Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിലെ അന്തർധാരയുടെ കാരണം അടുത്ത ആഴ്ച വ്യക്തമാകുമെന്ന് ചെന്നിത്തല; നിയമസഭയിൽ വായിച്ചത് നയപ്രഖ്യാപനമല്ല നയം മാറ്റമെന്ന് യുഡിഎഫ് കൺവീനർ; ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്കെന്ന് മുരളീധരൻ; സഭയിലെ പ്രതിഷേധത്തിന് പിന്നാലെ ലാവ്‌ലിൻ ചർച്ചയാക്കാൻ ഉറച്ച് പ്രതിപക്ഷം; സുപ്രീംകോടതിയിൽ അടുത്തയാഴ്ച വരുന്ന അഴിമതി കേസിനെ ഗൂഢാലോചനയുമായി ചേർത്ത് കെട്ടാൻ പ്രതിപക്ഷം; ലാവ്‌ലിനിൽ പൗരത്വ ഭേദഗതിയെ ആളിക്കത്തിച്ച് യുഡിഎഫ്

ഗവർണ്ണറും മുഖ്യമന്ത്രിയും തമ്മിലെ അന്തർധാരയുടെ കാരണം അടുത്ത ആഴ്ച വ്യക്തമാകുമെന്ന് ചെന്നിത്തല; നിയമസഭയിൽ വായിച്ചത് നയപ്രഖ്യാപനമല്ല നയം മാറ്റമെന്ന് യുഡിഎഫ് കൺവീനർ; ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്കെന്ന് മുരളീധരൻ; സഭയിലെ പ്രതിഷേധത്തിന് പിന്നാലെ ലാവ്‌ലിൻ ചർച്ചയാക്കാൻ ഉറച്ച് പ്രതിപക്ഷം; സുപ്രീംകോടതിയിൽ അടുത്തയാഴ്ച വരുന്ന അഴിമതി കേസിനെ ഗൂഢാലോചനയുമായി ചേർത്ത് കെട്ടാൻ പ്രതിപക്ഷം; ലാവ്‌ലിനിൽ പൗരത്വ ഭേദഗതിയെ ആളിക്കത്തിച്ച് യുഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലാവ്‌ലിന്റെ ആരോപണം ശക്തമാക്കാൻ പ്രതിപക്ഷ തീരുമാനം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നിയമസഭയുടെ പ്രമേയത്തെ തള്ളി പറഞ്ഞ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിണറായി സംരക്ഷിക്കുന്നത് ലാവ്‌ലിനിൽ ഭയമുള്ളതുകൊണ്ടാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. കേന്ദ്ര സർക്കാരുമായി കേരളാ സർക്കാർ ഒത്തുകളിക്കുന്നത് ഈ പേടിയിലാണെന്ന ചർച്ച ഉയർത്താനാണ് നീക്കം. ഗവർണ്ണർക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു കഴിഞ്ഞു.

നയപ്രഖ്യാപന പ്രസംഗം വായിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണറുടെ കാലുപിടിച്ചെന്ന് ചെന്നിത്തല പറഞ്ഞു. ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തർധാരയാണ് ഇതിലൂടെ വെളിവായിരിക്കുന്നത് എന്നും ചെന്നിത്തല ആരോപിച്ചു. വാച്ച് ആൻഡ് വാർഡുമാർ യുഡിഎഫ് എംഎൽഎമാരെ ശരീരികമായി നേരിട്ടു. എംഎൽഎമാരെ വാച്ച് ആൻഡ് വാർഡുമാരെ വച്ച് മർദ്ദിച്ചതിനെ അപലപിക്കുന്നു. സഭയിലേക്ക് വാച്ച് ആൻഡ് വാർഡുമാരെ വിളിക്കേണ്ടെന്ന് തീരുമാനിച്ചത് മുൻ സ്പീക്കർ ജി കാർത്തികേയനാണ്. ആ രീതിയാണ് ഇപ്പോൾ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തെറ്റിച്ചത്. വാച്ച് ആൻഡ് വാർഡുമാരെ മർദ്ദിക്കുകയും സ്പീക്കറുടെ ഡയസ് അക്രമിക്കുകയും ചെയ്ത ചരിത്രം ഞങ്ങൾക്കില്ല.

ഞങ്ങൾ വളരെ മാന്യമായി പ്രതിഷേധിക്കുന്നവരാണ്. എന്നാൽ വാച്ച് ആൻഡ് വാർഡുമാരെ ഉപയോഗിച്ച് ഞങ്ങളെ നേരിടുകയാണ് ചെയ്തത്. കേരള നിയമസഭയുടെ അന്തസ് ഉയർത്തി പിടിക്കാൻ എന്തു കൊണ്ട് സ്പീക്കറും മുഖ്യമന്ത്രിയും ശ്രമിക്കുന്നില്ല. കേരള ഗവർണർ ആർഎസ്എസ്ബിജെപി ഏജന്റിനെ പോലെ പെരുമാറുന്നു. അടുത്ത ആഴ്ച ലാവ്ലിൻ കേസ് സുപ്രീംകോടതി പരിണിഗിക്കുമ്പോൾ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള അന്തർധാരയുടെ പൊരുൾ മനസിലാവുമെന്ന് ചെന്നിത്തല പറയുന്നു. ലാവ്‌ലിൻ കേസ് പലവട്ടം സുപ്രീംകോടതിയിൽ മാറ്റി വച്ചതിന് പിന്നിൽ ഈ രഹസ്യ ധാരണയുണ്ടെന്നാണ് പ്രതിപക്ഷ ആരോപണം.

ഗവർണർക്കെതിരെ താൻ കൊണ്ടു വന്ന പ്രമേയം മുഖ്യമന്ത്രി അംഗീകരിക്കണം. കേരളത്തിലെ നിയമസഭയേയും ജനങ്ങളേയും അപമാനിച്ച ഗവർണർക്കെതിരെ പ്രതികരിക്കേണ്ടതുണ്ട്. കഴിഞ്ഞ അഞ്ച് വർഷം ഇവിടെ ഒരു ഗവർണറുണ്ടായിരുന്നു. ജസ്റ്റിസ് പിഎസ് സദാശിവം. മാതൃകപരമായ പെരുമാറ്റമാകട്ടെ, മാന്യതയാവട്ടെ ഒരു ചീത്തപ്പേരും കേൾപ്പിക്കാതെയാണ് അദ്ദേഹം തന്റെ കാലാവധി പൂർത്തിയാക്കിയത്. അദേഹം ഗവർണറായിരുന്ന കാലത്ത് ഒരു രീതിയിലുള്ള പ്രതിഷേധവും ഞങ്ങൾക്ക് അദ്ദേഹത്തിന് നേരെ സംഘടിക്കേണ്ടി വന്നിട്ടില്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള പ്രതിഷേധം യുഡിഎഫ് ശക്തമാക്കും.

ലാവലിൻ കേസിൽ നിന്നും രക്ഷപ്പെടാൻ പിണറായി ഗവർണറെ ഒരു പാവയാക്കി ഉപയോഗിക്കുകയാണ്. ലാവലിൻ കേസിൽ നിന്നും രക്ഷപ്പെടാൻ പിണറായിക്ക് സാധിക്കില്ലെന്നും ചെന്നിത്തല പറയുന്നു. അതിനിടെ യുഡിഎഫ് കൺവീനറും പിണറായിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി എത്തി. നയമസഭയിൽ ഗവർണർ നടത്തിയത് നയപ്രഖ്യാപന പ്രസംഗമല്ലെന്നും മുഖ്യമന്ത്രിയുടെയും ഗവർണറുടെയും നയം മാറ്റ പ്രസംഗമാണ് നടന്നതെന്നും യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. ഈ നയംമാറ്റത്തിനു പിന്നിൽ ഗൂഢോലോചനയുണ്ടെന്നും യുഡിഎഫ് കൺവീനർ ആരോപിച്ചു. ഈ ഗൂഢാലോചനയുടെ അടിസ്ഥാനമെന്തെന്നും അതിലെ വിശദാംശങ്ങൾ എന്താണെന്നും ഗവർണറും മുഖ്യമന്ത്രിയും വെളിപ്പെടുത്തണം. ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് രക്ഷപെടന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഈ നയം മാറ്റം ഉണ്ടായിരിക്കുന്നതെന്നും ബെന്നി ബെഹനാൻ എം പി ആരോപിച്ചു

വിവാദമായ ലാവ്ലിൻ കേസിൽ പാലമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രിയും ഗവർണറും ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടെന്നാണ് മനസിലാകുന്നതെന്നും കെ മുരളീധരനും പറഞ്ഞു. 'മുഖ്യമന്ത്രി ഗവർണറെ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ട് എന്നാണ് വ്യക്തമാകുന്നത്. ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്കാണ്. കേരള ഗവർണർ നിയമസഭയെ അടിക്കടി അപമാനിക്കുകയാണ്. പ്രതിപക്ഷ നേതാവിന്റെ പ്രമേയം ഭരണപക്ഷം അംഗീകരിച്ചാൽ ഗവർണർക്ക് സഭയെ അഭിമുഖീകരിക്കാൻ സാധിക്കുമായിരുന്നില്ല. പ്രമേയം അനുവദിക്കാമെന്ന് സ്പീക്കർ സമ്മതിച്ചിട്ടുണ്ട് സ്വന്തം പ്രസംഗങ്ങളിൽ മുഖ്യമന്ത്രിക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ പ്രമേയം അംഗീകരിക്കണം' 'ലാവലിൻ വിഷയത്തിൽ ഗവർണർ പാലം ആയതായി സംശയിക്കേണ്ടിയിരിക്കുന്നു. മറ്റന്നാൾ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ന്യൂനപക്ഷങ്ങളെ പിന്നിൽ നിന്നും കുത്തിയ മുഖ്യമന്ത്രി എന്നാകും പിണറായി അറിയപ്പെടുക,' മുരളീധരൻ പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്ക് എതിരായ 18-ാം ഖണ്ഡിക വായിക്കില്ലെന്ന് നേരത്തേ തന്നെ സർക്കാരിനെ രേഖാമൂലം അറിയിക്കുക വഴി ഒരു പോരിനില്ലെന്ന് ഗവർണർ നിലപാടെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അനുരഞ്ജനത്തിന്റെ പാതയായിരുന്നു സർക്കാരും സ്വീകരിച്ചത്. ഗവർണർക്കെതിരെ പ്രതിഷേധമില്ലെന്നും, മര്യാദയോടെ തന്നെ സ്വീകരിക്കുമെന്നും, ഭരണപക്ഷവും തീരുമാനിച്ചു. ഗവർണർ വായിക്കാതെ വിട്ടാലും നയപ്രഖ്യാപന പ്രസംഗം എന്ന പേരിൽ ഈ ഖണ്ഡികയടക്കം തന്നെയാകും സഭാ രേഖകളിൽ സ്ഥാനം പിടിക്കുക. വിയോജിപ്പുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച് ഈ ഖണ്ഡിക താൻ വായിക്കുകയാണെന്നും, ഇതിനോട് വ്യക്തിപരമായി വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നുമാണ് ഗവർണർ വ്യക്തമാക്കിയത്. വായിക്കില്ലെന്ന് രേഖാമൂലം പറഞ്ഞ ഭാഗം വായിച്ച ഗവർണറുടെ നടപടിയിൽ അമ്പരന്ന പ്രതിപക്ഷം ഉടൻ സർക്കാരിനും ഗവർണർക്കുമെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്.

നേരിട്ട് ഒരു പോര് സഭയിൽ ഒഴിവായതിൽ സർക്കാരിന് ആശ്വസിക്കാം. ഗവർണറുമായി അനുരഞ്ജനത്തിൽ പോകാനായത് സർക്കാരിന് നേട്ടവുമാകും. ഇതിന്റെ പേരിൽ പ്രതിപക്ഷം ആക്രമണം കടുപ്പിക്കുമെങ്കിലും പൗരത്വ നിയമഭേദഗതിക്ക് എതിരെ ശക്തമായ നിലപാടിലാണ് സർക്കാർ നിൽക്കുന്നതെന്നും, അത് സഭാ നടപടികളെ ബാധിക്കാതിരിക്കാനാണ് അനുരഞ്ജനത്തിന്റെ പാത സ്വീകരിച്ചതെന്നും സർക്കാരിന് വാദിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP