Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

പാർട്ടിയും കുടുംബവും പിളർന്നു! ഒരു വശത്ത് അധികാര രാഷ്ട്രീയം വേണ്ടെന്ന് പറഞ്ഞിരുന്ന ഉദ്ദവ് താക്കറെയെ സമ്മർദ്ദം ചെലുത്തി നിലപാട് തിരുത്തിച്ച് മന്ത്രിസഭാ ഫോർമുല വരെ ഉണ്ടാക്കി; മറുവശത്ത് അതീവ രഹസ്യമായി ബിജെപിക്കൊപ്പം ചേർന്ന് മന്ത്രിസഭയ്ക്ക് അന്തിമ രൂപം പോലും നൽകി! കോൺഗ്രസിനേയും ശിവസേനയേയും വെടക്കാക്കി അനന്തിരവൻ നാടകം കളിച്ചപ്പോൾ അമ്മാവന്റെ റോൾ എന്തെന്ന ചോദ്യം ബാക്കി? സോണിയാ ഗാന്ധിയോട് ശരത് പവാർ മധുര പ്രതികാരം വീട്ടിയെന്ന ചർച്ചയും സജീവം; നടന്നത് 'മഹാ' ഡ്രാമ

പാർട്ടിയും കുടുംബവും പിളർന്നു! ഒരു വശത്ത് അധികാര രാഷ്ട്രീയം വേണ്ടെന്ന് പറഞ്ഞിരുന്ന ഉദ്ദവ് താക്കറെയെ സമ്മർദ്ദം ചെലുത്തി നിലപാട് തിരുത്തിച്ച് മന്ത്രിസഭാ ഫോർമുല വരെ ഉണ്ടാക്കി; മറുവശത്ത് അതീവ രഹസ്യമായി ബിജെപിക്കൊപ്പം ചേർന്ന് മന്ത്രിസഭയ്ക്ക് അന്തിമ രൂപം പോലും നൽകി! കോൺഗ്രസിനേയും ശിവസേനയേയും വെടക്കാക്കി അനന്തിരവൻ നാടകം കളിച്ചപ്പോൾ അമ്മാവന്റെ റോൾ എന്തെന്ന ചോദ്യം ബാക്കി? സോണിയാ ഗാന്ധിയോട് ശരത് പവാർ മധുര പ്രതികാരം വീട്ടിയെന്ന ചർച്ചയും സജീവം; നടന്നത് 'മഹാ' ഡ്രാമ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പാർട്ടിയും കുടുംബവും പിളർന്നു-എൻസിപിയിലെ സുപ്രിയാ സുലേയുടെ പോസ്റ്റാണ് ഇത്. എൻസിപി പിളർന്നുവെന്ന് സുപ്രീയാ സുലെ പറയുന്നു. ഒപ്പം ശരത് പവാറിന്റെ അനന്തിരവനായ അജിത് പവാറിനെ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും. അപ്പോഴും ഏങ്ങും അവ്യക്തതാണ്. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. മുംബൈയിൽ ശിവസേനയേയും കോൺഗ്രസിനേയും അടുപ്പിച്ച് സർക്കാരുണ്ടാക്കാൻ ഓടി നടക്കുമ്പോഴും അമ്മാവൻ ഒപ്പം നിന്നത് അനന്തിരവനായിരുന്നു. ഇന്നലെ വൈകിട്ട് പോലും സഖ്യ ചർച്ചകളിൽ അജിത് പവാർ പങ്കെടുത്തു. രാവിലെ ബിജെപിക്കൊപ്പം അജിത് പവാറിന്റെ സത്യപ്രതിജ്ഞയും. ഈ നാടകത്തിന് പിന്നിൽ തനിക്ക് റോളില്ലെന്ന് ശരത് പവാർ വിശദീകരിക്കുമ്പോഴും അവ്യക്തത തുടരുകയാണ്. നിയമസഭയിൽ ബിജെപി സർ്ക്കാർ ഭൂരിപക്ഷം തെളിയിക്കും വരെ ഈ സംശയങ്ങൾ ചർച്ചയാകും.

Stories you may Like

ആരും ശരത് പവാറിനെ നല്ല പിള്ളയായി കാണുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എൻസിപി നേതാവ് ശരത് പവാർ കണ്ടെതാണ് ഇതിന് കാരണം. ഈ കൂടിക്കാഴ്ചയിലെ സംശയങ്ങൾ ശരിവയ്ക്കുവിധമാണ് ക്ലൈമാക്‌സ്. അതുകൊണ്ട് തന്നെ കോൺഗ്രസിന് പവാർ പണികൊടുത്തോ എന്ന ചിന്തയും സജീവമാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഇപ്പോൾ സോണിയാ ഗാന്ധിയാണുള്ളത്. സോണിയയുമായി തെറ്റിയാണ് പവാർ കോൺഗ്രസ് വിട്ടതും എൻസിപി ഉണ്ടാക്കിയതും. സീനിയോറിട്ടിയിൽ പ്രധാനമന്ത്രിയാകേണ്ട ശരത് പവാറിനെ പ്രാദേശിക പാർട്ടി നേതാവാക്കി മാറ്റിയത് സോണിയയായിരുന്നു. ഇതിനുള്ള മധുര പ്രതികാരമാണോ ഇപ്പോൾ മഹാരാഷ്ട്രയിൽ നടന്നതെന്ന സംശയവും ബാക്കി. ഏതായാലും നിയമസഭയിൽ ബിജെപി സർക്കാർ ഭൂരിപക്ഷം തെളിയിക്കുന്നതോടെ മാത്രമേ കാര്യങ്ങളിൽ വ്യക്തത വരൂ. ഏതായാലും എൻസിപിയും കോൺഗ്രസും തമ്മിലെ ബന്ധം വഷളാക്കുന്ന തരത്തിലാണ് സംശയ ചർച്ചകൾ പുരോഗമിക്കുന്നത്.

മഹാരാഷ്ട്രയിൽ ബിജെപിയും എൻസിപിയിലെ ഒരു വിഭാഗവും ചേർന്നുള്ള സർക്കാരിന് നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 145 അംഗങ്ങളുടെ പിന്തുണ. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് 105 സീറ്റുകളാണുള്ളത്. എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയാണെങ്കിലും 54 എംഎൽഎമാരിൽ എത്രപേർ അജിത് പവാറിനൊപ്പം നിൽക്കുമെന്നത് ഉറപ്പായിട്ടില്ല. പാർട്ടി അറിയാതെയാണ് അജിത് പവാറിന്റെ നീക്കമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കിയതോടെ കേവലഭൂരിപക്ഷത്തിനായി കർണാടക മോഡലിൽ എംഎൽഎമാരുടെ വിലപേശൽ നടക്കാനുള്ള സാധ്യതയും നിലവിലുണ്ട്. അജിത് പവാറിനൊപ്പം 22 എംഎൽഎമാരുണ്ടെന്നാണ് സൂചന. അധികാരത്തിലേറാൻ 170 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയുടെ അവകാശവാദം. ശിവസേനയിലെ ഒരു വിഭാഗം എംഎൽഎമാരുമായും സ്വതന്ത്ര എംഎൽഎമാരുമായും ബിജെപി നേതാക്കൾ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. ഇതിൽ നിർണ്ണായകമാകുക ശരത് പവാറിന്റെ മനസ്സാകും. രഹസ്യമായ പിന്തുണ അജിത പവാറിന് ശരത് പവാർ നൽകുന്നുണ്ടെങ്കിൽ അതിന് പിന്നിൽ സോണിയയോടുള്ള പഴയ പ്രതികാരം തന്നെയാകും കാരണം.

രാജീവ് ഗാന്ധിയുടെ മരണത്തോടെ കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിൽ ശരത് പവാറിന് വലിയ സ്ഥാനം ഇല്ലാതെയായി. ഇതിലെ പ്രശ്‌നങ്ങളാണ് എൻസിപി രൂപീകരണത്തിലേക്ക് കാര്യങ്ങളെത്തിയത്. വിദേശിയായ സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തി കാട്ടുന്നതിൽ തുടങ്ങിയ തർക്കം. അങ്ങനെയാണ് പി എ സാഗ്മയും താരീഖ് അൻവറും ചേർന്ന് ശരത് പവാർ എൻസിപ ഉണ്ടാക്കിയത്. ഇതിന് ശേഷം കോൺഗ്രസിനെ പ്രഖ്യാപിത ശത്രുവായി കണ്ട നേതാവാണ് പവാർ. സോണിയാ ഗാന്ധിയുമായുള്ള ശത്രുതയായിരുന്നു ഇതിന് കാരണം. എന്നാൽ മഹാരാഷ്ട്രയിൽ പരിവാർ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളനായി പിന്നീട് കോൺഗ്രസുമായി പവാർ അടുത്തു. അപ്പോഴും സോണിയയുമായി അടുപ്പം കാട്ടിയതുമില്ല.

രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായതോടെ ശരത് പവാറിന് കൂടുതൽ പ്രാമുഖ്യം കിട്ടിയെന്നതും യാഥാർത്ഥ്യമാണ്. പലപ്പോഴും രാഹുൽ ഗാന്ധി ശരത് പവാറിനെ അങ്ങോട്ടു പോയി കണ്ടു. രാഹുലിനെ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിർത്താൻ പവാർ ആവുന്നത് ശ്രമിച്ചു. എന്നാൽ ലോക്‌സഭയിലെ തോൽവിയോടെ രാഹുൽ ഒഴിഞ്ഞു. പകരക്കാരിയായി സോണിയ എത്തി. മഹാരാഷ്ട്രയിൽ എൻസിപിയുടെ കരുത്തിലാണ് പ്രതിപക്ഷം നില മെച്ചപ്പെടുത്തിയത്. എന്നിട്ടും പവാറിന്റെ വാക്കുകൾക്ക് സോണിയ വേണ്ടത്ര വില നൽകിയില്ല. ഇതെല്ലാം പ്രതികാരാഗ്നിയായി ശരത് പവാർ കൊണ്ടു നടന്നുവെന്ന് കരുതുന്നവരുമുണ്ട്. അതുകൊണ്ട് കൂടിയാണ് ഫട്‌നാവിസിനുള്ള അജിത് പവാറിന്റെ പിന്തുണയിൽ ശരത് പവാറിന്റെ 'കൈ' കോൺഗ്രസുകാർ കാണുന്നത്.

തിരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യത്തിന് 161 സീറ്റായിരുന്നു ലഭിച്ചത്. മുൻവർഷങ്ങളിലേത് പോലെ സർക്കാർ രൂപീകരിക്കാനായിരുന്നു ഇരുപാർട്ടികളുടെയും ആദ്യനീക്കം. എന്നാൽ മുഖ്യമന്ത്രി പദം അടക്കം പങ്കുവെക്കണമെന്ന ശിവസേനയുടെ ആവശ്യത്തിൻ മേലാണ് ഇരുപാർട്ടികളും തമ്മിലുള്ള ഭിന്നത മൂർഛിച്ചത്. പിന്നാലെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതോടെ ശിവസേന-കോൺഗ്രസ്-എൻസിപി ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിയാകുമെന്നും ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യം സർക്കാർ ഉണ്ടാക്കുമെന്നുമായിരുന്നു ഇന്ന് പുലർച്ചെ വരെയുള്ള റിപ്പോർ ആകെട്ടുകൾ. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയാണ് ഇന്ന് രാവിലെ എൻസിപിയിലെ ഒരു വിഭാഗവുമായി ചേർന്ന് ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. രാജ്യം കണ്ട വലിയൊരു രാഷ്ട്രീയ നാടകത്തിന് ഒടുവിൽ ദേവേന്ദ്ര ഫഡ്നാവിസാണ് മുഖ്യമന്ത്രിയായി അധികാരത്തിലേറിയത്. ശരത് പവാറിന്റെ അനന്തിരവനായ അജിത് പവാറാണ് ഉപമുഖ്യമന്ത്രി. ഇതൊരിക്കലും പവാറിന്റെ സമ്മതമില്ലാതെ നടക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും പറയുന്നത്. അങ്ങനെ തിരഞ്ഞെടുപ്പ് ഫലം വന്ന് 31-ാം ദിവസം മഹാരാഷ്ട്രയിൽ ബിജെപി- എൻസിപി സർക്കാർ അധികാരമേറ്റു. മുൻ മുഖ്യമന്ത്രി ആയിരുന്ന ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനു പദവിയിൽ രണ്ടാമൂഴം.

മഹാരാഷ്ട്രയിൽ ഇരുനൂറിലേറെ സീറ്റ് നേടാമെന്നായിരുന്നു ബിജെപി- ശിവസേനാ സഖ്യത്തിന്റെ സ്വപ്നം. പക്ഷേ വോട്ടെണ്ണിയപ്പോൾ ഫലം പ്രതീക്ഷിച്ച പോലെയായില്ല. ഒറ്റയ്ക്കു ഭൂരിപക്ഷമെന്ന ബിജെപി മോഹത്തിനും തിരിച്ചടിയേറ്റു. സീറ്റ് കുറഞ്ഞെങ്കിലും നിർണായക ശക്തിയായി മാറിയ ശിവസേനയുടെ വിലപേശൽ ശക്തി കൂടി. ഇത്തവണ പത്തിലേറെ സീറ്റ് അധികം നേടിയ എൻസിപി ചർച്ചകളുടെ കേന്ദ്രമായി. ശരദ് പവാർ നയിച്ച പ്രതിപക്ഷ പ്രചാരണത്തിന്റെ തണലിൽ കോൺഗ്രസ് പ്രകടനവും മെച്ചപ്പെട്ടിരുന്നു. 2014ൽ 122 സീറ്റിൽ വിജയിച്ച ബിജെപി ഇത്തവണ 105 സീറ്റുകളിൽ മാത്രമാണു മുന്നേറിയത്. കഴിഞ്ഞ തവണ 185 സീറ്റുകളുണ്ടായിരുന്ന ബിജെപി- ശിവസേന സഖ്യത്തിന് ഇരുപതിലേറെ സീറ്റുകളുടെ നഷ്ടം. 15 സീറ്റിലേറെ അധികം നേടി എൻസിപി- കോൺഗ്രസ് സഖ്യം പിടിച്ചുനിന്നു. ആർക്കു ഭൂരിപക്ഷം നേടാനാവാത്ത സാഹചര്യത്തിലാണു സംസ്ഥാനത്തു പ്രതിസന്ധി ഉടലെടുത്തതും രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങിയതും.

ബാൽ താക്കറെ യുഗത്തിനു ശേഷം ബാന്ദ്രയിലെ 'മാതോശ്രീ' വീണ്ടും അധികാര കേന്ദ്രമായി. മുഖ്യമന്ത്രി പദം രണ്ടര വർഷം വീതം പങ്കുവയ്ക്കണമെന്ന നിലപാടെടുത്തു ശിവസേന. പ്രധാന വകുപ്പുകൾ തുല്യമായി വീതിക്കണമെന്നും ആവശ്യം. ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ കോൺഗ്രസും എൻസിപിയും സേനയുമായി ചേർന്നു സർക്കാർ രൂപീകരിക്കുമെന്ന സൂചനയുമായി ചില കോൺഗ്രസ് നേതാക്കൾ. എൻസിപി അധ്യക്ഷൻ ശരദ് പവാറും പിസിസി അധ്യക്ഷൻ ബാലാസാഹെബ് തോറാട്ടും ഇക്കാര്യം നിഷേധിച്ചു. ഫഡ്‌നാവിസിനെ വിമർശിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു സേനാ മുഖപത്രമായ സാമ്‌ന രംഗത്ത് വന്നു. പിന്നീട് പല നാടകങ്ങളും അരങ്ങേറി. അതിൽ അവസാനത്തേതാണ് ഫട്‌നാവീസിന്റെ സത്യപ്രതിജ്ഞ. നിയമസഭയിൽ ഫട്‌നാവീസ് ഭൂരിപക്ഷം തെളിയിക്കും വരെ ഇത് തുടരും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP