Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

സ്വപ്‌നാ വിവാദമുണ്ടാക്കിയത് സോളാറിന് സമാനമായ സാഹചര്യം; എല്ലാത്തിനും കാരണം കൺസൾട്ടൻസികളെന്ന് വിലയിരുത്തി സിപിഎം കേന്ദ്ര നേതൃത്വം; കേരള ഭരണത്തിൽ മുഖ്യമന്ത്രിയുടെ തന്നിഷ്ടം ഇനി അനുവദിക്കില്ലെന്ന നിലപാടിൽ യെച്ചൂരി; ജനറൽ സെക്രട്ടറിയുടെ തിരുത്തലിന് പൂർണ്ണ പിന്തുണ അറിയിച്ച് കരാട്ടും; ശിവശങ്കറിനെ കയറൂരി വിട്ടതിൽ ബേബിക്കും പരിഭവം; പ്രൈസ് വാട്ടർ കൂപ്പറിനെ കൈവിട്ട് പിണറായി; ഇനി കൂടുതൽ ഇടപെടലിന് സിപിഎം; അധികാര നഷ്ടം ഒഴിവാക്കാൻ അവസാന വർഷ ഇടപെടൽ

സ്വപ്‌നാ വിവാദമുണ്ടാക്കിയത് സോളാറിന് സമാനമായ സാഹചര്യം; എല്ലാത്തിനും കാരണം കൺസൾട്ടൻസികളെന്ന് വിലയിരുത്തി സിപിഎം കേന്ദ്ര നേതൃത്വം; കേരള ഭരണത്തിൽ മുഖ്യമന്ത്രിയുടെ തന്നിഷ്ടം ഇനി അനുവദിക്കില്ലെന്ന നിലപാടിൽ യെച്ചൂരി; ജനറൽ സെക്രട്ടറിയുടെ തിരുത്തലിന് പൂർണ്ണ പിന്തുണ അറിയിച്ച് കരാട്ടും; ശിവശങ്കറിനെ കയറൂരി വിട്ടതിൽ ബേബിക്കും പരിഭവം; പ്രൈസ് വാട്ടർ കൂപ്പറിനെ കൈവിട്ട് പിണറായി; ഇനി കൂടുതൽ ഇടപെടലിന് സിപിഎം; അധികാര നഷ്ടം ഒഴിവാക്കാൻ അവസാന വർഷ ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി സർക്കാരിന് ഇനി സിപിഎം നിയന്ത്രണം. സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് വൻ വിവാദമായതിന് പിന്നാലെ പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിയെ ഒഴിവാക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ്. നേരത്തെ ഭരണത്തിൽ പാർട്ടിക്ക് യാതൊരു നിയന്ത്രണവും ഉണ്ടായിരുന്നില്ല. ഡാറ്റാ കൈമാറ്റത്തിലും മറ്റും സിപിഎമ്മിന്റെ കേന്ദ്ര മാർഗ്ഗ രേഖ പോലും തള്ളി കളഞ്ഞു. സ്പ്രിങ്ലറിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തീർത്തും അതൃപ്തനായിരുന്നു. പ്രകാശ് കാരാട്ടിനും താൽപ്പര്യക്കുറവുണ്ടായിരുന്നു. എന്നാൽ പിണറായി വിജയനെ ചോദ്യം ചെയ്യാൻ ഇവർക്ക് അന്ന് കഴിഞ്ഞില്ല. എന്നാൽ കോൺസുലേറ്റ് സ്വർണ്ണ കടത്തിൽ കൂടുതൽ കരുത്താർജ്ജിക്കുകയാണ് സീതാറാം യെച്ചൂരി.

ബംഗാളിലും ത്രിപുരയിലും തുടർച്ചയായ ഭരണം. കേരളത്തിൽ തുടർ ഭരണം. ഇതായിരുന്നു കുറച്ചു കാലം മുമ്പ് സിപിഎമ്മിന്റെ അവസ്ഥ. എന്നാൽ ബംഗാളിലും ത്രിപുരയിലും ഭരണം നഷ്ടമായി. ഇനി കേരളം മാത്രമാണ് പിടിവള്ളി. ഇങ്ങനെ പോയാൽ കേരളത്തിലും ഭരണം നഷ്ടമാകുമെന്ന് യെച്ചൂരി കണക്കുകൂട്ടുന്നു. ഇതോടെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ സിപിഎം അപ്രസക്തമാകും. രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടേണ്ടി വരും. അതുകൊണ്ട് തന്നെ പിണറായി വിജയനെ നിയന്ത്രിക്കാനും പാർട്ടിക്ക് അതീതമായി മുഖ്യമന്ത്രി വളർന്നാൻ കേരളവും കൈവിടുമെന്ന സംശയം സിപിഎമ്മിനുണ്ട്. അതുകൊണ്ട് കൺസൾട്ടൻസിയിൽ യെച്ചൂരി വാളെടുത്തത്. പി ഡബ്ല്യൂ സിയ്‌ക്കെതിരെ അതിശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ സ്വപ്‌നാ സുരേഷിന്റെ വ്യാജ രേഖാ കേസു പോലും അന്വേഷിക്കില്ലന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അതു പറ്റില്ലെന്ന് സിപിഎം നിർദ്ദേശിച്ചു. ഇതോടെയാണ് അന്വേഷണം തുടങ്ങിയത്. ഇതിന് പിന്നാലെയാണ് നേരത്തെ പ്രതിപക്ഷം ആരോപണം ഉന്നയിച്ച ഇ-മൊബിലിറ്റി പദ്ധതിയുടെ കൺസൾട്ടൻസി സ്ഥാനത്ത് നിന്നും പ്രൈസ് വാട്ടർ കൂപ്പറിനെ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം. ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാർക് കൺസൾട്ടന്റ് സ്ഥാനത്ത് നിന്ന് നേരത്തെ കമ്പനിയെ ഒഴിവാക്കിയിരുന്നു. സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ ഉറച്ച നിലപാടാണ് ഇതിന് കാരണം. ഇങ്ങനെ ഭരണം കൊണ്ടു പോകാനാകില്ലെന്ന് യെച്ചൂരി അറിയിച്ചതായാണ് സൂചന. ഇടതു പക്ഷ നയവ്യതിയാനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രിയെ ജനറൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പിഡബ്ല്യുസിക്ക് എതിരെ ആരോപണവുമായി രംഗത്ത് വന്നത്. സെബി വിലക്കിയ കമ്പനിക്കാണ് കരാർ നൽകിയതെന്നായിരുന്നു വാദം. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കമ്പനിയെ നിയമിച്ചതിൽ അപാകതയില്ലെന്ന് വിശദീകരിച്ചു. ഇ മൊബിലിറ്റി സർക്കാറിന്റെ നയമാണ്. 2022 ഓടെ പത്ത് ലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കാനാണ് ആലോചന. പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് എന്ന സ്ഥാപനം, ഇന്ത്യാ ഗവൺമെന്റിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമേറ്റിക് സെന്റർ സർവീസസ് ഇൻ കോർപ്പറേറ്റട് എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനമാണ്.

സെബി വിലക്കിയ കമ്പനിക്കാണ് കരാർ കൊടുത്തതെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. വിലക്കുണ്ടെന്ന് പറയുന്നത് മറ്റൊരു ഓഡിറ്റ് കമ്പനിക്കാണ്. ഇവ രണ്ടും രണ്ട് ലീഗൽ എന്റിറ്റിയാണ്. കേരളത്തിന്റെ ഭാവി ആവശ്യമാണ് ട്രാന്‌സപോർട്ട് നയം. അവ വികസിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഉന്നതതല യോഗം ചേർന്ന് ചട്ടപ്രകാരമാണ് ഉത്തരവുകൾ ഇറങ്ങിയത്. പരിസ്ഥിതി സംരക്ഷണവും പശ്ചാത്തല വികസനവും സമന്വയിപ്പിച്ചുകൊണ്ടുപോകാനുള്ള സർക്കാർ നയം സുതാര്യമാണ്. വെല്ലുവിളികൾക്കിടയിൽ കേരളത്തെ മുന്നോട്ടുനയിക്കാൻ സർക്കാർ ശ്രമിക്കും എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

എന്നാൽ ശിവശങ്കർ പുറത്തായതിന് പിന്നാലെയാണ് വിവാദ വിഷയങ്ങളിൽ പുനപരിശോധന നടക്കുന്നത്. കൺസൾട്ടൻസി കരാറുകൾ പുനപരിശോധിക്കാൻ ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നിർദ്ദേശിച്ചിരുന്നു. ദേശീയ നേതൃത്വത്തിന്റെ മനസ്സ് കൂടി അറിഞ്ഞായിരുന്നു സെക്രട്ടറിയേറ്റിന്റെ തീരുമാനം. എംഎ ബേബിയെ പോലുള്ളവർ സർക്കാരിന്റെ പല നീക്കങ്ങളിലും അതൃപ്തരാണ്. ഇതും തീരുമാനങ്ങളെ സ്വാധീനിക്കാൻ തുടങ്ങിയിട്ടുണ്ട്. തെറ്റുകൾ ചൂണ്ടിക്കാട്ടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതായി സൂചനയുണ്ട്.

കൺസൾട്ടൻസി കരാറുകളെല്ലാം പരിശോധിക്കണമെന്ന് സർക്കാരിനോട് സിപിഎം കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ കൺസൾട്ടൻസി കരാറുകൾ വിവാദമായ സാഹചര്യത്തിലാണ് സുതാര്യത ഉറപ്പാക്കണമെന്ന നിർദ്ദേശവുമായി സിപിഎം കേന്ദ്ര നേതൃത്വം രംഗത്തെത്തുന്നത്. ഇതുവരെ നൽകിയ കരാറുകളെല്ലാം പരിശോധിക്കണം. എന്തെങ്കിലും അപകാതയുണ്ടെങ്കിൽ കണ്ടെത്തി ഉടൻ തിരുത്തണമെന്ന നിലപാടാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ അടക്കം കൺസൾട്ടൻസി കരാറുകൾ കൈമാറിയത് സംബന്ധിച്ച് സംസ്ഥാന സർക്കാരിനെതിരെ വലിയ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയർന്ന് വന്നിരുന്നത്. ഇത് ദേശീയ ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിലും വന്നിരുന്നു. ഇതെ തുടർന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കൂടി ആവശ്യപ്രകാരം കരാറുകളെല്ലാം പരിശോധിക്കാൻ സംസ്ഥാന തലത്തിൽ തന്നെ നടപടിയുമായി മുന്നോട്ട് പോകുന്നത്.

വിവാദ കമ്പനിളേയും കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികളേയും നിർബന്ധമായും ഒഴിവാക്കണം. ചില പദ്ധതികൾക്ക് കണസൾട്ടസികളെ ഒഴിവാക്കി മുന്നോട്ട് പോകാനാകില്ല. അത്തരം സന്ദർഭങ്ങളിൽ കണസൾട്ടൻസികൾ നൽകുന്ന റിപ്പോർട്ടുകൾ വിവേക പൂർവ്വം പരിശോധിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും സിപിഎം മുന്നോട്ട് വയ്ക്കുന്നുണ്ട്. ശിവശങ്കറാണ് എല്ലാത്തിനും കാരണമെന്ന് വരുത്തി തിരുത്തലിനാണ് സിപിഎം തയ്യാറെടുക്കുന്നത്. എം എ ബേബിയും ശിവശങ്കറിനെതിരെ അതിശക്തമായി നിലയുറപ്പിക്കുണ്ട്. ഭരണത്തിന്റെ അവസാന വർഷം പിണറായി സർക്കാരിന്റെ ഓരോ നീക്കവും സിപിഎം നിരീക്ഷിക്കും. പാർട്ടി അറിയാതെ ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പിക്കാനാണ് ശ്രമം.

സോളാറിന് സമാനമാണ് സ്വപ്‌നാ സുരേഷും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധമെന്ന വിലയിരുത്തലും സിപിഎമ്മിൽ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP