കെഎസിനായി ആർത്തു വിളിച്ച കെഎസ് ബ്രിഗേഡ്; പിജെക്കായി പോരിനിറങ്ങിയ പി ജെ ആർമി! അണികളുടെ ബലത്തിൽ കരുത്തനെങ്കിലും ഉന്നത നേതാക്കളുടെ കുനുഷ്ട് ബുദ്ധിയിൽ സ്ഥാനം പോയി കണ്ണൂരിലെ കരുത്തർ; അണികളെ ആവേശം കൊള്ളിക്കുന്ന കെ സുധാകരൻ കെപിസിസി അധ്യക്ഷനാകുമെന്ന് കരുതിയ അണികൾക്ക് വൻ നിരാശ; അമർഷമൊതുക്കി പാർട്ടിയുടെ വഴിയേ പി ജയരാജനും

മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: സിപിഎമ്മും കോൺഗ്രസും കണ്ണൂരിലെ ശാക്തിക ചേരികളിൽ ബലാബലമാണ്. കണ്ണൂരിൽ കോൺഗ്രസിന് നയിക്കുന്നത് കെ സുധാകരനാണ്. കെ എസ് ബ്രിഗേഡ് എന്തിനും തയ്യാറാണ്. കണ്ണൂരിലെ ഈ കരുത്തൻ കെപിസിസിയുടെ തലപ്പത്ത് എത്തുന്നത് സ്വപ്നം കാണുന്നവരാണ് കെ എസ് ബ്രിഗേഡുകൾ. അണികളുടെ പിന്തുണയുള്ള സുധാകരൻ കെപിസിസി അധ്യക്ഷ പദവി അടഞ്ഞ അധ്യായമെന്ന് സമ്മതിക്കുന്നു. കണ്ണൂരിൽ സിപിഎമ്മുകാരുടെ പ്രിയ നേതാവ് പി ജയരാജനാണ്. അഴിക്കോട് ജയരാജൻ മത്സരിക്കുന്നത് സ്വപ്നം കണ്ടവരാണ് പിജെ ആർമി. അവരും നിരാശർ. അങ്ങനെ ഈ നിയമസഭാ തെരഞ്ഞെടുപ്പ് കാലം കോൺഗ്രസിലേയും സിപിഎമ്മിലേയും കണ്ണൂരിലെ അണികൾക്ക് കണ്ണീരിന്റേതാണ്.
പി ജയരാജനെ ഒറ്റപ്പെടുത്തുന്നത് പിണറായി വിജയനും എം വി ഗോവിന്ദനും ഇപി ജയരാജനും ചേർന്ന കണ്ണൂർ ലോബിയാണ്. പാർട്ടിയിൽ കണ്ണൂർ കരുത്ത് ചോരാതിരിക്കാൻ നടത്തുന്ന ഇടപെടൽ. പിജെ ആർമി പരസ്യ പ്രതിഷേധങ്ങൾ ഉയർത്തി. എന്നും പാർട്ടിക്ക് വിധേയനാകാൻ ആഗ്രഹിക്കുന്ന ജയരാജൻ ഇതിനെ പിന്തുണച്ചില്ല. അങ്ങനെ പിജെ ആർമി വേദനയോടെ തോറ്റു പിന്മാറി. ഇനി കണ്ണൂരിലെ പാർട്ടി പിടിച്ചെടുക്കാനാണ് ജയരാജന്റെ നീക്കം. ഇതിനൊപ്പമാണ് കോൺഗ്രസിലെ കണ്ണൂരിലെ കരുത്തും കോൺഗ്രസിൽ ഒറ്റപ്പെടുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂരിൽ മത്സരിപ്പിച്ച് കെപിസിസി അധ്യക്ഷനാകാനായിരുന്നു സുധാകരന്റെ ആഗ്രഹം. ഇത് കെ എസ് ബ്രിഗേഡും സ്വപ്നം കണ്ടു. ഇതും തകർന്നു.
കെ.സുധാകരന്റെ പേരിൽ പണസമാഹരണം നടത്തുവാൻ ദുബായിൽ കെ എസ് ബ്രിഗേഡിയർമാരുടെ ആഗോള സമ്മേളനം പോലും നേരത്തെ നടന്നിരുന്നു. കെപിസിസി.പ്രസിഡണ്ടായി മുല്ലപ്പള്ളി രാമചന്ദ്രൻ വന്നതിനുശേഷം ശക്തമായ സൈബർ ആക്രമണമാണ് മുല്ലപ്പള്ളിക്കെതിരെ കെ എസ് ബ്രിഗേഡിന്റ നേതൃത്വത്തിൽ നടന്നിരുന്നത്. വർഷങ്ങൾക്ക് മുമ്പ് വി എസിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച കെ.സുധാകരനെ തള്ളിപ്പറഞ്ഞുകൊണ്ട് മുല്ലപ്പള്ളി രംഗത്തുവന്നതും കെ എസ് ബ്രിഗേഡിയേർസിനെ ചൊടിപ്പിച്ചിരുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കാലമെത്തിയപ്പോൾ മുല്ലപ്പള്ളിയോടുള്ള എതിർപ്പ് സുധാകരൻ മാറ്റി. മത്സരിക്കാനുള്ള മുല്ലപ്പള്ളിയുടെ ആഗ്രഹം തിരിച്ചറിഞ്ഞായിരുന്നു ഇത്. കണ്ണൂരും ഓഫർ ചെയ്തു. എന്നിട്ടും സുധാകരനെ ചിലർ വെട്ടി. ഇതിന് പിന്നിൽ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കെസി വേണുഗോപാലുമാണെന്ന് അവർ തിരിച്ചറിയുന്നു.
കെ.സുധാകരന്റെ അടുത്ത ബന്ധുവിന്റെ നേതൃത്വത്തിൽ ദുബായിൽ രൂപംകൊണ്ട കെ.എസ് ബ്രിഗേഡിയർ എന്ന നവമാധ്യമ കൂട്ടായ്മക്ക് ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് പ്രവർത്തകരുണ്ട്. സംഘടനാ രൂപീകരണ സമയത്ത് കെ.സുധാകരൻ നേരിട്ട് നിയന്ത്രിച്ചുപോന്ന വാട്സാപ് കൂട്ടായ്മയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു. ജീവ കാരുണ്യ മേഖലകളിൽ സജീവമായി ഇടപെടുകയാണ് ലക്ഷ്യം എന്ന പ്രചാരണവുമായി മുന്നോട്ടു പോയ കെ.എസ് ബ്രിഗേഡിയർ രക്തസാക്ഷികളായ കോൺഗ്രസ് പ്രവർത്തകരുടെ കുടുംബത്തിനെ സഹായിക്കുവാൻവേണ്ടി ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കണ്ണൂരിലും കോഴിക്കോടും സമ്മേളനങ്ങൾ നടത്തി കോൺഗ്രസ് പ്രവർത്തകരിൽ വിശ്വാസ്യത വളർത്തിയെടുത്തു.
കെ പി സി സി പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ കേരളം മുഴുവൻ കെ.സുധാകരനു വേണ്ടി ഫ്െളക്സുകൾ സ്ഥാപിച്ചു കൊണ്ടുള്ള പരസ്യ പ്രചാരണത്തിനും മുല്ലപ്പള്ളിയെ കെ പി സി സി പ്രസിഡണ്ടാക്കും എന്ന ഘട്ടത്തിൽ രാഹുൽ ഗാന്ധിയുടെ ഫേയ്സ്ബുക്ക് പ്രൊഫെയിലിൽ കൂട്ടമായി കെ.സുധാകരന് അനുകൂലമായി കമന്റ് ചെയ്തും കെ എസ് ബ്രിഗേഡ് കരുത്തുകാട്ടി. ഇവരുടെ സ്വപ്നമായിരുന്നു സുധാകരനെ കെപിസിസി അധ്യക്ഷനാക്കുകയെന്നത്. അതാണ് ഈ നിർണ്ണായക ഘട്ടത്തിലും നടക്കാതെ പോകുന്നത്. ഇത് കെഎസ് ബ്രിഗേഡിനെ വേദനയിലാക്കുന്നു.
കണ്ണൂരിൽ പിണറായി വിജയൻ എത്തിയതോടെ പി ജയരാജന്റെ പിജെ ആർമി നിശബ്ദരാണ്. പാർട്ടിയുടെ വിജയമാണ് പ്രധാനമെന്ന ജയരാജന്റെ വാക്കുകൾ അവർ ഏറ്റെടുക്കുന്നു. കണ്ണൂരിലെ പാർട്ടിയുടെ മുക്കും മൂലയിലും തങ്ങളുടെ ആളുകളെ എത്തിക്കാനാണ് പിജെ ആർമിയുടെ ശ്രമം. ഭരണമുണ്ടെങ്കിലേ പാർട്ടിയുള്ളൂവെന്ന ജയരാജന്റെ തിരിച്ചറിവാണ് ഇത്. ഇതിനിടെയിലും ജയരാജൻ എംഎൽഎയായി മത്സരിച്ച് ജയിച്ച് മന്ത്രിയാകുന്നത് സ്വപ്നം കണ്ട പിജെ ആർമിക്കാർ നിരാശയിലാണ്. പക്ഷേ തൽകാലം അത് പുറത്തു പ്രകടിപ്പിക്കില്ല. എങ്കിലും അടിയൊഴുക്കുകളായി അത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചാൽ കണ്ണൂരിൽ സിപിഎമ്മിന് തിരിച്ചടിയാകും.
ജയരാജൻ ഇഫക്ട് കണ്ണൂരിൽ മാത്രമൊതുങ്ങുമെന്ന ആശ്വാസം സിപിഎമ്മിനുണ്ട്. സുധാകരന്റെ കെ എസ് ബ്രിഗേഡിലും കോൺഗ്രസിനും ഇത് തന്നെയാണ് ഏറ്റവും വലിയ സമാധാനം. കണ്ണൂരിന് പുറത്തേക്ക് ഈ വികാരം വളർന്നാൽ മാത്രമേ സുധാകരനെ കോൺഗ്രസ് ഹൈക്കമാണ്ടും ഭയക്കൂവെന്നതാണ് വസ്തുത. കണ്ണൂരിന് പുറത്ത് കെഎസ് ഒന്നുമല്ലെന്ന സന്ദേശം നൽകിയാണ് സുധാകരനെ കോൺഗ്രസിലെ ശാക്തിക ചേരി വെട്ടുന്നതും.
- TODAY
- LAST WEEK
- LAST MONTH
- കണ്ണൂരിൽ സിപിഎമ്മിനെ വെള്ളം കുടിപ്പിച്ച് മേയർ ടി.ഒ.മോഹനൻ; അടിക്ക് തിരിച്ചടി എന്ന വിധത്തിൽ വീറോടെ നീക്കങ്ങൾ; അണികൾക്കിടയിലും സോഷ്യൽ മീഡിയയിലും താരം; സുധാകരന് ശേഷം കോൺഗ്രസിൽ നിന്നും മറ്റൊരു പോരാളിയുടെ ഉദയമോ? ചടുലനീക്കങ്ങളുമായി കെ.എസ്.യുവിലൂടെ വളർന്നു വന്ന തീപ്പൊരി നേതാവ്
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- ഒരു ദശലക്ഷം ഡോളറിന് ഇൻഷുറൻസ് എടുത്ത കൂറ്റൻ സ്തനങ്ങൾ; 80 വയസ്സു കഴിഞ്ഞപ്പോഴും ബൂബ് ജോബിനായി ലോകം മുഴുവൻ കറങ്ങി; അമേരിക്കയിലെ ഏറ്റവും പ്രശസ്തയായ നീലച്ചിത്ര നായിക 93-ാം വയസ്സിൽ വിടപറയുമ്പോൾ
- പ്രണയം നടിച്ച് പണം കൈക്കലാക്കും; ലൈംഗിക ബന്ധത്തിനിടെ നഗ്നചിത്രങ്ങളും; ആവശ്യം കഴിഞ്ഞാൽ കൈയൊഴിയും; പിന്നെ ചിത്രങ്ങൾ വിറ്റ് കാശാക്കലും; പിടിയിലായ സൂംബാ ഡാൻസർ കൃഷിവകുപ്പ് ഡയറക്ടറുടെ പേഴ്സണൽ സ്റ്റാഫ് അംഗം; ഓഫീസിൽ പാട്ടായിരുന്ന സനുവിന്റെ ലീലാവിലാസങ്ങൾ പുറംലോകവും തിരിച്ചറിയുമ്പോൾ
- വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി വിളിച്ചിറക്കി; അച്ചൻകോവിൽ ആറ്റിൽ എത്തിച്ച് വിവസ്ത്രനാക്കി വെള്ളത്തിലിറക്കി സ്വവർഗ രതിക്ക് ശ്രമം; നീന്തൽ അറിയാത്ത 34കാരൻ മുങ്ങി താണു; വസ്ത്രങ്ങളും മറ്റും കുഴിച്ചു മൂടി ക്രൂരന്മാരുടെ മറയൽ; ഡിഎൻഎ ഫലത്തിൽ തുടങ്ങിയ അന്വേഷണം സിസിടിവിൽ തെളിഞ്ഞു; ഒരു കൊല്ലം മുമ്പ് ചെട്ടികുളങ്ങരയിലെ വിനോദിന് കൊന്നത് അയൽവാസികൾ
- ഒരു വർഷം മുമ്പ് നടന്ന മുങ്ങി മരണം കൊലപാതകം; വിനോദ് കൊല്ലപ്പെട്ടത് സ്വവർഗരതിക്കായി ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടുപോയി കുളിപ്പിക്കുന്നതിനിടയിൽ: സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
- സീതാറാം യെച്ചൂരിയുടെ മകൻ കോവിഡ് ബാധിച്ച് മരിച്ചു; അന്തരിച്ചത് ഡൽഹിയിൽ പത്രപ്രവർത്തകനായ മൂത്ത മകൻ ആശിഷ് യെച്ചൂരി; മരണം സംഭവിച്ചത് ഗുഡ്ഗാവിലെ ആശുപത്രിയിലെ ചികിൽസയ്ക്കിടെ
- കോവിഡ് രോഗികൾക്കൊപ്പം കൂട്ടുനിൽക്കാൻ ഉറ്റവർ പോകാത്തത് നല്ല കുടുംബജീവിതം ഇല്ലാത്തതുകൊണ്ടെന്ന് പിണറായി; നിയമത്തെ ഭയന്ന് കോവിഡ് ബാധിച്ച പ്രിയപ്പെട്ടവർക്കൊപ്പം കൂട്ടുനിൽക്കാൻ സാധിക്കാതെ പോയ സകലരെയും അടച്ചാക്ഷേപിച്ച് പിണറായി; തന്റെ കുടുംബത്തിന്റെ മഹിമ പറഞ്ഞ് മുഖ്യമന്ത്രി അധിക്ഷേപിച്ചത് കേരള ജനതയെ ഒന്നാകെ
- ടാൻസാനിയയിൽ നിന്നും അംഗോളയിലെ എയർപോർട്ടിൽ ഇറങ്ങിയ മൂന്നു യാത്രക്കാരെ ടെസ്റ്റ് ചെയ്ത അധികൃതർ ഞെട്ടി; 34 തവണ വകഭേദം സംഭവിച്ച ആഫ്രിക്കൻ വൈറസ് സാന്നിദ്ധ്യത്തിൽ തലകറങ്ങി ലോകം; ആർക്കും ഒരിക്കലും നിയന്ത്രിക്കാനാവാത്ത വിധം കോവിഡ് ലോകത്തെ കീഴടക്കുമോ ?
- അന്വേഷണം ഏറ്റെടുത്തത് സുബീറയെ കാണാതായി 31-ാം ദിവസം; യുവതി അപ്രത്യക്ഷമായത് ഒരു കിലോമിറ്ററിനുള്ളിലെന്ന നിഗമനം ക്ലാസിക് തുമ്പായി; മണ്ണു മാറ്റമ്പോൾ ദുർഗന്ധം മണത്ത ജെസിബി ഡ്രൈവറുടെ മൊഴി കച്ചിത്തുരുമ്പും; അൻവറിന്റെ സ്വഭാവത്തിലെ ചതി തിരിച്ചറിഞ്ഞത് ഡി വൈ എസ് പി; തെളിയുന്നത് സുരേഷ് ബാബുവിന്റെ മികവ്
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- ജോലി സ്ഥലത്ത് വെള്ളക്കാരോട് നാട്ടിലെ കാര്യങ്ങൾ ഉദ്ദരിച്ച് തമാശകൾ പറയുമ്പോൾ സൂക്ഷിക്കുക; പണി തെറിക്കാൻ അതുമതി; ഒരു കമന്റ് ഉണ്ടാക്കിയ പൊല്ലാപ്പുകഥ
- വിവാഹ മോചിതയായ 21കാരിയെ കാണാതായിട്ട് 40 ദിവസം; വഴിയിലെ സിസിടിവിയിൽ പോലും യാത്ര പതിയാത്തത് സംശയമായി; അടുത്ത പറമ്പിൽ അവിചാരിതമായി ജെസിബി എത്തിയത് തുമ്പായി; അൻവറിന് വിനയായത് ചെങ്കൽ ക്വാറിയിലെ മണ്ണു നിരത്തൽ; ചോറ്റൂരിൽ സുബീർ ഫർഹത്തിന്റെ മൃതദേഹം കണ്ടെത്തിയത് നാട്ടുകാരുടെ ഇടപെടൽ
- കൃഷി വകുപ്പിലെ ക്ലാർക്ക് പാർട്ട് ടൈമായി സൂമ്പാ പരിശീലകന്റെ റോളിൽ; ഷേപ്പുള്ള ബോഡി മോഹിച്ച് എത്തിയത് നിരവധി യുവതികൾ; പരിശീലകനായി സ്ത്രീകൾക്ക് പ്രത്യേക 'ട്രെയിനിങ്'; പ്രണയം നടിച്ച് സ്ത്രീകളെ വലയിലാക്കി നഗ്നചിത്രങ്ങൾ എടുത്തു; വലയിലാക്കുന്നവരെ വൈഫ് എക്സ്ചേഞ്ച് എന്ന പേരിൽ സുഹൃത്തുക്കൾക്ക് കൈമാറും; കാഞ്ഞിരംപാറയിലെ സനു ഒരു സകലകലാ വല്ലഭൻ!
- ക്രിക്കറ്റ് ലോകത്തെ അമ്പരിപ്പിച്ച് സഞ്ജുവിന്റെ മാജിക്കൽ ക്യാച്ച്; ധവാനെപ്പിടികൂടിയത് പിറകിലേക്ക് പറന്നുയർന്ന്; ധോണിക്ക് പോലും കഴിയുമോ എന്ന് ആരാധാകർ; ക്യാച്ച് കാണാം
- കഥയറിയാതിന്നു സൂര്യൻ സ്വർണ്ണത്താമരയെ കൈവെടിഞ്ഞു, അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ! സീരിയൽ താര ദമ്പതികളായ അമ്പിളി ദേവിയും ആദിത്യൻ ജയനും വേർപിരിയലിന്റെ വക്കിൽ; പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കുമെന്ന് മറുനാടനോട് ആദിത്യയും
- ഇസ്രയേലി വെബ്സൈറ്റിനായി ഫോട്ടോഷൂട്ടിനെത്തിയ 15 യുവതികൾ പൂർണ്ണ നഗ്നരായി ദുബായിൽ ഫ്ളാറ്റിന്റെ ബാല്‍ക്കണിയിൽ പോസ് ചെയ്തു; എല്ലാറ്റിനേയും പൊക്കി അകത്തിട്ടു പൊലീസ്
- മമ്മൂട്ടിക്ക് എന്താ കൊമ്പുണ്ടോ? നിയമം എല്ലാവർക്കും ഒരു പോലെ ബാധകമെന്ന് പറഞ്ഞ് സജിയുടെ ഭാര്യയുടെ മാസ് എൻട്രി; പ്രിസൈഡിങ് ഓഫീസറാണെന്ന് കരുതി മാധ്യമ പ്രവർത്തകരെ തടഞ്ഞ് പൊലീസ്; മമ്മൂട്ടിയും ഭാര്യയും വോട്ടു ചെയ്തത് സിനിമാ സ്റ്റൈൽ സംഘർഷത്തിനിടെ
- എന്റെ ഡെലിവറി കഴിഞ്ഞ സമയത്തൊക്കെ എന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. എപ്പോഴും തൃശൂരായിരുന്നു; അതു വെറുമൊരു സൗഹൃദം അല്ല; ഒരാളിൽ നിന്ന് ഗർഭം ധരിക്കേണ്ടി വരുമ്പോൾ ആ ബന്ധത്തെ വെറും സൗഹൃദമെന്നു വിളിക്കാൻ പറ്റില്ലല്ലോ! തുറന്നു പറഞ്ഞ് അമ്പിളി ദേവി; ആ ദാമ്പത്യത്തിൽ സംഭവിക്കുന്നത് എന്ത്?
- അയൽ വീട്ടിൽ ജെസിബി എത്തിയപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി; പൊലീസ് എത്തിയപ്പോൾ അന്വേഷണത്തിന് മുന്നിട്ടിറങ്ങിയതും അയൽവാസി; ചില സ്ഥലങ്ങൾ കുഴിയെടുത്ത് പരിശോധിക്കാനുള്ള ശ്രമം തടഞ്ഞപ്പോൾ പ്രതിയെ തിരിച്ചറിഞ്ഞ് ഡിക്ടറ്റീവ് കണ്ണുകൾ; ചെങ്കൽ ക്വാറിക്ക് സമീപം കണ്ടത് സുബീറയുടെ മൃതദേഹം തന്നെ; വെട്ടിച്ചിറയിൽ അൻവറെ കുടുക്കിയത് അതിസമർത്ഥ നീക്കം
- ബിഗ് ബോസ് ഹൗസിലേക്ക് ഭാഗ്യലക്ഷ്മിയെ തേടി ദുഃഖവാർത്ത; മുൻ ഭർത്താവ് രമേശ് കുമാർ അന്തരിച്ചു; വിവരം അറിയിച്ചത് ഷോയിലെ കൺഫഷൻ റൂമിലേക്ക് വിളിച്ചുവരുത്തി; ഞെട്ടലോടെ മറ്റുമത്സരാർത്ഥികളും
- സംശയിക്കുന്നവരുടെ ലിസ്റ്റിൽ അൻവർ അവസാന പേരുകാരൻ; മണ്ണു മാറ്റാൻ ജെസിബി വിളിച്ചെന്ന് അറിഞ്ഞതോടെ 'സ്കെച്ചിട്ടു'; ഡ്രൈവറെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ അൻവർ മണ്ണിടാൻ പറഞ്ഞ സ്ഥലം കാണിച്ചു കൊടുത്തു; സുബീറ കേസിന്റെ ചുരുളഴിയിച്ച പൊലീസ് ബ്രില്ല്യൻസിന്റെ കഥ
- തന്നെ കൊന്നു കുഴിച്ചിട്ടതാണെന്ന് മരിച്ചയാൾ സ്വപ്നത്തിൽ വന്നു പറഞ്ഞതായി ബന്ധു; മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയ മധ്യവയസ്ക്കൻ കെട്ടിറങ്ങിയപ്പോഴും പറഞ്ഞതിൽ ഉറച്ചു നിന്നു; സംശയം തീർക്കാൻ നടത്തിയ പരിശോധന കൊല്ലത്ത് രണ്ടര വർഷം മുമ്പ് നടന്ന കൊലയുടെ ചുരുളഴിഞ്ഞു; 'പരേതൻ സ്വപ്നത്തിലെത്തി സാക്ഷി' പറഞ്ഞപ്പോൾ അകത്തായത് അമ്മയും സഹോദരനും
- കായംകുളത്തെ വൈഫ് സ്വാപ്പിങ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് തെളിയിച്ച് സുബാ ഡാൻസറും; ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കുന്നുവെന്ന വ്യാജേന സനു എറിഞ്ഞു കൊടുത്തതിൽ ഏറെയും ഡാൻസിങ് ശിഷ്യകളെ; ന്യൂജൻ കമിതാക്കൾക്കിടയിലെ ഗേൾഫ്രണ്ട് സ്വാപ്പിങിലും ഇടനിലക്കാരൻ; ഈ കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ മയക്കു മരുന്ന് മാഫിയാ കണ്ണിയോ?
- കണിശവും സവിശേഷവുമായ ഫലപ്രവചനവുമായി വിപികെ പൊതുവാൾ; കലാമും കരുണാകരനും എംജിആറും ജയലളിതയും പ്രേമദാസയും ആദരവോടെ കണ്ട നാരായണ പൊതുവാൾ; അമിത് ഷായും ഗൗതം അദാനിയും വിശ്വസിക്കുന്നത് ഈ തലമുറയിലെ പിൻഗാമിയെ; ചാർട്ടേഡ് വിമാനത്തിൽ അദാനി കുടുംബാഗംങ്ങൾ എത്തുന്നത് മാധവ പൊതുവാളെ കാണാൻ; പയ്യന്നൂരിലെ ജ്യോതിഷ പെരുമ ചർച്ചയാകുമ്പോൾ
- വീടിന്റെ തറ പൊളിച്ചപ്പോൾ കണ്ടത് മൂന്ന് അസ്ഥികൂടങ്ങൾ; അന്വേഷണം ചെന്നെത്തിയത് വീടിന്റെ യഥാർത്ഥ ഉടമസ്ഥനിൽ; ചുരുളഴിഞ്ഞത് വർഷങ്ങൾക്ക് മുന്നെ നടന്ന മൂന്ന് കൊലപാതകങ്ങളുടെ രഹസ്യം; സിനിമയെ വെല്ലുന്ന പൊലീസ് അന്വേഷണത്തിന്റെ കഥ ഇങ്ങനെ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍