Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'കേരളത്തിന്റെ തൂവാനത്തുമ്പി' സുമലത അംബരീഷ് ബിജെപി പിന്തുണയോടെ മാണ്ഡ്യയിൽ വൻഭൂരിപക്ഷത്തിന് ജയിച്ചുകയറുമ്പോൾ തന്നെ ചിത്രം വ്യക്തം; 'ഓപ്പറേഷൻ ലോട്ടസ് 'ഭയന്നിരിക്കുന്ന കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്റെ ഉറക്കം കെടുത്തി ലോക്‌സഭാതിരഞ്ഞെടുപ്പ് ഫലവും; സഖ്യത്തെ മലർത്തിയടിച്ച് ബിജെപി ജയിച്ചുകയറിയത് 24 സീറ്റിൽ; കോൺഗ്രസും ജെഡിഎസും രണ്ടുസീറ്റിൽ മാത്രം ഒതുങ്ങിയപ്പോൾ കർണാടകയിൽ നെഞ്ചിടിപ്പേറി നേതാക്കൾ

'കേരളത്തിന്റെ തൂവാനത്തുമ്പി' സുമലത അംബരീഷ് ബിജെപി പിന്തുണയോടെ മാണ്ഡ്യയിൽ വൻഭൂരിപക്ഷത്തിന് ജയിച്ചുകയറുമ്പോൾ തന്നെ ചിത്രം വ്യക്തം; 'ഓപ്പറേഷൻ ലോട്ടസ് 'ഭയന്നിരിക്കുന്ന കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്റെ ഉറക്കം കെടുത്തി ലോക്‌സഭാതിരഞ്ഞെടുപ്പ് ഫലവും; സഖ്യത്തെ മലർത്തിയടിച്ച് ബിജെപി ജയിച്ചുകയറിയത് 24 സീറ്റിൽ; കോൺഗ്രസും ജെഡിഎസും രണ്ടുസീറ്റിൽ മാത്രം ഒതുങ്ങിയപ്പോൾ കർണാടകയിൽ നെഞ്ചിടിപ്പേറി നേതാക്കൾ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു:കർണാടകത്തിൽ ഉലഞ്ഞുനിൽക്കുന്ന കോൺഗ്രസ് -ജെഡിഎസ് സഖ്യത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. സഖ്യത്തെ മലർത്തിയടിച്ച് ബിജെപി നേടിയത് 28 സീററിൽ 24 സീറ്റ്, കോൺഗ്രസും ജെഡിഎസും രണ്ടുസീറ്റുകളിൽ വീതമൊതുങ്ങി. മാണ്ഡ്യയിൽ കോൺഗ്രസിനെ വെല്ലുവിളിച്ച് ബിജെപി പിന്തുണയോടെ മത്സരിച്ച സുമലതയുടെ ജയവും സംസ്ഥാനത്തെ ഭരണകകഷികൾക്കേറ്റ തിരിച്ചടി തന്നെ.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് രാഷ്ട്രീയ കുതിരക്കച്ചവടത്തിനടക്കം സാക്ഷ്യം വഹിച്ചപ്പോൾ കോൺഗ്രസ് പയറ്റിയത് മുഖ്യമന്ത്രി കസേര അടക്കം നൽകിയായിരുന്നു. എച്ച.ഡി ദേവഗൗഡയുടെ മകൻ കുമാരസ്വാമിക്കായി മുഖ്യമന്ത്രി കസേര നൽകിയായിരുന്നു കോൺഗ്രസിന്റെ അനുനയം. കുമാരസ്വാമി സർക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയും അടക്കം പ്രതിപക്ഷ നിരയിൽ നിൽക്കുന്ന പ്രമുഖരാണ് എത്തിചേർന്നത്. എന്നാൽ കുമാരസ്വാമി മന്ത്രിസഭയിലെ പൊരുത്തക്കേടുകളും കോൺഗ്രസും ജെ.ഡി.എസും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും ബിജെപിക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ പയറ്റാൻ പറ്റിയ കിടിലൻ ലോട്ടറിയായിരുന്നു. ഇത് കൃത്യമായി പയറ്റിയത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പയായിരുന്നു.

ഫലം കണ്ട് കണ്ണുതള്ളി കോൺഗ്രസ്

കർണാടകയിലെ 28 ലോക്സഭാ മണ്ഡലങ്ങളിലാണ് ജനവിധി തേടിയത്. കോൺഗ്രസ്-ജനതാദൾ സഖ്യത്തെ പിന്തള്ളിയുള്ള ബിജെപിയുടെ മൃഗീയ ഭൂരിപക്ഷമാണ് കോൺഗ്രസ് പാളയത്തെ പോലും അമ്പരപ്പിച്ചിരിക്കുന്നത്. കർണാടകയിലെ ജനവിധി ഇന്നു പുറത്തുവന്നപ്പോൾ മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, വീരപ്പമൊയ്‌ലി തുടങ്ങിയവരെല്ലാം പിന്നിലാണ്. 24 സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നിൽക്കുന്നത്. രണ്ടു സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. ജെ.ഡി.എസും രണ്ടു സീറ്റുകളിൽ മാത്രമാണ് മുന്നിട്ടു നിൽക്കുന്നത്.

2014ലെ തിരഞ്ഞെടുപ്പ് ഫലവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ തവണത്തേക്കാൾ ബിജെപി നേടിയത് ആറ് സീറ്റുകൾ അധികമാണ്. 2014ൽ 17 സീറ്റുകൾ നേടിയ ബിജെപി ഇത്തവണ 24 സീറ്റുകൾ നേടി. കഴിഞ്ഞ തവണ 9 സീറ്റുകൾ കൈവരിച്ച കോൺഗ്രസാകാട്ടെ 2 സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു. തങ്ങളുടെ കൈവശമുള്ള രണ്ട് സീറ്റും നിലനിർത്തി എന്നതിൽ ജെ.ഡി.എസിന് ആശ്വസിക്കാനും വകയുണ്ട്. കടുത്ത മത്സരം നടക്കുന്ന ബാംഗ്ലൂരിലെ സൗത്ത് മണ്ഡലത്തിൽ ബിജെപിയുടെ പ്രമുഖ സ്ഥാനാർത്ഥി തേജസ്വ സൂര്യ വൻ ഭൂരിപക്ഷമാണ് കോൺഗ്രസിനെതിരെ നേടിയിരിക്കുന്നത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ബി.കെ ഹരിപ്രസാദ് പിന്നിലാണ്.

ഇത്തവണ കോൺഗ്രസ് 20 സീറ്റിലും ജെഡിഎസ് 8 സീറ്റിലുമാണ് മൽസരിച്ചതെങ്കിലും എട്ടുനിലയിലാണ് ഈ സഖ്യം പൊട്ടിയത്. ദക്ഷിണേന്ത്യയിൽ ബിജെപിക്ക് സർവാധിപത്യം ഉറപ്പിക്കാൻ കഴിഞ്ഞ ഏക സംസ്ഥാനം കർണാടക മാത്രമാണ്. കർണാടകയിൽ കഴിഞ്ഞതവണ സഖ്യമില്ലാതെ മൽസരിച്ചിട്ടും കിട്ടിയ സീറ്റുകളുടെ അത്രയേ കിട്ടൂവെന്നുള്ള എകസ്റ്റ് പോൾ പ്രവചനം വന്നിരുന്നത്. എന്നാൽ കേരളത്തിലേതിന് സമാനമായി എക്സിറ്റ് പോളുകളെ വരെ അമ്പരപ്പിച്ച വിജയമാണ് ബിജെപി കർണാടകയിൽ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ നേട്ടം കൊയ്തത് കോൺഗ്രസാണെങ്കിൽ കർണാടക വാരിപ്പിടിച്ചത് ബിജെപിയാണ്.

28 സീറ്റുകളുള്ള കർണാടകയിൽ ബിജെപി 21 സീറ്റുകൾ വരെ നേടിയേക്കുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് പോൾ പ്രവചിച്ചിരുന്നത്. ഇത് ശരിവയ്ക്കുന്ന ഫലമാണ് പുറത്തുവന്നതും. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തന്നെ കോൺഗ്രസ്- ജെഡിഎസ് സഖ്യം വർക്കൗട്ടായില്ലെന്നും പലയിടത്തും കാലുവാരിയെന്നും ആരോപണം ഉയർന്നിരുന്നു. ബിജെപി കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വന്നതോടെ, സംസ്ഥാനത്ത് വീണ്ടും ഒരു കുതിരക്കച്ചവടത്തിനുള്ള സാധ്യതയാണ് കാണുന്നത്. കോൺഗ്രസിനോടുള്ള ജെ.ഡിഎസിന്റെ മുറുമുറുപ്പ് മറനീക്കി പുറത്തുവന്ന നിലയ്ക്ക് ഏതുനിമിഷവും അധികാരമാറ്റം സംഭവിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തുന്നത്.

കേരളത്തിന്റെ തൂവാനത്തുമ്പി ജയിച്ചുകയറി

കനത്ത മത്സരം നടന്ന കർണാടകയിൽ ഏവരും ഉറ്റ് നോക്കിയത് മാണ്ഡ്യയിലെ സുമലതയുടെ ചുവടുവയ്‌പ്പായിരുന്നു. കരിമ്പിന്റെ നാടായ മണ്ഡ്യ കോൺഗ്രസിന്റയും ജനതാദളിന്റെയും(എസ്) ശക്തികേന്ദ്രമായിരുന്നു. തുടർച്ചയായി മാണ്ഡ്യയിൽ നിന്ന് ജയിച്ച അംബരീഷിന്റെ ഓർമയുമായിട്ടാണ് അദ്ദേഹത്തിന്റെ പ്രിയ പത്നി സുമലത മത്സരരംഗത്തേക്ക് കടന്നെത്തിയത്. സ്വതന്ത്ര സ്ഥാനാർത്ഥിയായ സുമലത ഇവിടെ ബിജെപി പിന്തുണയോടെ, വൻ ഭൂരിപക്ഷമാണ് നേടിയെടുത്തത്.

സുമലതയ്ക്ക് കോൺഗ്രസ്- ജെഡി എസ് സഖ്യം സീറ്റ് നിഷേധിച്ചതിന്റെ ഫലമായിട്ടാണ് ഒറ്റയാൾ പോരാട്ടത്തിനായി സുമലത രംഗത്തിറങ്ങിയത് ഇതും കോൺഗ്രസ് ജേഡിഎസ് സഖ്യത്തിന് തിരിച്ചടിയായി. സുമലതയുട എതിർ സ്ഥാനാർത്ഥി മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് തകർന്നടിഞ്ഞത്. കോൺഗ്രസിന്റെ ശകതികേന്ദ്രമായ ഗുൽബാർഗയിൽ മല്ലികാർജുന ഗാർഗെയെ പിന്നിലാക്കി ബിജെപിയുടെ മുൻ എംഎ‍ൽഎയും എംപിയുമായ ഡോ.ഉമേ് ജാദവാണ് കുതിക്കുന്നത്. കർണാടക ബിജ.പി അധ്യക്ഷൻ യെദ്യൂരപ്പയുടെ മകൻ രാഘവേന്ദ്ര ഷിവമോഗ ഷിമോഗ മണ്ഡലങ്ങളിൽ നിന്ന് ഒരു ലക്ഷത്തിന് മുകളിൽ വോട്ടുകളുടെ ലീഡ് നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP