Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോന്നിയിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് ഒന്നുമറിയാത്തവരുടെ തീരുമാനമെന്ന് വിമർശിച്ചത് ജില്ലാ സെക്രട്ടറി; പരീക്ഷയിലെ കോപ്പിയടിക്കാരൻ എന്ന് കോൺഗ്രസ് ആരോപണം ഉയർത്തി; സിപിഎം നേതാവിനെ കൊണ്ട് പീഡനാരോപണം ഉന്നയിച്ചതും വോട്ട് കറയ്ക്കാൻ; എതിർപ്പുകളെ മുഴുവൻ അതിജീവിച്ച് 35-ാം വയസ്സിൽ നിയമസഭയുടെ പടികടന്ന് സീതത്തോടുകാരൻ ജനീഷ് കുമാർ ഉപതെരഞ്ഞെടുപ്പിലെ അത്ഭുത കുട്ടിയായത് ഇങ്ങനെ

കോന്നിയിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് ഒന്നുമറിയാത്തവരുടെ തീരുമാനമെന്ന് വിമർശിച്ചത് ജില്ലാ സെക്രട്ടറി; പരീക്ഷയിലെ കോപ്പിയടിക്കാരൻ എന്ന് കോൺഗ്രസ് ആരോപണം ഉയർത്തി; സിപിഎം നേതാവിനെ കൊണ്ട് പീഡനാരോപണം ഉന്നയിച്ചതും വോട്ട് കറയ്ക്കാൻ; എതിർപ്പുകളെ മുഴുവൻ അതിജീവിച്ച് 35-ാം വയസ്സിൽ നിയമസഭയുടെ പടികടന്ന് സീതത്തോടുകാരൻ ജനീഷ് കുമാർ ഉപതെരഞ്ഞെടുപ്പിലെ അത്ഭുത കുട്ടിയായത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ഈ തെരഞ്ഞെടുപ്പിലെ അത്ഭുത കുട്ടിയാണ് കെ യു ജനീഷ് കുമാർ. സിപിഎം സംസ്ഥാന നേതാക്കൾ കെട്ടിയിറക്കിയതെന്ന് ജില്ലയിലെ സഖാക്കൾ തന്നെ ആരോപിച്ച ജനീഷ് കുമാർ. കോന്നി പടിച്ച് നിയമസഭയിൽ എത്തുകയാണ്. കെ. യു ജനീഷ് കുമാർ നിലവിൽ സിപിഐ എം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. യുവ മുഖമെന്ന പരിഗണനയും നാട്ടുകാരനെന്ന പ്രത്യേകതയും ജനീഷ് കുമാറിന് തുണയായത്.

ജനീഷ് കുമാറിനെ എംജി വാഴ്‌സിറ്റി പരീക്ഷാക്രമക്കേടിന് ഡീബാർ ചെയ്തതെന്ന് കോൺഗ്രസ്. ഇതിനെത്തുടർന്ന് സർവകലാശാല ജനീഷിനെ പുറത്താക്കിയെന്നും കെപിസിസി സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ആരോപിച്ചിരുന്നു. 2003ൽ ബിഎ ഇക്കണോമിക്‌സ് അവസാനവർഷ പരീക്ഷയിലാണ് ക്രമക്കേട് പിടിച്ചതെന്നും കുറ്റപ്പെടുത്തൽ എത്തി. മാർക്ക് ദാന വിവാദത്തിൽ സർക്കാരിനുമേൽ കുരുക്ക് മുറുകുന്നതിനിടെയാണ് സ്ഥാനാർത്ഥിക്കെതിരെയുള്ള വെളിപ്പെടുത്തൽ എത്തിയത്. ഇതൊന്നും കോന്നിയിൽ ഏശിയില്ല. വൻ വിജയവുമായി കോന്നിയുടെ മുത്തവാുകയാണ് ജനീഷ് കുമാർ. മുഖ്യമന്ത്രി പിണറായി വിജയൻ കരുതലോടെ കണ്ടെത്തിയ സ്ഥാനാർത്ഥിയാണ് ജനീഷ് കുമാർ. അതുകൊണ്ട് തന്നെ ജനീഷിന്റെ വിജയം പിണറായിയുടെ കൂടി വിജയമാണ്. പീഡന കേസു പോലും ഉയർത്തി. സിപിഎം മുൻ പഞ്ചായത്ത് അംഗത്തിന്റെ വെളിപ്പെടുത്തലാണ് ചർച്ചയാക്കിയത്.

ജനീഷ് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ്. മത്സരം ചൂടുപിടിച്ചപ്പോൾ മുൻ സി പിഎം സീതത്തോട് പഞ്ചായത്തംഗം ശ്യാമള ഉദയഭാനു താൻ രാജിവക്കാനുണ്ടായ സാഹചര്യം വിശദമാക്കി എഴുതിയ പ്രസ്താവന പ്രതിപക്ഷം മണ്ഡലത്തിൽ ചർച്ചയാക്കിയത്. ജനീഷിന്റെ അഴിമതി പരമ്പരയെ പാർട്ടിക്കുള്ളിൽ ചോദ്യം ചെയ്തതിനെ തുടർന്ന് തന്റെ വീടും, കാറും അടിച്ച് തകർക്കുകയും മാനസികമായി നിരവധി തവണ ബുദ്ധിമുട്ടിച്ചതായും ശ്യാമള ഉദയഭാനു ആരോപിച്ചിരുന്നു. താനും തന്റെ കുടുംബവും ദശാബ്ദങ്ങളായി സിപിഎം പ്രവർത്തകരാണ്. പാർട്ടി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുമുണ്ട്.എന്നാൽ കഴിഞ്ഞ കുറേ വർഷങ്ങളായി പാർട്ടിയിൽ ചില ദുർഗന്ധങ്ങൾ പിടിമുറുക്കുന്നതായും, പാർട്ടിയെ വിറ്റു കാശാക്കാൻ നടക്കുന്ന ഇക്കൂട്ടർ നടത്തുന്ന അഴിമതികൾക്കും, ക്രമക്കേടിനും കൂട്ടുനിൽക്കാനാവില്ലെന്നും ഇവർ പറഞ്ഞതായും പ്രചരണമെത്തി. ഇതെല്ലാം ജനം തള്ളിക്കളഞ്ഞു. വലിയ ഭൂരിപക്ഷത്തിൽ സീതത്തോട് നിന്ന് ജനീഷ് ജയിച്ചു കയറുകയാണ്.

ജനീഷ്‌കുമാറിന്റെ നിയമസഭയിലെ കന്നിയങ്കമാണിത്. '35കാരനും 63കാരനും' തമ്മിലെ മത്സരം എന്ന് സോഷ്യൽ മീഡിയിൽ ട്രോൾ ആയതും ഫലത്തിൽ ഇടത് സ്ഥാനാർത്ഥിക്ക് ഗുണം ചെയ്തു. അടൂർ പ്രകാശ് തുടർച്ചയായി ജയിച്ച 23 വർഷം തന്നെതായിരുന്നു യുഡിഎഫിന്റെ പ്രചാരണായുധം. മെഡിക്കൽ കോളജ്, താലൂക്ക്, മിനി സിവിൽ സ്റ്റേഷൻ, സ്റ്റേഡയങ്ങൾ, റോഡുകൾ, പാലങ്ങൾ അങ്ങനെ എണ്ണിപ്പറയാനുണ്ടായിരുന്നു യുഡിഎഫിന്. മുമ്പെങ്ങുമില്ലാത്തവിധം ജാതി രാഷ്ട്രീയം ഇവിടെ പ്രചാരണായുധമായി. ബിജെപിക്കായി കെ സുരേന്ദ്രൻ എത്തിയതും ജനീഷിന് വിനയാകുമെന്ന് കരുതി. രണ്ടു പേരും ഒരേ സമുദായക്കാരായിരുന്നു. ഇതെല്ലാം മറികടന്നാണ് ജനീഷ് വിജയിക്കുന്നത്.

65ൽ രൂപം കൊണ്ട കോന്നി മണ്ഡലത്തിലെ ആദ്യ എംഎൽഎ കോൺഗ്രസിന്റെ പി.ജെ. തോമസ് ആയിരുന്നു. പിന്നീട് ഇടത്, വലതു മുന്നണികളെ മാറിമാറി തുണച്ചു. 1982 മുതൽ 1996 വരെ ജയിച്ചവരെല്ലാം മുന്നണിഭേദമില്ലാതെ നിയമസഭയിൽ പ്രതിപക്ഷത്തായിരുന്നുവെന്നു മാത്രം. അതിനു മാറ്റം വന്നത് 2001ൽ അടൂർ പ്രകാശ് മണ്ഡലം നിലനിർത്തിയതോടെയാണ്. 1996ൽ 806 വോട്ടിനു ജയിച്ച പ്രകാശ്, ഭൂരിപക്ഷത്തിൽ പിശുക്കു കാട്ടുകയെന്ന കോന്നിയുടെ ശീലം തന്നെ പിന്നീട് തിരുത്തിച്ചു. 2016ൽ തുടർച്ചയായ അഞ്ചാം ജയത്തിൽ നേടിയ ഭൂരിപക്ഷം 20,748. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകളിൽ യുഡിഎഫുമായുള്ള വ്യത്യാസം 2,721 വോട്ട് മാത്രമായിരുന്നു. ഇതും മറികടന്ന് കോന്നിയുടെ ജനനായകനായി ജനീഷ് മാറി.

പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ .എൻ . ബാലഗോപാൽ, കെ. ജെ. തോമസ് എന്നിവരാണ് ജനീഷ് കുമാറിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. പിണറായിയുടെ മനസ്സ് അറിഞ്ഞായിരുന്നു ഇത്. ഇതിനെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എതിർത്തു. കോന്നിയിലെ രാഷ്ട്രീയ അന്തരീക്ഷത്തെക്കുറിച്ച് ഒന്നുമറിയാത്തവരുടെ തീരുമാനമാണിതെന്ന് ഉദയഭാനു യോഗത്തിൽ പറഞ്ഞതായും റിപ്പോർട്ട് വന്നു. ജില്ലാ സെക്രട്ടേറിയറ്റിലെ അഞ്ച് അംഗങ്ങൾ ഉദയഭാനുവിനെ അനുകൂലിച്ചു. നേരത്തെ പുറത്തുവന്ന സാദ്ധ്യതാ പട്ടികയിൽ ഉദയഭാനുവിനായിരുന്നു മുൻഗണന. എം.എസ്.രാജേന്ദ്രൻ, ജനീഷ് കുമാർ എന്നിവരും പട്ടികയിലുണ്ടായിരുന്നു. എന്നാൽ പിണറായി ഇതിൽ സാധ്യത കണ്ടത് ജനീഷിനായിരുന്നു. അവസാനം ജനവിധിയിലും ജയം പിണറായിക്കും ജനീഷിനും കഴിയുകയാണ്.

2010 ൽ സീതത്തോട് ഗ്രാമപഞ്ചായത്തിലേക്ക് വിജയിച്ചത് കോൺഗ്രസിന്റെ കുത്തക വാർഡിൽ കോൺഗ്രസിന്റെ പ്രമുഖ നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയായിരുന്നു. ഇതോടെയാണ് ജനീഷ് കുമാർ സിപിഎമ്മിന്റെ കണ്ണിലെ പ്രധാനിയാകുന്നത്. താഴെ തട്ടിൽ നിന്ന് വളർന്നു വന്ന ജനീഷ് കുമാർ സീതത്തോട് സ്വദേശിയാണ്. കോന്നി മണ്ഡലത്തിലെ പ്രത്യേകതകൾ അടുത്തറിയാവുന്ന വ്യക്തി. രാഷ്ട്രീയവും സാമുദായികവും എല്ലാം വീണ്ടും സിപിഎമ്മിന് അനുകൂലമാക്കുകയാണ് ഈ യുവാവ്. നേരത്തെ സിപിഎമ്മിന് കോന്നിയിൽ ജയിക്കാൻ കഴിഞ്ഞിട്ടുണ്ട്. ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ഇവിടെ സിപിഎം എംഎൽഎയുമായിരുന്നു.

അടൂർ പ്രകാശ് കോന്നിയിൽ എത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. കോന്നി യുഡിഎഫ് കോട്ട പോലെയായി. അടൂർ പ്രകാശ് പാർലമെന്റിലേക്ക് പോകുമ്പോൾ കോന്നിയിൽ വീണ്ടും സിപിഎം പിടിമുറുക്കി. ഇതിന് ജനീഷ് കുമാറിന്റെ യുവത്വം തുളുമ്പുന്ന മുഖവും കാരണമായി. പാർലമെന്റ് തെരഞ്ഞെടുപ്പിലും കോൺഗ്രസിനായിരുന്നു കോന്നിയിൽ മുൻതൂക്കം. അതുകൊണ്ട് തന്നെ യുഡിഎഫ് വമ്പൻ വിജയം നേടുമെന്ന് ഏവരും കരുതി. എന്നാൽ കോൺഗ്രസിലെ പടലപിണക്കങ്ങൾ സിപിഎം മുൻകൂട്ടി കണ്ട് യുവാവായ ഡിവൈഎഫ് ഐ നേതാവിനെ സ്ഥാനാർത്ഥിയാക്കി. ഇതിന്റെ വിജയം കൂടിയാണ് കോന്നിയിലെ ഇഠത് നേട്ടം.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും എൽഎൽബിയും നേടി പത്തനംതിട്ട ബാറിലെ അഭിഭാഷകനാണ് ഈ മുപ്പത്തിയഞ്ചുകാരൻ. നിലവിൽ , സംസ്ഥാന യുവജന കമ്മീഷൻ അംഗവുമാണ് ജനീഷ് കുമാർ. സീതത്തോട് കെ ആർ പി എം എച്ച് എസ് എസിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായി പൊതു പ്രവർത്തനം ആരംഭിച്ചു. എസ്എഫ്‌ഐ ഏരിയ സെക്രട്ടറി, പ്രസിഡന്റ്. ജില്ലാ സെക്രട്ടറി, പ്രസിഡന്റ് . സിപിഐ എം സീതത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി. ഡിവൈഎഫ്‌ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.

സീതത്തോട് കെ. ആർ.പി.എം.എച്ച്.എസ് എസ് സ്‌കൂൾ ലീഡർ , റാന്നി സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാൻ, യൂണിയൻ കൗൺസിലർ, മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. റഷ്യയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധികരിച്ച് സംസാരിച്ചു. സീതത്തോട്ടിലെ ആദ്യകാല പാർട്ടി പ്രവർത്തകൻ പരേതനായ പി.എ ഉത്തമനാണ് പിതാവ്. അമ്മ വിജയമ്മ, സി പി എംന്റെ സജീവ പ്രവർത്തക. അങ്ങനെ സിപിഎം പാരമ്പര്യവുമായി ജനീഷ് കുട്ടിക്കാലത്തെ കമ്യൂണിസ്റ്റുകാരനായി. ഇപ്പോൾ നിർണ്ണായക ഘട്ടത്തിൽ കോന്നി പിടിച്ച് സിപിഎമ്മിന്റെ അഭിമാന താരകവും. ഭാര്യ : അനുമോൾ, സീതത്തോട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി. മക്കൾ : ന്യപൻ കെ ജിനീഷ് , ആസിഫ് അനു ജിനീഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP