Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യെദൂരിയപ്പയുടെ സത്യപ്രതിജ്ഞയിൽ നിന്നും അമിത് ഷാ വിട്ടു നിന്നത് പരാജയം ഉറപ്പായെന്ന് ബോധ്യമായപ്പോൾ; ആവശ്യത്തിന് ദൾ-കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ട് നിർത്തിയെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ഡീൽ ഉറപ്പിക്കാനാവാതെ പോയത് തിരിച്ചടിയായി; ബിജെപിയുടെ കണക്ക് കൂട്ടലുകൾ അട്ടിമറിച്ചത് അപ്രതീക്ഷിതമായ കോടതി ഇടപെടൽ; ഇനി ശ്രദ്ധമുഴുവൻ കുമാരസ്വാമിയെ അസ്ഥിരപ്പെടുത്താൻ

യെദൂരിയപ്പയുടെ സത്യപ്രതിജ്ഞയിൽ നിന്നും അമിത് ഷാ വിട്ടു നിന്നത് പരാജയം ഉറപ്പായെന്ന് ബോധ്യമായപ്പോൾ; ആവശ്യത്തിന് ദൾ-കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ട് നിർത്തിയെങ്കിലും കുറഞ്ഞ സമയത്തിനുള്ളിൽ ഡീൽ ഉറപ്പിക്കാനാവാതെ പോയത് തിരിച്ചടിയായി; ബിജെപിയുടെ കണക്ക് കൂട്ടലുകൾ അട്ടിമറിച്ചത് അപ്രതീക്ഷിതമായ കോടതി ഇടപെടൽ; ഇനി ശ്രദ്ധമുഴുവൻ കുമാരസ്വാമിയെ അസ്ഥിരപ്പെടുത്താൻ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ സാക്ഷിയാകാൻ കോൺഗ്രസ് അധ്യക്ഷ രാഹുൽ ഗാന്ധിയും അമ്മ സോണിയാ ഗാന്ധിയും എത്തും. ഇതിന് വേണ്ടിയാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ മാറ്റി വച്ചത്. തിങ്കളാഴ്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമവാർഷികമായതിനാൽ അന്നത്തെ ചടങ്ങ് മാറ്റണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടതനുസരിച്ചാണു തീരുമാനം. ബുധനാഴ്ച സത്യപ്രതിജ്ഞാചടങ്ങ് നടക്കുമെന്നാണു റിപ്പോർട്ട്. ഇത് സോണിയയ്ക്കും രാഹുലിനും വേണ്ടിയാണ്. മറ്റ് പ്രാദേശിക നേതാക്കളും ചടങ്ങിന് എത്തും. അങ്ങനെ അടിപൊളിയാക്കാനാണ് തീരുമാനം.

രണ്ട് ദിവസം മുമ്പ് യെദൂരിയപ്പ സത്യപ്രതിജ്ഞ ചെയ്തു. എന്നാൽ ഇതിന് സാക്ഷിയാകാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പോലും എത്തില്ല. ഭൂരിപക്ഷം തെളിയിക്കാൻ യെദൂരിയപ്പയ്ക്ക് കഴിയില്ലെന്ന തിരിച്ചറിവിൽ നിന്നായിരുന്നു ഈ മാറി നിൽക്കൽ. 20ഓളം ജനതാദൾ-കോൺഗ്രസ് എംഎൽഎമാരുമായി ബിജെപി സംസാരിച്ചിരുന്നു. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഭൂരിപക്ഷം തെളിയിക്കാനുള്ള നിർദ്ദേശം സുപ്രീംകോടതി വച്ചപ്പോൾ യെദൂരിയപ്പ പെട്ടു. ഡീലുകൾ ഉറപ്പിക്കാനായില്ല. ഇതോടെ വിശ്വാസവോട്ടെടുപ്പ് നേടാനാകാത്ത സ്ഥിതിയുണ്ടായി. ഗവർണ്ണർ നൽകിയതു പോലെ 15 ദിവസം കിട്ടിയിരുന്നുവെങ്കിൽ കഥ മാറിയേനെ. ഇവിടെയാണ് കോൺഗ്രസ് നടത്തിയ നിയമ പോരാട്ടം അതിനിർണ്ണായകമായത്.

സുപ്രീംകോടതിയുടെ ഇടപെടൽ തന്നെയാണ് ബിജെപിയുടെ പ്രതീക്ഷ പൊളിച്ചത്. വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ യെദൂരിയപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണു മന്ത്രിസഭ രൂപീകരിക്കാൻ അവകാശമുന്നയിച്ചു കുമാരസ്വാമി ഗവർണർ വാജുഭായി വാലയെ കണ്ടത്. വിശ്വാസ വോട്ടെടുപ്പിനു മുമ്പു ഭൂരിപക്ഷം ഉറപ്പായില്ലെങ്കിൽ മാന്യമായി രാജിവയ്ക്കണമെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, യെഡിയൂരപ്പയ്ക്കും കർണാടക ഘടകത്തിനും മുന്നറിയിപ്പു നൽകിയിരുന്നു. ആർഎസ്എസ് നേതൃത്വത്തിനും കർണാടകയിൽ നടന്ന കുതിരക്കച്ചവടത്തോടു താൽപര്യം ഇല്ലായിരുന്നു. എന്നാൽ റെഡ്ഡി സഹോദരന്മാരുടെ കരുത്തിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ യെദുരിയപ്പ ശ്രമിക്കുകയായിരുന്നുവെന്നാണ് സൂചന.

നിയമസഭയിൽ വികാരാധീനനായി നടത്തിയ പ്രസംഗത്തിനു ശേഷമാണു യെദൂരിയപ്പ രാജി പ്രഖ്യാപിച്ചത്. 'കഴിഞ്ഞ രണ്ടുവർഷത്തിനിടെ ഞാൻ കർണാടകയിൽ ഉടനീളം സഞ്ചരിച്ചു. ജനങ്ങൾ നൽകിയ പിന്തുണയും സ്‌നേഹവും മറക്കാൻ കഴിയില്ല. ജനങ്ങൾ ഞങ്ങൾക്ക് 104 സീറ്റ് നൽകി അനുഗ്രഹിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമാണ് എന്നെ മുഖ്യമന്ത്രിയാക്കിയത്. എപ്പോഴെങ്കിലും തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നത് കണ്ടിട്ടുണ്ടോ? ഞാൻ പാർട്ടി പ്രസിഡന്റായത് 2016ലാണ്-ഇങ്ങനെ മോദിയേയും അമിത് ഷായേയും പൊക്കി പറഞ്ഞായിരുന്നു രാജി. ഏതാലായും തിരിച്ചടിയായെന്ന് ബിജെപി ദേശീയ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.

കോൺഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിലാണു ബിജെപിയെ ഗവർണർ ക്ഷണിച്ചത്. ആറര കോടി ജനങ്ങൾ പിന്തുണച്ചത് ബിജെപിയെ ആണ്. കോൺഗ്രസിനും ജെഡിഎസിനും ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും യെദൂരിയപ്പ പറയുന്നു. 37 അംഗങ്ങൾ മാത്രമുള്ള ജെഡിഎസിന്റെ കുമാരസ്വാമിയാണ് മുഖ്യമന്ത്രി. ഇതിൽ കോൺഗ്രസിൽ അസ്വാരസ്യങ്ങളുണ്ട്. ജെഡിഎസിലെ രേവണ്ണ വിഭാഗവും പൊട്ടിത്തെറിയുണ്ടാക്കാൻ ശ്രമിക്കും. ഇതെല്ലാം അനുകൂലമാക്കി മന്ത്രിസഭയെ തകർക്കാൻ യെദൂരിയപ്പ ഇനിയും ശ്രമിക്കും. കുമാരസ്വാമിയെ അസ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനാണ് ശ്രമവും.

അങ്ങനെ എത്രയും വേഗം കുമാരസ്വാമി സർക്കാരിനെ മറിച്ചിടുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് രാജിവയ്ക്കൽ പ്രസംഗത്തിൽ കർഷക അനുകൂല പ്രശ്‌നങ്ങൾ യെദുരിയപ്പ ചർച്ചയാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP