Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

കാശു വലിച്ചെറിഞ്ഞ് നടത്തിയ മുഖം മിനുക്കൽ പരിപാടികളും സോഷ്യൽ മീഡിയയിലെ വമ്പൻ മുൻകൈയും സിപിഎമ്മിന്റെ പ്രധാന പ്രതീക്ഷ; കോവിഡ് കാലത്ത് പിണറായി സകല മതനേതാക്കളുമായി സൂം മീറ്റിങ് നടത്തിയതും ഗുണം ചെയ്‌തേക്കും; മുസ്ലിം വോട്ടുറപ്പിച്ചെന്ന വിശ്വാസം തുടരുന്നു; ജോസ് കെ മാണിയും 20/20യും കൂടിയായാൽ ഇടതിന് തുടർ ഭരണ പ്രതീക്ഷ

കാശു വലിച്ചെറിഞ്ഞ് നടത്തിയ മുഖം മിനുക്കൽ പരിപാടികളും സോഷ്യൽ മീഡിയയിലെ വമ്പൻ മുൻകൈയും സിപിഎമ്മിന്റെ പ്രധാന പ്രതീക്ഷ; കോവിഡ് കാലത്ത് പിണറായി സകല മതനേതാക്കളുമായി സൂം മീറ്റിങ് നടത്തിയതും ഗുണം ചെയ്‌തേക്കും; മുസ്ലിം വോട്ടുറപ്പിച്ചെന്ന വിശ്വാസം തുടരുന്നു; ജോസ് കെ മാണിയും 20/20യും കൂടിയായാൽ ഇടതിന് തുടർ ഭരണ പ്രതീക്ഷ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബി വികസനവും കിറ്റിലുമാണ് പിണറായിയുടെ പ്രതീക്ഷ. കോവിഡിനെ നേരിട്ട മികവും ഉയർത്തും. കോവിഡിൽ വ്യാപനമുണ്ടെങ്കിലും മരണ നിരക്ക് കുറച്ചത് നേട്ടമായി തന്നെ അവതരിപ്പിക്കും. ഇതിനൊപ്പം സോഷ്യൽ മീഡിയയിലെ മുൻതൂക്കം. സൈബർ സഖാക്കളുടെ കരുത്തും പിണറായിയുടെ പ്രതീക്ഷയാണ്. ഖജനാവിൽ നിന്ന് കോടികൾ ഒഴുക്കി നടത്തിയ പി ആർ പ്രചരണവും ഗുണകരമാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. അങ്ങനെ ഭരണ തുടർച്ച ഉറപ്പിക്കുകയാണ് സിപിഎം.

വടക്കൻ കേരളവും തെക്കൻ കേരളവും സിപിഎമ്മിന് പ്രതീക്ഷയാണ്. മധ്യ കേരളത്തിൽ ജോസ് കെ മാണിയുടെ വരവിലാണ് കണക്കു കൂട്ടലുകൾ. കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രസ്ഥാനം വോട്ട് പിടിക്കുന്നതും കോൺഗ്രസിന് തിരിച്ചടിയാകും. അങ്ങനെ ജോസ് കെ മാണിയുടെ ചിറകിൽ മധ്യകേരളവും കൈക്കലാക്കി സമ്പൂർണ്ണ വിജയമാണ് പിണറായി ലക്ഷ്യമിടുന്നത്. കോട്ടയവും പത്തനംതിട്ടയും എറണാകുളത്തും മുൻതൂക്കം നേടാനുള്ള തന്ത്രമാണ് ഒരുങ്ങുന്നത്. ഭരണ വിരുദ്ധ വികാര വോട്ടുകൾ ബിജെപിയും ഭിന്നിപ്പിച്ചെടുക്കും. ഇതും വിജയമൊരുക്കുമെന്ന് വിലയിരുത്തുന്നു.

എല്ലാ മതസാമുദായിക സംഘനടകളുമായി സർക്കാരിന് നല്ല ബന്ധം. ശബരിമലയിലെ പ്രക്ഷോഭ കേസുകൾ പിൻവലിച്ച് എൻ എസ് എസിനേയും അടുപ്പിക്കാൻ ശ്രമിച്ചു. കോവിഡു കാലത്ത് സൂമിലൂടെ മത നേതാക്കളുമായി ചർച്ച നടത്തി. ഓർത്തഡോക്‌സ്-യാക്കോബായ തർക്കവും സിപിഎമ്മിന് ഗുണം ചെയ്തു. ഇതിനൊപ്പം മുസ്ലീങ്ങളിലെ വലിയൊരു വിഭാഗം സിപിഎമ്മിന് പിന്നിലാണുള്ളതെന്നും ഇവർ പ്രതീക്ഷിക്കുന്നു. ബിജെപിയെ നേരിടാനുള്ള കരുത്ത് സിപിഎമ്മിനേ കേരളത്തിലുള്ളൂവെന്ന തിരിച്ചറിവാണ് ഇതിന് കാരണം. അങ്ങനെ ക്രിസ്ത്യൻ-മുസ്ലിം വോട്ടുറപ്പിച്ച ആശ്വാസത്തിലാണ് സിപിഎം.

കേരളാ കോൺഗ്രസിന്റെ വരവ് ക്രൈസ്തവ വോട്ടുകളെ കൂടുതലായി സിപിഎമ്മിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ. വികസന അജണ്ടയുമായി സൈബർ സഖാക്കൾ പോര് തുടരും. ഇടുക്കി പാക്കേജ് പ്രഖ്യാപനവും വോട്ട് കിട്ടാനുള്ള യാത്രയുടെ ഭാഗമാണ്. പ്രതികൂല കാലാവസ്ഥയോട് എതിരിട്ട് തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ വിജയമാണ് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ തുടർഭരണമെന്ന മുദ്രാവാക്യം ഉച്ചത്തിൽ മുഴക്കാൻ ഇടതുമുന്നണിക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രവർത്തനത്തിന് ബ്രേക്കിടാതെ മുന്നേറാനായിരുന്നു മുന്നണിനേതൃത്വം കീഴ്ഘടകങ്ങളോട് നിർദേശിച്ചതും. ഇടതു മുന്നണിയിൽ സിപിഎം പറയുന്നതാണ് ഇന്ന് നടക്കുന്നത്. സിപിഎമ്മിൽ വിമത സ്വരങ്ങളുമില്ല.

സമാന്തരമായി മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾക്കും തുടങ്ങിവെച്ചു. ആദ്യ റൗണ്ട് ചർച്ച എല്ലാ പാർട്ടികളുമായും മുന്നണി നടത്തി. കഴിഞ്ഞപ്രാവശ്യം സ്വതന്ത്രരരടക്കം 94 സീറ്റിലാണ് സിപിഎം. മത്സരിച്ചത്. 27 എണ്ണത്തിൽ സിപിഐ.യും. മുന്നണിയിലേക്ക് പുതുതായി വന്ന കേരള കോൺഗ്രസ് ജോസ് വിഭാഗം, എൽ.ജെ.ഡി. കക്ഷികൾക്ക് അധികമായി സീറ്റ് കണ്ടെത്തണം. ഈ രണ്ട് കക്ഷികൾക്കുംകൂടി നൽകേണ്ടിവരുന്ന സീറ്റിൽ പ്രധാനമായും നഷ്ടം പേറേണ്ടി വരുന്നത് കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന സിപിഎം., സിപിഐ. കക്ഷികൾക്ക് തന്നെയായിരിക്കും. ഇതൊഴിച്ച് മറ്റൊരു വെല്ലുവിളിയും സിപിഎം ഇപ്പോൾ മുന്നിൽ കാണുന്നില്ല.

കേരള കോൺഗ്രസിന് 12 സീറ്റുകൾ നൽകേണ്ടിവന്നേക്കും. എൽ.ജെ.ഡി., ജെ.ഡി.എസ്. ലയനം നടക്കാഞ്ഞതിനാൽ രണ്ട് പാർട്ടികൾക്കും പ്രത്യേകം സീറ്റുകൾ വകയിരുത്തണം. രണ്ട് പ്രാവശ്യത്തിൽ കൂടുതൽ ജയിച്ചവർക്ക് വീണ്ടും കൂടുതൽ അവസരം നൽകേണ്ടെന്ന പൊതു ധാരണ സിപിഎമ്മിനുണ്ടെങ്കിലും ജയസാധ്യത നോക്കി അതിൽ ഇളവ് അനുവദിക്കും. ചെറുപ്പക്കാരുൾപ്പെടുന്ന വലിയൊരു നിരയെ അവതരിപ്പിക്കാനാണ് ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP