Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മാവോയിസ്റ്റു തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന പി മോഹനന്റെ വാദത്തിൽ വെട്ടിലാകുന്നത് സിപിഎം തന്നെ; ഇസ്ലാമിസ്റ്റുകളുമായി തെരഞ്ഞെടുപ്പു കൂട്ടുകെട്ട് ഉണ്ടാക്കിയത് ആരെന്ന ചോദ്യത്തിൽ സ്വയം പ്രതിരോധത്തിലായി പാർട്ടി; പോപ്പുലർ ഫ്രണ്ടുമായുള്ള രഹസ്യ ബാന്ധവമെന്ന ആക്ഷേപവും സജീവ ചർച്ചയാകുന്നു; തീവ്രവാദ സംഘടനകളുടെ കൂട്ടുകെട്ട് സിപിഎം നേതാക്കൾ അറിഞ്ഞിട്ടും പൊലീസ് അറിഞ്ഞില്ലേയെന്നും ചോദ്യങ്ങൾ

മാവോയിസ്റ്റു തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളെന്ന പി മോഹനന്റെ വാദത്തിൽ വെട്ടിലാകുന്നത് സിപിഎം തന്നെ; ഇസ്ലാമിസ്റ്റുകളുമായി തെരഞ്ഞെടുപ്പു കൂട്ടുകെട്ട് ഉണ്ടാക്കിയത് ആരെന്ന ചോദ്യത്തിൽ സ്വയം പ്രതിരോധത്തിലായി പാർട്ടി; പോപ്പുലർ ഫ്രണ്ടുമായുള്ള രഹസ്യ ബാന്ധവമെന്ന ആക്ഷേപവും സജീവ ചർച്ചയാകുന്നു; തീവ്രവാദ സംഘടനകളുടെ കൂട്ടുകെട്ട് സിപിഎം നേതാക്കൾ അറിഞ്ഞിട്ടും പൊലീസ് അറിഞ്ഞില്ലേയെന്നും ചോദ്യങ്ങൾ

എം മനോജ് കുമാർ

തിരുവനന്തപുരം: മതവും തീവ്രവാദവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാക്കി വിവാദങ്ങളുടെ കുടം പി.മോഹനൻ മാസ്റ്റർ തുറന്നിടുമ്പോൾ കെണിയിലാകുന്നതും സിപിഎം തന്നെ. തിരഞ്ഞെടുപ്പുകളിൽ ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുണ്ടാക്കി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കിയത് സിപിഎമ്മാണ്. ഇസ്ലാമിക തീവ്രവാദികളുമായി സിപിഎമ്മിനുണ്ടായിരുന്ന ബന്ധം തന്നെയാണ് ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റകളും തമ്മിൽ ബന്ധമുണ്ടെന്ന മോഹനൻ മാസ്റ്ററുടെ പ്രസ്താവനയിലും ചർച്ചയാകുന്നത്. രാഷ്ട്രത്തിനു വൻ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന, രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന ഒരു അപകടകരമായ കൂട്ടുകെട്ടിനെക്കുറിച്ചാണ് ജില്ലാ സെക്രട്ടറി പുറത്ത് പറഞ്ഞത്. ഈ കൂട്ടുകെട്ടിൽ ഒരു ഭാഗത്തുള്ളവരുമായാണ് സിപിഎം ഒളിഞ്ഞും തെളിഞ്ഞുമുള്ള തിരഞ്ഞെടുപ്പ് ബന്ധങ്ങൾ ഉണ്ടാക്കിയിരുന്നത്. അതുകൊണ്ട് തന്നെയാണ് മാവോയിസ്റ്റ് ഇസ്ലാമിക തീവ്രവാദബന്ധം ബന്ധം ചർച്ചയാകുമ്പോൾ സിപിഎമ്മിന് ഇവരുമായുള്ള ബാന്ധവം കൂടി ചർച്ചയാകുന്നത്.

മാവോയിസ്റ്റ്-ഇസ്ലാമിക തീവ്രവാദികൾ എന്ന് ആദ്യം പറഞ്ഞ മോഹനൻ മാസ്റ്റർ പ്രസ്താവന വിവാദമായതോടെ എൻഡിഎഫ് പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ തുടങ്ങിയ തീവ്രവാദ സംഘടനകളെയാണ് താൻ ഉന്നംവെക്കുന്നത് എന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ഒട്ടനവധി മുസ്ലിം സംഘടനകൾ കേരളത്തിൽ പ്രവർത്തിക്കുന്നതിനാൽ ഏത് സംഘടന എന്ന് വ്യക്തമാക്കണമെന്നു ആവശ്യം ഉയർന്നപ്പോഴാണ് ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പേര് മോഹനൻ മാസ്റ്റർ എടുത്ത് പറഞ്ഞത്. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെടുന്ന പാർട്ടി പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഎം പിബിയിൽ വിമർശനമുയരുകയും യുഎപിഎ കരിനിയമമാണെന്ന് പാർട്ടി ആവർത്തിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിവാദ പ്രസംഗം വന്നിരിക്കുന്നത്.

സിപിഎം പ്രവർത്തകർക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെങ്കിൽ അതറിഞ്ഞിട്ടും ഒരു നടപടിയും സിപിഎം സ്വീകരിച്ചിരുന്നില്ലെന്നു അലന്റെയും താഹയുടെയും അറസ്റ്റ് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. മുൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ടി.കുഞ്ഞിക്കണ്ണന്റെ പുസ്തകത്തിലും ഇസ്ലാമിക തീവ്രവാദ-മാവോയിസ്റ്റ് ബന്ധം പരാമർശിക്കുന്നുണ്ട്. സജീവ സിപിഎം പ്രവർത്തകരായിരിക്കുമ്പോഴാണ് അലനും താഹയും മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലാകുന്നത്. ഇതോടെ പാർട്ടി പ്രതിരോധത്തിൽ നിൽക്കുമ്പോഴാണ് ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റും തമ്മിൽ ബന്ധമുണ്ടെന്ന പ്രസ്താവനയോടെ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി തന്നെ രംഗപ്രവേശം ചെയ്യുന്നത്.

മാവോയിസം തീവ്രവാദമാണ്. ഇസ്ലാമിലും തീവ്രവാദമുണ്ട്. ഇതു രണ്ടും കൈകോർത്താൽ സംഭവിക്കുന്ന അപകടമാണ് മോഹനൻ മാസ്റ്റർ ചൂണ്ടിക്കാട്ടിയത്. ഈ തീവ്രവാദ സംഘടനകളുമായി ഒളിഞ്ഞും തെളിഞ്ഞുമുള്ള സിപിഎം ബന്ധം വിവാദമായി തുടരുമ്പോൾ തന്നെയാണ് മാവോയിസവും തീവ്രവാദവും കൈകോർക്കുമ്പോഴുള്ള അപകടം മോഹനൻ മാസ്റ്റർ ചൂണ്ടിക്കാട്ടുന്നത്. മാവോയിസ്റ്റുകൾക്ക് വെള്ളവും വളവും നൽകുന്നത് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനകളാണ്. സർക്കാരിനെതിരെ ആയുധമെടുക്കാൻ ചിലർ ഇവരെ ഇറക്കിവിടുന്നു. ഇക്കാര്യം പൊലീസ് പരിശോധിക്കണമെന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്.

തോക്കെടുക്കുന്ന തീവ്രവാദികളോട് തോക്കിൻ മുനകൊണ്ട് തന്നെ മറുപടി പറയുകയാണ് ഭരണകൂടങ്ങൾ ചെയ്യാറുള്ളത്. കേരളത്തിൽ പിണറായി വിജയൻ ഭരണകൂടവും ചെയ്തത് ഇത് തന്നെയാണ്. മാവോയിസ്റ്റ്കളെ ഇടത് സർക്കാരും ഇങ്ങിനെ എതിരിടെണ്ടതുണ്ടോ എന്നാണ് സിപിഎം കേന്ദ്ര നേതൃത്വം ഉയർത്തുന്ന ചോദ്യം. ഇത് ഒരു വശത്ത് നിൽക്കുമ്പോൾ തന്നെയാണ് മാവോയിസ്റ്റ്കളും ഇസ്ലാമിക തീവ്രവാദികളും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടി മോഹനൻ മാസ്റ്റർ രംഗത്ത് വരുന്നത്. മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും തമ്മിൽ നിലനിൽക്കുന്ന ബന്ധം മനസിലാക്കി തന്നെയാണ് മോഹനൻ മാസ്റ്ററുടെ പ്രസ്താവന വന്നത്. ഇത് വ്യക്തിപരമായ പ്രസ്താവനയല്ല പാർട്ടി നിലപാടാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. എസ്ഡിപിഐ തീവ്രവാദ സംഘടനയാണെന്ന് ആര്യാടൻ മുഹമ്മദിന് അഭിപ്രായമുണ്ട്. ഹൈദരാലി ശിഹാബ് തങ്ങൾക്കും അഭിപ്രായമുണ്ട്. ഇതേ അഭിപ്രായം തന്നെയാണ് സിപിഎം ജില്ലാ സെക്രട്ടറിയും പരസ്യമായി പറയുന്നത്.

മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും തമ്മിൽ ബന്ധമുണ്ടെന്ന പി. മോഹനൻ മാസ്റ്ററുടെ പ്രസ്താവനയിൽ സിപിഎം കേന്ദ്ര നേതൃത്വത്തിനു എതിർപ്പുണ്ട്. സിപിഐയ്ക്കും എതിർപ്പുണ്ട്. ഇത് മനസിലാക്കിയിട്ടും തന്റെത് പാർട്ടി നിലപാടാണ് എന്നാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. ഒട്ടനവധി ചോദ്യങ്ങളും ഇതോടൊപ്പം ഉയർന്നു വന്നിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റും തമ്മിൽ ബന്ധമുണ്ടെങ്കിൽ അതറിയുമായിരുന്നെങ്കിൽ എന്തുകൊണ്ട് സിപിഎം ആ വിവരങ്ങൾ പൊലീസിന് കൈമാറിയില്ല. ഇസ്ലാമിക തീവ്രവാദികളുമായി സിപിഎം തിരഞ്ഞെടുപ്പ് ബന്ധം ഉണ്ടാക്കിയിരുന്നോ? ഇനി ഉണ്ടാകുമോ? മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും തമ്മിൽ ബന്ധമുണ്ടായിട്ടും പൊലീസ് എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാത്തത്. തുടങ്ങിയ ഒട്ടുവളരെ ചോദ്യങ്ങൾ ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. സിപിഎം അണികൾ തിരഞ്ഞെടുപ്പ് കാലത്ത് ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി യോജിച്ചു പ്രവർത്തിച്ചിരുന്നോ എന്ന് സിപിഎം വ്യക്തമാക്കണമെന്നാണ് സമൂഹ്യനിരീക്ഷകൻ എം.കാരശ്ശേരി ആവശ്യപ്പെടുന്നത്.

തിരഞ്ഞെടുപ്പ് കാലത്ത് രഹസ്യബന്ധത്തിൽ ഏർപ്പെട്ടത് കാരണമാണ് ഇസ്ലാമിക തീവ്രവാദികളുമായി സിപിഎം അണികൾക്ക് ബന്ധം വരാൻ കാരണം. എൻഡിഎഫ് പോപ്പുലർ ഫ്രണ്ട് എസ്ഡിപിഐ തുടങ്ങിയ തീവ്രവാദസംഘടനകൾ എന്ന് സിപിഎം മുൻപും പറഞ്ഞിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുപ്പ് വരുമ്പോൾ രഹസ്യ ബന്ധം ഉണ്ടാക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഈ മുസ്ലിം തീവ്രവാദ സംഘടനകൾ ആരും സിപിഎമ്മിന് വോട്ടു ചെയ്തിട്ടില്ല. ഇതാണ് കഴിഞ്ഞ ലോക്‌സഭാ സീറ്റിൽ ഒരു സീറ്റിൽ സിപിഎം ഒതുങ്ങിപ്പോകാൻ കാരണം. ഇസ്ലാമിക തീവ്രവാദ സംഘടനകളും മാവോയിസ്റ്റുകളും കൈ കോർക്കുന്നെങ്കിൽ എന്തുകൊണ്ടാണ് സിപിഎമ്മിന്റെ പൊലീസ് നടപടി സ്വീകരിക്കാത്തത്? താഹയും അലനും എന്തൊക്കെ പ്രവർത്തനങ്ങൾ നടത്തി എന്ന കാര്യവും പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഇനി ഈ തീവ്രവാദ സംഘടനകളുമായി സിപിഎം ബന്ധം പുലർത്തുമോ എന്നും ഈ പ്രസ്താവനയുടെ വെളിച്ചത്തിൽ സിപിഎം തുറന്നു പറയണം-കാരശ്ശേരി ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP