Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഎം ലക്ഷ്യമിടുന്നത് ആർ എസ് പിയെ ഇടതുപക്ഷത്ത് എത്തിക്കാൻ; മാണി സി കാപ്പനും ഫ്രാൻസിസ് ജോർജിനും സ്വാഗതം; മോൻസ് ജോസഫിനായും വല വിരിക്കും; മുസ്ലിം ലീഗിനെ സ്വാഗതം ചെയ്യുന്ന ഇപിയുടേത് ഇരുതല മൂർച്ഛയുള്ള നീക്കം; പ്രേമചന്ദ്രന്റെ മനസ്സ് ഇടത്തോട്ട് ചായുമോ?

സിപിഎം ലക്ഷ്യമിടുന്നത് ആർ എസ് പിയെ ഇടതുപക്ഷത്ത് എത്തിക്കാൻ; മാണി സി കാപ്പനും ഫ്രാൻസിസ് ജോർജിനും സ്വാഗതം; മോൻസ് ജോസഫിനായും വല വിരിക്കും; മുസ്ലിം ലീഗിനെ സ്വാഗതം ചെയ്യുന്ന ഇപിയുടേത് ഇരുതല മൂർച്ഛയുള്ള നീക്കം; പ്രേമചന്ദ്രന്റെ മനസ്സ് ഇടത്തോട്ട് ചായുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് കേരളാ കോൺഗ്രസ് നേതാക്കളേയും ആർ എസ് പിയേയും അടർത്താൻ സിപിഎം പദ്ധതി. എൽഡിഎഫ് അടിത്തറ ശക്തിപ്പെടുത്തുമെന്ന കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവനയിൽ നടുങ്ങി കോൺഗ്രസെന്നും മുസ്ലിംലീഗ് അടക്കമുള്ള കക്ഷികളെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്തെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിക്കുകകൂടി ചെയ്തതോടെ ആകെ വെപ്രാളമായെന്നും ദേശാഭിമാനി തന്നെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതോടെ ഇപി ജയരാജന്റെ പ്രസ്താവന വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്ന് വ്യക്തമാകുകയാണ്.

ആർ എസ് പിയെയാണ് സിപിഎം പ്രധാനമായും നോട്ടമിടുന്നുണ്ട്. ഇതിനൊപ്പം കേരളാ കോൺഗ്രസുകാരായ ഫ്രാൻസിസ് ജോർജ്, മോൻസ് ജോസഫ്, ജോണി നെല്ലൂർ എന്നിവരോടും സിപിഎമ്മിന് താൽപ്പര്യമുണ്ട്. മാണി സി കാപ്പനേയും ഇരു കൈയും നീട്ടി സ്വീകരിക്കും. ഇടതു മുന്നണി വിപുലീകരണത്തിൽ സിപിഐ എതിർപ്പുയർത്തി കഴിഞ്ഞു. ഇപിയുടെ ലീഗ് അനുകൂല പ്രസ്താവന വ്യക്തിപരമാണെന്നാണ് കാനം രാജേന്ദ്രൻ പ്രതികരിച്ചത്. അതിന് ശേഷമാണ് ദേശാഭിമാനിയിൽ ജയരാജന്റെ രാഷ്ട്രീയ ഇടപെടലിനെ പുകഴ്‌ത്തി വാർത്ത എത്തുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൊല്ലവും പത്തനംതിട്ടയും കോട്ടയവും ജയിക്കുകയാണ് സിപിഎമ്മിന്റെ പ്രധാന ലക്ഷ്യം. ആർ എസ് പിയെ ഇടതുപക്ഷത്ത് എത്തിച്ച് കൊല്ലം സീറ്റ് അനുകൂലമാക്കാനാണ് നീക്കം. കേരളാ കോൺഗ്രസിലെ നേതാക്കളെ കൂടുതലായി ഇടതിനോട് അടുപ്പിച്ച് കോട്ടയത്തും കേരളാ കോൺഗ്രസ് വിജയം സുനിശ്ചിതമാക്കാനാണ് നീക്കം. ലോക്‌സഭയിൽ പരമാവധി സീറ്റ് നേടി യുഡിഎഫിനെ പിന്തള്ളുകയാണ് ലക്ഷ്യം. ലീഗിനെ ക്ഷണിക്കുന്നതിലൂടെ ഇടഞ്ഞു നിൽക്കുന്നവർക്ക് യുഡിഎഫിൽ നിന്ന് ഇടത്തേക്ക് വരാമെന്ന സന്ദേശമാണ് ഇപി ജയരാജൻ നൽകുന്നത്.

കൊല്ലത്ത് ആർ എസ് പിയെ എങ്ങനേയും ഇടതുപക്ഷത്ത് എത്തിക്കാനാണ് നീക്കം. കൊല്ലം എംപി കൂടിയായ എൻകെ പ്രമേചന്ദ്രൻ ഈ നീക്കത്തിന് എതിരാണ്. എന്നാൽ സംസ്ഥാന സെക്രട്ടറി എഎ അസീസും ഷിബു ബേബി ജോണും ഇടത്തേക്ക് വരുമെന്നാണ് സിപിഎം പ്രതീക്ഷ. ഇത് മനസ്സിൽ വച്ചാണ് ആർ എസ് പിക്ക് വേണ്ടിയുള്ള കരുനീക്കങ്ങൾ. കോട്ടയം രാഷ്ട്രീയത്തിൽ ചലനമുണ്ടായാൽ അത് പത്തനംതിട്ടയേയും സ്വാധീനിക്കും. ഇടുക്കിയിലും നിർണ്ണായകമാകും. അതിന് വേണ്ടിയാണ് കേരളാ കോൺഗ്രസ് നേതാക്കളെ സിപിഎം അടുപ്പിക്കാൻ ശ്രമിക്കുന്നത്.

ദേശാഭിമാനി പരാമർശം ഇങ്ങനെ: ഇ പിയുടെ പരാമർശത്തിന് രാഷ്ട്രീയവൃത്തത്തിൽ ലഭിച്ച പ്രാധാന്യമാണ് കോൺഗ്രസിനെ പ്രധാനമായും അലട്ടുന്നത്. യുഡിഎഫിനുള്ളിൽ ഘടകക്ഷികൾ തമ്മിലുള്ള അവിശ്വാസമാണ് എല്ലാത്തിനും പിന്നിൽ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണത്തിലും ഈ ആശങ്ക നിഴലിക്കുന്നുണ്ട്. കോൺഗ്രസിന്റെ ദൗർബല്യമാണ് ലീഗിനെ ചൊടിപ്പിക്കുന്നത്. ഈ നിലയിൽ സ്വന്തംവഴി തേടുന്നതാകും ഉചിതമെന്ന് കക്ഷികൾക്കിടയിൽ സംസാരമുണ്ട്. ലീഗും ആർഎസ്‌പിയും പലതവണ ഇത് സൂചിപ്പിച്ചുവെന്നും സിപിഎം പത്രം വിശദീകരിക്കുന്നു. അതായത് അർ എസ് പിയെ അടർത്തിയെടുക്കാനുള്ള താൽപ്പര്യം വ്യക്തമാക്കുകായണ് സിപിഎം. എന്നാൽ വാർത്തയിൽ മുസ്ലിം ലീഗിന് വിമർശനവുമുണ്ട്.

അടുത്തിടെ ചേക്കേറിയ മാണി സി കാപ്പനുപോലും അതൃപ്തിയുണ്ട്. എൽഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കിയ മാണി സി കാപ്പന് ബിജെപിയോടാണ് പഥ്യമത്രേ. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ ഫ്രാൻസിസ് ജോർജ് അടക്കമുള്ള പല മുതിർന്ന നേതാക്കളും സജീവമല്ല. പാർട്ടി നേതൃത്വം ഏറെക്കുറെ നിർജീവമാണെന്നാണ് വിലയിരുത്തൽ. പി ജെ ജോസഫിന്റെ വിശ്വസ്തനായ മോൻസ് ജോസഫ്, ജോണി നെല്ലൂർ തുടങ്ങിയവർ മറ്റ് കേരള കോൺഗ്രസ് ഗ്രൂപ്പുകളുമായി അടുപ്പത്തിലാണ്. ഈ പശ്ചാത്തലമാണ് കോൺഗ്രസിനെ മുൾമുനയിലാക്കിയത്.

മുസ്ലിംലീഗിനോടുള്ള നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും ലീഗിനെ ക്ഷണിച്ചിട്ടില്ലെന്ന് ഇ പി ജയരാജനും വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിനെ തള്ളിപ്പറഞ്ഞ് വരുന്നവർ വരട്ടെ എന്നുമാത്രമാണ് ഇ പി പറഞ്ഞത്. അത് ഏതെങ്കിലും കക്ഷിയെ മാറ്റിയെടുക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല. അതേസമയം, എൽഡിഎഫ് നയം അംഗീകരിച്ച് വരുന്നവരുമായി സഹകരിക്കാൻ തയ്യാറാകുമെന്നത് പ്രഖ്യാപിത നിലപാട്. അവിടെ മുസ്ലിംലീഗിന് പ്രസക്തിയില്ലെന്ന് അവർക്കുതന്നെ അറിയാം. അതാണ് മുന്നണിമാറ്റം അജൻഡയില്ലെന്ന ലീഗിന്റെ പ്രതികരണത്തിനു പിന്നിൽ എന്നും ദേശാഭിമാനി പറയുന്നു.

ദേശീയതലത്തിൽ ഇടതുപക്ഷത്തോട് ഒപ്പംനിൽക്കുന്ന ആർഎസ്‌പി കേരളത്തിൽ പുനർവിചിന്തനത്തിന് തയ്യാറാകണമെന്നാണ് ഇ പി പറഞ്ഞത്. തങ്ങൾ എൽഡിഎഫ് വിട്ട സാഹചര്യം മനസ്സിലാക്കണമെന്ന് എ എ അസീസ് ഇതിനോട് പ്രതികരിച്ചെങ്കിലും യുഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം പറയാതിരുന്നത് ശ്രദ്ധേയമാണെന്നും ദേശാഭിമാനി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP