Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഹരിയുടെ നാട്....ഹരന്റെ നാട്.. ഹരിഹരപുത്രന്റെ നാട്...' ബിജെപി തൊടുത്തുവിട്ട ബ്രഹ്മാസ്ത്രം ഗുണം ചെയ്തത് ആന്റോ ആന്റണിക്കും ശശി തരൂരിനും പ്രതാപനും ശ്രീകണ്ഠനും ഉണ്ണിത്താനും; വിജയം പ്രതീക്ഷിച്ച തിരുവനന്തപുരവും കരുത്ത് കാണിച്ച പത്തനംതിട്ടയും കൈവിട്ട നിരാശയിൽ അണികൾ; തൃശൂരെടുക്കാൻ ആക്ഷൻ കിങ്ങിനും കഴിഞ്ഞില്ല; വയനാട്ടിലേക്ക് ഓടിയെത്തിയ തുഷാറിന് സമുദായ വോട്ടു പോലും കിട്ടിയില്ല; മോദി തംരഗത്തിലും കേരളത്തിൽ എൻഡിഎയ്ക്ക് നിരാശ

'ഹരിയുടെ നാട്....ഹരന്റെ നാട്.. ഹരിഹരപുത്രന്റെ നാട്...' ബിജെപി തൊടുത്തുവിട്ട ബ്രഹ്മാസ്ത്രം ഗുണം ചെയ്തത് ആന്റോ ആന്റണിക്കും ശശി തരൂരിനും പ്രതാപനും ശ്രീകണ്ഠനും ഉണ്ണിത്താനും; വിജയം പ്രതീക്ഷിച്ച തിരുവനന്തപുരവും കരുത്ത് കാണിച്ച പത്തനംതിട്ടയും കൈവിട്ട നിരാശയിൽ അണികൾ; തൃശൂരെടുക്കാൻ ആക്ഷൻ കിങ്ങിനും കഴിഞ്ഞില്ല; വയനാട്ടിലേക്ക് ഓടിയെത്തിയ തുഷാറിന് സമുദായ വോട്ടു പോലും കിട്ടിയില്ല; മോദി തംരഗത്തിലും കേരളത്തിൽ എൻഡിഎയ്ക്ക് നിരാശ

എം എസ് ശംഭു

തിരുവനന്തപുരം: 'ഹരിയുടെ നാട്....ഹരന്റെ നാട്.. ഹരിഹരപുത്രന്റെ നാട്...'ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ പൊട്ടിച്ച ബോംബായിരുന്നു ശബരിമല യുവതി പ്രവേശന വിഷയം. തിരഞ്ഞെടുപ്പ് അടുത്തസമയം തന്നെ ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി വന്നതും വൈദ്യൻ കൽപിച്ചതും രോഗി ഇശ്ചിച്ചതും എന്ന് പറയുന്ന പോലെ തന്നെ... കേരളത്തിലേക്ക് സംഘപരിവാർ സാന്നിധ്യം അറിയിക്കാനുള്ള ഏറ്റവും മികച്ച അവസരമായി തന്നെ ഇതിനെ എൻ.ഡി.എ ഉപയോഗപ്പെടുത്തി. തിരുവനന്തപുരത്ത് പർട്ടിയുടെ മുൻ അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെ രംഗത്തിറക്കിയപ്പോൾ..ശബരിമല വിവാദം കത്തിനിന്ന് പത്തനം തിട്ടയിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ കെ.സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കി. ശബരിമല വിഷയത്തിൽ സിപിഎം സർക്കാരിൽ നിന്ന് വീണ് കിട്ടിയ അപ്രതീക്ഷിത നേട്ടവും ജയിൽ വാസവും എല്ലാം അക്ഷരാർത്ഥത്തിൽ കെ.സുരേന്ദ്രനെന്ന സ്ഥാനാർത്ഥിയെ പത്തനം തിട്ടയിൽ നിർത്താൻ യോഗ്യനാക്കുകയായിരുന്നു. പക്ഷേ ഇതിന്റെ ഗുണം ബിജെപിക്ക് കിട്ടിയില്ല.  

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ മോദി തരംഗം ആഞ്ഞടിച്ചു എന്നാൽ മോദി ഫാക്ടർ വലിയ അളവിൽ ബിജെപി ചർച്ചയാക്കിയിരുന്നില്ല. മറിച്ച് ശബരിമലയാണ് കത്തിച്ചത്. ഇത് ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണത്തിന് അവസരമുണ്ടാക്കി. ഇടതു പക്ഷത്തിന് എതിരായ ഈ വികാരം വോട്ടാക്കിയത് കോൺഗ്രസായിരുന്നു. ഇതിനൊപ്പം ന്യൂനപക്ഷങ്ങളിലെ മോദി പേടിയും കോൺഗ്രസിന് വോട്ടായി മാറി. അങ്ങനെ ചരിത്ര വിജയത്തിലേക്ക് നടന്നു കയറി കോൺഗ്രസ് ചിരിക്കുമ്പോൾ കേരളത്തിൽ അക്കൗണ്ട് തുറക്കാനാവാതെ കിതയ്ക്കുകയാണ് ബിജെപി. പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ ഇനി വരും. എൻ ഡി എയിൽ നിന്ന് ബിഡിജെഎസ് വിട്ടുപോകാനും സാധ്യതയുണ്ട്. അങ്ങനെ കേന്ദ്രത്തിൽ ജയിക്കുമ്പോഴും കേരളത്തിൽ എൻഡിഎ തകർക്കുന്നതാണ് ഈ ഫലം. കേരളത്തിൽ ബിജെപിക്ക് സ്ഥാനമില്ലെന്ന പ്രചരണങ്ങൾക്ക് കരുത്തു പകരുന്നതാണ് ഈ രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രചരണഘട്ടത്തിൽ പോലും ഒരു ബിജെപി സ്ഥാനാർത്ഥിക്ക് കേരളത്തിൽ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ സ്വീകാര്യതയായിരുന്നു സുരേന്ദ്രൻ നേടിയെടുത്തത്. തൃശൂരിൽ എൻ.ഡി.എ ഘടകകക്ഷിയായ തുഷാർ വെള്ളാപ്പള്ളിയെ രംഗത്തിറക്കിയെങ്കിലും രാഹൂൽഗാന്ധി വയനാട് സ്ഥാനാർത്ഥിയായതോടെ ഇദ്ദേഹത്തെ നേതൃത്വം മാറ്റി പ്രതിഷ്ടിക്കുകയായിരുന്നു. തൃശൂരിൽ അവസാന നിമിഷം കേരളത്തിന്റെ ആക്ഷൻ ഹീറോയും ബിജെപിയുടെ രാജ്യസഭാ പ്രതിനിധിയുമായ സുരേഷ് ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. പ്രചരണങ്ങളിൽ ഇടത് വലത് നേതാക്കളെക്കാൾ തകർത്തത് തൃശൂരിലെ സുരേഷ് ഗോപിയുടെ പ്രകടം തന്നെയായിരുന്നു. പക്ഷേ ഇതൊന്നും വോട്ടുകളിൽ പ്രതിഫലിച്ചില്ല. ശബരിമലയുടെ യഥാർത്ഥ ഗുണഭോക്താവായി കോൺഗ്രസ് കേരളത്തിൽ മാറി. വിശ്വാസികളുടെ വികാരം ് ആന്റോ ആന്റണിക്കും ശശി തരൂരിനും പ്രതാപനും ശ്രീകണ്ഠനും ഉണ്ണിത്താനും വൻ വിജയം നൽകി. തീർത്തും അപ്രതീക്ഷിതമായിരുന്നു ബിജെപിക്ക് കുമ്മനത്തിന്റെ പരാജയം.

തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങൾ ബി.ജെപി പാളയം കരുതലോടെ കാത്തിരുന്നപ്പോൾ ആദ്യഘട്ടവോട്ടുകളിൽ പ്രതീക്ഷ അർപ്പിച്ച തിരുവനന്തപുരം, പത്തനംതിട്ട എന്നിവടങ്ങളിൽ പിന്നീട് പ്രതീക്ഷമങ്ങുന്ന കാഴ്ചയാണ് കണ്ടത്. തിരുവനന്തപുരത്ത് പോസ്റ്റൽ വോ്ടുകളിൽ കുമ്മനം ലീഡ് ചെയ്ത ഘട്ടത്തിൽ നിന്ന് മാറി ശശി തരൂർ വിജയകുതിപ്പിലേക്ക് പിന്നീട് നിസാരമായി നടന്നടുക്കുകയായിരുന്നു. ന്യൂനപക്ഷ വോട്ടുകൾക്കൊപ്പം നായർ വോട്ടുകളും തരൂരിനെ തുണച്ചു. ഈഴവ വോട്ടുകൾ പിടിക്കാൻ ദിവാകരനും കഴിഞ്ഞു.
ബിജെപിക്ക് വിജയപ്രതീക്ഷ ഉറപ്പിച്ചിരുന്ന നേമം, വട്ടിയൂർ കാവ്, തിരുവനന്തപുരം, അടക്കമുള്ള മണ്ഡലങ്ങളിലും പ്രതീക്ഷപോലെ വോട്ട് അടുപ്പിക്കാൻ കുമ്മവത്തിനോ പാർട്ടിക്കോ സാധിച്ചില്ല. അതേ സമയം കഴക്കൂട്ടത്തെ സി.പിഎം വോട്ടുകളിലെ കുറവുകളും രൂരിന് കഴക്കൂട്ടത്ത് ലഭിച്ച വോട്ടുകളും പരിശോധിച്ചാൽ എവിടെയൊക്കെയോ വോട്ടുകൾ മറിച്ചതായി നസിലാക്കാൻ സാധിക്കും.

കോവളം, പാറശ്ശാല, നെയ്യാറ്റിൻകര മണ്ലങ്ങളിലും വോട്ട് സമ്മിശ്രമായിട്ടേ ലഭിച്ചതുമുള്ളു. രണ്ട് നായർ സ്ഥാനാർത്ഥികൾ കട്ടയ്ക്ക് മത്സരിച്ച് തിരുവനന്തപുരം മണ്ഡലത്തിൽ എൻ.എസ്.എസ് വോട്ടുബാങ്കും ഏറെ പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. എന്നാൽ ശശി തരൂർ എന്ന മുഖം ഇത്തവണയും വിജയിച്ചു. ഇത് ബിജെപിയുടെ പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു. പത്തനംതിട്ടയിലെ ബിജെപിയുടെ കരുത്തനായ സ്ഥാനാർത്ഥിയെ മുന്നിൽ നിർത്തിയത് തന്നെ ശബിരമല വിഷയം ആളിക്കത്തിച്ചാണ്. പക്ഷേ അതും കേരളത്തിൽ വിലപ്പോയില്ല എന്നതിന്റെ തെളിവാണ് പത്തനംതിട്ടയിലും കണ്ടത്. കോൺഗ്രസിന്റെ സിറ്റിങ് എംപി കൂടിയായ ആന്റോ ആന്റണി ുതിക്കുമ്പോൾ തൊട്ടുപിറകിലായി വീണാ ജോർജും പോരാടുകയാണ്. സുരേന്ദ്രൻ മൂന്നാം സ്ഥാനത്തുമായി.

തൃശൂരിങ്ങെടുക്കുയാണെന്ന് അവകാശപ്പെട്ട ആക്ഷൻ കിങ്ങിനെ ഏഴയലത്ത് അടുപ്പിക്കാതെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി മുന്നേറിയത്. രാജാജി മാത്യു എന്ന സിപിഐയുടെ കരുത്തനായ സ്ഥാനാർത്ഥിയെ കടത്തിവെട്ടിയാണ് തൃശൂരിന്റെ പൾസ് അറിയാവുന്ന ടി.എൻ പ്രതാപൻ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. സുരേഷ് ഗോപി 134513 വോട്ടുകളുമായി മൂന്നാംസ്ഥാനത്തേക്ക് പിൻതള്ളപ്പെടുകയും ചെയ്തു. രാജാജിയിൽ നിന്നും പ്രതാപന് തൃശൂർ നേടാനായി. ഇനി കരുത്താനയ സ്ഥാഥാനാർത്ഥിയും എൻ.ഡി.എയുടെ കേരളത്തിന്റെ ചുമതലക്കാരനുമായ തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് വണ്ടികയറിയത്. ഹിന്ദു വോട്ടുകൾ അടുപ്പിക്കുമെന്ന ലക്ഷ്യത്തിലാണ്. ഹിന്ദുവോട്ട് പോയിട്ട് സ്വന്തം സമുദായത്തിലെ വോട്ടുപോലും ലഭിക്കാത്ത സ്ഥിതിയിലാണ് തുഷാർ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

വയനാട്ടിൽ രാഹുൽ ഗാന്ധി ചരിത്രവിജയം നടി മുന്നേറുമ്പോൾ ചിത്രത്തിലില്ലാതിരുന്ന സുനീർ രണ്ടഡാംസ്ഥാത്തേക്ക് നടന്നു കയറിയതാണ് എൽ.ഡി.എഫിനെ പോലും അമ്പരപ്പിച്ചിരിക്കുന്നത്. പാലക്കാട് വി.കെ ശ്രീകണഠൻ എൽ.ഡി.എഫ് കോട്ട പൊളിച്ച് മുന്നേറുമ്പോൾ കൃഷ്ണകുമാർ മൂന്നാം സ്ഥാനത്തേക്ക് കിണഞ്ഞ് മത്സരിക്കുന്ന കാഴ്ചയും കണ്ടു. ഇതും ബിജെപിക്ക് വമ്പൻ തിരിച്ചടിയാണ്. തിരുവനന്തപുരത്ത് ഇടത് കോട്ടയെ പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് കടന്നെത്താൻ സാധിച്ചത് മാത്രമാണ് ബിജെപിയുടെ നേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP