Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202421Friday

ഇനി സർവ്വകലാശാലയിൽ ചാൻസലർ സർവ്വാധികാരി! കണ്ണൂരിലെ പുതിയ വിസിയെ ഗവർണ്ണർ ഒറ്റയ്ക്ക് തീരുമാനിക്കും; ആളില്ലാ വിസി കസേരയിൽ എല്ലാം ആളെത്തും; സർക്കാരിനെ ഗവർണ്ണർ അനുസരിക്കണം; എന്നാൽ യൂണിവേഴ്‌സിറ്റിയിൽ അതുവേണ്ട; സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടി തന്നെ

ഇനി സർവ്വകലാശാലയിൽ ചാൻസലർ സർവ്വാധികാരി! കണ്ണൂരിലെ പുതിയ വിസിയെ ഗവർണ്ണർ ഒറ്റയ്ക്ക് തീരുമാനിക്കും; ആളില്ലാ വിസി കസേരയിൽ എല്ലാം ആളെത്തും; സർക്കാരിനെ ഗവർണ്ണർ അനുസരിക്കണം; എന്നാൽ യൂണിവേഴ്‌സിറ്റിയിൽ അതുവേണ്ട; സുപ്രീംകോടതി വിധി സർക്കാരിന് തിരിച്ചടി തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കണ്ണൂർ വി സി. കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതിയെത്തുമ്പോൾ സർവ്വകലാശാലയിലെ ചാൻസലർമാർക്ക് ഇനി കരുത്തു കൂടും. സർവ്വകലാശാലയിലെ ചാൻസലറുടെ അധികാരത്തിലാണ് വിസി നിയമനം റദ്ദാക്കി സുപ്രീംകോടതി നിലപാട് വ്യക്തമാക്കുന്നത്. ഗവർണ്ണർ സർക്കാരിനെ അനുസരിക്കണം. എന്നാൽ ചാൻസലർ അതു ചെയ്യുകയും അരുത്. ഗവർണർ സർവകലാശാലയുടെ ചാൻസലറാകുമ്പോൾ സ്വന്തംനിലയ്ക്കുതന്നെ തീരുമാനമെടുക്കണമെന്ന് വ്യക്തമാക്കുകയാണ് സുപ്രീംകോടതി. അങ്ങനെചെയ്തില്ലെന്ന കാരണത്താൽ കണ്ണൂർ വി സി.യെ പുനർനിയമിച്ചത് റദ്ദാക്കുകയും ചെയ്തു. ഇതെല്ലാം കേരളത്തിലെ ഗവർണ്ണർക്ക് സർവ്വകലാശാലയിൽ കൂടുതൽ അധികാരം നൽകും.

ഇനി കണ്ണൂരിൽ വിസിയെ ഗവർണ്ണർക്ക് നിയമിക്കാം. താൽകാലിക ചുമതലയിൽ അടക്കം തീരുമാനം എടുക്കാം. കേരളത്തിലെ മറ്റ് സർവ്വകലാശാലകളിലേക്കും സ്ഥിരം വിസിമാരെ വിസി ഉടൻ നിശ്ചയിക്കും. ഇതിന് കരുത്ത് പകരുന്നതാണ് സുപ്രീംകോടതി വിധി. ഭരണഘടനയിൽ വ്യക്തമായി പറയുന്ന കാര്യങ്ങൾക്കൊഴികെ, ഗവർണർ തന്റെ അധികാരം ഉപയോഗിക്കുന്നതെല്ലാം മന്ത്രിസഭയുടെ സഹായോപദേശപ്രകാരമാകണമെന്ന് പറയാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിസി പുനർ നിയമന കേസിൽ ഗവർണ്ണർക്കും വിമർശനമുണ്ട്. എന്നാൽ അതിന് അടിസ്ഥാനം ഗവർണ്ണറുടെ തന്നെ വെളിപ്പെടുത്തലാണ്. അതുകൊണ്ടാണ് ഈ കേസിൽ തിരിച്ചടി സർക്കാരിനാണെന്ന് വ്യക്തമാകുന്നത്.

കണ്ണൂരിൽ വിസി ഗോപിനാഥ് രവീന്ദ്രന് എല്ലാ യോഗത്യയുമുണ്ട്. പുനർ നിയമനം നൽകുന്നതിലും തെറ്റില്ലെന്ന് സുപ്രീംകോടതി കണ്ടെത്തി. അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശം അതുകൊണ്ട് തന്നെ കിറു കൃത്യമാണ്. എന്നാൽ സർക്കാരിന് നിയമന പ്രക്രിയയിൽ ഇടപെടാനാകില്ല. പൊതു വിദ്യാഭ്യാസ മന്ത്രി കത്തും ഗവർണ്ണറുടെ പ്രസ് റിലീസും കോടതി ഗൗരവത്തോടെ എടുത്തു. സ്വാധീനിക്കലിന് തെളിവ് മുന്നിലുള്ളതുകൊണ്ട് തന്നെ പുനർ നിയമനം റദ്ദായി. ഇതോടെ ഇനി സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന കൂടി ചാൻസലറോട് പറയുകയാണ് സുപ്രീംകോടതി.

വൈസ് ചാൻസലർനിയമനവിഷയത്തിൽ ചാൻസലറായ ഗവർണർ തന്റെ സ്വതന്ത്രാധികാരമുപയോഗിച്ച് പ്രവർത്തിക്കണം. സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചാൻസലർ എന്ന നിലയ്ക്കുള്ള അധികാരവും ഗവർണറുടെ അധികാരവും തമ്മിൽ ബന്ധമില്ല. ഇക്കാര്യം സുപ്രീംകോടതി നേരത്തേയും വ്യക്തമാക്കിയിട്ടുണ്ടെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. മഹർഷി ദയാനന്ദ് സർവകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തിൽ അതിന്റെ ചാൻസലറായ ഗവർണർ മന്ത്രിസഭയുടെ ഉപദേശപ്രകാരമാണോ പ്രവർത്തിക്കേണ്ടത് എന്ന വിഷയമാണ് പരിശോധിച്ചത്. സർവകലാശാലയുടെ കാര്യങ്ങളിൽ ചാൻസലർ സ്വതന്ത്രമായി തീരുമാനമെടുക്കണമെന്നും സർക്കാർ ഇടപെടൽ പാടില്ലെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു.

കണ്ണൂരിൽ പുതിയ വി സി.യെ നിയമിക്കാൻ ചാൻസലർ നടപടി തുടങ്ങിയെന്ന് സെർച്ച് കമ്മിറ്റി രൂപവത്കരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ വിജ്ഞാപനത്തിൽ വ്യക്തമാണ്. വി സി.ക്ക് പുനർനിയമനം നൽകുന്നത് ചാൻസലറുടെ മനസ്സിലുണ്ടായിരുന്നില്ല. എന്നാൽ, പിന്നീട് സർക്കാർ ഇടപെടലിനെത്തുടർന്ന് ചാൻസലർ പുനർനിയമനം നടത്തിയെന്നുകണ്ടെത്തിയാണ് നടപടി സുപ്രീംകോടതി റദ്ദാക്കിയത്. ഇവിടെയാണ് മന്ത്രി ബിന്ദുവിന്റെ കത്തിനെ ഗൗരവത്തോടെ കോടതി എടുത്തത്. ഇതിനൊപ്പം കണ്ണൂർ വിസിയുടെ പുനർനിയമനം സംബന്ധിച്ച് രാജ്ഭവൻ ഇറക്കിയ വാർത്താക്കുറിപ്പ് അടിസ്ഥാനമാക്കിയാണ് നിയമനത്തിൽ ബാഹ്യ ഇടപെടലുണ്ടായി എന്ന സുപ്രീംകോടതി കണ്ടെത്തിയത്.

മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയുമാണ് പുനർനിയമന നടപടികൾ തുടങ്ങിയതെന്ന് പത്രക്കുറിപ്പിൽ ഗവർണർ പറഞ്ഞിരുന്നു. വിസിയെ പുനർനിയമിച്ചുള്ള വിജ്ഞാപനം ഇറക്കിയത് ചാൻസലർ കൂടിയായ ഗവർണർ ആണെങ്കിലും തീരുമാനം സംസ്ഥാന സർക്കാരിന്റെ അനാവശ്യ ഇടപെടലിനേത്തുടർന്നാണുണ്ടായതെന്ന് കോടതി പറഞ്ഞു. ചാൻസലറായ ഗവർണർ വൈസ് ചാൻസലർക്കെതിരായി കോടതിയിൽ സത്യവാങ്മൂലം നല്കിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും സംസ്ഥാനസർക്കാർ ഗവർണർക്ക് സമർപ്പിച്ചിരുന്നു.

രാഷ്ട്രീയ സമ്മർദം മൂലമാണ് വിസി നിയമന ഉത്തരവിൽ ഒപ്പിട്ടതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്നീട് തുറന്നടിച്ചു. സമ്മർദങ്ങൾക്ക് വിധേയനായി ചാൻസലർ സ്ഥാനത്ത് തുടരാനാവില്ലെന്ന് വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. എന്നാൽ മുഖ്യമന്ത്രി ഇത് നിഷേധിച്ചു. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിക്കണമെന്നാവശ്യപ്പെട്ട് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു എഴുതിയ കത്ത് പുറത്തായതോടെ നിയമനത്തിൽ സംസ്ഥാന സർക്കാർ ഇടപെട്ടില്ലെന്ന വാദം പൊളിഞ്ഞു. ഗവർണറുടെ വെളിപ്പെടുത്തൽ ഉറപ്പിക്കുന്നതായിരുന്നു മന്ത്രിയുടെ കത്ത്.

വിസിയുടെ കാലാവധി അവസാനിച്ചതിന് തൊട്ടടുത്ത ദിവസമായിരുന്നു പുനർനിയമനം നല്കി ചാൻസലർ ഉത്തരവ് പുറപ്പെടുവിച്ചത്. കാലാവധി പൂർത്തിയാക്കിയ വിസിക്ക് അതേ പദവിയിൽ നാല് വർഷത്തേക്കു കൂടി പുനർനിയമനം നല്കിയത് സംസ്ഥാനത്ത് ആദ്യമായിരുന്നു. പുതിയ വിസിയെ തെരഞ്ഞെടുക്കാനായി രൂപീകരിച്ച കമ്മിറ്റിയും ഇതിന് പിന്നാലെ പിരിച്ചുവിട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP