Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

പോസ്റ്റ് ലോക്ക്ഡൗൺ കാലത്ത് പിണറായിസർക്കാർ ലോക്ക് ഡൗണിലാകുമോ? ഐസക്കിന്റെ പ്രതിദിന 5000 കോടി നഷ്ടം വെറും ഉണ്ടയില്ലാ വെടി; കേന്ദ്രത്തിലോട്ടു കൈനീട്ടിയിട്ടും കാര്യമില്ല; കൊറോണയുടെ ജനസംഖ്യക്കും എണ്ണത്തിനും അനുസരിച്ച് വല്ലതും കിട്ടിയാലായി; കേന്ദ്രസഹായം ആവശ്യപ്പെട്ട് ജനങ്ങളെ കൊള്ളയടിക്കരുത്, വിദേശ സഹായവും കിട്ടില്ലെന്നതിനാൽ മുണ്ടുമുറുക്കി തന്നെ ഉടുക്കണം ഐസക്കേ; ജെയിംസ് വടക്കന്റെ വിശകലനം

പോസ്റ്റ് ലോക്ക്ഡൗൺ കാലത്ത് പിണറായിസർക്കാർ ലോക്ക് ഡൗണിലാകുമോ? ഐസക്കിന്റെ പ്രതിദിന 5000 കോടി നഷ്ടം വെറും ഉണ്ടയില്ലാ വെടി; കേന്ദ്രത്തിലോട്ടു കൈനീട്ടിയിട്ടും കാര്യമില്ല; കൊറോണയുടെ ജനസംഖ്യക്കും എണ്ണത്തിനും അനുസരിച്ച് വല്ലതും കിട്ടിയാലായി; കേന്ദ്രസഹായം ആവശ്യപ്പെട്ട് ജനങ്ങളെ കൊള്ളയടിക്കരുത്, വിദേശ സഹായവും കിട്ടില്ലെന്നതിനാൽ മുണ്ടുമുറുക്കി തന്നെ ഉടുക്കണം ഐസക്കേ; ജെയിംസ് വടക്കന്റെ വിശകലനം

ജെയിംസ് വടക്കൻ

കൊറോണ വൈറസിനെ തുടർന്ന് ലോക്ക് ഡൗണിലായ കേരളത്തിന്റെ പ്രതിദിന നഷ്ടം 5000 കോടി രൂപയാണെന്ന കേരള ധനമനന്ത്രി തോമസ് ഐസക്കിന്റെ ചാനൽ പ്രഖ്യാപനം ഉണ്ടയിലിലാ വെടിയായിരുന്നു. കേരളം ഭരിച്ച ധനമന്ത്രിമാരിലെ ആദ്യത്തെ പിജിഒക്കാരനായ സാമ്പത്തിക വിദഗ്ധൻ വിടുവായിത്തരം പറയുകയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സംസ്ഥാനത്തെ വിവിധ മേഖലകളിൽ ഉൽപാദനം നടക്കാതെ വന്നാൽ സംസ്ഥാനത്തിനകത്ത് അനുഭവിക്കുന്ന സാമ്പത്തിക നഷ്ടങ്ങളെ കൃത്യമായി കണക്കാക്കി എടുക്കാനാകും. ഓരോ മേഖലയിലും എത്ര നഷ്ടം സംഭവിക്കുന്നു എന്നു കണക്കാക്കിയെടുക്കാനാകും. ഇനിയുള്ള നാളുകളിൽ സാമ്പത്തിക വിദഗ്ദരോ രാഷ്ട്രീയ നേതാക്കളോ ഉദ്യോഗസ്ഥരോ മാത്രം ഇതൊക്കെ അറിഞ്ഞാൽ പോരാ, സാദാ മലയാളികളൊക്കെയും അറിഞ്ഞിരിക്കണം. അല്ലെങ്കിൽ കൊറോണ കഴിഞ്ഞാൽ സർക്കാർ ആദ്യം പോക്കറ്റടിക്കുന്നത് സാധാരണക്കാരനെയായിരിക്കും.

എന്നാൽ 2021 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സാധാരണ ജനങ്ങൾക്ക് ഉത്തരം പറയേണ്ടി വരുമെന്നറിയാവുന്ന മുഖ്യമന്ത്രി പിണറായി വിജയന് ധനമന്ത്രിയെ പോലെ പ്രതികരിക്കാനാവില്ല. കാരണം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് പിണറായി വിജയൻ ഭരണത്തിനുള്ള വോട്ടുതന്നെയായിരിക്കും. അതുകൊണ്ട് തന്നെ ലോക്ക് ഡൗണിന് ശേഷമുള്ള സാമ്പത്തിക/വാണിജ്യ/ ധനകാര്യ തീരുമാനങ്ങളൊക്കെ പരമാവധി ജനസൗഹൃദമാക്കാൻ പിണറായി ശ്രദ്ധിക്കും എന്നുറപ്പ്.

എന്നാൽ കൊറോണ ലോക്ക്ഡൗണിൽ നാം കണ്ടത് കേരളത്തിലെ പ്രതിപക്ഷത്തിന്റെ സമ്പൂർണ ലോക്ക് ഡൗണായിരുന്നു. പിന്നെ സർക്കാരിനെതിരെ ഏറ്റെടുത്ത വിഷയങ്ങളൊക്കെ സ്വയം തിരിച്ചടിയാകുകയും ചെയ്തു. കേരള ചരിത്രത്തിൽ സമൂഹമാധ്യമങ്ങളിൽ ഇത്രയേറെ അപഹാസ്യനാക്കപ്പെട്ട പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും ഉണ്ടായിട്ടില്ല. എന്നിട്ടും പിണറായി കരുതലോടെ നീങ്ങേണ്ടിയിരിക്കുന്നു. കൊറോണ ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ കേരളത്തിലെ 90% ജനങ്ങളും വരുമാനമില്ലാത്തവരാകും. സർക്കാർ ജീവനക്കാർ, സർക്കാർ പെൻഷൻകാർ, ബാങ്കുകാർ, കേന്ദ്ര സംസ്ഥാന പൊതു മേഖലാ ജീവനക്കാർ അവിടുത്തെ പെൻഷൻകാർ, ഇടത്തരം കച്ചവടക്കാർ എന്നിവർ മാത്രമാകും കാര്യമായ സാമ്പത്തിക പ്രതിസന്ധി ഇല്ലാത്തവർ. ജീവിക്കാനുള്ള വരുമാനം ഇല്ലാതെ വരുമ്പോൾ സമ്പന്നരായ ഈ സംഘടിതർക്കെതിരെ ജനിരോഷം അണപൊട്ടിയൊഴുകും എന്നുറപ്പ്.

ഈ ജനരോഷം സംഘടിതർക്കെതിരെ തിരിയാതിരിക്കാനായി ഓരോ യുവജന സംഘടനാ നേതൃത്വങ്ങളെ സ്വാധീനിക്കാനുള്ള അണിയറ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇതൊരു രാഷ്ട്രീയ അവസരമായി ഉപയോഗിക്കാൻ കേരളത്തിലെ യൂത്ത് കോൺഗ്രസ് പദ്ധതി തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. കൊറോണയെ നേരിട്ടതിനേക്കാൾ ഭയാനകവും സാഹസികവുമായിരിക്കും കൊറോണക്ക് ശേഷമുള്ള കാര്യങ്ങൾ. എന്തായിരിക്കും സംഭവിക്കുക എന്നത് ആർക്കും പ്രവചിക്കാനാവില്ല.

കൊറോണ ലോകത്തെ ആകെ ഗ്രസിച്ചിരിക്കുന്നതിനാൽ വിദേശ സഹായം പ്രതീക്ഷിക്കണ്ട. ഇനി അങ്ങനെ ലഭിച്ചാൽ തന്നെ അത് ആരും അറിയാത്ത കൊള്ള പലിശ ലോൺ തന്നെയായിരിക്കും. ആളോഹരി കടത്തിൽ (ഒരു കേരളീയൻ ഒരു ലക്ഷം കടം) രാജ്യത്തെ സംരക്ഷണങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന കേരളത്തിന് ഇനിയും കടം എടുത്ത് ശമ്പളം പെൻഷൻ പലിശ കൊടുത്ത് മുന്നോട്ട് പോകാനാവില്ല. കേന്ദ്രസഹായം കൊറോണ കേസുകളുടെയോ ജനസംഖ്യയുടെയോ അടിസ്ഥാനത്തിലായിരിക്കും. പിന്നെ രാഷ്ട്രീയ തീരുമാനം. ബിജെപിക്ക് താല്പര്യമില്ലാത്ത കേരളത്തിന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. വല്ല ടോക്കൺ സഹായം മാത്രം.

90% ജനങ്ങൾക്കും വരുമാനം ഇല്ലാത്ത സാഹചര്യത്തിൽ മലയാളിയെ ഇനി നികുതി ചുമത്തി കൊള്ളയടിക്കാനാവില്ല. കേരളം നേരിടാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധിയെ പിണറായി എങ്ങനെ നേരിടും എന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.

കേരളത്തിന്റെ സംരക്ഷണ ആദ്യന്തം ഉല്പാദനത്തെ സംബന്ധിച്ച കണക്കുകളിങ്ങനെ:

കൃഷി മത്സ്യ ബന്ധനം ഡയറി അടക്കമുള്ള പ്രാഥമിക മേഖല - 77,791 കോടി രൂപ


ഉൽപ്പന്ന നിർമ്മാണം കെട്ടിട നിർമ്മാണം അടക്കമുള്ള ദ്വിതീയ മേഖല - 1,76,224 കോടി രൂപ

വ്യാപാര ഹോട്ടൽ സർക്കാർ സർവീസുകൾ സേവനങ്ങൾ അടക്കമുള്ള ത്രിതീയ മേഖല 4,46,296 കോടി രൂപ

ആകെ 7,00,311 കോടി രൂപ

ആകെ സംസ്ഥാന സംയോജിത മൂല്യമായ 700311 കോടി രൂപയെ 365 ദിവസം കൊണ്ടു ഹരിച്ചാൽ കിട്ടുന്നതാണ് ഒരു ദിവസത്തെ സംസ്ഥാന ഉൽപാദന നഷ്ടം. അത് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞ 5000 കോടി രൂപ അല്ല മറിച്ച് 1918.67 കോടി രൂപയാണ്. തേച്ചൊട്ടിക്കണ്ട, ഇടത് അണികളുടെ വിമർശനം മതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP