Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിക വിരുദ്ധമോ? തീരുമാനിക്കാനാകാതെ ലീഗ് നേതാക്കൾ'; മലബാറിലെ ഒരു താത്വിക പ്രശ്‌നത്തിന്റെ കഥ

നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാമിക വിരുദ്ധമോ? തീരുമാനിക്കാനാകാതെ ലീഗ് നേതാക്കൾ'; മലബാറിലെ ഒരു താത്വിക പ്രശ്‌നത്തിന്റെ കഥ

കോഴിക്കോട്: പൊതുചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്ന വിഷയത്തിൽ മുസ്ലിം സമുദായത്തിൽ തന്നെ രണ്ട് അഭിപ്രായമുണ്ട്. ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമായ നിലവിളക്ക് കൊളുത്തലിനെ അംഗീകരിക്കുന്നവരും സജീവമാണ്. ഒരു പൊതു ചടങ്ങിൽ മുസ്ലിം ലീഗ് നേതാവായ പികെ അബ്ദുറബ്ബിനെ സൂപ്പർ താരം മമ്മൂട്ടി തന്നെ തിരുത്താൻ ശ്രമിച്ചു. എന്നാൽ മന്ത്രി വഴങ്ങിയില്ല. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. പൊതു ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നതിന് അനുകൂലമായി അഭിപ്രായങ്ങൾ ഇസ്ലാം സമുദായത്തിലും ഉയർന്നു. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗിൽ ഈ വിഷയത്തിൽ നിലപാടെടുക്കുന്നതിൽ മുസ്ലിംലീഗിൽ ആശയക്കുഴപ്പം രൂക്ഷം.

മുസ്ലിം മതസംഘടനങ്ങളൊക്കെയും ആരാധനയുടെ ഭാഗമായ നിലവിളക്ക് കൊളുത്തലിനെതിരെ ഒറ്റക്കെട്ടാണ്. എന്നാൽ പൊതുജനഭിപ്രായം കണക്കിലെടുക്കുമ്പോൾ അത്തരമൊരു തീരുമാനം എടുക്കാൻ മുസ്ലിം ലീഗിന് കഴിയുന്നില്ല. അതുകൊണ്ട് തന്നെ ഇതുസംബന്ധിച്ച് നയം വ്യക്തമാക്കാനാകാതെ ലീഗ് നേതൃത്വം കുഴങ്ങുകയാണ്. കെ.എം. ഷാജി, കെ.എൻ.എ. ഖാദർ, അബ്ദുറഹ്മാൻ രണ്ടത്താണി തുടങ്ങിയവർ നിലവിളക്ക് കൊളുത്തൽ സാമാന്യവത്കരിക്കുമ്പോൾ മറ്റു നേതാക്കൾ അതിനെ അംഗീകരിച്ചുകൊണ്ട് രംഗത്തുവരാൻ ഇനിയും ധൈര്യം കാട്ടിയിട്ടില്ല. നിലവിളക്ക് കൊളുത്തുന്നത് സംബന്ധിച്ച് കെ.എം. ഷാജിയാണ് അൽപം കടന്ന് പ്രഖ്യാപനം നടത്തിയത്. ആരാധനയുടെ ഭാഗമായല്ലാതെ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ലന്നും അതുകൊണ്ടാണ് താൻ നിലവിളക്ക് കൊളുത്തുന്നതെന്നുമാണ് ഷാജി സഭയിൽ നടത്തിയ പ്രഖ്യാപനം.

ഇതോടെ ഇടതുപക്ഷം പ്രശ്‌നം ഏറ്റെടുത്തു. ഷാജിയുടെ അഭിപ്രായം ലീഗിന്റെ നിലപാടാണോ എന്ന് വ്യക്തമാക്കാൻ ജലീൽ ആവശ്യപ്പെട്ടു. നിയമസഭയിലായിരുന്നു ഇതെല്ലാം. കെ ടി ജലീലിന്റെ വെല്ലുവിളിയെ തുടർന്ന് പാർട്ടി ലീഡർ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് ഉത്തരം മുട്ടി. ആരാധനയുടെ ഭാഗമല്ലാതെ ഷാജിക്ക് വിളക്കുകൊളുത്താമെങ്കിൽ മുനീറിനുപോലും ഇത് അംഗീകരിക്കാനാകാത്തത് എന്ത് പരിമിതിയുടെ പേരിലാണ്. അബ്ദുറബ്ബും കുഞ്ഞാലിക്കുട്ടിയും എന്തുകൊണ്ട് ഇത് അംഗീകരിക്കുന്നില്ല എന്ന ജലീലിന്റെ ചോദ്യത്തിനും മറുപടിയുണ്ടായില്ല. ലീഗ് നിലപാടോ അതോ സ്വന്തം തീരുമാനമോ എന്താണ് ഷാജി പറയുന്നത് എന്നായിരുന്നു ജലീലിന്റെ ചോദ്യം.

നിലവിളക്ക് കത്തിക്കുന്നത് സംബന്ധിച്ച് ലീഗ് ഇതുവരെ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. പാർട്ടി സംസ്ഥാന പ്രവർത്തകസമിതി യോഗം ഓഗസ്റ്റ് രണ്ടിന് കോഴിക്കോട്ട് ചേരുന്നുണ്ട്. വിഷയം യോഗത്തിൽ ചർച്ചചെയ്തതിനുശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളൂ. അതിനുമുമ്പായി ഇതുസംബന്ധിച്ച് ഒന്നും പറയാനില്ലെന്നാണ് മജീദിന്റെ പ്രതരിണം. കെ.എം. ഷാജി നിയമസഭയിൽ നടത്തിയ പ്രഖ്യാപനത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതൊന്നും പാർട്ടി തീരുമാനമല്‌ളെന്നായിരുന്നു മറുപടി. പ്രവർത്തകസമിതി യോഗത്തിനുശേഷമേ ലീഗ് നിലപാട് അറിയിക്കുകയുള്ളൂ.

ഏതായാലും ഷാജിയുടെ നിയമസഭയിലെ പ്രസ്താവന പുതിയ ചേരി തിരുവുകൾക്ക് വഴിവയ്ക്കുകയാണ്. രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ വളരാൻ മതേതരമായ നിലവിളക്കെന്ന ചിഹ്നത്തെ അംഗീകരിക്കുന്നവരും പാർട്ടിയിൽ കൂടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP