Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടക്കൻ കേരളത്തിൽ നഷ്ടക്കച്ചവടവുമായി സുധാകരനും പി കെ രാഗേഷും; കോൺഗ്രസിനെ വിറപ്പിക്കാൻ ശ്രമിച്ച കണ്ണൂരിലെ വിമതനേതാവിനൊപ്പമുള്ളത് 1518 പേർ മാത്രം; തോൽവി സുധാകരന്റെ അപ്രമാദിത്വത്തിനേറ്റ തിരിച്ചടി

വടക്കൻ കേരളത്തിൽ നഷ്ടക്കച്ചവടവുമായി സുധാകരനും പി കെ രാഗേഷും; കോൺഗ്രസിനെ വിറപ്പിക്കാൻ ശ്രമിച്ച കണ്ണൂരിലെ വിമതനേതാവിനൊപ്പമുള്ളത് 1518 പേർ മാത്രം; തോൽവി സുധാകരന്റെ അപ്രമാദിത്വത്തിനേറ്റ തിരിച്ചടി

രഞ്ജിത് ബാബു

കണ്ണൂർ: ആരാണ് വലുതെന്ന് അഹങ്കരിച്ചു നിന്ന കെ.സുധാകരനും കോൺഗ്രസ്സ് വിമതനായി മത്സരിച്ച പി.കെ.രാഗേഷും തകർച്ചയുടെ നെല്ലിപ്പടിയോളമെത്തി. ഉദുമ പിടിച്ചടക്കുമെന്നായിരുന്നു സുധാകരന്റെ അവകാശവാദം. ഉദുമയിൽ പ്രതീക്ഷ അർപ്പിച്ച സുധാകരൻ 3,000 ലേറെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 800 ലേറെ വോട്ടുകൾക്ക് യു.ഡി.എഫ് മുന്നിലെത്തിയിരുന്നു.

സുധാകരന്റെ പോരാട്ടത്തിലൂടെ ഉദുമ കാൽ നൂറ്റാണ്ടിനുശേഷം പിടിച്ചെടുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഈ അവകാശവാദം പൊളിയുകയാണ് ഉണ്ടായത്. അഴീക്കോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എം. ഷാജിയെ പരാജയപ്പെടുത്താൻ വിമതനായി മത്സരിച്ച പി.കെ.രാഗേഷിന്്് ലഭിച്ചത് കേവലം 1518 വോട്ടുകൾ മാത്രം. 4,000 വോട്ടെങ്കിലും പ്രതീക്ഷിച്ച രാഗേഷിന് യഥാർത്ഥത്തിൽ ഒപ്പം നിൽക്കുന്നവരുടെ എണ്ണം എത്രയാണെന്നു ഇതോടെ വ്യക്തമാവുകയാണ്.

ബദ്ധവൈരികളായ സുധാകരനും രാഗേഷിനും കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ ലഭിച്ചത്. എ വിഭാഗത്തിൽ നിന്നും ഗ്രൂപ്പുമാറി സുധാകരനോടൊപ്പം നിന്ന് കണ്ണൂർ മണ്ഡലത്തിൽ മത്സരിച്ച സതീശൻ പാച്ചേനിക്ക് പരാജയത്തിന്റെ രൂചി ഒരിക്കൽ കൂടി അറിയേണ്ടി വന്നു. കണ്ണൂർ മണ്ഡലത്തിൽ നിന്നും ഒരു കോൺഗ്രസ്സ് സ്ഥാനാർത്ഥി പരാജയപ്പെടുന്നത് ഇത് ചരിത്രത്തിലാദ്യം. ഇതും സുധാകരന്റെ അപ്രമാദിത്വത്തിനേറ്റ കനത്ത തിരിച്ചടിയാണ്. കോൺഗ്രസ്സിന്റെ നെടുംകോട്ടയിൽ രാമചന്ദ്രൻ കടന്നപ്പള്ളി ജയിച്ചു കയറിയത് സുധാകരനും ജില്ലാ നേതൃത്വത്തിനും കനത്ത വെല്ലുവിളി ഉയർത്തിയിരിക്കയാണ്. 1204 വോട്ടിനാണ് കടന്നപ്പള്ളി ഇവിടെ ജയിച്ചത്. സുധാകരനും അബ്ദുള്ളക്കുട്ടിയും ഏറെക്കാലം കൈയിൽ വച്ച മണ്ഡലമാണ് എൽ.ഡി.എഫ് പിടിച്ചെടുത്തത്. ഇതും സുധാകരനേറ്റ തകർച്ചക്ക് ആക്കം കൂട്ടി.

തദ്ദേശ തിരഞ്ഞെടുപ്പു മുതൽ കോൺഗ്രസ്സിൽ ഉരുണ്ടുകൂടിയ അഭിപ്രായവ്യത്യാസം തെരഞ്ഞെടുപ്പു ഫലത്തോടെ പുറത്തു വന്നിരിക്കയാണ്. സ്വന്തം ഗ്രൂപ്പിൽപ്പെട്ടവർക്ക് സ്ഥാനമാനങ്ങൾ വെള്ളിത്തളികയിൽ നൽകി സംഘടനയെ നശിപ്പിച്ചതിന് സുധാകരനെതിരെയുള്ളവർ ഒളിഞ്ഞും തെളിഞ്ഞും രംഗത്തു വന്നു തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് അധികാര കൈമാറ്റം വരുന്നതിലല്ല ഉദുമയിലും കണ്ണൂരിലും പരാജയപ്പെട്ടതാണ് സുധാകരൻ നേരിടേണ്ടിവരുന്ന പ്രധാന പ്രതിസന്ധി. കണ്ണൂരിലെ സംഘടനാ നേതൃത്വവും എല്ലാറ്റിനും മറുപടി പറയേണ്ടി വരും. ഏറെക്കാലമായി പാർശ്വവൽക്കരിക്കപ്പെട്ട കോൺഗ്രസ്സുകാരുടെ തന്നെ പ്രതികരണമാണ് തെരഞ്ഞെടുപ്പിലൂടെ കണ്ടതെന്ന് കണ്ണൂർ മണ്ഡലം തെളിവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP