Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മോദിയുടെ ഓട്ടോഗ്രാഫ് ചോദിച്ച ബൈഡൻ! പിന്നാലെ യുഎസ് കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിൽ പ്രസംഗിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ക്ഷണം; യുഎസ് ജനപ്രതിനിധിസഭയേയും സെനറ്റിനേയും അഭിസംബോധന ചെയ്യും; ലോക നേതാവായി മോദി മാറുന്ന കഥ

മോദിയുടെ ഓട്ടോഗ്രാഫ് ചോദിച്ച ബൈഡൻ! പിന്നാലെ യുഎസ് കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിൽ പ്രസംഗിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ക്ഷണം; യുഎസ് ജനപ്രതിനിധിസഭയേയും സെനറ്റിനേയും അഭിസംബോധന ചെയ്യും; ലോക നേതാവായി മോദി മാറുന്ന കഥ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനം നിർണ്ണായകമാകും. അസുലഭ അവസരമാണ് മോദിക്ക് നേരിടേണ്ടി വന്നത്. യുഎസ് കോൺഗ്രസിന്റെ സംയുക്തസമ്മേളനത്തിൽ പ്രസംഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചു. ഈ മാസം 22നാണ് ജനപ്രതിനിധിസഭയുടെയും സെനറ്റിന്റെയും സംയുക്ത സമ്മേളനത്തിൽ മോദി പ്രസംഗിക്കുക. ജനപ്രതിനിധിസഭ സ്പീക്കർ കെവിൻ മക്കർത്തിയുടെ നേതൃത്വത്തിലാണു ക്ഷണക്കത്ത് അയച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകുന്നത് പ്രസിഡന്റ് ജോ ബൈഡന്റെ ആതിഥ്യം സ്വീകരിച്ചാണ്. നരേന്ദ്ര മോദിക്ക് ജൂൺ 22ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പത്‌നി ജിൽ ബൈഡനും വൈറ്റ് ഹൗസിൽ അത്താഴ വിരുന്നൊരുക്കും. േെമാദിയുടെ യു.എസ് സന്ദർശനം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയുടെ പ്രതിരോധ മേഖലയിലടക്കം തുടരുന്ന റഷ്യൻ പങ്കാളിത്തത്തിന് ബദലാകാനുമാണ് യു.എസിന്റെ നീക്കം. ലോക നേതാവാണ് മോദിയെന്ന് അമേരിക്ക സമ്മതിക്കുന്നതിന് തുല്യമാണ് ഇത്. റഷ്യയെ പൂർണ്ണമായും തള്ളി പറയാതെ അമേരിക്കയെ ചേർത്ത് നിർത്തുന്ന നയതന്ത്രമാണ് മോദിയുടേത്. അതിനിടെയാണ് അമേരിക്കയും മോദിയെ എല്ലാ തരത്തിലും ആദരിക്കുന്നത്.

ടെക്‌നോളജി, വ്യവസായം, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നത് മോദി ബൈഡൻ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഇരുരാജ്യങ്ങൾക്കിടയിലുമുള്ള ബന്ധം ഊഷ്മളമായി തുടരാൻ വേണ്ടിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കൻ പ്രസിഡന്റ് ജോബൈഡൻ ആതിഥേയത്വമൊരുക്കുന്നത്. ഇന്ത്യക്കാരെയും അമേരിക്കക്കാരെയും തമ്മിൽ ബന്ധിപ്പിക്കുന്ന സൗഹൃദത്തെ കൂടുതൽ ഊട്ടിയുറപ്പിക്കുന്നതിനായാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഇരു രാജ്യങ്ങൾക്കുമിടയിൽ വ്യാപാര- പ്രതിരോധ രംഗത്ത് പതിറ്റാണ്ടുകളായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി ഇരു രാജ്യങ്ങൾക്കുമിടയിൽ ചില അസ്വാരസ്യങ്ങൾ രൂപപ്പെട്ടിരുന്നു. യുക്രൈന് എതിരായി യുദ്ധം നടക്കുന്നതിനിടെ റഷ്യയുമായി ഇന്ത്യ ബന്ധം പുലർത്തിയത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. അതോടൊപ്പം, ഇന്ത്യാ സർക്കാറിന്റെ മനുഷ്യാവകാശ കണക്കുകളുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങൾക്കുമിടയിൽ അസ്വാരസ്യങ്ങളുയർന്നിരുന്നു. ഈയൊരു സാഹചര്യത്തിലാണ് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള കൂടിക്കാഴ്ചക്ക് പ്രാധാന്യം വർധിക്കുന്നത്.

ഈ അടുത്ത കാലത്ത് മോദിയെ വാനോളം പുകഴ്‌ത്തി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ രംഗത്തു വന്നിരുന്നു. മോദിയുടെ ജനസമ്മതിക്ക് സമാനതകളില്ല . എല്ലാ കാര്യങ്ങളിലും വ്യത്യസ്തത കൊണ്ടുവരാൻ മോദിക്ക് കഴിഞ്ഞു. മോദിയെ കാണാൻ പ്രധാന പൗരന്മാരടക്കം തിരക്ക് കൂട്ടുന്നു. അമേരിക്കയിലെ പരിപാടിയിൽ പങ്കെടുക്കാൻ പ്രധാന വ്യക്തികളടക്കം തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നു. മോദിയുടെ ഓട്ടോഗ്രാഫ് വേണമെന്നും ബൈഡൻ പറഞ്ഞിരുന്നു. ജി 7 ഉച്ചകോടിക്കിടെ ബൈഡൻ നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയായി.

യുക്രെയിൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഇടപെലുണ്ടാകുമെന്ന ഉറപ്പ് മോദി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP