1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
05
Wednesday

ജയരാജന്റെയും ശശീന്ദ്രന്റെയും രാജി ശരിവെച്ച് 76 ശതമാനം പേരും; മണിയെ മന്ത്രിയാക്കിയതും പിള്ളയെ നിയമിച്ചതും പിശക്; മഹിജ-സെൻകുമാർ-ലോ അക്കാദമി-മൂന്നാർ വിഷയങ്ങളിൽ പിഴച്ചു; ഉപദേശകരെകൊണ്ട് പ്രയോജനം ഇല്ലെന്നും വായനക്കാർ

May 25, 2017 | 12:08 PM IST | Permalink



ജയരാജന്റെയും ശശീന്ദ്രന്റെയും രാജി ശരിവെച്ച് 76 ശതമാനം പേരും; മണിയെ മന്ത്രിയാക്കിയതും പിള്ളയെ നിയമിച്ചതും പിശക്; മഹിജ-സെൻകുമാർ-ലോ അക്കാദമി-മൂന്നാർ വിഷയങ്ങളിൽ പിഴച്ചു; ഉപദേശകരെകൊണ്ട് പ്രയോജനം ഇല്ലെന്നും വായനക്കാർ

ടീം മറുനാടൻ

തിരുവനന്തപുരം: ഒരു വർഷം പൂർത്തിയാകും മുമ്പ് രണ്ട് മന്ത്രിമാരുടെ രാജി. എന്നാൽ, രണ്ട് രാജിവെക്കളും സർക്കാറിന് തിരിച്ചടി ഉണ്ടാക്കിയതിനേക്കാളേറെ പൊതുജനങ്ങളുടെ കൈയടി നേടിക്കൊടുത്തു എന്ന വിചിത്രമായ അവസ്ഥ. ഒന്നാം വാർഷികം ആഘോഷിക്കുന്ന പിണറായി വിജയൻ സർക്കാറിന്റെ അവസ്ഥയാണ് ഇപ്പറഞ്ഞത്. ആദ്യം ഇ പി ജയരാജൻ പിന്നാലെ എ കെ ശശീന്ദ്രൻ ഇങ്ങനെ രണ്ട് പേരാണ് പിണറായി മന്ത്രിയസഭയിൽ നിന്നും രാജിവെച്ചത്. ഇതിൽ ഇപി ജയരാജന്റെ രാജി പാർട്ടിക്കാരുടെ ശക്തമായ എതിർപ്പു കൂടി ഉയർന്നതിനെ തുടർന്നായിരുന്നു. എ കെ ശശീന്ദ്രനാകട്ടെ മംഗളം ചാനൽ ഒരുക്കിയ ഹണി ട്രാപ്പിൽ പെട്ടും. സർക്കാറിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാൻ രണ്ട് രാജിക്കും ആയെങ്കിലും ഈ രണ്ട് രാജികളും അനിവാര്യമായിരുന്നു എന്നാണ് മറുനാടൻ സർവേയിൽ വ്യക്തമാക്കുന്നത്.

മറുനാടൻ സർവേയിൽ പങ്കെടുത്ത ഭൂരിരപക്ഷം പേരും ഈ രണ്ട് രാജികളെയും സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. വിവാദങ്ങളിൽ കുടുങ്ങിയ ഈ രണ്ട് മന്ത്രിമാരുടെയും രാജി അനിവാര്യമായിരുന്നു എന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരുടെയും അഭിപ്രായം. 76 ശതമാനത്തിലേറെ പേരാണ് ഇവരുടെ രാജി ശരിയായ നടപടിയാണെന്ന് വ്യക്തമാക്കിയത്. ബന്ധു നിയമന വിവാദത്തെ തുടർന്നായിരുന്നു ഇപി ജയരാജന്റെ രാജി. വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഇയിൽ പി കെ ശ്രീമതി എംപിയുടെ മകൻ കൂടിയായ സുധീറിനെ നിയമിച്ച നടപടിയായിരുന്നു വിവാദങ്ങൾക്ക് വഴിവെച്ചത്. ഇതിനെതിരെ കണ്ണൂരിലെ സഖാക്കൾ തന്നെ ശക്തമായ പ്രതിഷേധം ഉയർത്തി രംഗത്തുവന്നു. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മന്ത്രിസഭയുടെ പ്രതിച്ഛായ രക്ഷിക്കാൻ വേണ്ടി രാജി ചോദിച്ചു വാങ്ങി.

ഈ രാജി അനിവാര്യമായിരുന്നു എന്നാണ് സർവേയിൽ പങ്കെടുത്ത 76.5 ശതമാനം പേരും അഭിപ്രായപ്പെട്ടത്. വേണ്ടിയിരുന്നില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 14.2 ശതമാനം പേരും ഒരു അവസരം കൂടി നൽകാമെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 9.3 ശതമാനും ആളുകളുമായിരുന്നു. ഈ വിഷയത്തിൽ രാജി ചോദിച്ചു വാങ്ങിയ പിണറായിയുടെ നടപടിയെ ശരിവെക്കുന്ന വിധത്തിലുള്ള പ്രതികരണമാണ് സർവേയിൽ നടത്തിയത്. ബന്ധു നിയമനം അഴിമതിയായി കണക്കാക്കണമെന്ന വികാരമായിരുന്നു പൊതുവേ ഉണ്ടായത്. ഈ വികാരത്തിനൊപ്പമാണ് മറുനാടൻ വായനക്കാരും നിന്നത്.

ഇ പി ജയരാജന്റെ രാജി സ്വജനപക്ഷപാതത്തെ തുടർന്നാണെങ്കിൽ ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ രാജി ഹണി ട്രാപ്പ് വിവാദത്തെ തുടർന്നായിരുന്നും. മംഗളം ചാനൽ മന്ത്രിയുടെ ലൈംഗിക സംഭാഷണം അടങ്ങിയ ടേപ്പ് പുറത്തുവിട്ടതിന് പിന്നാലെ തന്നെ ശശീന്ദ്രൻ രാജിവെക്കുകയും ചെയ്തു. ടേപ്പിലെ ധാർമ്മിക പ്രശ്‌നം ഉയർന്നതോടെ പ്രതിപക്ഷത്തിന് പോലും ഈ വിഷയം മുതലാക്കാൻ സാധിച്ചതുമില്ല. എങ്കിലും രണ്ട് പേരും രാജിവെച്ചത് നന്നായി എന്ന അഭിപ്രായമാണ് മറുനാടൻ സർവേയിൽ രേഖപ്പെടുത്തിയത്. 76.7 ശതമാനം പേരാണ് ശശീന്ദ്രന്റെ രാജി അനിവാര്യമായിരുന്നു എന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 18.5 ശതമാനം പേർ രാജി വേണ്ടിയിരുന്നില്ലെന്നും 4.8 ശതമാനം പേർ ഒരവസരം കൂടി അദ്ദേഹത്തിന് നൽകാമായിരുന്നു എന്നും അഭിപ്രായപ്പെട്ടു.

വൺ.. ടു.. ത്രീ പ്രസംഗത്തിലൂടെ വിവാദ നായകനായി മാറിയ എം എം മണിയെ പിണറായി വിജയൻ ആദ്യം മന്ത്രിയാക്കിയിരുന്നില്ല. ഇ പി ജയരാജന്റെ രാജിയെ തുടർന്നാണ് മണിക്കും മന്ത്രിസഭയിൽ പ്രവേശനം സാധ്യമായത്. അതും വൈദ്യുതിയെന്ന സുപ്രധാന വകുപ്പിന്റെ അമരക്കാരനായി. എന്തായാലും മന്ത്രിസ്ഥാനത്തെത്തിയിട്ടും മണിയുടെ നാവുപിഴ പതിവായി. അദ്ദേഹത്തിന്റെ പ്രസ്താവനകളും വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിസ്ഥാനത്തിന് മണി യോഗ്യനാണോ എന്ന ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യത്തിൽ ഭൂരിപക്ഷം പേരും എതിരഭിപ്രായമാണ് രേഖപ്പെടുത്തിയത്. 65 ശതമാനം പേരാണ് മണി മന്ത്രിയാകാൻ യോഗ്യനല്ലെന്ന് അഭിപ്രായപ്പെട്ടത്. 35 ശതമാനം പേർ യോഗ്യനാണെന്ന് അഭിപ്രായപ്പെട്ടു.

വി എസ് അച്യുതാനന്ദന്റെ പോരാട്ടഫലമായി അഴിക്കുള്ളിൽ പോയ നേതാവാണ് ആർ ബാലകൃഷ്ണ പിള്ള. അതും അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടു കൊണ്ട്. കേസിൽ ശിക്ഷിക്കപ്പെട്ട ആർ ബാലകൃഷ്ണ പിള്ളക്ക് കാബിനെറ്റ് റാങ്ക് നൽകിയ നടപടി ഏറെ വിവാദമായിരുന്നു. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ നൽകിയതു പോലെ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്താണ് പിള്ളയ്ക്ക് നിയമനം നൽകിയത്. ഇത് ഇടതു അണികളിൽ പോലും എതിർപ്പിന് ഇടയാക്കി. ഈ വിഷയത്തിൽ സർക്കാറിന് എതിരെയാണ് അഭിപ്രായം. സർവേയിൽ പങ്കെടുത്തവരിൽ 71.8 ശതമാനം പേരും ഈ നടപടി ശരിയല്ലെന്ന് അഭിപ്രായപ്പെട്ടു. രാഷ്ട്രീയമായി ശരിയെന്ന് 20.3 ശതമാനം പേരും അനുകൂലിക്കുന്നു എന്ന് 7.8 ശതമാനം പേരും പറഞ്ഞു.

പിണറായി സർക്കാറിന് ഏറ്റവും അധികം തിരിച്ചടിയുണ്ടാക്കിയ രണ്ട് വിഷയങ്ങളായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണവും ടി പി സെൻകുമാർ കേസും. രണ്ട് വിഷയങ്ങളിലും സർക്കാറിനെതിരായ ജനവികാരമാണ് മറുനാടൻ സർവേയിൽ പ്രതിഫലിച്ചത്. ജിഷ്ണുവിന്റെ മാതാവിന് നീതി നിഷേധിച്ചോ എന്ന ചോദ്യത്തിന് നിഷേധിച്ചു എന്ന അഭിപ്രായം 47.7 ശതമാനം പേർ രേഖപ്പെടുത്തി. ഇല്ലെന്ന് 26.7 ശതമാനവും 25.6 ശതമാനം പേർ സമീപനം ശരിയല്ലെന്നും അഭിപ്രായപ്പെട്ടു. അതേസമയം സെൻകുമാർ വിഷയത്തിൽ സർക്കാറിന് പിഴവു പറ്റിയെന്ന് 54.7 ശതമാനം പേർ അഭിപ്രായപ്പെട്ടു. കനത്ത പ്രഹരമാണ് ഏറ്റതെന്ന അഭിപ്രായം 28.7 ശതമാനം രേഖപ്പെടുത്തിയപ്പോൾ പിഴവു പറ്റിയില്ലെന്ന് 17.1 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്.

സർക്കാറിന്റെ കാലത്ത് വിവാദമായ മറ്റ് വിഷയങ്ങളിലും സർവേയിൽ അഭിപ്രായം സർക്കാർ വിരുദ്ധമാണ്. കൊടി സുനിയെ തുറന്നു വിടാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് 47.1 ശതമാനം പേർ വിശ്വസിക്കുന്നുണ്ട്. ഇല്ലെന്ന് 34.1 ശതമാനം പേരും ഇനിയും ശ്രമം ഉണ്ടാകുമെന്ന് 18.8 ശതമാനം പേരും അഭിപ്രായപ്പട്ടു. മൂന്നാർ കയ്യേറ്റ വിഷയത്തിൽ സർക്കാർ നിലപാട് തെറ്റിപ്പോയെന്ന് 56.8 ശതമാനം വോട്ടർമാരും അഭിപ്രായപ്പെട്ടു. ശരിയാണെന്ന അഭിപ്രായം 43.2 ശതമാനത്തിന് മാത്രമായിരുന്നു. പാപ്പാത്തി ചോലയിലെ കുരിശു പൊളിച്ചതിൽ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുള്ള സമീപനം തെറ്റിപ്പോയെന്നാണ് 61.7 ശതമാനം ആളുകളും അഭിപ്രായപ്പെട്ടത്. 38.3 ശതമാനം പേർ ശരിയാണെന്നും അഭിപ്രായപ്പെട്ടു.

ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥനെ വിജിലൻസ് ഡയറക്ടറാക്കിയാണ് സർക്കാർ അഴിമതിക്കെതിരെ പോരാടിയത്. എന്നാൽ, ഇടക്കാലം കൊണ്ട് അദ്ദേഹത്തെ ഈ സ്ഥാനത്തു നിന്നും മാറ്റുകയും ചെയ്തു. ഈ നടപടി ശരിയല്ലെന്നാണ് പൊതുവേ സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത്. 59.5 ശതമാനം പേരാണ് ഈ നടപടിയോട് യോജിക്കാത്തത്. ശരിയായ നടപടിയെന്ന് 16.5 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ സമ്മർദ്ദം കൊണ്ടു ചെയത്ുവെന്ന് അഭിപ്രായപ്പെട്ടത് 24 ശതമാനം പേരായിരുന്നു.

മുൻ സർക്കാറുകൾക്കൊന്നും ഇല്ലാത്ത വിധത്തിൽ മുഖ്യമന്ത്രിക്ക് ഉപദേശകരെ നിയമിച്ചത് വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. ഓരോ വിഷയത്തിലും മുഖ്യമന്ത്രി ഉപദേശകരെ ഒപ്പം കൂട്ടി. ഇതിനിടെ തനിക്ക് എത്ര ഉപദേശകരുണ്ടെന്ന കാര്യം പോലും അദ്ദേഹത്തിന് വ്യക്തതയില്ലാതായി. നിയമസഭയിൽ നൽകിയ മറുപടിയും ഇതിന് കാരണമായിരുന്നു. സർക്കാർ നിയമിച്ച ഉപദേശകരെക്കൊണ്ട് പ്രയോജനം ഉണ്ടായോ? എന്ന സർവേയിലെ ചോദ്യത്തിന് ഒരു ഗുണവുമില്ലെന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനും. 46.2 ശതമാനം പേർ സർക്കാറിന്റെ ഈ നിയമങ്ങൾ പ്രയോജനപ്രദമല്ലെന്ന് അഭിപ്രായപ്പെട്ടു. 24.6 ശതമാനം പേർ ഗുണപ്രദമെന്ന് പറഞ്ഞപ്പോൾ സമ്പൂർണ തിരിച്ചടിയെന്ന് 29.2 ശതമാനവും അഭിപ്രായപ്പെട്ടു.

ലോ അക്കാദമി വിഷയത്തിൽ അടക്കം സർക്കാറിന്റെ നിലപാട് ശരിയല്ലെന്ന് അഭിപ്രായമാണ് ഉണ്ടായത്. ലക്ഷമി നായരുടെ ഇടതു ബന്ധം കൊണ്ട് തന്നെ സർക്കാർ ഈ വിഷയത്തിൽ വിട്ടുവീഴിച്ച ചെയ്തു എന്നാണ് മറുനാടൻ വായനക്കാർ അഭിപ്രായപ്പെട്ടത്. 61.2 പേരാണ് ലോ അക്കാദമി വിഷയത്തിൽ സർക്കാർ നിലപാട് തെറ്റിപ്പോയെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. 27.4 ശതമാനം പേർ ശരിയായ നിലപാടെന്ന് അഭിപ്രായപ്പെട്ടു. 11.4 ശതമാനം പേർ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തി.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
പിടിച്ചതു നയതന്ത്ര പാഴ്‌സലല്ലെന്നും വ്യക്തിപരമായ ബാഗേജാണെന്നും നിലപാട് എടുക്കാൻ ഉപദേശിച്ചത് ദൃശ്യമാധ്യമ പ്രവർത്തകൻ; 2018 ൽ ഹോട്ടലിൽ വച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും സ്വപ്‌നയുടെ മൊഴി; കോൺസുലേറ്റ് ഉദ്യോഗസ്ഥർ വഴി യുഎഇയുമായി നല്ല ബന്ധമുണ്ടാക്കാൻ ബിജെപിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വെളിപ്പെടുത്തൽ; മാധ്യമ പ്രവർത്തകനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്; മകന്റെ വിസയ്ക്ക് മന്ത്രി കോൺസുലേറ്റിൽ എത്തിയതും പരിശോധനയിൽ; സ്വർണ്ണ കടത്തിൽ ട്വിസ്റ്റുകൾ തുടരുന്നു
കോലഞ്ചേരിയിൽ 75 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: ഒരുസ്ത്രീ അടക്കം മൂന്നുപേർ അറസ്റ്റിൽ; പ്രതികളിൽ വയോധികയെ ഏറ്റവും മൃഗീയമായി പീഡിപ്പിച്ചത് ഷാഫി; മാറിടം കത്തി കൊണ്ട് വരഞ്ഞ നിലയിൽ; ശരീരമാസകലം മുറിവുകൾ; ആന്തരികാവയവങ്ങൾക്കും പരിക്കെന്ന് മെഡിക്കൽ റിപ്പോർട്ട്; ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും
മനോരമ ടാർഗറ്റ് ചെയ്യുന്നത് തന്നെയെന്ന് സമ്മതിച്ച് അനിൽ നമ്പ്യാർ; സ്വപ്നയെ ഉപദേശിച്ചെന്ന ആരോപണം 'റബ്ബിഷ്'; സ്വർണ്ണ കടത്തിൽ വാർത്ത വന്നപ്പോൾ കോൺസുലേറ്റ് ജീവനക്കാരി എന്ന ധാരണയിൽ വിളിച്ചുവെന്നത് സത്യം; കോൾ ലിസ്റ്റ് പരിശോധിച്ചാൽ അതിന് ശേഷം ചാനലിൽ വിളിച്ച് വാർത്ത കൊടുത്തതും വ്യക്തമാകും; 2016ലെ ഹോട്ടൽ കൂടിക്കാഴ്ചയും അസംബന്ധം; വാർത്തയ്ക്ക് പിന്നിൽ 'അനീഷ് രാജ്' ഇഫെക്ടെന്ന് സംശയിച്ച് വാർത്താ അവതാരകൻ; സ്വർണ്ണ കടത്ത് വിവാദത്തെ ജനം ടിവിയിൽ മനോരമ എത്തിക്കുമ്പോൾ
ഇതുവരെ സ്ഥിരീകരിച്ചത് 78 മരണങ്ങൾ; അണുബോംബിന് തുല്യമായ കെമിക്കൽ സ്ഫോടനത്തിൽ മരണം കുതിച്ചുയരുന്നു; ആയിരങ്ങൾക്ക് പരിക്ക്; ബെയ്റൂട്ട് നഗരം കുലുങ്ങി വിറച്ചു; ചലനം സൈപ്രസ് വരെ നീണ്ടു; പോർട്ടിലെ രാസവസ്തുക്കൾ നിറച്ച വെയർഹൈസിൽ ഉണ്ടായ സ്വാഭാവിക സ്ഫോടനം എന്ന് നിഗമനം; ഉത്തരവാദിത്തം ഏറ്റെടുക്കാതെ ഭീകരസംഘടനകളും ഇസ്രയേലും; ആക്രമണമെന്ന് ആരോപിച്ച് അമേരിക്കയും
അഞ്ച് വർഷങ്ങൾക്ക് മുമ്പ് അടുത്ത ബന്ധുവിന്റെ വീടിന്റെ ഓട് പൊളിച്ച് മോഷണത്തിലേക്ക് കടന്നു; റോബിൻ ഹുഡ് സ്‌റ്റൈലിൽ എറണാകുളത്തു നിന്നും കരുവാറ്റയിലെത്തി മോഷണം നടത്തി മടങ്ങും; സിസിടിവിയിൽ പതിയാതിരിക്കാൻ ലെഗിൻസ് വെട്ടി മുഖംമൂടിയാക്കി; കരുവാറ്റയിലെ മോഷണ പരമ്പര പൊലീസ് തകർത്തപ്പോൾ പിടിയിലായത് സമ്പന്ന കുടുംബാംഗം
അധോലോക സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിനൊടുവിൽ എതിരാളിയെ കൊലപ്പെടുത്തിയ ശേഷം സുന്ദരിയായ ഭാര്യയെ സ്വന്തമാക്കി; പെൺസുഹൃത്തിനൊപ്പം ഇന്ത്യയിൽ കഴിയവെ എതിരാളികൾ പദ്ധതിയിട്ടത് ഒപ്പമുള്ള യുവതിയെ ഉപയോ​ഗിച്ച് തന്നെ ശ്രീലങ്കൻ അധോലോകനേതാവിനെ വകവരുത്താൻ; അങ്കോട ലക്കയുടെ ദുരൂഹ മരണത്തിൽ ഇനി അന്വേഷണം സി.ബി.സിഐ.ഡി.ക്ക്
ഇജാസിനെ മതപഠന ക്ലാസുകളിൽ എത്തിച്ചത് റാഷിദ്; നിമഷയും റാഷിദിന്റെ ഭാര്യയും സഹപാഠികൾ; 2017ൽ നാംഗർഹർ പ്രവശ്യയിൽ ജിഹാദികളായി എത്തുന്നവർക്ക് സൗകര്യമൊരുക്കി; ക്ലീനിക് തുടങ്ങി ഭീകരരെ സഹായിച്ചു; ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ഭാര്യയും കുട്ടികളും അഫ്ഗാൻ സേനയ്ക്ക് മുമ്പിൽ കീഴടങ്ങി; കരുത്ത് വീണ്ടെടുക്കാൻ മുന്നിൽ നിന്ന് നയിച്ചത് മലയാളി ഡോക്ടർ; അഫ്ഗാനിസ്ഥാൻ ജയിലിൽ ചാവേറാക്രമണം നടത്തിയത് കല്ലുകെട്ടിയ പുരയിൽ ഇജാസ്; കൊല്ലപ്പെട്ട കാസർഗോഡുകാരനായ ഭീകരന്റെ കഥ
അപകട സമയത്ത് കാറോട്ടിച്ചത് അർജ്ജുൻ തന്നെയെന്ന നിലപാടിൽ ഉറച്ച് ലക്ഷ്മി; പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ളത് സൗഹൃദം മാത്രം; അപകട ശേഷം ബോധ രഹിതയായതിനാൽ പലതും ഓർമ്മയില്ലെന്ന് മൊഴി നൽകിയതായി റിപ്പോർട്ട്; കലാഭവൻ സോബിയുടെ ആക്രമണ വാദവും അറിയില്ല; ലക്ഷ്മിയിൽ നിന്ന് സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം; ഇനി അർജുനെ ചോദ്യം ചെയ്യും; ബാലഭാസ്‌കറിന്റെ മരണ ദുരൂഹത നീക്കാൻ കരുതലോടെ സിബിഐ
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
ഉറക്കം വന്നപ്പോൾ പമ്പിന് സമീപം വണ്ടിയൊതുക്കി; മൂന്നരയോടെ വലിയ ശബ്ദം കേട്ട് ഞെട്ടിയുണർന്നപ്പോൾ കണ്ടത് സ്‌കോർപ്പിയോയിൽ ക്വട്ടേഷൻ സംഘം വന്നിറങ്ങുന്നത്; പിന്നാലെ നീല ഇന്നോവ എത്തി; കാറിന്റെ ഗ്ലാസ് അടിച്ചു തകർത്ത് ബാലുവിനെ അടിച്ചു കൊന്നു; മരണ മൊഴിയെന്ന് പറഞ്ഞ് കലാഭവൻ സോബി റിക്കോർഡ് ചെയ്ത വീഡിയോ പുറത്ത്; ബാലുവിനെ കൊന്നതാണ് കൊന്നതാണ് കൊന്നതാണ് എന്ന് വെളിപ്പെടുത്തൽ; ബാലഭാസ്‌കറിനെ പള്ളിപ്പുറത്ത് വകവരുത്തിയത് സ്വർണ്ണ കടത്ത് ഗ്യാങോ? സിബിഐയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഏറെ
ഭർത്താവിന്റെ വ്യക്തിഗത സന്ദേശങ്ങളെയും ഫോട്ടോകളെയും കുറിച്ച് വ്യാകുലപ്പെട്ട മെറിൻ ജോയ് ജൂലൈ 19 ന് കോറൽ സ്പ്രിങ്‌സ് പൊലീസിനെ വിളിച്ചത് മരണ ഭീതിയിൽ; കേസെടുക്കാനൊന്നുമില്ലെന്നും വിവാഹ മോചനത്തിന് അഭിഭാഷകനെ കാണാനും ഉപദേശിച്ച പൊലീസിനും നെവിന്റെ മനസ്സിലെ ക്രൂരത തിരിച്ചറിയാനായില്ല; ജോലി സ്ഥലം വിട്ട് ഓടിയൊളിക്കാൻ മലയാളി നേഴ്‌സ് ആഗ്രഹിച്ചതും ജീവിക്കാനുള്ള മോഹം കൊണ്ട്; മെറിൻ ജോയിയുടെ കൊലപാതകത്തിന് പിന്നിൽ ഫിലിപ്പ് മാത്യുവിന്റെ ഈഗോ തന്നെ
ലക്ഷ്മിയെ തേടിയുള്ള അന്വേഷണം ചെന്നു നിൽക്കുന്നത് തിട്ടമംഗലത്തെ വീട്ടിൽ; ദുബായിൽ പോയെന്നും കൊച്ചിയിലുണ്ടെന്നും ബംഗളൂരുവിലേക്ക് താമസം മാറിയെന്നും പറയുന്നത് പച്ചക്കള്ളം; ഭർത്താവിന്റേയും മകളുടേയും വേർപാടിൽ വിവാദങ്ങൾ ചർച്ചയാകുമ്പോൾ ഒന്നും മിണ്ടാതെ മാറി നിൽക്കുന്ന ദൃക്സാക്ഷി; ബാലഭാസ്‌കറിനെ കൊന്നു തള്ളിയെന്ന് കലാഭവൻ സോബി വെളിപ്പെടുത്തിയിട്ടും മിണ്ടാട്ടമില്ല; നേരറിയാൻ സിബിഐ ആദ്യമെത്തുക ലക്ഷ്മിക്ക് അരികിൽ; വയലിനിസ്റ്റിന്റെ മരണത്തിൽ ഭാര്യ പറയുന്നത് അതിനിർണ്ണായകം
'എന്റെ വ്യക്തിപരമായ ജീവിതത്തിൽ നഴ്‌സുമാർ ചില പ്രശ്‌നമൊക്കെ ഉണ്ടാക്കിയിട്ടുണ്ട്..അവരെ ഉദ്ദേശിച്ച് പറഞ്ഞതാണ്; പറഞ്ഞപ്പോ..അങ്ങനെ ആയി പോയി; അതല്ലാതെ ലോകത്തുള്ള എല്ലാ നഴ്‌സുമാരെയും കുറിച്ചല്ല പറഞ്ഞത്..എനിക്ക് ഒരുപാട് വിഷമമുണ്ട്..നഴ്‌സുമാരുടെ ജോലിയുടെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു..മാപ്പ്': പൊട്ടിക്കരഞ്ഞുകൊണ്ട് ക്ഷമാപണവുമായി സോഷ്യൽ മീഡിയയിൽ നഴ്‌സുമാരെ അധിക്ഷേപിച്ച കണ്ണൻ.സി.അമേരിക്ക
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
ഡിപ്ലോമാറ്റിക് പെട്ടിയിൽ സ്വർണ്ണമെന്ന് ഉറപ്പിച്ചത് ഇൻഫോർമറോടുള്ള വിശ്വാസം; പാഴ്‌സൽ പൊട്ടിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് കത്തയച്ചത് നയതന്ത്ര യുദ്ധം ഒഴിവാക്കാൻ; വന്ദേഭാരതിലെ യുഎഇയുടെ പാരവയ്‌പ്പും തുണച്ചു; നയതന്ത്രജ്ഞരെ സാക്ഷിയാക്കി പാഴ്‌സൽ പൊട്ടിച്ചപ്പോൾ കിട്ടിയത് മഞ്ഞ ലോഹം; ഡൽഹി എയർപോർട്ടിലെ മാഫിയയെ തുരത്തി കൊച്ചിയിൽ വോൾവോ ബസ് കള്ളക്കടത്തിന് കടിഞ്ഞാണിട്ട രാമമൂർത്തിക്ക് തിരുവനന്തപുരത്തും പിഴച്ചില്ല; എയർ കസ്റ്റംസ് കാർഗോ മേധാവി വീണ്ടൂം താരമാകുമ്പോൾ  
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി