Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ എന്ന തീരുമാനം എടുത്തത് പിണറായിയും കോടിയേരിയും എം എ ബേബിയും അടങ്ങുന്ന പി ബി അംഗങ്ങൾ; പിന്നെയെല്ലാം തിരക്കഥ പോലെ; ഇടതു വിജയത്തിൽ ശൈലജക്ക് മുഖ്യറോളുണ്ടായിട്ടും സമ്മതിക്കാതെ പിണറായിയുടെ ഈഗോ; ന്യായീകരണവുമായി നേതാക്കൾ; അങ്ങനെങ്കിൽ പിണറായി തുടരുന്നത് എന്തേ? എന്നചോദ്യത്തിൽ ഉത്തരംമുട്ടൽ

മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ എന്ന തീരുമാനം എടുത്തത് പിണറായിയും കോടിയേരിയും എം എ ബേബിയും അടങ്ങുന്ന പി ബി അംഗങ്ങൾ; പിന്നെയെല്ലാം തിരക്കഥ പോലെ; ഇടതു വിജയത്തിൽ ശൈലജക്ക് മുഖ്യറോളുണ്ടായിട്ടും സമ്മതിക്കാതെ പിണറായിയുടെ ഈഗോ; ന്യായീകരണവുമായി നേതാക്കൾ; അങ്ങനെങ്കിൽ പിണറായി തുടരുന്നത് എന്തേ? എന്നചോദ്യത്തിൽ ഉത്തരംമുട്ടൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇടതു സർക്കാറിന്റെ തുടർവിജയത്തിന് ശേഷം രണ്ടാഴ്‌ച്ച മുമ്പ് പി ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും എം എ ബേബിയും അടങ്ങുന്ന മുന്നംഗ സംഘം എകെജി സെന്ററിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് മന്ത്രിസഭയിൽ എല്ലാവരും പുതുമുഖങ്ങൾ വരട്ടെ എന്ന തീരുമാനത്തിലേക്ക് കാര്യങ്ങൾ എത്തിയത്. ഇത് ഇന്ന് കെ കെ ശൈലജയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താതെ പാർട്ടി കൈക്കൊണ്ട തീരുമാനത്തിലൂടെ പൂർണ്ണമാകുകയാണ്.

രണ്ടാം പിണറായി സർക്കാറിനെ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയായിരുന്നു കെ കെ ശൈലജ. കഴിഞ്ഞ തവണ വിഎസിനെ മുന്നിൽ നിർത്തിയാണ് സിപിഎം അധികാരം പിടിച്ചതെങ്കിൽ ഇത്തവണ ശൈലജയുടെ ജനപ്രീതിയും ഇതിൽ നിർണായക ഘടകമായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം ടീച്ചർ നേടിയതിൽ നിന്നു തന്നെ ശൈലജയുടെ പ്രധാന്യം വ്യക്തമായിരുന്നു. തെരഞ്ഞെടുപ്പു പ്രചരണ രംഗത്തു ടീച്ചറുടെ ജനപ്രീതി സിപിഎം ഉപയോഗിച്ചിരുന്നു. ഈ ജനപ്രീതി തനിക്കു മുകളിലേക്ക് പോകുമോ എന്ന പിണറായി വിജയന്റെ ഭയം ഈഗോയുമാണ ടീച്ചറെ മന്ത്രിസ്ഥാനത്തു നിന്നും മാറ്റിയതെന്ന വികാരം പൊതുവിൽ ശക്തമാണ്.

അതേസമയം ടീച്ചറെ നീക്കിയതിൽ പാർട്ടി അണകളിലും വികാരം ശക്തമാണ്. ടീച്ചർക്ക് മാത്രം പൊതുമാനദണ്ഡത്തിൽ ഇളവു വരുത്താൻ സാധിക്കില്ലെന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് പിണറായി തുടരുന്നത് എന്ന ചോദ്യത്തിൽ നേതാക്കൾക്ക് ഉത്തരം മുട്ടുകയാണ്. നേരത്തെ മത്സരിക്കുന്നതിൽ അടക്കം പല നേതാക്കൾക്കും ഇളവു നൽകിയിരുന്നു. ലോക്‌സഭയിലേക്ക് മത്സരിച്ചവർ ഇക്കുറി മത്സരിക്കേണ്ടെന്ന തീരുമാനം എം ബി രാജേഷിന്റെയും പി രാജീവിന്റെയും വാസവന്റെയും കെ എൻ ബാലഗോപാലിന്റെയും കാര്യത്തിൽ പാർട്ടി തെറ്റിച്ചു. സമാനമായ തീരുമാനം എന്തുകൊണ്ട് ടീച്ചറുടെ മന്ത്രിസ്ഥാനത്തിൽ ഉണ്ടായില്ലെന്നതിനും കൃത്യമായ ഉത്തരം നേതാക്കൾക്കില്ല.

അതേസമയം പാർട്ടി നൽകിയ പദവിയിൽ ടീച്ചർ ശോഭിച്ചു എന്ന ്‌ന്യായീകരണമാണ് പൊതുവിൽ നേതാക്കൾ ഉയർത്തുന്നത്. കെ കെ ശൈലജയെപ്പോലെ പ്രാഗത്ഭ്യമുള്ളയാൾ ആരോഗ്യ മന്ത്രിയാകുമെന്നും ബോധപൂർവ്വം വിപ്ലവകരമായ മാറ്റം വരുത്തുകയാണ് സിപിഎം ചെയ്തതെന്നുമാണ് എം എ ബേബിയുടെ ന്യായീകരണം. കേരളരാഷ്ട്രീയത്തിന് ഇത ഗുണകരമാകും. സിപിഎം നൽകുന്ന സന്ദേശം സമൂഹം സ്വാഗതം ചെയ്യുമെന്നും എം എ ബേബി പറഞ്ഞു.

അതേസമയം ശൈലജ ടീച്ചർ മികച്ച മന്ത്രിയാണ്, നല്ല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഐസക് മോശമായിരുന്നോ. മത്സരിച്ചില്ല എന്നല്ലേയുള്ളു. ഇപി ജയരാജൻ മോശമായിരുന്നോ? അപ്പോൾ നോക്കിയിട്ടല്ല എന്നായിരുന്നു കേന്ദ്ര കമ്മറ്റി അംഗം എളമരം കരീമിന്റെ പ്രതികരണം.

''പുതിയ ആളുകളിൽ കഴിവുള്ള ധാരണം പേർ ഉള്ളതിനാൽ അവർക്ക് അവസരം നൽകുക എന്ന നയത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അതിന് നല്ല അംഗീകാരം കിട്ടി ജനങ്ങൾ, അതുകൊണ്ടാണ് മന്ത്രിസഭാ വരുമ്പോഴും അതേ നിലപാട് സ്വീകരിച്ചത്. കെകെ ശൈലജയെ ഒഴിവാക്കിയത് വിമർശനങ്ങൾക്കിടയാക്കില്ല. ഇതിനേക്കാളും മികച്ചവർ കേരളത്തിൽ മന്ത്രിസഭയിൽ നിന്ന് മാറിനിന്നിട്ടില്ലേ. ശൈലജ ടീച്ചർ മികച്ച മന്ത്രിയാണ്, നല്ല അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ഐസക് മോശമായിരുന്നോ. മത്സരിച്ചില്ല എന്നല്ലേയുള്ളു. ഇപി ജയരാജൻ മോശമായിരുന്നോ? അപ്പോൾ നോക്കിയിട്ടല്ല. 2016ലും സമാന തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. വ്യക്തിയേ നോക്കിയിട്ടല്ല, ഒരു നയം എന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.'' കരീം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയായി എന്തുകൊണ്ട് പിണറായി വിജയൻ തുടരുന്നു എന്ന ചോദ്യത്തിൽ എളമരം കരീമിന് കൃത്യമായ ഉത്തരമുണ്ടായില്ല. അദ്ദേഹത്തിനും മാറിനിന്ന് പുതിയ തലമുറയെ കാര്യങ്ങൾ ഏൽപ്പിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തോടെ അല്ല, അത് നേരത്തെയുള്ള ധാരണയാണ്. പിണറായിയുടെ നേതൃത്വത്തിൽ വേണം തെരഞ്ഞെടുപ്പ് ടീം മത്സരിക്കാൻ എന്നുള്ളത് നേരത്തെയുള്ള ധാരണയാണ്. അതിൽ യാതൊരു പുതുമയും ഇല്ലെന്നും എളമരം കരീം പറഞ്ഞു.

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭയിൽ നിന്ന് ശൈലജ ടീച്ചറെ ഒഴിവാക്കിയതിൽ ആർക്കും അതൃപ്തിയില്ലെന്നാണ് എംവി ഗോവിന്ദൻ പ്രതികരിച്ചത്. അതൃപ്തിയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്നും ഒരു ടേം മന്ത്രിസ്ഥാനം, രണ്ടു തവണ എംഎൽഎ സ്ഥാനം എന്നിങ്ങനെയാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളതെന്നും ഗോവിന്ദൻ പ്രതികരിച്ചു.

ശൈലജ ടീച്ചറെ ഒഴിവാക്കിയതിൽ ആർക്കും അതൃപ്തിയില്ല. എല്ലാം വെറുതെ പറയുന്നതാണ്. ഒരു ടേം മന്ത്രിസ്ഥാനം രണ്ടു തവണ എംഎൽഎ സ്ഥാനം അങ്ങനെയാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്. പാർട്ടിയിൽ പുതിയ പുതിയ ആളുകൾ വരട്ടെ. സംഘടനാ നേതൃത്വത്തിലേക്കും പുതിയ ആളുകൾ വരട്ടെ. പാർലമെന്ററി പ്രവർത്തനത്തിൽ നിൽക്കുന്നവർ സംഘടാനപ്രവർത്തനത്തിലേക്കും സംഘടനാരംഗത്തിൽ നിന്നുള്ളവർ പാർലമെന്ററി പ്രവർത്തനത്തിലേക്കും മാറും. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും മാറി പുതിയ കേഡർമാർക്ക് നല്ലരീതിയിൽ പ്രവർത്തിക്കാൻ അവസരം നൽകി പാർട്ടി മുന്നോട്ടു പോകുകയാണ്.'' രണ്ടാം പിണറായി സർക്കാരിലെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും ഊഹാപോഹങ്ങൾ വച്ച് ചർച്ച നടത്തേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ മാഷ് പ്രതികരിച്ചു.

അതേസമയം, പാർട്ടി തീരുമാനത്തോട് പ്രതികരിച്ച് കെകെ ശൈലജ ടീച്ചറും രംഗത്തെത്തി. തീരുമാനം പാർട്ടിയുടേതാണെന്നും അത് പൂർണ്ണമായും അംഗീകരിക്കുന്നുവെന്നും കെകെ ശൈലജ പറഞ്ഞു. ഈ വിഷയത്തിൽ തനിക്ക് മറ്റൊന്നും പറയാനില്ലെന്നും ശൈലജ ടീച്ചർ പറഞ്ഞു. പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയാണ് തീരുമാനിച്ചത്. മന്ത്രിമാരായി എം.വി ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു. സ്പീക്കറായി എം.ബി രാജേഷിനേയും തെരഞ്ഞെടുത്തു. പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ ബേബി എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP