Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ച് വർഷത്തെ ഭരണം കഴിഞ്ഞപ്പോൾ മൂന്ന് കോടി സ്വത്ത് 66 കോടിയായി; തലൈവിക്ക് പണി കൊടുത്തത് സുബ്രഹ്മണ്യം സ്വാമി; 28 കിലോ സ്വർണവും 750 ജോഡി ചെരുപ്പുകളും 10,500 സാരികളും കോടതിയിൽ തെളിവുകളായി; നാൾ വഴികളിലൂടെ

അഞ്ച് വർഷത്തെ ഭരണം കഴിഞ്ഞപ്പോൾ മൂന്ന് കോടി സ്വത്ത് 66 കോടിയായി; തലൈവിക്ക് പണി കൊടുത്തത് സുബ്രഹ്മണ്യം സ്വാമി; 28 കിലോ സ്വർണവും 750 ജോഡി ചെരുപ്പുകളും 10,500 സാരികളും കോടതിയിൽ തെളിവുകളായി; നാൾ വഴികളിലൂടെ

ചെന്നൈ: തിരുവായ്ക്ക് മറുവായ് ഇല്ലാതിരുന്ന കാലമാണ് തമിഴ്‌നാട്ടിലെ ജയലളിതയുടെ ഭരണകാലം. ജനങ്ങൾക്ക് വാരിക്കോരി സഹായം നൽകുന്നതോടൊപ്പം തങ്ങൾക്കാവശ്യമുള്ളത് ഖജനാവിൽ നിന്നെടുക്കുന്ന തമിഴ് രാഷ്ട്രീയ ശൈലിക്ക് കിട്ടിയ കനത്ത തിരിച്ചടിയാണ് ജയലളിതയെ കുറ്റുക്കാരിയാണെന്ന കണ്ടെത്തിയ കോടതി വിധി. 1991ലായിരുന്നു കേസിന്റെ തുടക്കം. അന്നാണ് ആദ്യമായി ജയലളിത മുഖ്യമന്ത്രിയായത്. അന്ന് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് ജയലളിതക്ക് ഉണ്ടായിരുന്ന സ്വത്ത് വെറും രണ്ട് കോടി രൂപയുടേതായിരുന്നു. എന്നാൽ അഞ്ച് വർഷത്തെ ഭരണം കൊണ്ട് ഇത് 66 കോടിയിലെത്തി. ആരെയും അൽഭുതപ്പെടുത്തുന്ന ഈ വളർച്ചയെ ചോദ്യം ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. എന്നാൽ അന്ന് ജനതാ പാർട്ടി നേതാവായിരുന്നു സുബ്രഹ്മണ്യം സ്വാമിയാണ് ജയലളിതയെ കുരുക്കിയത്.

1996 ൽ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നൽകിയ പരാതിയാണ് ഇപ്പോൾ ജയലളിതയുടെ രാഷ്ട്രീയഭാവി അനിശ്ചിതത്വത്തിലാക്കിയത്. കരുണാനിധിയുടെ നേതൃത്വത്തിൽ ഡിഎംകെ അധികാരത്തിൽ എത്തിയതോടെ സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് വിജിലൻസ് അന്വേഷണം നടത്തുകയും ചെയ്തു. 1997 ൽ 1997 ൽ കേസിൽ അന്വേഷണം തുടങ്ങാൻ ജില്ലാകോടതി ഉത്തരവായി.

തുടർന്ന് അന്വേഷണം മുന്നോട്ട് പോകവേ 2001ൽ കുറച്ചു ദിവസം ജയിൽവാസവും അനുഭവിക്കേണ്ടിയും വന്നു ജയലളിതയ്ക്ക്. ജയലളിത മുഖ്യമന്ത്രിയായിരിക്കെ ചെന്നൈ കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ സ്വാധീനിക്കപ്പെടുമെന്ന ഡിഎംകെ നേതാവ് അൻപഴകന്റെ പരാതിയെ തുടർന്നാണ്, കേസ് ബാംഗ്ലൂരിലേക്ക് മാറ്റിയത്.

കേസിന്റെ വിചാരണാ വേളയിൽ ജയലളിതയുടെ സാരികളും ചെരുപ്പുകളുടെയം സ്വർണ്ണശേഖരവുമൊക്കെ കോടതിയിൽ തെളിവുകളായി എത്തി. 28 കിലോ സ്വർണം, 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്, 91 വാച്ചുകൾ, 10,500 സാരികൾ എന്നിവയടക്കമാണ് 66 കോടി രൂപയുടെ അനധികൃത സ്വത്ത് ജയലളിത സമ്പാദിച്ചത്. ജയലളിത, തോഴി ശശികല, ദത്തു പുത്രനായിരുന്ന വി.എൻ.സുധാകരൻ, ശശികലയുടെ സഹോദര ഭാര്യ ഇളവരശി എന്നിവർക്കെതിരായാണ് ആരോപണം ഉയർന്നത്.

എന്നാൽ വിചാരണാ വേളയിൽ 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന ആരോപണം ജയലളിത തള്ളിക്കളയുകയാണ് ഉണ്ടായത്. തന്റെ പക്കലുള്ള സ്വർണ്ണവും വജ്രവുമെല്ലാം 1991ൽ താൻ ആദ്യമായി മുഖ്യമന്ത്രിയാവുന്നതിന് മുൻപ് വാങ്ങിയതാണെന്ന് ജയലളിത വിചാരണ കോടതിയെ അറിയിച്ചു. സാരികളുടേയും ചെരിപ്പുകളുടേയും വൻ ശേഖരത്തെ കുറിച്ചുള്ള ചോദ്യത്തിന് അതൊന്നും തന്റേതല്ലെന്നായിരുന്നു ജയലളിതയുടെ മറുപടി നൽകിയിരുന്നത്.

കേസിനായി ആയിരത്തിലേറെ ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി തന്നെ കോടതി തയ്യാറാക്കിയിരുന്നു. 2014 ൽ കേസിന്റെ വാദം പൂർത്തിയായി. വിധി പ്രസ്താവം നീട്ടണമെന്ന ആവശ്യവുമായി ജയലളിത കോടതിയിലെത്തിയിരുന്നു. തുടർന്നാണ് കേസിന്റെ വിധി ഇന്നത്തേക്ക് മാറ്റിവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP