരിനിന്ന പിണറായി സമരക്കാരുടെ ഹീറോ ആയപ്പോൾ ഇനി സംയുക്തസമരം വേണ്ടെന്ന് യുഡിഎഫും

പിണറായിക്കൊപ്പം സംയുക്ത പ്രക്ഷോഭത്തിന് ഇറങ്ങിയ ചെന്നിത്തലയുടെ തീരുമാനം 'മഹാ മണ്ടത്തര'മെന്ന് കോൺഗ്രസിനുള്ളിൽ പൊതുവികാരം; യുഎപിഎ വിവാദങ്ങളിൽ അടക്കം മുങ്ങിനിന്ന മുഖ്യമന്ത്രി അവസരം മുതലെടുത്ത് മുസ്ലിം സമൂഹത്തിന്റെ 'രക്ഷകനായി'; സിഎഎക്കെതിരെ പ്രമേയം പാസാക്കാൻ മറ്റു സംസ്ഥാനങ്ങൾക്ക് കത്തയച്ചതും ഒടുവിൽ സുപ്രീംകോടതിയിൽ ഹർജി നൽകിയതും മുസ്ലിം വോട്ടുബാങ്കിൽ കണ്ണുവെച്ച്; മണ്ണും ചാരിനിന്ന പിണറായി സമരക്കാരുടെ ഹീറോ ആയപ്പോൾ ഇനി സംയുക്തസമരം വേണ്ടെന്ന് യുഡിഎഫും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭങ്ങൾ നടന്ന സംസ്ഥാനങ്ങളിൽ മുന്നിലാണ് കേരളം. പ്രതിപക്ഷവും ഭരണപക്ഷവും സംയുക്തമായി സമരത്തിന് ഇറങ്ങിയത് ഈ വിഷയത്തിലാണ്. നിയമസഭ ഐക്യകണ്‌ഠേന നിയമത്തിനെ എതിർത്ത് പ്രമേയം പാസാക്കുകയും ചെയ്തു. അതുവരെ ഒരുമിച്ചു നിന്ന കേരളത്തിലെ എൽഡിഎഫും യുഡിഎഫും ഇപ്പോൾ വീണ്ടും വെവ്വേറെ സമരം നയിക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പാസാക്കിയതിന് പിന്നാലെ ഇടതുപക്ഷത്തും ഭരണപക്ഷത്തു എങ്ങനെ സമരം നടത്തണം എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു.

ഇതിനിടെ എസ്ഡിപിഐയും വെൽഫെയർപാർട്ടിയും വിഷയം കത്തിച്ചു കൊണ്ടു കളം പിടിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൈകോർത്തു കൊണ്ട് സംയുക്ത പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് ചെന്നിത്തല തയ്യാറായത്. ഇതിനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും കെ മുരളീധരൻ എംപിയും രംഗത്തെത്തുകയും ചെയ്തു. എന്നാൽ. പൗരത്വ വിഷയത്തിൽ ചെന്നിത്തല പിണറായി വിജയന്റെ കൈപിടിച്ചതോടെ യുഡിഎഫ് ഫലത്തിൽ നിരവധി പ്രശ്‌നങ്ങൾ കൊണ്ട് വലഞ്ഞിരുന്ന പിണറായി വിജയന് അവസരം കൈനീട്ടി നൽകുകയായിരുന്നു. കിട്ടിയ അവസരം പരമാവധി മുതലെടുത്ത പിണറായി വിജയൻ 'മുസ്ലിം രക്ഷകൻ' ഇമേജിലാണ് പിന്നീട് അവതരിച്ചത്. അതിന് വേണ്ട കാര്യങ്ങളെല്ലാം പാർട്ടിയുമായി ഏകോപിപ്പിച്ചു കൊണ്ട് അദ്ദേഹം ചെയ്തു.

തുടർച്ചയായി ഭരണഘടനാ സംരക്ഷണത്തിനായി പരിപാടികൾ സംഘടിപ്പിക്കുകയും അതിൽ. എപി-ഇകെ വ്യത്യാസമില്ലാതെ മതപണ്ഡിതരെ സംഘടിപ്പിക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ സുപ്രീംകോടതിയിൽ നിയമ പോരാട്ടം നടത്താനും കേരളാ സർക്കാർ ഒരുങ്ങിയത് ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള വോട്ടുബാങ്ക് പ്രീണിപ്പിക്കലാണ്. പാർട്ടിയിൽ വേണ്ടത്ര ആലോചന ഇല്ലാതെ ചെന്നിത്തല ചെയ്തത് 'മഹാ മണ്ടത്തരം' ആയെന്നാണ് കോൺഗ്രസ് നേതാക്കൾക്കുള്ളിൽ ഇപ്പോൾ ഉയരുന്ന വികാരം. ഇടതു പക്ഷത്തിന് കാര്യമായി ഒരു റോളും ഇല്ലാതിരിക്കേണ്ട സമരം ചെന്നിത്തല കാരണം മുഖ്യമന്ത്രിയുടെ ഇമേജ് ഉയർത്തുന്ന വിധത്തിലേക്ക് മാറിയെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്.

മലബാറിലെ കോൺഗ്രസ് നേതാക്കളിൽ നിന്നും ചെന്നിത്തലയുടെ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുണ്ട്. ഇവിടെ പോരടിച്ചു നിൽക്കുന്ന പാർട്ടി പ്രവർത്തകരുടെ ആവേശം ചോർത്തുന്ന വിധത്തിലായിപ്പോയി പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കൈകൊടുതത്. ഇപ്പോൾ പ്രതിഷേധ പരിപാടികളുമായി പൗരത്വ നിയമ ഭേദഗതി സമരത്തെ നയിക്കുന്ന നേതാവായി മുഖ്യമന്ത്രി പിണറായി മാറിക്കഴിഞ്ഞു. ദേശീയ തലത്തിൽ അടക്കം മുഖ്യമന്ത്രിയുടെ ഇമേജ് വർദ്ധിക്കാൻ ഇടയാക്കി. യുഎപിഎ നിയമം ചുമത്തി അലനെയും താഹയെയും അറസ്റ്റു ചെയ്ത സംഭവത്തിൽ അടക്കം പിണറായിക്കെതിരെ ശക്തമായി ജനവികാരം ഉണ്ടായിരുന്നു. പൊലീസിനെ സംഘവൽക്കരിക്കുന്നു എന്ന ആക്ഷേപം മറുവശത്തും. ഈ ആക്ഷേപങ്ങളെല്ലാം ഉന്നയിച്ചത് പ്രതിപക്ഷവുമാണ് എന്നിരിക്കേ കിട്ടിയ അവസരത്തിൽ മുഖ്യമന്ത്രി എല്ലാ പരിഹരിച്ചു ജനകീയനായി.

പിണറായി വിജയനുമായി കൈകോർത്ത് സംയുക്ത സമരത്തിന് ഇറങ്ങിയത് തെറ്റായപ്പോയി എന്നു പറഞ്ഞ കെപിസിസി അധ്യക്ഷനെ വിമർശിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പല പ്രതിഷേധ വേദികളിലും സംസാരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ കോൺഗ്രസിനുള്ളിൽ ആരുമില്ലാത്ത അവസ്ഥയും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പിണറായി വിജയൻ കേരളത്തിന്റെ നേതാവായി എന്ന് പ്രതിപക്ഷത്തെ നേതാക്കളും സമ്മതിക്കുന്ന അവസ്ഥയാണ്. പൗരത്വഭേദഗതിക്ക് എതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണറാലിയിൽ സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ പങ്കെടുത്തത് ലീഗിനും തിരിച്ചടി ആയിരുന്നു.

പൗരത്വഭേദഗതിക്ക് എതിരായ സമരങ്ങൾ ചർച്ച ചെയ്യാനായി സമസ്ത ഇകെ വിഭാഗം മുസ്ലിംസംഘടനകളുടെ യോഗം വിളിച്ചതിനെതിരെയും മുസ്ലിംലീഗ് രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ കാര്യങ്ങളിൽ സമസ്ത നേരിട്ട് ഇടപ്പെടേണ്ടതില്ലെന്ന നിലപാടാണ് ലീഗിന്. ഇതേതുടർന്ന് യോഗം വിളിച്ച തീരുമാനം സമസ്ത പിൻവലിക്കുകയുംചെയ്തു.പിന്നീട് മുസ്ലിംലീഗിന്റെ നേതൃത്വത്തിലാണ് സമുദായ സംഘടനകളുടെ യോഗം ചേർന്നത്. പൗരത്വഭേദഗതിയിൽ സിപിഐഎമ്മുമായി ചേർന്ന് സമരം നടത്തേണ്ടതില്ലെന്ന യുഡിഎഫ് തീരുമാനത്തെ തുടർന്നായിരുന്നു മുസ്ലിംലീഗിനൊപ്പമുള്ള സമസ്ത പരിപാടിയിൽ വിട്ടുനിൽക്കുമെന്നായിരുന്നു സൂചനയുണ്ടായിരുന്നത്. എന്നാൽ പൗരത്വഭേദഗതിയിൽ യുഡിഎഫിലെ പ്രധാനകക്ഷിയായ കോൺഗ്രസിന്റെ നിലപാടുകളിലുള്ള സമസ്തയുടെ അതൃപ്തിയാണ് ഇപ്പോൾ തുറന്നുകാണിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത സമസ്ത ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഇടപെടലുകളെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

ഇന്ന് ഡൽഹിയിൽ എത്തിയ നേതാക്കൾ ഇനി സംയുക്ത സമരം ഇല്ലെന്ന് പറഞ്ഞത് പിണറായിയുടെ രാഷ്ട്രീയ മുതലെടുപ്പു കണ്ടാണ്. ഇക്കാര്യത്തിലുള്ള ഭിന്നതകൾ സോണിയ ഗാന്ധിക്ക് മുന്നിലും എത്തിയിട്ടുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരായി ഇനി ഭരണപക്ഷവുമായി സംയുക്തസമരത്തിനില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞതും പാർട്ടിക്കുള്ളിലെ എതിർപ്പ് കണക്കിലെടുത്താണ്. കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകുന്നതിനായാണ് ഭരണപക്ഷവുമായി സഹകരിച്ച് സമരത്തിനിറങ്ങിയത്. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വരുത്തിതീർത്ത് സിപിഎം അതിന്റെ നേട്ടം സ്വന്തമാക്കാൻ ശ്രമിച്ചെന്നും ചെന്നിത്തല പറഞ്ഞു.

യോജിച്ച സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുതലെടുപ്പ് നടത്തിയാതായും സമരവുമായി സിപിഎം ഏകപക്ഷിയമായി മുന്നോട്ടുപോകുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. ഫെബ്രുവരിയിൽ കേരളത്തിൽ പൗരത്വനിയമത്തിനെതിരായ സമരത്തിന് രാഹുൽ ഗാന്ധി നേതൃത്വം നൽകുമെന്നും ചെന്നിത്തല പറഞ്ഞു. ഇത്രനാളും സംയുക്തപ്രക്ഷോഭത്തിനുകൂലമായ നിലപാടാണ് ചെന്നിത്തല സ്വീകരിച്ചത്. എന്നാൽ യോജിച്ച സമരം കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ അഭിപ്രായം. കേരളത്തിലെ കോൺഗ്രസുകാർ മുഴുവൻ തനിക്കൊപ്പമാണെന്നും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഒപ്പം ചേർക്കാൻ പറ്റിയ ആളുകളല്ല സിപിഎം എന്നും മുല്ലപ്പള്ളി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തിൽ സർക്കാരിനെ അനുകൂലിച്ചത് നല്ലതാണ്, എന്നാൽ എപ്പോഴും ഒരുമിച്ച് നിൽക്കാനാകില്ലെന്ന് ശശി തരൂർ എംപിയും അഭിപ്രായപ്പെടുകയുണ്ടായി. തെരഞ്ഞെടുപ്പുകൾ അടുത്തുവരികയാണ്, പലപ്പോഴും ഒറ്റക്ക് നിൽക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ചെന്നിത്തല ഇനിയും മുഖ്യമന്ത്രിയുമായി സഹകരിച്ചാൽ അത് രാഷ്ട്രീയമായി തിരിച്ചടി ആകുമെന്ന ബോധ്യം വന്നുകഴിഞ്ഞു. വേണ്ടത്ര കൂടിയാലോചനയില്ലാതെ സർക്കാരും ഇടതുമുന്നണിയുമായി ചേർന്ന് പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്തതിൽ യുഡിഎഫിലും കടുത്ത അതൃപ്തി ഉണ്ടായിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആർഎസ്‌പിയും യുഡിഎഫ് യോഗത്തിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP