Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202328Saturday

ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയെന്ന ഖ്യാതിയിലേക്ക് എത്തുമ്പോഴും പിണറായിയെ കാത്ത് വെല്ലുവിളികൾ; നിർണായക തീരുമാനങ്ങൾ പോലും ചോദ്യം ചെയ്ത് പാർട്ടി; പെൻഷൻ പ്രായത്തിലും വി സി നിയമന വിവാദത്തിലും പൊലീസ് വീഴ്‌ച്ചകളിലും പിണറായിസത്തിന് നേരെ എതിർ ശബ്ദങ്ങൾ; മുഖ്യമന്ത്രിയുടെ ഒറ്റയാൻ പോക്കിൽ സിപിഎമ്മിൽ കനലെരിയുന്നു

ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയെന്ന ഖ്യാതിയിലേക്ക് എത്തുമ്പോഴും പിണറായിയെ കാത്ത് വെല്ലുവിളികൾ; നിർണായക തീരുമാനങ്ങൾ പോലും ചോദ്യം ചെയ്ത് പാർട്ടി; പെൻഷൻ പ്രായത്തിലും വി സി നിയമന വിവാദത്തിലും പൊലീസ് വീഴ്‌ച്ചകളിലും പിണറായിസത്തിന് നേരെ എതിർ ശബ്ദങ്ങൾ; മുഖ്യമന്ത്രിയുടെ ഒറ്റയാൻ പോക്കിൽ സിപിഎമ്മിൽ കനലെരിയുന്നു

എം എസ് സനിൽ കുമാർ

തിരുവനന്തപുരം: ഏറ്റവും കൂടുതൽ കാലം സംസ്ഥാനം ഭരിച്ച മുഖ്യമന്ത്രി എന്ന ഖ്യാതിയിലേക്ക് എത്തുമ്പോഴും പാർട്ടിയിൽ പതിവില്ലാത്ത വിധം പിണറായി വിജയൻ ചോദ്യം ചെയ്യപ്പെടുകയാണ്. കഴിഞ്ഞ സംസ്ഥാന നേതൃയോഗങ്ങളിലും അവൈലബിൾ സെക്രട്ടറിയേറ്റിലും എല്ലാം സർക്കാർ തീരുമാനങ്ങൾ ചോദ്യം ചെയ്യപ്പെട്ടു. പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം വിവാദമായപ്പോൾ പാർട്ടി അറിഞ്ഞില്ലെന്ന് സെക്രട്ടറി എം വി ഗോവിന്ദൻ തന്നെ പരസ്യമായി പറഞ്ഞു. പിണറായിയുടെ തീരുമാനത്തെ ഒരു പാർട്ടി സെക്രട്ടറി പരസ്യമായി തള്ളിയത് സമീപകാലത്താദ്യം.

വൈസ് ചാൻസലർമാർ ഒഴികെയുള്ള നിയമനങ്ങളുടെ കാര്യത്തിലും, പൊലീസ് വകുപ്പിന്റെ തുടർച്ചയായ വീഴ്ചകളിലും പിണറായിയുടെ തീരുമാനങ്ങൾ നേതൃയോഗങ്ങളിൽ ചോദ്യം ചെയ്യപ്പെട്ടു. പാർട്ടി കോൺഗ്രസിനു ശേഷം അസംതൃപ്തരുടെ എണ്ണം പെരുകിയത് ചോദ്യം ചെയ്യലിന് ആക്കം കൂട്ടുന്നു. പഴയ വി എസ് പിണറായി കാലത്തിന്റെ തീവ്രത ഇല്ലെങ്കിലും വിഭാഗീയതയുടെ പുതിയ കനൽ സിപിഎമ്മിൽ എരിഞ്ഞു തുടങ്ങിയത് വ്യക്തം. പ്രധാനപ്പെട്ട നേതാക്കളെ എല്ലാം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാർത്ഥി ലിസ്റ്റിൽ നിന്ന് ഒഴിവാക്കുമ്പോൾ പറഞ്ഞ ന്യായം പുതിയ രക്തം വരട്ടെ രണ്ടാം തലമുറ ഇല്ലെങ്കിൽ ത്രിപുരയിൽ സംഭവിച്ചത് കേരളത്തിലും സംഭവിക്കും എന്നായിരുന്നു.

ഇതേ ന്യായമാണ് പാർട്ടിയിലെ അസംതൃപ്തർ ഇപ്പോൾ പിണറായിക്കെതിരെ ഉയർത്തുന്നത്. മൂന്നര വർഷം കഴിയുമ്പോൾ പിണറായി മാറട്ടെ പുതിയ മുഖം കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാം എന്ന ചർച്ചകൾക്ക് പാർട്ടിയിൽ പതിയെ സജീവതയുണ്ടാകുകയാണ്.കെ രാധാകൃഷ്ണനെ പോലെയുള്ളവരെയാണ് അസംതൃപ്തർ മുന്നിൽ കാണുന്നതെന്ന് സൂചനയുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ നിന്ന് തഴയപ്പെട്ടവർ പാർട്ടി കോൺഗ്രസിനു ശേഷം ചില സംഘടന ചുമതലകൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ പ്രധാന നേതാക്കളിൽ പലരും ഇപ്പോഴും ചുമതലയില്ലാത്ത നേതാക്കൾ ആണ്. ഇതും അസംതൃപ്തി വർധിപ്പിച്ചു.

മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പ്രൈവറ്റ് സെക്രട്ടറി പരസ്യമായി തന്നെ രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ വിമർശിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയത്തിന് പോലും കാരണം രണ്ടാം പിണറായി സർക്കാരിന്റെ യാഥാസ്ഥിതിക സാമ്പത്തിക നയമാണെന്ന് ഗോപകുമാർ തുറന്നടിച്ചത് ഒറ്റപ്പെട്ട ശബ്ദമല്ലെന്ന് പിണറായി ക്യാമ്പിന് അറിയാം. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിൽ പുതിയ കേന്ദ്ര കമ്മിറ്റി അംഗമായി പി എ മുഹമ്മദ് റിയാസിനെ നിർദ്ദേശിക്കാൻ പിണറായി ശ്രമിച്ചിരുന്നു.

പിന്നീട് മുതിർന്ന നേതാക്കളുടെയും സീതാറാം യെച്ചൂരിയുടെയും കാർമികത്വത്തിലാണ് കേന്ദ്ര കമ്മിറ്റിയിലേക്ക്പി രാജീവും കെ എൻ ബാലഗോപാലും നിർദ്ദേശിക്കപ്പെട്ടത്. പാനൽ ലിസ്റ്റ് പ്രഖ്യാപനം വൈകിയതും ഇതിൽ ഉണ്ടായ ചർച്ചകളെ തുടർന്നാണെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. പാർട്ടി സെക്രട്ടറി സ്ഥാനത്ത് എംവി ഗോവിന്ദൻ വന്നതിനുശേഷം സെക്രട്ടറിക്ക് ചുറ്റും അസംതൃപ്തരുടെ കൂട്ടം ഉണ്ടാവുന്നതും രാഷ്ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. പിണറായിക്കും അറിയാം തനിക്കുശേഷം പാർട്ടി പിടിക്കാൻ ശേഷിയുള്ള ഒരാൾ എം വി ഗോവിന്ദൻ ആണെന്ന്.

അസംതൃപ്തരാരും പിണറായിയോട് നേരിട്ടെതിർപ്പുയർത്തുന്നില്ല. എന്നാൽ ഇവർ തുടക്കമിട്ട പിണറായി മാറട്ടെയെന്ന പതിയെയുള്ള ചർച്ചകൾക്ക് ഏതു സമയത്തും ശക്തി കൈവരാം. അൽഭുതങ്ങൾ സംഭവിച്ചാൽ അതിശയിക്കേണ്ടെന്ന ഒരു മുതിർന്ന നേതാവിന്റെ വാക്കുകകൾ സാക്ഷ്യം. പിന്തള്ള പ്പെട്ടവർക്കു വേണ്ടിയുള്ള സോഷ്യൽ മീഡിയ ചർച്ചകൾ സജീവമായതും ഇതിനോട് ചേർത്തു വായിക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP