Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സർവ ഗ്രാമങ്ങളിലും ആർഎസ്എസ് ശാഖകൾ തുടങ്ങും; യുവ എൻജിനീയർമാർക്കും ഡോക്ടർമാർക്കുമായി പ്രത്യേക ശാഖ വരുന്നു; മോദി തരംഗത്തിൽ കുതിച്ചുയരുന്നത് ആർഎസ്എസ് ഗ്രാഫ്

സർവ ഗ്രാമങ്ങളിലും ആർഎസ്എസ് ശാഖകൾ തുടങ്ങും; യുവ എൻജിനീയർമാർക്കും ഡോക്ടർമാർക്കുമായി പ്രത്യേക ശാഖ വരുന്നു; മോദി തരംഗത്തിൽ കുതിച്ചുയരുന്നത് ആർഎസ്എസ് ഗ്രാഫ്

ർഎസ്എസിലൂടെ വളർന്ന് വന്ന നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോൾ ആർഎസ്എസ് വളർന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. സംഘടനയിൽ അംഗങ്ങളാകുന്നവരുടെ ഗ്രാഫ് അനുദിനം കുതിച്ച് കയറുമ്പോൾ സംഘടനയുടെ പ്രവർത്തനം എല്ലാവിഭാഗം യുവാക്കളിലേക്കുമെത്തിക്കാൻ നേതൃത്വം പുതിയ പദ്ധതികൾ തയ്യാറാക്കി വരികയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോ യൂത്ത് ലെഫ്റ്റ് ബിഹൈൻഡ് എന്ന പുതിയ മന്ത്രമാണ് ആർഎസ്എസ് മോദിയുഗത്തിൽ ഉയർത്തുന്നത്. ഇതിന്റെ ഭാഗമായി സർവ ഗ്രാമങ്ങളിലും നഗരങ്ങളിലും ശാഖകൾ തുടങ്ങാൻ പദ്ധതിയ തയ്യാറാക്കി വരികയാണ്‌.

ചുരുക്കത്തിൽ ആർഎസ്എസിനെ സ്മാർട്ടാക്കാൻ നേതൃത്ത്വം ഒരുങ്ങുകയാണെന്ന് സാരം. ഇതിന്റെ ഭാഗമായി എൻജിനീയറിങ്, മെഡിസിൻ, മാനേജ്‌മെന്റ് തുടങ്ങിയ പ്രഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന യുവാക്കൾക്കളുടെ സൗകര്യാർത്ഥം പ്രത്യേക ശാഖകൾ തുടങ്ങാൻ ആർഎസ്എസ് ഒരുങ്ങുകയാണ്. സംഘടനയുടെ ശക്തി രാജ്യവ്യാപകമായി വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കൂടുതലാളുകൾ സംഘടനയിൽ ചേരാൻ താൽപര്യം പ്രകടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ആർഎസ്എസ് പുതിയ കർമപദ്ധതികൾ തയ്യാറാക്കുന്നത്. നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ കാര്യങ്ങളെക്കുറിച്ച് തിങ്കളാഴ്ച ലക്‌നൗവിൽ ചേർന്ന ആർഎസ്എസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതു പ്രകാരം നഗര ഗ്രാമ മേഖലകളിൽ സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. എൻജിനീയറിങ്, മെഡിക്കൽ, മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർത്ഥികളും ഗ്രാമങ്ങളിലെ കർഷകരും ആർഎസ്എസിൽ ചേരാൻ താൽപര്യപ്പെടുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തി.

ആർഎസ്എസുകാരനായ മോദിയുടെ നേതൃത്ത്വത്തിലൂടെ ബിജെപി ഏറെ നേട്ടമുണ്ടാക്കിയെന്നും വർഷങ്ങളോളം ഈ നേട്ടം നിലനിർത്തണമെന്നും സംഘനേതൃത്വം പറയുന്നു. സംഘ്പരിവാറിന്റെ അടിത്തറ വ്യാപിപ്പിക്കുന്നത് ബിജെപിയുടെ വളർച്ചക്ക് കളമൊരുക്കുമെന്നും സംഘനേതൃത്വം വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളായി ആർഎസ്എസിനോട് സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങൾക്ക് നല്ലപ്രതികരണമാണുള്ളതെന്നും 2012ൽ എല്ലാ മാസവും 1000 പേർ വീതം ജോയിൻ ആർഎസ്എസ് എന്ന ഓൺലൈൻ ഫോറത്തിലൂടെ സംഘടനയിൽ ചേരാൻ എത്തിയിരുന്നുമെന്നുമാണ് ആർഎസ് എസ് പറയുന്നത്. 2013ൽ എല്ലാ മാസവും 2500 പേർ ആർഎസ്എസിൽ ചേർന്നിരുന്നുവെങ്കിൽ ഇപ്പോൾ മാസംതോറും 7000 പേർ അംഗത്വമെടുക്കുന്നുണ്ടെന്നാണ് ആർഎസ്എസ് നേതാവ് മന്മോഹൻ വൈദ്യ പറയുന്നത്. അഖിൽ ഭാരതീയ പ്രചാർ പ്രമുഖാണ് അദ്ദേഹം.

ഇന്ന് രാജ്യമൊട്ടാകെ ആർഎസ്എസിന് 40,000 ശാഖകളാണുള്ളത്.ഓരോ വർഷവും 4500 ശാഖകൾ വീതം തുറക്കുകയാണ് ലക്ഷ്യമെന്ന് വൈദ്യ പറയുന്നു. സംഘടനയിൽ ചേരാൻ താൽപര്യമുള്ളവരിലേക്കെത്താൻ ബൃഹത്തായ ഒരു നെറ്റ് വർക്കുണ്ടാക്കാനുള്ള ശ്രമത്തിലാണ് ആർഎസ്എസ്. ഇതിന് നല്ല പ്രതികരണമാണ ്‌ലഭിച്ചു കൊണ്ടിരിക്കുന്നത്. നിത്യേന ആയിരക്കണക്കിന് ആളുകളാണ് സംഘടനയിൽ ചേരാൻ ഓൺലൈനിലൂടെ താൽപര്യം പ്രകടിപ്പിക്കുന്നതെന്ന് വൈദ്യ പറയുന്നു. സംഘടനയുടെ അടിത്തറ ശക്തിപ്പെടുത്താൻ അവരെക്കൂടി ഉൾപ്പെടുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ആർഎസ്എസ് വളണ്ടിയർമാർ അത്തരക്കാരെ സമീപിച്ച് സംഘടനയുടെ ആദർശങ്ങൾ വിശദീകരിക്കും. അതിന് ശേഷം ഇനീഷ്യൽ ഇന്റാക്ഷൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ അഭ്യർത്ഥിക്കുകയാണ് ചെയ്യുകയെന്ന് വൈദ്യ പറഞ്ഞു. 2012നും 2014നും ഇടയിൽ ആർഎസ്എസ് രാജ്യവ്യാപകമായി നടത്തുന്ന നിത്യേനയുള്ള കൺവെൻഷനുകളുടെ എണ്ണത്തിൽ 13 ശതമാനം വർധനവുണ്ടായി. ഈ സമയത്തിനിടയിൽ 4635 പുതിയ ശാഖകൾ തുറന്നു. 2012ൽ 34,761 ശാഖകളായിരുന്നുവെങ്കിൽ 2013ൽ അത് 37,125 ആയും ഈ വർഷം ജൂലൈയിൽ അത് 39,396 ആയും വർധിച്ചു.

സംഘത്തിന് ദുർബലമയാ അടിസ്ഥാനം മാത്രമുള്ള സംസ്ഥാനങ്ങളിൽ അത് ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടത്താനും പദ്ധതിയുണ്ട്. ഇതിനെത്തുടർന്ന് പശ്ചിമ ബംഗാളിൽ സംഘത്തിന്റെ വളർച്ച ദേശീയ ശരാശരിയേക്കാൾ മൂന്നിരട്ടി വർധിച്ചിരിക്കുന്നു. ശാഖകളുടെ എണ്ണത്തിലുള്ള വർധനവ് 38 ശതമാനമായി വർധിക്കുകയും ചെയ്തു. നിത്യേനയുള്ള ശാഖകൾ ആർഎസ്എസിന്റെ പ്രവർത്തനത്തിന്റെ ഏറ്റവും മൂർത്തമായ സിംബലാണ്. ബിജെപിയുട നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 2004ൽ നിലംപൊത്തിയതിനെത്തുടർന്ന് ശാഖകളുടെ എണ്ണത്തിൽ ഇടിവ് സംഭവിച്ചിരുന്നു. ബിജെപിയുടെ മുൻ സർക്കാരിന്റെ കാലത്ത് ശാഖകളുടെ എണ്ണം 51,000 ആയിരുന്നു. എന്നാൽ ഭരണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ശാഖകളുടെ എണ്ണം കുറയുകയാണുണ്ടായത്. 

ഇടക്കാലത്ത് യുവജനങ്ങളെ ആകർഷിക്കുന്നതിൽ സംഘടന പ്രതിസന്ധികൾ നേരിട്ടിരുന്നു. ജനങ്ങളുടെ ജീവിതരീതികളിൽ വന്ന മാറ്റങ്ങൾ മൂലമാണ് യുവജനങ്ങൾ ശാഖയിൽ വരുന്നത് കുറയാൻ കാരണമെന്നായിരുന്നു സംഘത്തിന്റെ നേതാവ് സുരേഷ് ബയ്യാജി ജോഷി കഴിഞ്ഞ വർഷം വെളിപ്പെടുത്തിയത്. വിദ്യാഭ്യാസ രീതി, ജീവിതശൈലി, പ്രവൃത്തിസമയം, തുടങ്ങിയവ കാരണം ആളുകൾക്ക് രാവിലെയും വൈകുന്നേരവും ശാഖകളിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്. 

2006 2007ൽ ഗുരു ഗോൾവാൾക്കറുടെ ജന്മശതാബ്ദി ആഘോഷിച്ചപ്പോൾ സംഘടനയിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചിരുന്നതായി സംഘത്തിന്റെ മറ്റു ചില നേതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ തുടർന്ന് ജനങ്ങളിലേക്ക് എത്തിച്ചേരുന്നതിലും വികസിപ്പിക്കുന്നതിലും സംഘടന പുറകോട്ട് പോയതിനാൽ ആ വളർച്ച നിലനിർത്താനായില്ലെന്നും അവർ വെളിപ്പെടുത്തുന്നു. യുവാക്കളെ ആകർഷിക്കാൻ സംഘടനയുടെ ചട്ടങ്ങളിൽ അയവ് വരുത്തുന്നതിനോടും ചിലർ യോജിക്കുന്നുണ്ട്.

2015നും 2025നും ഇടയിൽ സംഘത്തിന്റെ പ്രവർത്തനം മൂന്ന് ഘട്ടങ്ങളിലൂടെ കൂടുതൽ ശക്തിപ്പെടുത്താനും വ്യാപിപ്പിക്കാനുമാണ് പദ്ധതിയിട്ടിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP