Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

16 മണ്ഡലത്തിൽ മനസ്സ് യുഡിഎഫിനൊപ്പമെന്ന് വ്യക്തം; തിരുവനന്തപുരത്ത് പിന്തുണ തരൂർ അവകാശപ്പെടുമ്പോൾ നിഷേധിച്ച് താലൂക്ക് യൂണിയനും; പത്തംതിട്ടയിലും തൃശൂരിലും പാലക്കാടും 'സമദൂരം' പാലിക്കുന്നത് ഇടതിനെതിരെ വോട്ടുകൾ ഉറപ്പിക്കാൻ; ശബരിമല വിവാദത്തിൽ സർക്കാരിന് വോട്ടിലൂടെ മറുപടി നൽകാൻ ഉറച്ച് എൻ എസ് എസ്; ഒരേ സമയം പാർട്ടി ചുതമലയിലും സമുദായ ഭാരവാഹിത്വത്തിലും നിൽക്കുന്ന വനിതാ പ്രതിനിധികൾക്ക് ശാസന; സുകുരമാൻ നായരുടെ മനസ്സ് അടുപ്പിക്കാൻ കോൺഗ്രസും ബിജെപിയും നെട്ടോട്ടത്തിൽ

16 മണ്ഡലത്തിൽ മനസ്സ് യുഡിഎഫിനൊപ്പമെന്ന് വ്യക്തം; തിരുവനന്തപുരത്ത് പിന്തുണ തരൂർ അവകാശപ്പെടുമ്പോൾ നിഷേധിച്ച് താലൂക്ക് യൂണിയനും; പത്തംതിട്ടയിലും തൃശൂരിലും പാലക്കാടും 'സമദൂരം' പാലിക്കുന്നത് ഇടതിനെതിരെ വോട്ടുകൾ ഉറപ്പിക്കാൻ; ശബരിമല വിവാദത്തിൽ സർക്കാരിന് വോട്ടിലൂടെ മറുപടി നൽകാൻ ഉറച്ച് എൻ എസ് എസ്; ഒരേ സമയം പാർട്ടി ചുതമലയിലും സമുദായ ഭാരവാഹിത്വത്തിലും നിൽക്കുന്ന വനിതാ പ്രതിനിധികൾക്ക് ശാസന; സുകുരമാൻ നായരുടെ മനസ്സ് അടുപ്പിക്കാൻ കോൺഗ്രസും ബിജെപിയും നെട്ടോട്ടത്തിൽ

എം.എസ് ശംഭു

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഇടത് സർക്കാരിന് പോളിങ് ബൂത്തിൽ മറുപടി നൽകാനുറച്ചാണ് എൻ.എസ്.എസ് നീക്കമെന്ന് സൂചന. എന്നാൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും എൻ എസ് എസിന്റെ പിന്തുണ ആർക്കാരുമെന്നാണ് ഉയരുന്ന ചോദ്യം. കേരളത്തിലെ 20 മണ്ഡലത്തിലും എൻ എസ് എസ് നിലപാട് ഇടതുപക്ഷത്തിന് എതിരാണ്. യുഡിഎഫിന് അനുകൂല നിലപാട് എടുത്താൽ മാത്രമേ ഇടതുപക്ഷം തോൽക്കൂവെന്നാണ് എൻ എസ് എസിന്റേയും വിലയിരുത്തൽ.

എന്നാൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് വിലയിരുത്തൽ. തൃശൂരിലും പാലക്കാടും ബിജെപി അതിശക്തമായി പ്രചരണ രംഗത്തുണ്ട്. ഈ നാല് മണ്ഡലത്തിലും എൻ എസ് എസിന്റെ മനസ്സ് എങ്ങോട്ടാണെന്ന് ആർക്കും ഉറപ്പില്ല. ബിജെപിയും കോൺഗ്രസും അവകാശ വാദങ്ങളുമായി രംഗത്തുണ്ട്. ഇതിനിടെ ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിലടക്കം എൻ.എസ്.എസ് നടത്തിയ പ്രതിഷേധങ്ങളോട് സഹകരിക്കാത്ത സർക്കാരിന് പോളിങ് ബൂത്തിൽ മറുപടി നൽകാൻ എൻ.എസ്.എസ് താഴെത്തട്ടിൽ നിന്നുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നാണ് ലഭിക്കുന്ന സൂചന.

58 താലൂക്ക് യൂണിയനുകൾ നേതൃത്വം നൽകുന്ന 5300 കരയോഗങ്ങളിൽ ഇടത് വിരുദ്ധ വികാരമാണ് ആളിക്കത്തിച്ചിരിക്കുന്നത്. ഇതിന് പുറമേ സിപിഎമ്മിന്റെ പരമ്പരാഗത പാർട്ടി വോട്ടുകൾ കൂടി തിരിച്ചു പിടിക്കാൻ സമുദായ മുഖപത്രത്തിലടക്കം അതിരൂക്ഷ ഭാഷയിലുള്ള ലേഖനങ്ങൾ ഇറക്കിയാണ് എൻ എസ് എസ് തിരിച്ചടി നൽകുന്നത്.

വനിതാ സമാജം വഴി ഓപ്പറേഷന് താലൂക്ക് യൂണിയനുകൾ

എൻ.എസ്.എസിന്റെ കീഴിലായി 4232 വനിതാ സമാജങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വലിയ ഭൂരിപക്ഷം വരുന്ന സ്ത്രീ വോട്ടുകളും ഒരോ മണ്ഡലത്തിലും എൻ.എസ്.എസിന് ഈ രീതിയിൽ പിടിച്ചു നിർത്താൻ കഴിയുമെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ഒരേസമയം പാർട്ടി അംഗങ്ങളും സമുദായ സംഘടനയിലെ ഭാരവാഹിത്വവുമുള്ള സ്ത്രികളെ ഉപയോഗിച്ച് വോട്ടുനേടാൻ പാർട്ടിയുടെ പ്രാദേശിക ഘടകങ്ങൾ നടത്തുന്ന ചരടുവലിയും എൻ.എസ്.എസ് കടിഞ്ഞാണിടാനാണിട്ടു കഴിഞ്ഞു.

വനിതാ സമാജങ്ങളുടെ യോഗങ്ങളിൽ പ്രത്യക്ഷമായിട്ടല്ലെങ്കിൽ പോലും പരോക്ഷമായി ഇടത് വികാരത്തെ ആളിക്കത്തിച്ചാണ് എൻ.എസ്.എസ് വനിതാ വോട്ടുകൾ ചോരാതിരിക്കാനുള്ള ശഅരമം നടത്തുന്നത്. ഏത് മുന്നണിക്ക് വോട്ട് നൽകിയാലും ഇടതിന് ഇത്തവണ വേണ്ടെന്ന തീരുമാനമാണ് മേൽത്തട്ടിൽ നിന്ന് നടപ്പിലാക്കുന്നത്. വനിതാ അംഗങ്ങളുടെ പാർട്ടി പ്രവർത്തനങ്ങളേയും താലൂക്ക് യൂണിയനുകൾ നിരീക്ഷിക്കുന്നുണ്ട്. ശബരിമല വിഷയത്തിൽ സർക്കാരിന് വേണ്ടി പോസ്റ്ററൊട്ടിക്കാനും വീടുകൾ തോറും നോട്ടീസ് വിതരണം ചെയ്യാനും ഇറങ്ങിയ പല വനിതാ അംഗങ്ങളും എൻ.എസ്.എസ് വനിതാസഭയുടെ പ്രതിനിധികൾ കൂടിയാണ്. ഇവർക്ക് പ്രത്യക്ഷമായി താക്കീത് നൽകാൻ കഴിയുന്നില്ലെങ്കിൽ പോലും ഇവർക്കും നിയന്ത്രണം ഏർപ്പെടുത്താൻ യൂണിയനുകൾ ശ്രമം നടത്തുന്നുണ്ട്.

മാവേലിക്കരയിൽ ഇടത് സസ്ഥാനാർത്ഥിക്ക് സ്വീകരണം നൽകി മാലയിട്ട സംഭവത്തിന് പിന്നാലെ താലൂക്ക് യൂണിയൻ പിരിച്ചുവിട്ട എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ നടപടിക്ക് പിന്നാലെ സ്ത്രീവോട്ടുകൾക്കായുള്ള പാർട്ടിയുടെ ക്യാമ്പയിനുകളും വിഫലമായിട്ടുണ്ട്. പാർട്ടിയുടെ ഉന്നതസ്ഥാനത്ത് തുടരുമ്പോഴും കരോഗഭാരവാഹിത്വത്തിലുള്ള വനിതാ പ്രതിനിധികൾ ത്രിശങ്കുവിൽ നിൽക്കുകയാണ്. ശബരിമല യുവതി പ്രവേശന വിഷയത്തിൽ നായർ സർവീസ് സൊസൈറ്റി നടത്തിയ നാമജപ ഘഷയാത്രക്കെതിരെ കടുത്തഭാഷയിലാണ് പാർട്ടി നേതൃത്വവും സൈബർ സഖാക്കളും പ്രചരണം നടത്തിയത്. സംഘപരിവാർ തൊഴുത്തിലേക്ക് ചേക്കേറാനുള്ള എൻ.എസ്.എസ് തീരുമാനമാണ് നടപ്പിലാക്കുന്നതെന്ന് അടക്കമുള്ള പരിഹാസങ്ങളാണ് ഉയർന്നത്.

നായർ സമുദായത്തിലെ നല്ലൊരു വിഭാഗം വോട്ടുകളും തെക്കൻ കേരളത്തിലും മധ്യകേരളത്തിലുലാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഈ വോട്ടുകളാകട്ടെ പലതും പരമ്പരാഗത പാർട്ടി വോട്ടുകളും. കുലസ്ത്രീ പ്രയോഗമുൾപ്പെട സൈബർ ഇടങ്ങളിൽ എൻ.എസ്.എസിനെതിരെ പ്രയോഗിച്ചതോടെ പാലറ്റ് ബോക്സിൽ ഇത് പ്രതിഫലിപ്പിക്കാനാണ് സമുദായ നീക്കം. സിപിഎമ്മിന്റെ നല്ലൊരു വിഭാഗം വോട്ടുകളുടെ അടിത്തറ കുടുംബ ശ്രീ മഹിളാസംഘം അടക്കമുള്ള സ്ത്രീകൂട്ടായ്മകളാണ്. ഒരേ സമയം കുടുംബശ്രീ വഴിയുള്ള ഓപ്പറേഷൻ പാർട്ടി കീഴ്ഘടകങ്ങൾ നടത്തുമ്പോൾ ഇതിന് തടയിടാൻ താലൂക്ക് യൂണിയനുകളുടെ മിന്നൽ സ്ട്രൈക്കുമുണ്ട്.

സമുദായഅംഗങ്ങൾ നേർക്കു നേർ പോരടിക്കുന്നിടത്ത് ആശങ്ക

നായർ സമുദായ അംഗങ്ങൾ നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്ന പലമണ്ഡലങ്ങളിലും ആർക്കൊപ്പം നിൽക്കണമെന്ന് അറിയാതെ ആശങ്കയിലാണ് താലൂക്ക് യൂണിയനുകളും പ്രതിനിധികളും. രഹസ്യധാരണയൊ നിർദ്ദേശമോ ഇതുവരെ ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ കടുത്ത മത്സരം നടക്കുന്ന തിരുവനന്തപുരം, കൊല്ലം അടക്കമുള്ള മണ്ഡലത്തിലെ വോട്ടുകൾ വിഭജിച്ച് മാറാനാണ് സാധ്യത. കൊല്ലത്തെ സ്ഥിതി എടുത്താൽ സിപിഎം ജില്ലാ സെക്രട്ടറിയും മുൻ എംപിയുമായ കെ.എൻ ബാലഗോപാൽ സമുദായത്തിനും പ്രിയങ്കരനാണ്.

എന്നാൽ പ്രേമചന്ദ്രനെയാകട്ടെ കഴിഞ്ഞ തവണ ഭൂരിപക്ഷം ഉറപ്പിച്ചതുകൊല്ലത്തെ സമുദായ വോട്ടുകൾ കൊണ്ടും. ഇത്തവണ കൊല്ലം താലൂക്ക് യൂണിയൻ ആർക്കൊപ്പം നിൽക്കുമെന്ന് തീരുമാനം എടുക്കാതെ നിൽക്കുമ്പോൾ തിരുവനന്തപുരത്തെ അവസ്ഥയും ഇതൊക്കെ തന്നെ. ജനസമ്മതനായ ശശി തരൂരിനൊപ്പം നായർ സമുദായ വോട്ടുകൾ നിലനിൽക്കുമ്പോൾ കുമ്മനം രാജശേഖരൻ കളത്തിലേക്ക് ഇറങ്ങിയത് ഭൂരിപക്ഷം കുറയ്ക്കാനും നായർ വോട്ടുകൾ ഭിന്നിക്കാനും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ പിന്തുണ ശശി തരൂരിനാണെന്ന് പറഞ്ഞ് ഡെക്കാൺ ക്രോണിക്കളിൽ വാർത്ത വന്നിട്ടുണ്ട്. എന്നാൽ തിരുവനന്തപുരം താലൂക്ക് യൂണിയൻ ഇത് നിഷേധിക്കുകയാണ്.

കൊല്ലത്തും തിരുവനന്തപുരത്തും പത്തനംതിട്ടയിലും എൻ എസ് എസ് നിലപാട് ആർക്കൊപ്പമാണെന്ന് ആർക്കുമറിയില്ല. സുകുമാരൻ നായരുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ കലഞ്ഞൂർ മധുവിന്റെ സഹോദരനാണ് ബാലഗോപാൽ. അതുകൊണ്ട് തന്നെ ബാലഗോപാലിനെ സുകുമാരൻ നായർ കൈവിടില്ലെന്നും സൂചനയുണ്ട്. തൃശൂരിലും എൻ എസ് എസ് നിർണ്ണായകമാണ്. ഇത് മനസ്സിലാക്കിയാണ് ബിജെപി നേതാവ് സുരേഷ് ഗോപി ഹെലികോപ്ടറിൽ പറന്നെത്തിയത്.

ബിജെപി പാളയത്തിൽ ഇത്തവണ ആത്മവിശ്വാസം

ശബരിമല യുവതി പ്രവേശനവിഷയത്തിൽ എൻ.എസ്.എസ് സർക്കാരിനെതിരെ തിരിഞ്ഞത് ബി.ജെപിക്ക് അപ്രതീക്ഷിതമായി കിട്ടിയ ലോട്ടറിയായിരുന്നു. മീശ നോവൽ വിവാദം മുതൽ ഇടതിന് എതിരായ പ്രതിഫലനം എൻ.എസ്.എസിൽ തുടരുമ്പോൾ ബിജെപി ഈ അവസരം ശരിക്കും ഉപയോഗപ്പെടുത്തി. ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ പരസ്യ പ്രമേയം ഇറക്കിയ സുകുമാരൻ നായർക്ക് ജയ് വിളിച്ചും ഫ്ളക്സ് ബോർജ് വെച്ചുമാണ് പല ബി.ജെപി സൈബർഗ്രൂപ്പുകളും ആഹ്ലാളം പ്രകടിപ്പിച്ചത്.

ബിജെപിക്ക് ജയപ്രതീക്ഷയുള്ള പത്തനംതിട്ട, തിരുവനന്തപുരം അടക്കമുള്ള മണ്ഡലങ്ങളിൽ ഇത്തവണ എൻ.എസ്.എസ് ഒപ്പമുണ്ടാകുമെന്ന ആത്മവിശ്വാസവും ബിജെപിക്കുണ്ട്. നായർ സമുദായ അംഗം കൂടിയായ പി.എസ് ശ്രീധരൻപിള്ളയുടെ ഓപ്പറേഷൻ വഴി മധ്യതിരുവിതാംകൂറിലേയും തെക്കൻ കേരളത്തിലേയും നായർ വോട്ടുകൾ ബി.ജെപിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി മേൽഘടകങ്ങളുടെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP